"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേല്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉയർത്തെഴുന്നേല്പ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

14:40, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉയർത്തെഴുന്നേല്പ്

അത് ഒരു സന്ധ്യാ സമയമായിരുന്നു. ആ ഐസോലേഷൻ വാർഡിന്റെ തണുത്ത നിശബ്ദതയെ ഇടയ്ക്കിടെയുള്ള അവളുടെ നേർത്ത ഞരക്കം കീറിമുറിച്ച് കൊണ്ടിരുന്നു വാർഡിന്റെ ഒരുവശത്തായി വിരിച്ച കിടക്കയിൽ കിടക്കുകയാണ് അവൾ വർണങ്ങൾ വറ്റിയ കണ്ണുകളിൽ പ്രതീക്ഷയുടെ നനവ്. ആ സമയത്താണ് സിസ്റ്റർ ലീനയുടെ കടന്നു വരവ്. ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയപ്പോൾ മുതൽ അവളുടെ പരിചരണം ആണ് ലീനയുടെ പ്രധാന ജോലി.

"എന്തുപറ്റി? എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? ആകെ വിയർത്തല്ലോ?" ലീന അവളോട് ചോദിച്ചു. ഒരു പനി പോലെ വന്നുപോകും എന്നുകരുതി പക്ഷേ ,ഇപ്പൊ തീരെ വയ്യാന്നായി! "അതൊക്കെ അങ്ങ് മാറും പിന്നെ പഴയത് പോലെ ഉശാറവും" ഒരു നേർത്ത പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി. "എന്നാ ഞാൻ പോട്ടെ,എന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു എന്ത് ആവശ്യം ഉണ്ടെങ്കിലും അവരോട് പറയണം".

ലീന യാത്ര പറഞ്ഞിറങ്ങി.

വീണ്ടും കൂട്ടിലടയ്ക്കപ്പെട്ട  കിളിയേപ്പോലെ ആ വാർഡിൽ അവൽ ഒറ്റയ്ക്കായി കൊഴിഞ്ഞു വീണ ദിനങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു......

വിദേശത്ത് ഉപരിപഠനത്തിനായി പോയതാണ് അവൾ. അപ്രതീക്ഷിതമായാണ് കൊറോണ വൈറസ് ബാധ ആദ്യമായി അവിടെ റിപ്പോർട് ചെയ്തത് ആദ്യമൊന്നും ഇത്ര അപകടകാരിയാണ് എന്ന് കരുതിയിരുന്നില്ല വളരെ വേഗം അത് വ്യാപിച്ചു പിന്നെ തളയ്ക്കപ്പെട്ട മൃഗത്തെപ്പോലെ രണ്ടാഴ്ച ഹോസ്റ്റൽ മുറിക്കുള്ളിൽ തള്ളിനീക്കി.വിരസത നിറഞ്ഞ ദിനങ്ങളായിരുന്നു അത്.ഭക്ഷണവും വസ്ത്രവും ഒക്കെ മുറിക്കുള്ളിൽ എത്തും. പുറത്ത് പോകേണ്ടി വന്നില്ല. നാട്ടിലേയ്ക്ക് തിരിക്കുമ്പോഴും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വൈറസ് ബാധ ഇല്ല എന്നുതന്നെ ആയിരുന്നു അവളുടെ വിശ്വാസം.എന്നൽ വീട്ടിൽ വന്ന അന്ന് തന്നെ നേരിയ തലവേദനയും പനിയും അനുഭവപ്പെട്ടു ആശുപത്രിയിൽ എത്തി സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിതീകരിച്ചൂ ഇന്നലെ വരെ തന്നെ എത്രമാത്രം ഇഷ്ടമുള്ളവർ ഭീതിയോടെ തന്നിൽ നിന്ന് ഓടിമായുന്നത് വേദനയോടെ കണ്ടുനിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ. ആദ്യമൊന്നും അവൾക്ക് ഉൾക്കൊള്ളാൻ ആയില്ല.തന്റെ ജീവിതത്തിലെ നല്ല ദിവസങ്ങൾ അവൾ ഓർത്തു ,തന്റെ വീട്ടുകാരെ കുറിച്ച് ഓർത്തു.അവളുടെ അടക്കി പിടിച്ച തേങ്ങലുകൾ അണ പൊട്ടി ഒഴുകി. രോഗത്തിന്റെ ശമനത്തിന് രോഗിയുടെ ആത്മവിശ്വാസം വളരെ പ്രധാനമാണ് അത് എന്നേ നഷ്ടപ്പെട്ടുപോയ അവൾക്ക് സിസ്റ്റർ ലീന പ്രത്യാശയുടെ കൈത്താങ്ങായി മാറി അവളെ വായനയുടെ ലോകത്തേക്ക് അവർ കൂട്ടിക്കൊണ്ടുപോയി. തന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാതെ രോഗികളുടെ സൗഖ്യതിനായി സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചം ഏകുന്ന ഒരു മെഴുകുതിരിയായിലീന മാറുകയായിരുന്നു .വിരസമായ ആ ദിനങ്ങളിലെ ലീനയുടെ സാന്ത്വനം കലർന്ന വാക്കുകൾക്ക് കൊടിയ വേനൽ ചൂടിൽ പെയ്ത കുളിർ മഴയുടെ മാധുര്യം ആയിരുന്നു ജീവിക്കുവാനുള്ള അഭിനിവേശം അവളെ വീണ്ടും പുണർന്നു മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ജീവിത പ്രാരാബ്ധങ്ങൾ ആണ് എന്ന് ദസ്തയോ വിസ്കിയുടെ ദർശനം അവളെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു, ജീവിതത്തെ സ്നേഹിക്കുവാൻ പഠിപ്പിച്ചു ഒ ഹെൻറി യുടെ ദി ലാസ്റ്റ് ലീഫ് എന്ന കൃതിയിൽ മരണത്തെ ആത്മവിശ്വാസം കൊണ്ട് നേരിടുന്ന പെൺകുട്ടിയെ അവൾക്ക് കാണാൻ കഴിഞ്ഞു. അവളിലും ആത്മവിശ്വാസവും പ്രതീക്ഷയും ഉണർന്നു. അവസ്ഥ കൂടുതൽ മോഷമായിട്ടും താനൊരിക്കലും ആ വൈറസിന് മുന്നിൽ കീഴടങ്ങില്ല എന്ന് അവൾ ഉറച്ച് വിശ്വസിച്ചു. പതുക്കെ അവളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു തുടങ്ങി.

പ്രത്യാശയുടെ ഒരു പൊൻ പുലരി കൂടി പിറന്നു വീണു ഇന്ന് ഈസ്റ്റർ ദിനം കോവിഡ്‌ 19 എന്ന മഹമാരിയെ തോൽപിച്ച് ഇന്നവൾ വീട്ടിലേക്ക് മടങ്ങുകയാണ്. മരണത്തെ ജയിച്ച് ഭൂമിയിൽ പ്രത്യാശയുടെ തിരിനാളം ആയി ഉയർത്തെഴുന്നേറ്റ യേശുവിനെ പോലെ അവൾ‌ ഇന്ന് പുതിയ ജീവിതത്തിലേക്ക് ........


അവൾ എല്ലാവർക്കും തന്റെ നന്ദി അറിയിച്ചു യാത്ര പറഞ്ഞിറങ്ങി ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തിയതിന്റെ ചാരിതാർത്ഥ്യം ആരോഗ്യ പ്രവത്തകരുടെ മുഖത്ത് അവൾ കണ്ടു.വർണങ്ങൾ വറ്റിയ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ നീരുറവ കാണാം അതിലുപരി അതിജീവനത്തിന്റെ കരുത്തും.

ഗൗരിപാർവതി
10.H എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ