"കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ശുചിത്വം തന്നെ അമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

12:46, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം തന്നെ അമൃതം

വീടുകൾ തിങ്ങി നിറഞ്ഞതും വൃത്തിഹീനവും അഴുക്കുചാലുകൾ ഒഴുകുന്നതുമായ ചേരിപ്രദേശം . അമ്മയും മകനും താമസിക്കുന്ന കുുടിലും ഈ ചേരിയിലാണ് . അവരുടെ ജീവിതം വലിയൊരു ദാരിദ്രം നിറഞ്ഞതായിരുന്നു . ഒരുദിവസം മകന് വയറുവേദനയും പനിയും അനുഭവപ്പെട്ടു .ചൂടുവെള്ളത്തിൽ തൂവാല മുക്കി ചൂടുപിടിപ്പിച്ചും തണുത്ത വെള്ളത്തിൽ തുണിമുക്കി നെറ്റിയിൽ ഒട്ടിക്കുകയും ചെയ്തു . അമ്മയുടെ സാഹചര്യമനുസരിച്ചു മകനെ സംരക്ഷിക്കാൻ കഴിഞ്ഞില്ല . ഓരോദിവസവും വൃത്തിഹീനമായ ചുറ്റുപാടുകളിലൂടെയാണ് ചേരിനിവാസികൾ കടന്നുപോകുന്നത് . ദിവസങ്ങൾ കഴിഞ്ഞു മകന് വീണ്ടും വയറുവേദനയും ഛർദിയും . അവന്റെ അവസ്ഥ മോശമായി .അവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അവനെ കൊണ്ടുപോയി . ഡോക്ടർ പറഞ്ഞ ശേഷം അമ്മയും മകനും വീട്ടിലേക്കു തിരിച്ചു വന്നു ,

ഡോക്ടർ പറഞ്ഞ ചികിത്സയും അതിനാവശ്യമായ രൂപയും ഓർത്തു 'അമ്മ അകെ വിഷമിച്ചു .എങ്ങനെയെങ്കിലും എന്റെ മകനെ രക്ഷിക്കണം എന്നോർത്ത് 'അമ്മ ആ ചേരിയിലെ ഓരോ വീട്ടുകാരോടും രൂപ കടം വാങ്ങി . കിട്ടിയ തുകയുമായി അവർ വീട്ടിലേക്കു വന്നു . കുറച്ചുകൂടെ രൂപ കിട്ടിയാൽ മാത്രമേ മകന്റെ ചികിത്സക്ക് സാധിക്കുകയുള്ളൂ എന്നോർത്ത് പിറ്റേദിവസം മകനുമായി ആശുപത്രിയിലേക്കു പോകാനിരിക്കെ അവരുടെ കുട്ടി ആ അമ്മയെ വിട്ടു പോയി . പിന്നീട് ഡോക്ടറെ കണ്ടു 'അമ്മ തിരക്കി മകന്റെ മരണത്തിനു കാരണം എന്താണ് വൃത്തിഹീനമായ പരിസരവും ഭക്ഷണവും മൂലം ഉണ്ടായതാണ് ഈ രോഗം . കുറച്ചുദിവസങ്ങൾ മുമ്പേ എത്തിച്ചുവെങ്കിൽ നിങ്ങളുടെ കുട്ടി രക്ഷപ്പെടുമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞതുകേട്ട് അമ്മയുടെ മനസ്സിൽ കുറ്റബോധം തളംകെട്ടി . എന്റെ മകന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും വരാൻ പാടില്ല ഇതിനുവേണ്ടി ചേരിയിലെ ഓരോ വീടും പരിസരവും ശിചിത്വമുള്ളതാക്കി തീർക്കുന്നതിന് പ്രതിജ്ഞയെടുത്തു. എല്ലാവരോടും രോഗങ്ങളും മരണവും വരുന്നതിനെക്കുറിച്ചും ശിചിത്വമില്ലായ്മയെക്കുറിച്ചും ബോധവത്കരണം നടത്തി ബോധവത്കരണത്തിലൂടെ ചേരിയുടെ പ്രതിച്ഛായ മാറുകയും രോഗങ്ങൾ കുറയുകയും ചെയ്തു . </p?

പ്രതിഭ. പി .എൽ
10B സി എൽ എച് എസ് എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ