"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big>പ്രകൃതി</big> | color= 3 }} <p> <big>പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=  3   
| color=  3   
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

12:42, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി അമ്മയാണ് . അമ്മക്ക് ദോഷകരാമായ രീതിയിൽ നാം ഒരിക്കലും പ്രവർത്തിക്കരുത്. അത് ലോക നാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയാണു നാം എല്ലാ വർഷവും ജൂൺ 5 നു പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ കാതൽ. മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി ദിനം കൊണ്ട് നാം ഉദ്ദേശ്ശിക്കുന്നത്. പരിസ്ഥിയുടെ ഭംഗി എന്നത് മരങ്ങളാണ് .ആ മരങ്ങൾ നമുക്ക് എന്തെല്ലാം തരുന്നു. നമുക്ക് ആവശ്യമായ ശുദ്ധവായു, ഫലങ്ങൾ,പച്ചകറികൾ എന്നിങ്ങനെ അനേകം കാര്യങ്ങൾ. പരിസ്ഥിതിയുടെ മറ്റൊരു ഭംഗി എന്നത് കുളങ്ങളും, തടാകങ്ങളും, ആറുകളും, കായലുകളുമെല്ലാം .<br. പ്രകൃതി എന്നത് ജീവികളുടെ വാസ്തസ്ഥലമാണ്. ആ പ്രകൃതിയെ നമ്മൾ നശിപ്പിക്കാൻ പാടില്ല.പ്രകൃതി നമ്മളെ ഇത്രയും സഹായിക്കുമ്പോൾ നമ്മൾ അതിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതൊരു ഏറ്റവും വലിയ തെറ്റാണ്,
ഓരോ മരങ്ങളെയും വെട്ടുന്നത് നമ്മുടെ ശരിരത്തിലെ ഒരോ അവയവത്തെ വെട്ടുന്നതിന് തുല്യമാണ്. നാം ഒരു വൃക്ഷം മുറിക്കുമ്പോൾ 5 വൃക്ഷമെങ്കിലും പുതുതായി നട്ടു പിടിപ്പിക്കണം.ഈ മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെ പറ്റി ആരുംഓർക്കുന്നില്ല. അതിന് ഉദാഹരണമാണ് 2018 ലും 2019 ലും സംഭവിച്ച പ്രളയം. പുഴകളും, ആറു ക ളും നശിപ്പിക്കുന്നത് കൊണ്ട് നമ്മുടെ ജല ശ്രോതസുകൾ ഇല്ലാതെ വരുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിൻറെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. <bt> ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിൻറെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൻറെ വർദ്ധനയാണ്. ജലമലിനീകരണം, ഖരമാലിന്യത്തിൻറെ നിർമ്മാർജ്ജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, വരൾച്ച, പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം,ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.
അത് കൊണ്ട് നമ്മൾ പ്രകൃതിയെ നശിപ്പിക്കരുത് .പ്രകൃതിയെ നമ്മൾ സ്നേഹിക്കുക അത് നമ്മളെ തിരിച്ചും സ്നേഹിക്കും.

ആദിഷ് .ആർ
7 ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം