ഉള്ളടക്കത്തിലേക്ക് പോവുക

"കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43086 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ചെമ്പരത്തി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

10:23, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ചെമ്പരത്തി

 
അടരാടി നിൽക്കുന്ന പെൺപൂവേ നിന്റെ-
പ്രണയഭാവങ്ങളിൽ കണ്ണീർകണങ്ങളോ-
നെഞ്ചിൽ നെരിപ്പോടെരിയുമ്പോഴും-
നിന്റെ ചുണ്ടിൽ വിരിയുന്നു പുഞ്ചിരി പൂവുകൾ (2).

നിന്റെ കഥയും കദനങ്ങൾ നിറയുന്നു പെണ്ണേ-
കടമകൾ കടലാസ് തോണിയായി മാറുന്നു-
കത്തുവാൻ വെമ്പുന്ന കരിയില കാട് പോൽ-
ചിത്തം ചിറകടി ഒച്ചകൾ തീർക്കുന്നു.

പൂർണ്ണേന്ദു മുഖിയായി നീ പൂത്തുലഞ്ഞീടുമ്പോൾ-
പൂന്തേൻ നുകരുവാൻ അണയുന്നു നിൻ തോഴൻ-
കസ്തൂരി ഗന്ധിയായി കാറ്റിലുലഞ്ഞു നീ -
ചിത്രപതംഗമായി നിർത്തനമാടിയോ -
ചെമ്മാനം ചെമ്പട്ടുടിപ്പിച്ച
പെൺകൊടി -
ചെന്തളിർ മേനിയിൽ
പൂനിലാ ചന്തമോ.
                                                  
പുലർമഞ്ഞു തുള്ളികൾ
മേനിയിൽ പടരവേ -
തോഴനവനെങ്ങോ മറഞ്ഞെന്നു തോന്നിയോ -
പൂവാൻ കുരുന്നിലകൾ
വാടിയൊതുക്കി നീ -
തനിയാവർത്തനത്തിന്റെ
ദ്രുതതാളമാടിയോ.
                                                 
ഭ്രാന്തിനായി പായുന്ന പകല്മാന്യ വൃന്ദങ്ങൾ -
നിന്നെ പ്രണയിപോർ ഭ്രാന്തരെന്നോതിയോ-
ആർദ്രമാം മനസ്സിന്റെ നോവറിയാത്തവർ -
നീയെന്ന പുണ്യത്തിൻ പൊരുളറിയാത്തവർ.

               

ആർഷ. S
IV D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത