"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണയുടെ കടന്നാക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ കടന്നാക്രമണം -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണയുടെ കടന്നാക്രമണം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണയുടെ കടന്നാക്രമണം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color= 5         
| color= 5         
}}
}}
<font color= "blue><font size=4>
<font color= "blue>

           ഇന്ന് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായി കൊറോണ വൈറസ് മാറിക്കഴിഞ്ഞിരിക്കുന്നു. ആർക്കും എപ്പോഴും എന്തും സംഭവിക്കാം എന്ന ആശങ്കയിൽ ലോകജനത ആയിരിക്കുകയാണ്. ഈ വൈറസ് വളരെ ഭീകരമായ ഒരു പകർച്ച വ്യാധിയാണ്.നിമിഷങ്ങൾക്കുള്ളിൽതന്നെ ജനങ്ങളുടെ ജീവനെ ഇവ കാർന്നു തിന്നുകയാണ്. കൊച്ചുകുഞ്ഞുങ്ങൾ മുതൽ വയസ്സായവർ വരെ ഈ രോഗത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. ആധുനിക ലോകത്തിൽ ഈ രോഗത്തിന് ശരിയായ ചികിത്സ കണ്ടെത്താൻ കഴിയാതെ തല പുകയുകയാണ് അധികാരികൾ.

വരി 24: വരി 24:
| color=2     
| color=2     
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}

12:21, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയുടെ കടന്നാക്രമണം - ലോകത്തിലെ ഭയാനക നിമിഷങ്ങൾ

          ഇന്ന് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായി കൊറോണ വൈറസ് മാറിക്കഴിഞ്ഞിരിക്കുന്നു. ആർക്കും എപ്പോഴും എന്തും സംഭവിക്കാം എന്ന ആശങ്കയിൽ ലോകജനത ആയിരിക്കുകയാണ്. ഈ വൈറസ് വളരെ ഭീകരമായ ഒരു പകർച്ച വ്യാധിയാണ്.നിമിഷങ്ങൾക്കുള്ളിൽതന്നെ ജനങ്ങളുടെ ജീവനെ ഇവ കാർന്നു തിന്നുകയാണ്. കൊച്ചുകുഞ്ഞുങ്ങൾ മുതൽ വയസ്സായവർ വരെ ഈ രോഗത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. ആധുനിക ലോകത്തിൽ ഈ രോഗത്തിന് ശരിയായ ചികിത്സ കണ്ടെത്താൻ കഴിയാതെ തല പുകയുകയാണ് അധികാരികൾ.
            മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസ്സുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുളള കൊറോണ വൈറസ്സിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ്, ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ മുഖ്യ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യുമോണിയ, വൃക്കസ്തംഭം എന്നിവ ഉണ്ടാകും. ചിലപ്പോൾ മരണവും സംഭവിക്കാം. നവജാതശിശുക്കൾക്കും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും ഉദരസംബന്ധമായ അണുബാധയ്കും മെനിഞ്ചൈറ്റിസിനും ഈ വൈറസ് കാരണമാകാറുണ്ട്. കൊറോണ വൈറസുകളുടെ വലുപ്പം ഏകദേശം 26 മുതൽ 32 കിലോബേസ് വരെയാണ്.
             ഈ വൈറസ് ലോകമെമ്പാടും ക്രൂരമായി പടർന്നുപിടിക്കുന്നത് സമ്പർക്കം വഴിയാണ്. അതായത് ഗതാഗതം, വ്യാപാരങ്ങൾ, ആശുപത്രി എന്നിവ മുഖാന്തിരം പരസ്പരം  ജനങ്ങളിലേക്ക് ഇത് വ്യാപിക്കുന്നു.അടച്ചിടൽ പ്രഖ്യാപനം മുഖാന്തരം വൈറസ് വ്യാപനം തടയാൻ കഴിഞ്ഞു. മുഖത്ത് മാസ്ക്ക് ധരിച്ചും, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകിയും, പരസ്പര സമ്പർക്കം കുറച്ചും ഇതിൽ നിന്ന് നമുക്ക് രക്ഷ നേടാം. കോവിഡ്-19 കൂടുതലായും ആക്രമിക്കുന്നത് കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, പ്രതിരോധശേശി കുറവുള്ളവർ എന്നിവരെയാണ്. ഇവർ വളരെ ജാഗ്രത പാലിക്കേണ്ടതാണ്.
               ഈ ഭൂമി സുരക്ഷിതമല്ല എന്നതിന് തീർത്ത ഉദാഹരണമാണ് ഈ വൈറസ് വ്യാപനം. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ദേവാലയങ്ങൾ പോലും അടച്ചിടുന്നൊരു അവസ്ഥ വന്നിരിക്കുന്നത്. വിദൂരതയിലായിരിക്കുന്ന ബന്ധുക്കൾ,സുഹൃത്തുക്കൾ എന്നിവർക്ക് നാട്ടിൽ വരാൻ കഴിയാത്തതു കാരണം പരസ്പരം കാണുവാനോ, സ്നേഹബന്ധം പുലർത്താനോ കഴിയാത്ത അവസ്ഥയാണ്. എന്റെ മുത്തച്ഛന്മാരുടെ കാലഘട്ടത്തിൽ പോലും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പറഞ്ഞു കേൾക്കുന്നത്. മനുഷ്യജീവിതത്തിലെ പ്രധാനപ്പെട്ട വിവാഹം,മരണം എന്നീ ചടങ്ങുകൾക്കു പോലും ബന്ധുക്കൾക്കോ,ചാർച്ചക്കാർക്കോ ഒത്തൊരുമിക്കാൻ കഴിയാത്ത ഒരവസ്ഥയാണ്. അതിനാൽ ഇനി ഒരിക്കലും ഇങ്ങനെയുള്ള ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
                      
ANSA D HUDSEN
VII B ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം