"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/വെളിച്ചത്തിലേക്ക്......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വെളിച്ചത്തിലേക്ക്.............. | color=1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=1     
| color=1     
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

15:56, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വെളിച്ചത്തിലേക്ക്..............

മുറിപ്പാട് പറ്റിയ പടുകുഴിയാം ജീവിതം,
കണ്ണീർ കണങ്ങളിൽ കരപറ്റി എങ്ങോ,
അകലുന്ന ജീവിതം....
രോഗങ്ങളാൽ വലയപെട്ടെൻ ശരീരമെങ്കിലും,
പ്രതിരോധമായെൻ ആത്മാവിൽ,
ജ്വലിച്ചിടും വിശ്വാസം മാത്രം !
രോഗമെന്തായാലും അതിൽ കാര്യമെത്രയായാലും...
മനതാരിൽ ക്ഷതമേൽകാതിരുന്നാൽ,
എല്ലാമൊരു കിനാവായി മാത്രം പറന്നകലും.

രോഗമാം അന്ധകാരത്തിൻ ചരടുകൾ,
മനതാരിൽ കരുത്തു മാത്രമായ്,
നിത്യപ്രാർത്ഥന അതൊന്നായ്,
പൊട്ടിച്ചിതറീടും കത്തിയെരിഞ്ഞീടും....
ജീവിതത്തിലേയ്ക്കൊരു തിരിച്ചുവരവില്ലാതെ,
പ്രതീക്ഷകളിൽ പുകച്ചുരുൾ മൂടീടും നിമിഷങ്ങൾ.....
മാനതാരിൻ ശക്തിയും, പ്രാർഥനയതെന്നും,
പ്രതീക്ഷകളുമായ് ഒരുയിർത്തെഴുന്നേല്പിൻ സുദിനം,
വീണ്ടുമീ ജീവിതത്തിൽ സൂര്യരശ്മികളണിന്നീടുന്നു.
പരിഭ്രമത്തിൻ പടവുകളിൽ സ്വയം മുങ്ങാതെ,
അണിഞ്ഞീടൂ ആത്മവിശ്വാസം.....
അന്ധകാരത്തിൽ നിന്നും, വെളിച്ചത്തിന്റെ പടവുകൾ തേടി യാത്രയാകാം.......
മനതാരിനെ യാത്രയാക്കാം........
 

അബിയ കെ എം
8 B സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത