"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/''പകരാം ഈ ശുചിത്വം അകറ്റാം മഹാമാരിയെ''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ''പകരാം ഈ ശുചിത്വം അകറ്റാം മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19112
| സ്കൂൾ കോഡ്= 19112
| ഉപജില്ല= കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=ലേഖനം}}

21:04, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പകരാം ഈ ശുചിത്വം അകറ്റാം മഹാമാരിയെ

മനുഷ്യ ശരീരത്തിൽ ശുചിത്വം എന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യം തന്നെയാണ്. മാനസികമായും ,ശാരീരികമായും അത് ജീവിതത്തിൽ അവനവന്റെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതു പോലെ തന്നെ അത്രയും പ്രാധാന്യമർഹിക്കുന്നതാണ് പരിസ്ഥിതി ശുചിത്വം. സ്വന്തം വീട്ടിലെ മുറികൾ, ചുറ്റുപാടുമുള്ള പരിസരം എന്നിവയിൽ തുടങ്ങുന്ന അടുക്കും ചിട്ടയും വൃത്തിയും "ചൊട്ടയിലെ ശീലം ചുടല വരെ " എന്ന പഴംചൊല്ലിനെ ജീവിതത്തിൽ അർത്ഥവത്താക്കുന്നതായിരിക്കും. എങ്ങിനെ പരിസ്ഥിതി ശുചിത്വത്തിലൂടെ രോഗ പ്രതിരോധം സാധ്യമാക്കാം എന്നതിനെപ്പറ്റി ചിന്തിക്കുമ്പോഴാണ് വീട്ടിൽ നിന്നും തുടങ്ങി എവിടെ ചെന്നാലും ശുചിത്വത്തിന് മുൻഗണന നല്കാനാവുന്നത്. അതിനു വേണ്ടി നമ്മൾ പാലിക്കേണ്ടതായ ഒത്തിരി ആരോഗ്യ പരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുത്താൽ പല രോഗങ്ങളും നമ്മളെ തേടി വരില്ല.

അതിരാവിലെ പ്രഭാതകർമ്മങ്ങൾ അടുക്കും ചിട്ടയോടും ചെയ്യുക ഇത്ര മണിക്കുണർന്ന് ഇത്ര സമയം ഓരോ കാര്യങ്ങൾക്ക് എന്ന ടൈംടേബിൾ പ്രകാരം പല്ല് തേപ്പ്, പഠനം, വ്യായാമം, വീട്ടിലെ വൃക്ഷലദാതികളെ, ചെടികളെ പരിപാലിക്കുക (അതിലൂടെ ശുദ്ധമായ ഓക്സിജൻ നമുക്ക് ലഭ്യമാകുന്നു) കുളി തുടങ്ങി കൈ നഖങ്ങൾ വെട്ടികളഞ് വൃത്തിയാക്കണം, ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് ആരോഗ്യരംഗത്തുള്ളവരുടെ നിർദ്ദേശം പാലിക്കുക.ആവശ്യമില്ലാതെ വായും മൂക്കും തൊടാതിരിക്കുക.ഹസ്തദാനം ചെയ്യാതിരിക്കുക.പ്രഭാത ഭക്ഷണം നന്നായി കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ഉച്ചഭക്ഷണം കൃത്യ സമയത്ത് കഴിക്കുക. രാത്രി ഭക്ഷണം 7 മണിക്ക് മുൻപാക്കുക, ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ, മുട്ട തുടങ്ങിയവ ഉൾപ്പെടുത്തുക. പൊതുനിരത്തുകളിലെ തട്ടുകടയിൽ നിന്നും വറുത്തതും പൊരിച്ചതുമായ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. കിടക്കുന്നതിനു മുൻപ് കൈകാലുകൾ ശുചിയാക്കുക.ഇടക്കിടെ ബഡ്ഷീറ്റ്, പില്ലോ കവറുകൾ എടുത്ത് മാറ്റി അലക്കി ഉപയോഗിക്കുക. ഇതെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ

ഏതു കൊറോണയേയും നിപ്പയേയും പ്രതിരോധിക്കാനുള്ള കരുത്ത് നമ്മുടെ ശരീരം പ്രാപ്തമായിട്ടുണ്ടാകും. എല്ലാവർക്കും രോഗപ്രതിരോധത്തോടെയുള്ള ആരോഗ്യം ഉണ്ടാവട്ടെയെന്ന ആഗ്രഹത്തോടെ....

പവിത്ര ബാലകൃഷ്ണൻ
9 B എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം