"ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ/അക്ഷരവൃക്ഷം/ചിലഓർമ്മപ്പെടുത്തലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ചിലഓർമ്മപ്പെടുത്തലുകൾ സൃഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ചിലഓർമ്മപ്പെടുത്തലുകൾ | | തലക്കെട്ട്= ചിലഓർമ്മപ്പെടുത്തലുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
എല്ലാം ഓരോ ഓർമ്മപ്പെടുത്തലുകളാണ്.നമ്മുടെ ഈ തിരക്കിട്ട ജിവതത്തിനിടയിൽ നാം മറന്നു പോയ പല വസ്തുതകളുമുണ്ട് ;നമ്മെ നാമാക്കുന്നതും തലമുറകളായി നമ്മെ പിൻതുടരുന്നതുമായ ശീലങ്ങൾ .പരിസ്ഥിതി പരിചരണവും ശുചിത്വവും ഇവയിൽ വളരെയധികം പ്രധാനപ്പെട്ടവയാണ്. | |||
ആശങ്കയും വേവലാതിയും ഈ ലോകത്തെയാകെ ധ്വംസിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഇതിലേയ്ക്കു വഴിതെളിച്ച കാരണങ്ങളേയും നാം പരിഗണിക്കേണ്ടിയിരിക്കുന്നു. എത്രയൊക്കെ പരിഷ്കാരത്തിനു പിന്നാലെ പോയാലും മനുഷ്യൻ ആത്യന്തികമായി ഒരു സാമൂഹിക ജീവിയും പ്രകൃതിയുടെ ഭാഗവുമാണെന്ന നിത്യസത്യത്തെ അംഗീകരിക്കാതിരിക്കാൻ നമുക്കാകില്ല. | |||
മാനവ ജീവിതത്തേയും അതിലെ മാറ്റങ്ങളേയും സ്വാധീനിക്കുന്നതിൽ നമ്മുടെ പരിസ്ഥിതിയേക്കാളേറെ പ്രാതിനിധ്യം മറ്റൊന്നിനുമില്ല. ഇന്നത്തെ സാഹചര്യത്തിൽ ഈ മഹാമാരിയെ നമ്മളിൽ പലരും ശപിച്ചിരിക്കാം, എന്നാൽ മനുഷ്യനും ഈ പ്രശ്നത്തിന് ഒരു രീതിയില്ലല്ലെങ്കിൽ മറ്റൊരു രീതിയിൽ പങ്കാളിയാണ്. മരണ നിരക്കുകൾ കേട്ടും ഭയഭീതികൾക്കൊണ്ടും ഓർത്തും ആകെ പ്രയാസമനുഭവിക്കുകയാണെങ്കിൽ കൂടി സത്യം പറയാതിരിക്കരുതല്ലോ, ഈ ദുരിതകാലം നമ്മുടെ പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹം പോലെയാണ്. മനുഷ്യൻ നിശ്ശബ്ദനായപ്പോൾ പ്രകൃതി സുന്ദരിയായി എന്നു തന്നെ പറയാം. ഗതാഗത സൗകര്യങ്ങും ഫാക്ടറികളുടെ ഉപയോഗവും കുറഞ്ഞതിനാൽ വായു ശ്വസന യോഗ്യമായിരിക്കുന്നു .മനുഷ്യ ചര്യകളിൽ ബുദ്ധിമുട്ടിലായ മറ്റു ജീവജാലങ്ങൾ തങ്ങളുടെ വിഹാരകേന്ദ്രങ്ങളിൽ സൗഖ്യമായി കഴിയുന്നു.നാം മറന്ന പലതും പ്രകൃതിയും കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു. | |||
ശുചിത്വവും തുല്യ പ്രാധാന്യമർഹിക്കുന്നു. ഭാരതീയ സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്നു വ്യക്തി ശുചിത്വവും പരിസര ശുചീകരണവും. സ്വന്തം രാജ്യത്തിൻ്റെ തനതായ ശൈലികളെ അശാസ്ത്രീയമെന്നു പറഞ്ഞ് വിദേശ സംസ്കാരത്തിൽ ആകൃഷ്ടരാവുന്നവരെ പരിഷ്കൃതരെന്നു വിളിക്കുന്ന കാലമാണിത്.എന്നാൽ, നമ്മുടെ പാരമ്പര്യത്തിലെ ശരിയെ മനസ്സിലാക്കി തരാൻ ഒരു വിദേശിയുടെ വാക്കുകൾ വേണ്ടിവന്നു എന്ന സത്യം തീർത്തും ഹാസ്യയോഗ്യമാണ്. "ഭാരതീയർ കാലത്തിനു മുൻപേ സഞ്ചരിച്ചവരാ"ന്നെന്ന് ഭാരതീയ ജീവിത ശൈലിയെ മുൻനിർത്തി പറഞ്ഞ ഡൊണാൾഡ് ട്രംപിൻ്റെ വാക്കുകൾ ഭാരതീയ സംസ്കാരത്തിന് അഭിമാനകരമാണ്. | |||
മനുഷ്യൻ മറന്ന വ്യക്തി ശുചിത്വം ഈ രോഗക്കാലത്ത് അവൻ വീണ്ടും ആവർത്തിച്ചു തുടങ്ങുന്നു. ഓർക്കുക, ഏതു മഹാരോഗമായാലും അതിനെ മറിക്കടക്കാനുള്ള പ്രാഥമിക നടപടി വ്യക്തി ശുചിത്വം പാലിക്കുക എന്നതു തന്നെയാണ്. സർവ്വരും വ്യക്തി ശുചിത്വം പാലിക്കുകയാണെങ്കിൽ അതു സാമൂഹിക സുരക്ഷയ്ക്കും തന്മൂലം ആഗോള സുരക്ഷയ്ക്കും സഹായകമാകും. അതോടൊപ്പം ഉന്നത നിർദ്ദേശങ്ങൾ ശരിയായി പാലിക്കു കയും പരസ്പരം സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുക. ഓർക്കുക, ഭയമല്ല ജാഗ്രതയാണ് വേണ്ടത്.അനാവശ്യമായ ഭയങ്ങൾ മാനസികമായി നമ്മെ തളർത്തിയേക്കാം. ഈ മഹാമാരിയെ സർവ്വതിൻ്റെയും അവസാനമെന്നു വ്യാഖ്യാനിക്കുകയും ഇതിനെ നിയന്ത്രിക്കുക അസാധ്യവുമാണെന്ന മുതലായ കേവല ചിന്തകൾക്ക് മുഖം കൊടുക്കാതിരിക്കുക . മനുഷ്യരാശി ഇതിലും വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും തോൽപിക്കുകയും ചെയ്തിട്ടുണ്ട്. എബോള, കോളറ, നിപ, എയ്ഡ്സ് തുടങ്ങി പല രോഗങ്ങളും മറ്റു പ്രകൃതിദുരന്തങ്ങളും നിയന്ത്രിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ഇതിനെയും നാം നിശ്ചയമായും നിയന്ത്രിക്കും. | |||
ഈ കൊവിഡ് കാലം മനുഷ്യനിൽ പലവിധ ഓർമ്മപ്പെടുത്തലുകൾ നടത്തിയെന്നു പറഞ്ഞുവല്ലോ, അവയിൽ എടുത്തു പറയേണ്ടതാണ് ജീവിത ചര്യയിലെ മാറ്റങ്ങൾ. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാൻ മാത്രം ശീലിച്ചിരുന്ന മനുഷ്യൻ, അവയെ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താൻ പഠിച്ചു.ഈ ലോക്ക് ഡൗൺ സമയത്ത് നമ്മുടെ ഭക്ഷണ ശീലങ്ങളിൽ നാം സ്വയം വരുത്തിയ മാറ്റമാണ് എടുത്തു പറയേണ്ടവ. ഒരു സമയത്ത് നാം തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്ന നമ്മുടെ തനതായ ഭക്ഷണ വിഭങ്ങളിലേക്കും പ്രകൃതി വിഭവങ്ങളിലേയ്ക്ക് നാം ആകൃഷ്ടരാകുന്നു. അവയുടെ മൂല്യം നാം മനസ്സിലാക്കി. നമ്മുടെ തനതായ പാരമ്പര്യത്തെ അവഗണിച്ചവർ അതു പിൻതുടരാൻ നിർബന്ധിതരാകുന്നു. മനുഷ്യബന്ധങ്ങളിൽ വന്ന മാറ്റമാണ് അടുത്തതായി എടുത്തു പറയേണ്ടത്. തിരക്കിട്ട ജീവിതത്തിനിടെ നാം പ്രാധാന്യം നൽകാൻ മറന്ന പല ബന്ധങ്ങളും കോർത്തിണക്കാൻ നമുക്ക് കഴിഞ്ഞു. സ്വന്തം അയൽക്കാരുമായുള്ള ബന്ധത്തിലും കുടുംബത്തിലെ അംഗങ്ങൾക്കിടയിലുള്ള ബന്ധത്തിലും ഇതെടുത്തു കാണാനാകും. എപ്പോഴെങ്കിലുമുള്ള ഒരു ചിരിയിൽ മാത്രം ഒതുങ്ങിയിരുന്ന അയൽ ബന്ധങ്ങൾ കൂടുതൽ അടുത്തു.വീട്ടിൽ ഒരേ തീന്മേശയിലൊപ്പമിരിക്കാതിരുന്നവർ, ഒപ്പം സംസാരിക്കുവാനും കൂട്ടത്തോടെ മറ്റു ചെയ്തികളിലേർപ്പെടുകയും ചെയ്യുന്നു. | |||
ഈ സന്ദർഭങ്ങളിൽ നിന്നെല്ലാം നാം മനസ്സിലാക്കുന്ന ഒരു ജീവിത ദർശനമുണ്ട്; "സാഹചര്യങ്ങളാണ് മനുഷ്യനെ പലതും ചെയ്യാൻ നിർബന്ധിതനാക്കുന്നത്. സാഹചര്യങ്ങൾ അനുകൂലമോ പ്രതികൂലമോ അകട്ടെ, അതിനനുസരിച്ച് ജീവിക്കാനും നിലകൊള്ളാനും അവൻ വശംവദനാകുന്നു .ഇതൊരു നിത്യസത്യമാണ്. മറ്റൊരർഥത്തിൽ, സാഹചര്യങ്ങൾ മനുഷ്യനെ ഏതു കാര്യം ചെയ്യുന്നതിനും സന്നദ്ധനാക്കുന്നു." | |||
ഇക്കാലയളവിൽ സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള കഴിവ് മനുഷ്യൻ സ്വായത്തമാക്കിയിരിക്കുന്നു. ഈയൊരൊറ്റ ചിന്ത, നമ്മിൽ പ്രത്യാശയുടെ തളിരുകൾക്ക് ജന്മം നൽകാൻ ധാരാളമാണ്.ഈ ദുരിതപൂർണ്ണമായ സാഹചര്യത്തേയും നാം മറിക്കടക്കും.ഈ മഹാമാരിയെ നിയന്ത്രിക്കാൻ തീർച്ചയായും നമുക്ക് സാധിക്കും. | |||
ഈ മഹാമാരിയെ എതിർക്കാനായി നമുക്ക് ഐക്യത്തോടെ മുന്നേറാം. സ്വാഭാവികമായ രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചും വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പരിഗണിച്ചും നമുക്കിതിനെതിരെ പോരാടാം. സാനിറ്റൈസറുകൾ ,മാസ്കുകൾ, ഗ്ലൗസുകൾ മുതലായവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതു വഴി നാം ഈ മഹാപോരാട്ടത്തിൽ പങ്കാളിയാവുകയാണ് ചെയ്യുന്നത് .സർക്കാരും ആരോഗ്യ വകുപ്പും ആഗോള സംഘടനകളും ( UNO, WHO, IMF) നമുക്കു വേണ്ടി ഇത്രയും പ്രവൃത്തിക്കമ്പോൾ അതിന് ആത്മാർഥമായ പിൻതുണ നൽകേണ്ടത് നമ്മുടെ കടമയാണ്!! | |||
ഇനിയും കാലം നീങ്ങും, സമയത്തിൻ്റെ താളുകൾ മറയും ഋതുഭേദങ്ങൾ ആവർത്തിക്കും ദിനരാത്രങ്ങൾ നീങ്ങും കാലവർഷം പെയ്യും പുതുവർഷം പൂക്കും ....... ഒപ്പം നമുക്കും വേണം നാളെയുടെ പ്രത്യാശ ! | |||
കഴിഞ്ഞതിനെ മാറ്റി മറയ്ക്കാനോ ഭാവിയെ പ്രവചിക്കാനോ നമുക്ക് സാധിക്കില്ല. സാധിക്കുന്നത്, ഈ വർത്തമാനക്കാലത്തിലൂടെ ശുഭകരമായ ഭാവിയ്ക്കു വേണ്ടി പ്രത്യാശിക്കുകയും പ്രയത്നിക്കുകയും മാത്രമാണ് . | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അശ്വിൻ. ഇ.എച്ച് | |||
| ക്ലാസ്സ്=10 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി എച്ച് എസ് എസ് കടമ്പൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 20032 | |||
| ഉപജില്ല=ഒറ്റപ്പാലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |
09:53, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചിലഓർമ്മപ്പെടുത്തലുകൾ
എല്ലാം ഓരോ ഓർമ്മപ്പെടുത്തലുകളാണ്.നമ്മുടെ ഈ തിരക്കിട്ട ജിവതത്തിനിടയിൽ നാം മറന്നു പോയ പല വസ്തുതകളുമുണ്ട് ;നമ്മെ നാമാക്കുന്നതും തലമുറകളായി നമ്മെ പിൻതുടരുന്നതുമായ ശീലങ്ങൾ .പരിസ്ഥിതി പരിചരണവും ശുചിത്വവും ഇവയിൽ വളരെയധികം പ്രധാനപ്പെട്ടവയാണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം