"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പോരാടാം… അതിജീവിക്കാം…" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പോരാടാം… അതിജീവിക്കാം… | col...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പോരാടാം… അതിജീവിക്കാം… എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പോരാടാം… അതിജീവിക്കാം… എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
10:47, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പോരാടാം… അതിജീവിക്കാം…
കാട്ടുതീപോലെ എങ്ങും വ്യാപിച്ച് ഒരുപാട് മരണങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് കൊറോണ. ഒരുപാട് ജീവനുകൾ ഈ ലോകത്ത് നിന്നും അപഹരിച്ചെടുത്ത് നികത്താനാകാത്ത നഷ്ടങ്ങൾ ഉണ്ടാക്കിയ ഈ കൊറോണയ്ക്കെതിരെ പോരാടി നിരവധി ജീവനുകൾ രക്ഷിച്ച നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെ.കെ ശൈലജ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ കാര്യമാണ് ഏറെ വിഷമകരം. ഇന്ത്യ മുഴുവൻ അടച്ചുപൂട്ടിയ ഇക്കാലത്ത്‍ ആരുടെയും മനസിൽ സന്തോഷമില്ല, സമാധാനമില്ല. ഭയം മാത്രം. കൊറോണയോടുള്ള അഗാധമായ ഭയം. സ്കൂളുകൾ നേരത്തേ അടയ്ക്കേണ്ടി വന്നതിനാൽ കുട്ടികളുടെ വർഷാവസാന പരീക്ഷയും മുടങ്ങി. കുട്ടികൾക്ക് വീടുകളിൽത്തന്നെ നിൽക്കേണ്ടി വരുന്നു. അയൽപക്കങ്ങളിൽ പോലും പോകാൻ കഴിയാതെ ദുഃഖിതരായി കൂടുകളിൽ അടങ്ങിയിരിക്കുന്ന വേഴാമ്പലുകളെപ്പേലെ വീടുകളിൽ ഒതുങ്ങിയിരിക്കുന്നു. മോട്ടോർ ബൈക്കുകളുടെയും കാറകളുടെയും ശബ്ദവും സന്തോഷവും നിറഞ്ഞുനിന്നിരുന്ന റോഡുകളും ഹൈവേകളുമൊക്കെ ഇപ്പോൾ വല്ലാതെ മൗനമായിരിക്കുന്നു. മരണസംഖ്യ, നമ്മൾ ഉറുമ്പുകളെ ഉറുമ്പ്പൊടി ഉപയോഗിച്ച് നശിപ്പിക്കുന്നതുപോലെ, മിനിട്ടുകൾ കഴിയുന്തോറും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ കാര്യമാണ് ഏറെ ദുഃഖകരം. ഒരുപാട് പ്ലാസ്റ്റിക്ക് സുരക്ഷാകവചങ്ങളും ധരിച്ച് അമർത്തികെട്ടിയ മാസ്ക് കാരണം മൂക്ക്മുറിഞ്ഞിട്ടും ഇതെല്ലാം സഹിച്ച് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കാര്യം ഏറെ വിഷമകരം തന്നെ. കൊറോണയുടെ വംശനാശത്തിനായി പ്രവർത്തിക്കാം, കാത്തിരിക്കാം. ദുഷ്ടശക്തികൾ ഒത്തുചേർന്ന് നന്മയുടെ പിതാവായ യേശുക്രിസ്തുവിനെ കുരിശിലേറ്റിയപ്പേൾ, മൂന്നാം നാൾ നന്മ, തിന്മയ്ക്കു മേലുള്ള വിജയം കൈവരിച്ച് ഉയർത്തെഴുന്നേറ്റതാണല്ലോ! യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ്പോലെ കൊടും തിന്മയായ കൊറോണയിൽനിന്ന് അതിജീവനത്തിന്റെ പടവുകളിലേക്ക് മുന്നേറാം. നമുക്ക് പ്രതിരോധിക്കാം… അതിജീവിക്കാം...
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം