Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 20: |
വരി 20: |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{verified1|name=Kannankollam|തരം=ലേഖനം}} |
16:34, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രത്യാശ
ഹായ് കൂട്ടുകാരെ, എല്ലാവർക്കും സുഖമാണോ. ഈ വെക്കേഷൻ എനിക്ക് ഒരുപാട് നല്ല ഓർമ്മകൾ തന്നു. അച്ഛനോടും അമ്മയോടും ഒത്ത് കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞു.ഈ വെക്കേഷൻ എങ്ങനെ ചെലവഴിക്കണം എന്നതിൽ എനിക്ക് ഒരുപാട് കണക്കുകൂട്ടൽ ഉണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി വന്ന ലോക്ഡൗണുകൾ കാരണം എല്ലാ കണക്കുകൂട്ടലുകളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എങ്കിലും ഞാൻ ഈ വെക്കേഷൻ പരമാവധി നല്ല കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇപ്പോഴത്തെ എൻറെ പ്രധാന ഹോബി വീട്ടുജോലികൾ തന്നെയാണ്. കൂടുതലും അവധി ദിവസങ്ങളിലാണ് ഞാൻ അമ്മയെ സഹായിക്കാറുള്ളത്. പക്ഷേ ഇപ്പോൾ അതൊക്കെ സ്ഥിരമാണ്. വീട്ടുജോലികൾ കഴിഞ്ഞാൽ പിന്നെ പ്രധാന ഹോബി കൃഷിയാണ്. ചെറിയ ചെറിയ കൃഷി ഒക്കെ ഉണ്ട്. അത് പഴയതുപോലെ തന്നെ ഒന്ന് വിപുലപ്പെടുത്താനാണ് എൻറെ തീരുമാനം. കൃത്യമായ പരിചരണം ഉണ്ടെങ്കിലേകൃഷി മുന്നോട്ടുപോകൂ. വൈകുന്നേരമാണ് ഞാൻ കൃഷിക്കായി കൂടുതൽ സമയം ചെലവഴിക്കുന്നത്. കൃഷി ചെയ്യണമെന്ന് എന്നെ ആഗ്രഹമുണ്ടെങ്കിലും സമയം ലഭിക്കാറില്ല ആയിരുന്നു .പിന്നെ എന്തെങ്കിലും കൃഷി ചെയ്താലും വളർന്നു വരുമ്പോഴേക്കും മുരടി പോകും. ഇതെല്ലാം കാരണം കൃഷി ചെയ്യാൻ മടി ആയിരുന്നു.പക്ഷേ കൃഷിയെ പറ്റിയുള്ള വീഡിയോ കണ്ടപ്പോൾ എനിക്ക് പ്രചോദനമായി. ആദ്യം വിചാരിച്ചത് ഹൈഡ്രോപോണിക്സ് കൃഷി ചെയ്യണമെന്നായിരുന്നു. അതിനായി ഞാൻ വിത്തുകൾ വെള്ളത്തിലിട്ടു.അപ്പോഴാണ് ഓർത്തത് ടിഷ്യൂപേപ്പർ ഇല്ലായെന്ന്. അപ്പോൾ പിന്നെ വിത്തുകൾ ഞാൻ ഗ്രോബാഗുകളിൽ കൃഷി ചെയ്തു. ടിവി കാണാനും എനിക്ക് വളരെ ഇഷ്ടമാണ് ആണ് .പക്ഷേ കുറച്ചു സമയം മാത്രമേ ഞാൻ ടിവി കാണാറുള്ളൂ. രാത്രിയാണ് ഞാൻ കൂടുതലും ടിവി കാണുന്നത്. വിജ്ഞാനപ്രദമായ പരിപാടികളാണ് ഞാൻ ടിവിയിൽ കൂടുതലും കാണുന്നത്. എനിക്ക് പാചകം ചെയ്യാനും ഇഷ്ടമാണ്. ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ ഞാൻ പഠിച്ചു. എൻറെ എല്ലാ കാര്യത്തിനും പിന്നിൽ എൻറെ അച്ഛനും അമ്മയും ആണ്. പണ്ടേ വീട്ടിലിരുന്ന് ശീലിച്ചതു കാരണം ഈ ലോക് ഡൗൺ കാലം എനിക്ക് അത്ര പ്രത്യേക കാലമായിരുന്നില്ല . അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ഞാൻ പുറത്തു പോകാറുള്ളൂ. കൊറോണ എന്ന മഹാമാരി ക്കെതിരെയുള്ള പോരാട്ടത്തിൽ ആണല്ലോ നമ്മളെല്ലാവരും. ഐക്യത്തോടെ നിന്നാൽ ഏത് മഹാമാരിയും നമുക്ക് തടയാൻ കഴിയും.ഈ സത്യം നമ്മെ വ്യക്തമാക്കി തന്നതായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ വന്ന പ്രളയങ്ങൾ. അത് എവിടെയും ഒരുമയുടെ സന്ദേശമാണ് നൽകുന്നത്.ഇത്രയും ഭീകരമായ രണ്ടു പ്രളയങ്ങളേയും നിപ്പയും അതിജീവിച്ചനമ്മൾക്ക് ഇതിനെയും അതിജീവിക്കാൻ കഴിയും . ഇതെല്ലാം ദൈവം നമുക്ക് നൽകുന്ന പരീക്ഷണങ്ങളാണ്. 100 വർഷങ്ങൾക്കു മുമ്പ് ഇതുപോലെ ഒരു മഹാമാരി അന്ന് വന്നതാണ്. ഒത്തിരി പേർ മരിച്ചെങ്കിലും കാലം കഴിഞ്ഞപ്പോൾ അതൊരു ഓർമയായി. അന്ന് ആരോഗ്യമേഖല അത്ര വികസിതം അല്ലായിരുന്നു. പക്ഷേ ആ സ്ഥിതി അല്ല ഇന്ന്. കൊറോണേയേനല്ല രീതിയിൽ പ്രതിരോധിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്.ആ രാജ്യത്തിൽ നിന്നും ഏറ്റവും നന്നായി പ്രതിരോധിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ആ രീതിയിൽ നമുക്ക് അഭിമാനിക്കാം. അതോടൊപ്പം കരുതലോടെ അതിജീവിക്കുകയും ചെയ്യാം.ഒരു നാടിൻറെ, സമൂഹത്തിൻറെ നല്ല നാളെയ്ക്കായി നമുക്ക് വീട്ടിൽ ഇരിക്കാം.ശാരീരിക അകലം പാലിച്ചുകൊണ്ട് നമുക്ക് മാനസികമായി അടുക്കാം. നല്ലൊരു നാളെക്കായി ഞാൻ പ്രത്യാശിക്കുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|