"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആഗോളതാപനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എച്ച് എസ് നെടുമുടി/അക്ഷരവൃക്ഷം/ആഗോളതാപനം എന്ന താൾ എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ആഗോളതാപനം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

16:58, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആഗോളതാപനം

ഭൂമി നേരിടുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ആഗോളതാപനം.രണ്ടായിരം ആണ്ടോടെ അവസാനിച്ച ആയിരം വർഷങ്ങളിൽ ഏറ്റവും ചൂട് കൂടിയ ശതകം ഇരുപതാം നൂറ്റാണ്ട് ആയിരുന്നു .ഇപ്പോൾ അത്രയും വർദ്ധനവ് ഉണ്ടാകാൻ 10 വർഷം തന്നെ വേണ്ട.

പ്രകാശവും താപവും വഹിക്കുന്ന സൂര്യരശ്മികൾ ബഹിരാകാശത്തു കൂടി കടന്ന് ഭൂമിയുടെ ഉപരതലത്തിൽ പതിക്കുന്നു .പകൽ സമയത്തു പതിക്കുന്ന സൂര്യരശ്മികളിലെ ഊർജത്തിന്റെ ഏറിയ പങ്കും മേഘങ്ങളിലും സമുദ്രോപരിതലത്തിലും ഹിമവർണത്തിലും തട്ടി പ്രതിഫലിച്ചു പോകും .ചെറിയ ഒരു പങ്ക് , ഭൂമിയും അതിലെ ജലവും ജീവരൂപങ്ങളും കൂടി ആഗിരണം ചെയ്യും.ഇങ്ങനെ ആഗിരണം ചെയുന്ന ഊർജം ഭൂമിയുടെ താപനില ഉയർത്തുകയും അതിന്റെ ഫലമായി ഭൂമിയിൽ ഇൻഫ്രാറെഡ് തരംഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.ഭൂമി ഈ തരംഗങ്ങളെ ഉത്സർജിക്കുന്നു. പകൽ ഊർജം സ്വീകരിച്ചു ഭൂമി രാത്രിയും വികിരണങ്ങൾ ഉത്സരജിച്ചുകൊണ്ടിരിക്കും . ഈ താപ രശ്മികളെ ഭൂമിയെ വലയം ചെയ്യുന്ന അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ആഗിരണം ചെയ്യും . ഇതിന്റെ ഫലമായി ബഹിരാകാശത്തേക്ക് ബഹിർഗമിക്കേണ്ട ചൂടിൽ ഒരു വലിയ ഭാഗം ഭൂമിയിൽ തന്നെ തങ്ങും. അതിനാൽ ഭൂമിയുടെ ഉപരിതലവും അന്തരീക്ഷത്തിലെ കീഴ്ഭാഗവും ജീവയോഗ്യമായ താപനില കൈവരിക്കുന്നു . അങ്ങനെ അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഒരു നല്ല പുതപ്പിന്റെ ധർമം നിർവഹിക്കുന്നു.ചന്ദ്രനിലും സൂര്യരശ്മികൾ പതിക്കുന്നുണ്ട് . ഭൂമിയിലെ ശരാശരി ചൂട് 15°C യും , ചന്ദ്രനിലേത് -18℃ യും. കാരണം അവിടെ അന്തരീക്ഷം ഇല്ല . തിരിച്ചു പോകുന്ന ചൂടിനെ നിർലനിർത്താനുള്ള വാതകങ്ങളും ഇല്ല. ജീവന് നിലനിൽക്കാൻ ഉള്ള ചൂട് അവിടെ ഇല്ല.

മിതശീതോഷ്ണ മേഖലകളിൽ സസ്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും ഉഷ്ണമേഖലസസ്യങ്ങളെ വളർത്താനും ചില്ല് മേൽക്കൂര ഉള്ള ഗൃഹങ്ങൾ നിർമിക്കാറുണ്ട്. ഇവയാണ് ഹരിതഗൃഹങ്ങൾ . ഈ മേൽക്കൂരയിൽ കൂടി പ്രകാശം കടക്കും , അങ്ങനെ താപവികിരണം തടയപ്പെടും. തുടർച്ചയായി അകത്തേക്ക് പ്രവേശിക്കുന്ന പ്രകാശോർജം ചൂടായി മാറും. ഇത് പുറത്തേക്കു കടക്കാൻ ആവാതെ ഹരിതഗൃഹത്തിന്റെ ഉള്ളിലേക് തന്നെ മടങ്ങി എത്തും. ഇത് തുടരുമ്പോൾ ഇവിടയുള്ള ചൂട് വർദ്ധിച്ചു പുറത്തുള്ളതിനെക്കാൾ കൂടിയ നിലയിൽ എത്തും. ഇതിനെ ഹരിതഗൃഹപ്രഭാവം എന്നു പറയുന്നു. ഹരിതഗൃഹത്തിലേത് പോലെ ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് പോകുന്ന ഉഷ്ണരശ്മികളെ, കാർബൺ ഡയോക്‌സൈഡും മറ്റു ചില വാതകങ്ങളും ആഗിരണം ചെയ്‌ത് തടഞ്ഞു നിർത്തി അന്തരീക്ഷത്തിന്റെയും ഭൂതലത്തിന്റെയും താപനില ഉയർത്താൻ ഇടയാക്കുന്നുണ്ട് . ഈ പ്രതിഭാസത്തെ സഹായിക്കുന്ന വാത്കങ്ങളെ ഹരിതഗൃഹവാതകങ്ങൾ എന്നു പറയുന്നു.

ഹരികൃഷ്ണൻ എസ്
7 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം