"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ ലല്ലുവിൻ്റെ മുത്തച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലല്ലുവിൻ്റെ മുത്തച്ഛൻ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം= കഥ }} |
13:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലല്ലുവിൻ്റെ മുത്തച്ഛൻ
ഫെബ്രുവരി മാസത്തിലാണ് ലല്ലുവിൻ്റെ ജന്മദിനം. ഈ വർഷം അത് ഒരു ഞായറാഴ്ച ആയിരുന്നു.ലല്ലുവും അവൻ്റെ മുത്തച്ഛനും അന്നേ ദിവസം നടക്കാനിറങ്ങി. സാധാരണ ലല്ലു മുത്തച്ഛൻ്റെ കൂടെ പോകാറുള്ളതല്ല. വിശേഷ ദിവസങ്ങളിൽ മാത്രമേ പോകാറുള്ളൂ. ഇങ്ങനെ പോകുമ്പോൾ ലല്ലുവിന് വിശേഷപ്പെട്ട കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കാറുണ്ട്. ലല്ലുവിന് മുത്തച്ഛനെ വളരെ ഇഷ്ടമാണ്. മുത്തച്ഛന് തിരിച്ചും അങ്ങനെ തന്നെ. ലല്ലുവിന് മുത്തച്ഛൻ്റെ വെറ്റില മുറുക്കു ശീലം ഇഷ്ടമല്ല. അവൻ അത് മുത്തച്ഛനോട് പറഞ്ഞു. അപ്പോൾത്തന്നെ മുത്തച്ഛൻ അത് തുപ്പിക്കളയുകയും പിന്നീടൊരിക്കലും ഉപയോഗിച്ചിട്ടുമില്ല. അന്ന് മുത്തച്ഛൻ ലല്ലുവിന് ഒരു ഉപദേശവും കൊടുത്തു. “ഒരാൾക്ക് ഇഷ്ടമില്ലാത്ത കാര്യം, ആരുതന്നെ ചെയ്താലും, അത് നീ ആയാലും ,ഇതു പോലെ ചൂണ്ടി കാണിക്കണം,അതാണ് വ്യക്തിത്വം”. അങ്ങനെ അവർ നടന്ന് മെയിൻ റോഡിൽ എത്തി, നടത്ത തുടർന്നു. കുറേപോയപ്പോൾ റോഡിൻ്റെ നടുവിൽ ഒരു പട്ടി ചത്തു കിടക്കുന്നത് കണ്ട് മുത്തച്ഛൻ എന്നെ നോക്കി. ഞാൻ മുത്തച്ഛനെയും .ഞങ്ങൾ അവിടെ നിന്നു. ഏതോ വാഹനം ഇടിച്ചു ചത്തതാണ്. ധാരാളം ആളുകൾ അതുവഴി പോകുന്നുണ്ടെങ്കിലും ആരും ഇത് ശ്രദ്ധിക്കുന്നില്ല.എന്നാൽ മുത്തച്ഛൻ എന്നോടു പറഞ്ഞു, “ഇതിലേ പോകുന്ന വാഹനങ്ങൾ ഇതിൻ്റെ ദേഹത്ത് കയറി ചിതറിത്തെറിച്ചു റോഡ് വൃത്തിഹീനമാകും. ആയതു മൂലം ഇതുവഴി പോകുന്നവർക്ക് അപകടവും അസുഖവും ഉണ്ടാകും. നമുക്ക് അതിനെ മാറ്റിയിട്ടു പോയാലോ”? “മുത്തച്ഛാ നമുക്ക് എന്തു ചെയ്യാൻ കഴിയും” ലല്ലു ചോദിച്ചു. “മോൻ ആ കാണുന്ന തണൽ മരത്തിനു ചുവട്ടിൽ നിൽക്ക്. ഞാനിപ്പോൾ വരാം”.ഇത്രയും പറഞ്ഞ് മുത്തച്ഛൻ റോഡിലേക്ക് കയറി കൈ കാണിച്ച് വാഹനങ്ങൾ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് കയ്യിൽ എപ്പോഴും കരുതാറുള്ള ന്യൂസ് പേപ്പർ കൊണ്ട് പട്ടിയുടെ കാലിൽ വലിച്ച് റോഡ് സൈഡിലേക്ക് മാറ്റിയിട്ടു. തൊട്ടടുത്ത വീട്ടിൽ നിന്ന് മൺവെട്ടി വാങ്ങി.റോഡ് വീതി കൂട്ടാൻ എടുത്തിട്ടിരുന്ന സ്ഥലത്ത് ഒരു കുഴി എടുത്ത് അവിടെ പട്ടിയെ മൂടി .നെറ്റിയിലെ വിയർപ്പ് ഒപ്പിയെടുത്ത്, മൺവെട്ടി വൃത്തിയാക്കി ഏൽപ്പിച്ച് മുത്തച്ഛൻ തിരിച്ചു വന്നു. അപ്പോൾ അവിടെ കൂടിയ മൂന്നാലു പേർ മുത്തച്ഛനെ അഭിനന്ദിക്കുന്നതു കണ്ടു. എന്നാൽ അതു വഴി പോയ കൂടുതൽ പേരും തിരിഞ്ഞു നോക്കിയതായി കണ്ടില്ല .ഇതെല്ലാം കഴിഞ്ഞ് നടത്ത തുടരുമ്പോൾ മുത്തച്ഛൻ പറയുന്നുണ്ടായിരുന്നു . വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവും ,എന്തു തന്നെ ആയാലും തുടങ്ങുന്നത് ഒരു വ്യക്തിയിൽ നിന്നു തന്നെയാണ് ". വിദേശ എംബസി ഓഫീസിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് ജോലി നോക്കുന്ന ലല്ലുവിന് , വ്യക്തി ശുചിത്വം പാലിക്കുക എന്ന പത്രവാർത്ത വായിച്ചപ്പോൾ തൻ്റെ മുത്തച്ഛൻ കാട്ടിത്തന്നതും പഠിപ്പിച്ചതുമായ കാര്യങ്ങൾ എത്രയോ മഹത്തരമായി തോന്നി, ആ ഓർമ്മയിൽ കണ്ണുകളിൽ നനവു പടർന്നോ?......
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ