"ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കൊറോണ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഭൂതം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കഥ  }}

11:01, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭൂതം

കൊറോണ ഭൂതത്തിന് ലോകം മുഴുവൻ ചുറ്റാൻ ആഗ്രഹം തോന്നി. ഭൂതം ജനതിരക്കുള്ള ചൈനയിലെ വു ഹാൻ നഗരത്തിൽ എത്തി. ആളുകൾ കൂട്ടം ആയി നിൽക്കുന്ന മാംസ മാർക്കറ്റിൽ എത്തിയ ഭൂതത്തിന് സന്തോഷമായി .ഇതിൽ ഒരാളുടെ കൈകളിൽ എത്തിയാൽ വേഗം തന്നെ മറ്റുള്ളവരിലേക്ക് രോഗം പരത്താം.ഭൂതം ചിന്തിച്ചു.ഭൂതത്തിന്റെ ആഗ്രഹം വേഗം തന്നെ സാധിച്ചു .ലോകം മുഴുവനും കൊറോണ ഭൂതത്തിന്റെ പിടിയിൽ ആയി ഒരുപാട് ആളുകൾ മരിച്ചു.ലക്ഷക്കണക്കിന് ആളുകൾ ആശുപത്രിയിൽ. പുറത്തിറങ്ങാൻ പറ്റാതെ കോടിക്കണക്കിന് ജനങ്ങൾ. ഭൂതം ലോകം ചുറ്റിവരുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും എത്തി .അവിടെ മുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു മിന്നുവും അനുവും .അതുകണ്ട ഭൂതം അവരുടെ അടുത്ത് എത്തി അവരിൽ രോഗം പരത്താം എന്ന് ഭൂതം ചിന്തിച്ചു.കളിക്കുന്നതിനിടയിൽ മുറ്റത്ത് വീണ മാമ്പഴം എടുത്ത് തിന്നാൻ തുടങ്ങിയ അനുവിനോട് മിന്നു വിളിച്ചു പറഞ്ഞു "അരുത് എന്ത് കഴിക്കുന്ന മുൻപും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം എന്ന് അമ്മ പറഞ്ഞിട്ടില്ലേ ?" അനു വേഗം തന്നെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി.ഇതുകണ്ട് ഭൂതം നാണിച്ച് തിരിച്ചുപോയി.

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ,എല്ലാവരും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.വീടിന് പുറത്ത് പോകരുത്.അമ്മയും അച്ഛനും പറയുന്നത് അനുസരിച്ചാൽ ഈ കൊറോണ ഭൂതത്തിനെ ഈ ലോകത്തിൽ നിന്നുതന്നെ ഇല്ലാതാക്കാം

അദ്വൈത്.എസ്
മൂന്ന്.സി ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ