ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പോരാടാം… അതിജീവിക്കാം…

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം… അതിജീവിക്കാം…

കാട്ടുതീപോലെ എങ്ങും വ്യാപിച്ച് ഒരുപാട് മരണങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് കൊറോണ. ഒരുപാട് ജീവനുകൾ ഈ ലോകത്ത് നിന്നും അപഹരിച്ചെടുത്ത് നികത്താനാകാത്ത നഷ്ടങ്ങൾ ഉണ്ടാക്കിയ ഈ കൊറോണയ്ക്കെതിരെ പോരാടി നിരവധി ജീവനുകൾ രക്ഷിച്ച നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെ.കെ ശൈലജ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ കാര്യമാണ് ഏറെ വിഷമകരം. ഇന്ത്യ മുഴുവൻ അടച്ചുപൂട്ടിയ ഇക്കാലത്ത്‍ ആരുടെയും മനസിൽ സന്തോഷമില്ല, സമാധാനമില്ല. ഭയം മാത്രം. കൊറോണയോടുള്ള അഗാധമായ ഭയം. സ്കൂളുകൾ നേരത്തേ അടയ്ക്കേണ്ടി വന്നതിനാൽ കുട്ടികളുടെ വർഷാവസാന പരീക്ഷയും മുടങ്ങി. കുട്ടികൾക്ക് വീടുകളിൽത്തന്നെ നിൽക്കേണ്ടി വരുന്നു. അയൽപക്കങ്ങളിൽ പോലും പോകാൻ കഴിയാതെ ദുഃഖിതരായി കൂടുകളിൽ അടങ്ങിയിരിക്കുന്ന വേഴാമ്പലുകളെപ്പേലെ വീടുകളിൽ ഒതുങ്ങിയിരിക്കുന്നു. മോട്ടോർ ബൈക്കുകളുടെയും കാറകളുടെയും ശബ്ദവും സന്തോഷവും നിറഞ്ഞുനിന്നിരുന്ന റോഡുകളും ഹൈവേകളുമൊക്കെ ഇപ്പോൾ വല്ലാതെ മൗനമായിരിക്കുന്നു. മരണസംഖ്യ, നമ്മൾ ഉറുമ്പുകളെ ഉറുമ്പ്പൊടി ഉപയോഗിച്ച് നശിപ്പിക്കുന്നതുപോലെ, മിനിട്ടുകൾ കഴിയുന്തോറും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ കാര്യമാണ് ഏറെ ദുഃഖകരം. ഒരുപാട് പ്ലാസ്റ്റിക്ക് സുരക്ഷാകവചങ്ങളും ധരിച്ച് അമർത്തികെട്ടിയ മാസ്ക് കാരണം മൂക്ക്മുറിഞ്ഞിട്ടും ഇതെല്ലാം സഹിച്ച് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കാര്യം ഏറെ വിഷമകരം തന്നെ.

കൊറോണയുടെ വംശനാശത്തിനായി പ്രവർത്തിക്കാം, കാത്തിരിക്കാം. ദുഷ്ടശക്തികൾ ഒത്തുചേർന്ന് നന്മയുടെ പിതാവായ യേശുക്രിസ്തുവിനെ കുരിശിലേറ്റിയപ്പേൾ, മൂന്നാം നാൾ നന്മ, തിന്മയ്ക്കു മേലുള്ള വിജയം കൈവരിച്ച് ഉയർത്തെഴുന്നേറ്റതാണല്ലോ! യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ്പോലെ കൊടും തിന്മയായ കൊറോണയിൽനിന്ന് അതിജീവനത്തിന്റെ പടവുകളിലേക്ക് മുന്നേറാം. നമുക്ക് പ്രതിരോധിക്കാം… അതിജീവിക്കാം...

ശിവഹരി.എ.എസ്
4A എൽ.പി.എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - ലേഖനം