"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നാളേക്കായി കരുതാം....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
13:11, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നാളേക്കായി കരുതാം
പരിസ്ഥിതിയിൽ വരുന്ന ക്രമമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇത് ഭീഷണിയാകുന്നു. പരിസ്ഥിതിയിൽ വരുന്ന ഇത്തരം മാറ്റങ്ങൾ മൂലം മനുഷ്യന് നാളെ നേരിടേണ്ടി വരുന്നത് വലിയ ആപത്താണ്. കോവിഡ്-19 എന്ന മഹാമാരി മൂലം ലോക്ക്‌ഡൗൺ പ്രഖ്യപിച്ചു. ഇതുമൂലം അന്തരീക്ഷമലിനീകരണം കുറയുന്ന കാഴ്ചയാണ് നമുക്ക് ദർശിക്കാനാവുന്നത്. ശുചിത്വം പലതരത്തിലാണ്. വ്യക്തിശുചിത്വം, പരിസരശുചിത്വം, സമൂഹശുചിത്വം എന്നിങ്ങനെ... വ്യക്തിശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടികളെ ഇതിനെപ്പറ്റി ബോധവാന്മാരാക്കേണ്ടത് മുതിർന്നവരാണ്. എന്നാൽ പലപ്പോഴും വ്യക്തിശുചിത്വം പാലിക്കുന്ന നാം പരിസര ശുചിത്വം പാലിക്കാറില്ല. നമ്മുടെ പാതയോരങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ വർധിക്കുന്നു. ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻ ധാരാളമായി നടക്കുന്നു. എന്നാൽ പോലും പേരിനു വേണ്ടി മാത്രമാണ് പരിസരശുചിത്വം നാം പാലിക്കുന്നത്. ഈയിടെയായി നാം ശുചിത്വം പതിവാക്കിയത് കോവിഡ്-19 എന്ന വ്യാധിയെ ഭയന്നാണ്. ഒരു നല്ല നാളേക്ക് ശുചിത്വം അനിവാര്യമാണ്. കാലാവസ്ഥാവ്യതിയാനം മൂലം നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഒരുപാടാണ്. രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനായി പ്രതിരോധശേഷി കൂട്ടണം. നല്ല ഭക്ഷണവും വ്യായാമവും ശുചിത്വവും നമുക്കൊരു ശീലമാക്കാം. കോവിഡ്-19 എന്ന മഹാമാരിയെ അതിജീവിക്കാം.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം