"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/കോവിഡ് എന്ന നിസാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

10:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് എന്ന നിസാരൻ

പടരുന്നു അതിവേഗത്തിൽ
ഭൂലോകവും വിറപ്പിച്ചു കൊണ്ടവൻ പായുന്നു
വിലസുന്നു നാടാകെ
ഭീഷണിയായി
അഖിലാണ്ഡലോകവും തകർക്കാനായി വിധിയുടെ മുന്നിൽ പകച്ചുപോയി സർവരും 
ധീരതമാഞ്ഞു പോയി ഭീരുവായി തീർന്നു പോയി
കാണാത്ത കേൾക്കാത്ത ഭീകരനുവേണ്ടി
ഭയം തിളക്കുന്നു ഭയം മനസിൽ കുടിയേറിക്കഴിഞ്ഞു
ഗതി ഇതു വെറും ഗതി വിധിയുടെ മാറിലെ നീർച്ചുഴി
അലയുന്നു ഭ്രാന്തനായ് പച്ചയാം മാംസം കാർന്നുതിന്നുവാൻ
ഇനിയുള്ളവനേയും തേടി പായുന്നു കൊറോണ
ഇനിയുള്ളത് കരുതലുകളുടെ സാഗരം 
നീന്തിക്കയറേണ്ട നാളുകൾ
വിജനത അതു പിടികൂടി മർത്യനെ
വെറുമൊരു കീടമായി വിലസുന്ന അവൻ നിസ്സാരനല്ല 
ഓർത്തില്ല വരുമെന്ന്
ഓർത്തില്ല നാമിങ്ങനൊരു വിധി 
സ്വപ്നത്തേക്കാൾ സുന്ദരമാമി കേരളനാടിനേയും പിടികൂടുമെന്ന്
ലോക രാഷ്ട്രങ്ങളെ തലകീഴായ് മറിച്ചു കൊണ്ട് യാത്ര തുടരുന്നു
കൊറോണ മോശക്കാരനല്ല
തടുത്തു നിർത്താം അകലം പാലിച്ച് 
തടയാം സംരക്ഷിക്കാം സ്വയം
പ്രളയമോ വന്നു നിപ്പയോ വന്നു പടപൊരുതി ജയിച്ചു നാം
ഇനിയും നേരിടാം കൊറോണ എന്നൊരു മഹാമാരിയേ

ശ്രുതി എസ്
8 E എം ജി എം എച്ച് എസ് എസ് കുറുപ്പംപടി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത