"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(വ്യത്യാസം ഇല്ല)

14:05, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി



"ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും "


എത്ര അർത്ഥവത്തായ വരികൾ -ഈ തലമുറയ്ക്കു തന്നെ ഇവിടെ വാസം അസാധ്യം, പിന്നെയല്ലെ അടുത്ത തലമുറ. മാലിന്യം,വനനശീകരണം ,കായലുകൾ കയ്യേറുന്നത് ഇതെല്ലാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു.സുഖസമൃദ്ധവും ആർഭാടപൂർവ്വവുമായ ജീവിതം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കും. ഓരോ പ്രദേശത്തും അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾക്കു കണക്കില്ല. ആശുപത്രികൾ, വ്യവസായശാലകൾ ,അറവുശാലകൾ ഹോട്ടലുകൾ മുതലായവ ഇതിനുതാഹരണം മാത്രം . അടുത്തുതന്നെ നമ്മൾ കണ്ടതല്ലേ കായലുകൾ എല്ലാം നികത്തി ഫ്ലാറ്റുകൾ കെട്ടി ഉയർത്തിയത് .ഇതെല്ലാം നമ്മുടെ പരിസ്ഥിതിക്ക് ആപത്താണ് എന്ന് എല്ലാവരും മറന്നു പോകുന്നു. അതുകൊണ്ട് തന്നെ നാമാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത്, നാം പ്രതികരിക്കണം. ഇതിൽ നാം ബോധവാന്മാരാകണം. പരിസ്ഥിതിയെസംരക്ഷിക്കേണ്ടത് ജനങ്ങളാണ് .നമുക്ക് സംരക്ഷിക്കാൻ കഴിയും . പരിസ്ഥിതിയെ മലിനമാക്കുന്ന പ്രധാന വിപത്താണ് പ്ലാസ്റ്റിക് .ഇത് മണ്ണിന്റെ ജൈവഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുന്നു.അതു കൂടാതെ ജലമലിനീകരണം നമ്മുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു .ഇതു മുഖേനെ കൊച്ചുകുട്ടികൾ വരെ രോഗബാധിതരായി കൊണ്ടിരിക്കുകയാണ്. ജലമലിനീകരണത്തിന്റെ രക്തസാക്ഷികളാണ് ചാലിയാറും പെരിയാറും പമ്പയുമൊക്കെ . ഇതിലും ഭീകരമാണ് അന്തരീക്ഷ മലിനീകരണം .ഇതും പരിസ്ഥിതിക്കു ദോഷകരമാണ്. മറ്റൊരുകാര്യം ഈ പരിസ്ഥിതി മലിനീകരണത്തിലൂടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം മാലിന്യങ്ങളുടെ നാടായി കൊണ്ടിരിക്കുന്നു .ഇതിനൊരു പരിധിവരെ നാം തന്നെയാണ് കാരണക്കാർ . നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ കഴിച്ചു വളരുന്ന തെരുവ് നായ്ക്കൾ നമ്മെ തന്നെ ആക്രമിക്കുകയാണ് . ഒരു സമ്പൂർണ മാലിന്യ നിർമ്മാർജ്ജനമാണ് നമുക്കാവശ്യം ."വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും "എന്ന പഴഞ്ചൊല്ല് പോലെ നാം മനസു വെച്ചാൽ പരിസ്ഥിതിയെ സംരക്ഷിക്കാനാകും . "പരിസ്ഥിതിയെ സംരക്ഷിക്കൂ ഒരു നല്ല നാളേക്കായ് "

ഷിബിൻ റഹുമാൻ .എ
8B ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ. കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം