"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം തന്നെ പ്രതിവിധി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
* '''ആമുഖം''' | * '''ആമുഖം''' | ||
വരി 30: | വരി 30: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Manu Mathew| തരം= ലേഖനം}} |
11:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധം തന്നെ പ്രതിവിധി
* ആമുഖം ജീവിതശൈലിയും മാറുന്ന കാലാവസ്ഥയും നമ്മുടെ രോഗപ്രതിരോധശേഷിയെ മാറ്റിമറിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ കൊറോണ വൈറസിനെപ്പോലെയുള്ള മഹാമാരികളെ ചെറുത്ത തോൽപ്പിക്കാൻ നമുക്ക് രോഗപ്രതിരോധശേഷി അനിവാര്യമാണ്. പോഷകസമൃദ്ധമായ ഭക്ഷണം വഴി നമുക്ക് ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാം. നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ ശരിരത്തിലെത്തന്നെ കോശങ്ങൾക്ക് നശിപ്പിക്കാനുള്ള കഴിവുണ്ടെങ്കിൽ നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടെന്ന് പറയാം. * പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഇപ്പോൾ നമ്മുടെ ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വളരെ കുറവാണ്. ചില മാർഗ്ഗങ്ങളിലൂടെ പ്രതിരോധശേഷി വർധിപ്പിക്കാം. അതിൽ പ്രധാനം ഭക്ഷണത്തിലൂടെ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാമെന്നുള്ളതാണ്. ഒരു മാസത്തിൽ ഒന്നുംരണ്ടും പ്രാവിശ്യമാണ് ഒരേ രോഗങ്ങൾ ചിലരിൽ ആവർത്തിച്ച് കാണപ്പെടുന്നത്.അവർക്ക് പ്രസ്തുതരോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലെന്നതാണ് കാരണം. രോഗപ്രതിരോധശേഷിയും നാം കഴിക്കുന്ന ആഹാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കാരണം രോഗപ്രതിരോധശേഷി വർധിക്കുന്നത് നാം കഴിക്കുന്ന ആഹാരപദാർഥങ്ങളിൽ അടങ്ങിയിരിക്കുന്ന പലതരം ഘടകങ്ങളിൽ നിന്നാണ് . അതിനാൽ ഇത്തരം ഘടകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഇലക്കറികൾ, പഴവർഗങ്ങൾ,പച്ചക്കറികൾ എന്നിവയെല്ലാം നമ്മുടെ ഭക്ഷണരീതിയിൽ ധാരാളമായി ഉൾപ്പെടുത്തേണ്ടതാണ്. മഞ്ഞൾപൊടി ചേർത്ത പാൽ അദ്‌ഭുതകരമായ രോഗപ്രതിരോധശേഷി പ്രധാനം ചെയ്യുന്ന ഒരു പാനീയമാണ്.നമുക്കുചുറ്റും സുലഭമായുള്ള കുരുമുളക് മികച്ച ഔഷധഗുണമുള്ള ഒരു ആഹാരപദാർഥമാണ്. ഇത്തരത്തിലുള്ള ഘടകങ്ങളെല്ലാമടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാമെന്ന് നിസ്സംശയം പറയാം. * കുുട്ടികളിലെ രോഗപ്രതിരോധശേഷി ഇപ്പോഴുള്ള കുട്ടികളിൽ രോഗപ്രതിരോധശേഷി വളരെക്കുറവാണ്. ഫാസ്റ്റ് ഫുഡും കടയിലെ രാസവസ്തുക്കൾ കലർന്ന ഭക്ഷണങ്ങളുമാണ് അവർക്ക് താല്പര്യം. ഇലക്കറികളും പഴവർഗ്ഗങ്ങളും ജൈവ കാർഷിക വിഭവങ്ങളും അടങ്ങിയ ഭക്ഷണരീതിയോട് ഉള്ള കുട്ടികളുടെ വിമുഖത അവരിലെ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവിനെ നഷ്ടപ്പെടുത്തുന്നു. പ്രതിരോധശേഷി കൂട്ടാൻ നല്ല ഉറക്കം അത്യാവശമാണ്. എട്ടുമുതൽ പത്തുമണിക്കൂർ വരെ ഉറക്കം കിട്ടേണ്ടതുണ്ട് . വീടുകളിൽ കുട്ടികളെ അടച്ചു ഇരുത്തുന്നവർ ഒരിക്കലും ചിന്തിക്കുന്നില്ല അവരുടെ ആരോഗ്യശേഷി അതുമൂലം തകരുന്നു എന്ന്. കുട്ടികളുടെ ആരോഗ്യത്തിന് കളികളും വ്യായാമവും അത്യാവശ്യമാണ്. മാനസിക സമ്മർദം ഒരാളുടെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കുറയ്ക്കുന്നു. അതുകൊണ്ട് ശരിയായ മാനസിക അവസ്ഥയും മാനസിക ആരോഗ്യവും കാത്തുസൂക്ഷിക്കണം. * നല്ല ഭക്ഷണത്തിലൂടെ രോഗപ്രതിരോധശേഷി നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് നമ്മുടെ രോഗപ്രതിരോധശേഷിയെ നിശ്ചയിക്കുന്നത്. ചെറിയ മത്സ്യങ്ങൾക്ക് രോഗങ്ങളെ തടയാനുള്ള ശേഷിയുണ്ട്. അതുപോലെ ഇലക്കറികൾ പച്ചക്കറികൾ പഴവർഗങ്ങൾ എല്ലാം ചേർന്ന ഒരു ഭക്ഷണക്രമം ഉണ്ടാവണം. കാലാവസ്ഥക്ക് ഇണങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക , ആഹാരം കൃത്യസമയത്തു കഴിക്കുക, പ്രതിരോധശേഷി തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ആരോഗ്യസമ്പത്ത്.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം