"ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

09:43, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി


മഹാമാരി

ഞാനൊരു മഹാമാരി എല്ലാരും എൻ
പേര് കേട്ടാൽ ഞെട്ടിടും
അനുവാദമില്ലാതെ എവിടെയും
ഞാൻ സഞ്ചരിക്കും
ജാതിഭേദമില്ലാതെ കേറിപറ്റും
ഭൂജനങ്ങളെ ഭീതിയിലാക്കി
ജനങ്ങളെ കൊന്നൊടുക്കും

എൻ നാട് വുഹാൻ എൻ വീട്
ലോകമാം കോട്ടത്തന്നെ
ഒരു യുദ്ധക്കളമെന്നപ്പോൾ ഞാൻ
പോരാടുന്നു മാനവൻ എനിക്ക്
നേരെയും മാനവരാശിയെ
കോട്ടപെടുത്തി മുന്നേറി ഞാൻ

വൈദ്യരാം കൂട്ടം എന്നെ
ഒടുക്കാനായി ശ്രമിച്ചിടുമ്പോൾ
തോറ്റുകൊടുക്കാതെ ഞാൻ
മുന്നേറുന്നു മാനവൻ തൻ
ഭീതിയിൽ ഗ്രഹത്തിനകത്താൽ
മർത്യനെ തേടി ഞാൻ അലയുന്നു

തോറ്റുകൊടുക്കില്ല ഞാൻ, എൻ
ലക്ഷ്യം ഒടുങ്ങും വരെ
കേരള ജനതയെ ഞാൻ ഭയക്കുന്നു
നീതി പുലർത്തി അവർ
എന്നെ കീഴ്‌പെടുത്തുന്നു
വൈകാതെ ഞാൻ ഇവിടെ
നിന്നും വിടവാങ്ങും , എൻ
പേര് ഞാൻ മൊഴിയുന്നു
ഞാൻ കൊറോണ.........

 

നൗഫിയ എൻ
9 A എൽ. എം. എച്ച്. എസ്സ്. എസ്സ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത