"വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ആസ്വാദനകുറിപ്പ് ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ആസ്വാദനകുറിപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/അക്ഷരവൃക്ഷം/ ആസ്വാദനകുറിപ്പ് ... എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ആസ്വാദനകുറിപ്പ് ... എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| സ്കൂൾ=വി .വി.എച്ച്.എസ്.എസ് , താമരക്കുളം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=വി .വി.എച്ച്.എസ്.എസ് , താമരക്കുളം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 36035 | | സ്കൂൾ കോഡ്= 36035 | ||
| ഉപജില്ല= കായംകുളം | | ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
20:21, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആസ്വാദനകുറിപ്പ്
ലോക് ഡൗൺ എന്നാൽ ആരും പുറത്തിറങ്ങരുത് എന്നല്ലേ എന്നാൽ ഞാൻ നല്ല ഒരു യാത്ര നടത്തി .അത് മറ്റ് എവിടേക്കും ആയിരുന്നില്ല ബേപ്പൂർ സുൽത്താന്റെ കൃതികളിലൂടെ ആയിരുന്നു *.ബേപ്പൂർ* *സുൽത്താൻ* എന്നറിയപ്പെടുന്ന ' മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ ബഹുമാന്യനായ ' *വൈക്കംമുഹമ്മദ് ബഷീറിന്റെ **ഭാർഗ്ഗവീനിലയം* ആണ് ഈ കാലത്ത് ഞാൻ ആദ്യം വായിച്ച പുസ്തകം . ഈ പുസ്തകം നിങ്ങളെ ഒന്നു പരിചയപ്പെടുത്തുകയാണ് 'ഒരു ചെറിയ ഗ്രാമം' അവിടെ ഒരു മനുഷ്യൻ പോലും അടുക്കാത്ത ഒരു ഭയാന മാളിക അതാണ് _ഭാർഗ്ഗവീനിലയം_. അവിടേക്ക് ഒരു സാഹിത്യകാരൻ വാടകയ്ക്ക് താമസിക്കാൻ വരുന്നു .ആ സാഹിത്യകാരൻ ഭാർഗ്ഗവീ നിലയത്തിലാണ് താമസം എന്നറിഞ്ഞപ്പോൾ അദ് ദേഹത്തിന്റെ കൂട്ടുകാർ ഉൾപ്പെടെ എല്ലാവരും പറഞ്ഞു അവിടെ താമസിക്കരുത് ,അത് പ്രേതാലയമാണ് .എന്നാൽ ആ സാഹിത്യകാരൻ അവിടെ തന്നെ താമസിച്ച് ആ വീട്ടിൽ വച്ച് മരിച്ച ഭാർഗ്ഗവി എന്ന പെൺകുട്ടിയുടെ കഥ എഴുതാൻ തുടങ്ങി. ആ കഥ ഭാർഗ്ഗവിയുടെയും ശശികുമാറിന്റെയും പ്രണയത്തിൽ തുടങ്ങുന്നു .ഭാർഗ്ഗവിയുടെ അച്ഛൻ അവളുടെ ചെറുപ്പത്തിലെ മരിച്ചു പോയി.ഭാർഗ്ഗവിയുടേയും ശശികുമാറിന്റെയും പ്രേമം അവളെ കെട്ടാൻ ആഗ്രഹിച്ച നാണു കുട്ടനിൽ വളരെ ദേഷ്യം ജനിപ്പിച്ചു .ശശികുമാറിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണമെന്ന് നാണുകുട്ടൻ ആലോചിച്ചു നടക്കുമ്പോഴാണ് ശശികുമാർ ലക്നൗവിലേക്ക് ജോലിക്ക് പോകുന്നത് .പിറ്റേന്ന് രാവിലെ ശശികുമാറിനെ നാണു കുട്ടൻ ട്രെയിനിൽ വെച്ച് ആർക്കും സംശയം തോന്നാതെ പഴത്തിൽ വിഷം ചേർത്ത് കൊല്ലുന്നു .തിരികെ വന്ന് എല്ലാവരും ഉറങ്ങിയ സമയം ഭാർഗ്ഗവിയെ ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റിലിട്ടു .ഈ കഥ സാഹിത്യകാരൻ പറഞ്ഞു തീരുമ്പോൾ നാണു കുട്ടൻ ഈ കൊലപാതകം നടത്തിയത് താനാണ് എന്ന് ആരും അറിയാതിരിക്കാൻ സാഹിത്യകാരനെ കൊല്ലാൻ ശ്രമിക്കുന്നു .എന്നാൽ ഈ ശ്രമത്തിനിടയിൽ നാണു കുട്ടൻ കാൽതെറ്റി കിണറ്റിൽ വീണ് മരിക്കുന്നു . ഇതോടെ കഥ അവസാനിക്കുന്നു . ഈപുസ്തകത്തിന്റെ ചുരുക്കെഴുത്ത് മാത്രമാണ് ഇവിടെപറഞ്ഞിരിക്കുന്നത് .ഇത് പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ ഈ പുസ്തകം പൂർണ്ണമായി വായിക്കണം . പ്രേം നസീർ ,മധു ,വിജയനിർമ്മല എന്നിവരെ അഭിനേതാക്കളാക്കി 1964ൽ ഈ പുസ്തകം സിനിമയും ആക്കിയിട്ടുണ്ട് . ഈ സിനിമയിലെ ഒരു പാട്ടാണ് 'അറബിക്കടലൊരു മണവാളൻ കരയോ നല്ലൊരു മണവാട്ടി' എന്ന് തുടങ്ങുന്ന ശ്രീ .കെ .ജെ .യേശുദാസും ,ശ്രീമതി പി .സുശീലയും ചേർന്ന് ആലപിക്കുന്ന ഗാനം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം