"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/വാകമരച്ചോട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വാകമരച്ചോട്ടിൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

16:58, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വാകമരച്ചോട്ടിൽ

ചുവപ്പു പടരുന്നു കിഴക്കിന്റെ നിറ പുകയിൽ
കണ്ണുതുറക്കുന്നു ചുവന്ന വാകകൾ
ചെമ്പക പൂ ക്കൾ സുഗന്ധം പരത്തുന്നു
നിന്റെ വേണു ഗാനത്തിനായി അവൾ കാതോർത്തിരിക്കുന്നു.
നിന്റെ വരവ് കാത്തിരിക്കുന്നു പ്രിയ രാധ
എന്തെ നീ വന്നില്ല.....
തിരികെ നടക്കുന്നു നിരാശയോടെ അവൾ
തിരികെ നോക്കിടുന്നു ഓരോ ചുവടിനപ്പുറം
അവളുടെ അശ്രു വീഴുന്നിടത്തെ പൂവുകൾക്കൊക്കെയും മോക്ഷം ലഭിക്കുന്നു.
കഴിഞ്ഞിരുന്നെങ്കിൽ വരും ജന്മം നിന്റെ മയിൽ പീലിയായി ജനിക്കാൻ
തുളസീദളമായി പിറക്കാൻ നിന്റെ പൂജയിൽ ഇടം നേടാൻ
അലിഞ്ഞു ചേരാൻ നിന്റെ തീർത്ഥത്തിൽ
മന്ദസ്മിതം തൂകി യുള്ളൊരു നോക്കിനും
സഫലമാക്കാൻ കഴിയുമൊരു ജന്മത്തെ
അവളുടെ കണ്ണീർ കണങ്ങളിലൊക്കെയും നിൻ മുഖമായ്
ചിതലരിക്കുന്നു അവളുടെ സ്വപ്നങ്ങൾ
അറിയുമോ കൃഷ്ണാ.......
വാകമരച്ചോട്ടിൽ പിറുപിറുക്കുന്ന ഈ പെണ്ണിനെ......
 

ഗംഗ വിജയഘോഷ്‌
9 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത