"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കീർത്തി ഒരു മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കീർത്തി ഒരു മാതൃക <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

11:11, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കീർത്തി ഒരു മാതൃക

അന്ന് സ്കൂൾ തുറന്ന് ആദ്യ ദിവസം. പുതിയ സ്കൂൾ ആയതിനാൽ കീർത്തിക്ക് വലിയ പരിചയമില്ലായിരുന്നു സ്കൂളും, കൂട്ടുകാരെയും ഒന്നു തന്നെ. അവൾക്ക് ഒരു കൂട്ടുകാരിയെ കിട്ടി അശ്വതി. അവൾ നല്ല കൂട്ടൂകാരിയായിരുന്നു. പക്ഷേ, പിന്നീടാണ് അവൾക്ക് ഒരു പോരായ്മ കണ്ടത് ശുചിത്വം ഇല്ലായ്മ. പിന്നീട് ദിവസങ്ങളായി കീർത്തി അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവൾ സ്കൂളിലേക്ക് വരുമ്പോൾ കടകളിൽ നിന്നും മിഠായി വാങ്ങി കഴിച്ചും അതിൻ്റെ പ്ലാസ്റ്റിക്ക് സഞ്ചി വഴിയോരത്ത് കളഞ്ഞും ഓടി ച്ചാടി വിയർത്താണ് വരാറുള്ളത്. കൈയിൽ ഒരു തുണികഷ്ണം പോലും കരുതില്ല. പിന്നീട് ഒരിക്കൽ കീർത്തി അവളോട് പറഞ്ഞു "നിനക്ക് കൈയ്യിൽ ഒരു തുണികഷ്ണം കരുതിക്കൂടെ, എപ്പോഴും നീ വളരെ വിയർത്ത് കുളിച്ചിട്ടാണ് ഉണ്ടാവുക,നീ എന്തിനാ എപ്പോഴും സ്കൂളിൽ വരുമ്പോൾ ഓടി ച്ചാടി കളിച്ചു വരുന്നത്,നിന്നെ എപ്പോഴും കാണാൻ മണ്ണിൽ തെരഞ്ഞ പോലെ ഉണ്ടാകും. മിഠായി കൈയിക്കൽ ദയവുചെയ്ത് കുറക്കണം,മിഠായിക്കടലാസ് വഴിയോരത്ത് ഇടാതിരിക്കുകയും വേണം. കുറച്ചെങ്കിലും ശുചിത്വം പാലിക്കേണ്ടേ അശ്വതി " കീർത്തി ഇതു തന്നെ വീണ്ടും വീണ്ടും പറയും, കീർത്തിയുടെ ഈ ഉപദേശം സഹിക്കാൻ കഴിയാതെ അവളിൽ നിന്ന് പിരിയാം എന്നു അശ്വതി കരുതി പിന്നെ കീർത്തിയാണെങ്കിൽ അവളുടെ ഉപദേശം കിട്ടുന്നു അങ്ങനെ അശ്വതി ഒരു ടവ്വൽ കൈയിൽ കരുതാൻ തുടങ്ങി. ക്ലാസ്സിലുള്ള മിക്ക കുട്ടികളുടെയും അവസ്ഥ ഇതുതന്നെ. അശ്വതിയെ കീർത്തി എങ്ങനയൊ കുറച്ചെങ്കിലും ശുചിത്വം പഠിപ്പിച്ചു . അശ്വതി ക്ലാസ്സിലുള്ള എല്ലാവരോടും കീർത്തിയെ കുറിച്ചുള്ള കാര്യം പാട്ടാക്കി. എന്നിട്ട് എല്ലാവരും കൂടി ഇരട്ട പേരിട്ടു 'ഓവർ നീറ്റ്നസ്സ് ' അങ്ങനെ വിളിച്ചിട്ട് കളിയാക്കി. ഇപ്പോൾ കീർത്തിക്കു കൂട്ടായി ആരും തന്നെ ഇല്ല. അങ്ങനെ കീർത്തി ഒരു പാഠം പഠിച്ചു. ഒരാളെ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ പാടില്ല. ഈ കാര്യങ്ങളെല്ലാം അവൾ ടീച്ചറോട് പറഞ്ഞു. പിന്നീട് ടീച്ചർ അതു ശ്രദ്ധിക്കാൻ തുടങ്ങി. ഇരട്ടപ്പേര് വിളിക്കുന്നത് ടീച്ചർ നിർത്തിച്ചു. പിന്നീട് ഒരു ദിവസം ടീച്ചർ ക്ലാസിൽ പ്രസംഗമത്സരം നടത്തി. അശ്വതിയാണ് ആദ്യമായി പ്രസംഗിച്ചത് അവൾ പറഞ്ഞ വിഷയം ശുചിത്വമായിരുന്നു. അശ്വതി ഈ വിഷയം പറഞ്ഞതിൽ കീർത്തിക്ക് കൂടുതൽ സന്തോഷമായി. കീർത്തി മുമ്പേ പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് പറഞ്ഞത്. കീർത്തിയുടേയും വിഷയം ശുചിത്വമായിരുന്നു. അവളുടെ പ്രസംഗം കുട്ടികൾ നന്നായി ശ്രദ്ധിച്ചു.ആ പ്രസംഗം കേട്ട ടീച്ചർ പോലും അമ്പരന്നു പോയി. കുട്ടികളെല്ലാം അവളെ അംഗീകരിച്ചു. അവൾക്കു സങ്കടവും സന്തോഷവും ഒന്നിച്ചു വന്നു. അശ്വതി അവളോട് മാപ്പു പറഞ്ഞു. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് കൊറോണ എന്ന മഹാമാരി എത്തുന്നത്. അതോടെ സ്കൂൾ പൂട്ടി. കൊറോണയെ തുരത്താൻ ഏറ്റവും അത്യാവശ്യമായ ശുചിത്വം അപ്പോഴേക്കും ആ ക്ലാസ്സിലെ കുട്ടികൾ പാലിച്ചിരുന്നു. അങ്ങനെ കീർത്തി ഒരു മാതൃകയായി മാറി.


ശ്രീനന്ദ.യു
7E വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ