"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും" സംരക്ഷിച്ചിര...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==== അക്ഷരവൃക്ഷം - ലേഖനം ==== | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും | | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അക്ഷരവൃക്ഷം - ലേഖനം
പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും
മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. പ്രകൃതിക്ക് മാറ്റം വരുത്തുമ്പോൾ പല പ്രശ്നങ്ങളെയും അവന് അഭിമുഖീകരിക്കേണ്ടി വരും. പല തരത്തിൽ പ്രകൃതിക്ക് ഭീഷണി സൃഷ്ടിക്കുമ്പോൾ പ്രകൃതി മനുഷ്യനെ കീഴടക്കുന്നു. പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ എന്തൊക്കെയാണ് ? നിരവധി രൂപത്തിലുള്ള മലിനീകരമാണ് ആദ്യത്തേത്. പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം, എല്ലാം ആ വിഭാഗത്തിലാണ് വരുന്നത്. ഭൂമിയിലെ ആവാസ വ്യവസ്ഥക്ക് പ്രകൃതി ഒരു ക്രമീകരണം വരുത്തിയിട്ടുണ്ട്. അതിനെ തകിടം മറിക്കുന്ന മലിനീകരണം പരിസ്ഥിതിക്ക് ബാധകമാണ്. പ്ലാസ്റ്റിക്കുപോലുള്ള ഖരപദാർത്ഥങ്ങളും വലിച്ചെറിയുന്ന ചണ്ടികളും മണ്ണിനെ ദുഷിപ്പിക്കുന്നു. എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ ദുഷിപ്പിക്കുന്നു. വൻ വ്യവസായ ശാലകൾ പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തുമ്പോൾ ഉയരുന്ന വാതകങ്ങൾ അന്തരീക്ഷത്തിലെ താപനിലയ്ക്ക് മാറ്റം വരുത്തുന്നു. ഭൂമിക്ക് ശാപമാകുന്ന ഈ വാതകങ്ങൾ ഓസോൺ പാളിക്ക് തകരാറുണ്ടാക്കുന്നു. സമുദ്രത്തിൽ എണ്ണകലരുന്നതും ജലാശയങ്ങൾ ചുരുങ്ങുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതാണ്. വനനശീകരണം കേരളത്തിലെ ജൈവഘടനയിൽ ശക്തമായ മാറ്റം വരുത്തി. വന സംരക്ഷണത്തിലൂടെ മാത്രമേ വനനശീകരണം തടയാനാകൂ. കൃഷിയുടെ അളവ് കുറച്ച്, വിളവ് കൂട്ടാൻ മനുഷ്യൻ രാസ വളങ്ങളും ധാരാളം കീടനാശിനികളും ഇന്നുപയോഗിക്കുന്നു. ഇത് മണ്ണിന്റെയും ജലത്തിന്റെയും പാരസ്‍പര്യത്തെ തകർക്കും. മണ്ണിലുള്ള നൈട്രജൻ ഘടനയ്ക്ക് മാറ്റം വരുത്തും. പരിസ്ഥിതിക്ക് ഏൽക്കുന്ന വമ്പിച്ച ദോഷമാണിത്. ഭൂഗർഭ സമ്പത്ത്-ജലം, ഇരുമ്പ്, കൽക്കരി, സ്വർണ്ണം തുടങ്ങിയവ ഖനനം ചെയ്തോ ഊറ്റിയോ എടുക്കുന്നതു കൊണ്ട് ആന്തരിക ഘടനയ്ക്ക് മാറ്റം വരാം. ഭൂമികുലുക്കം, ഭൂകമ്പം എന്നിവ അങ്ങനെയാണ് സംഭവിക്കുക. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തന്നെ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. ധനം സമ്പാദിക്കുന്നതിന് മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം തകർക്കുന്നതെന്നോർക്കണം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം