"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ശുചിത്വം എന്ന കവചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം എന്ന കവചം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ശുചിത്വം എന്ന കവചം എന്ന താൾ ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ശുചിത്വം എന്ന കവചം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
15:17, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ശുചിത്വം എന്ന കവചം
നമുക്ക് ഏറ്റവും അത്യാവശ്യമുള്ള ഘടകം എന്നു പറയുന്നത് ആരോഗ്യമാണ്. ആരോഗ്യമില്ലെങ്കിൽ ഒരു മനുഷ്യന് ചിന്തിക്കുവാനോ പ്രായോഗികതലത്തിൽ എത്തുവാനോ കഴിയില്ല. ഇതിലൂടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കാം. ഇത്രയും അത്യാവശ്യമുള്ള ഈ ഘടകം ഇല്ലാതിരുന്നെങ്കിൽ എന്താകുമായിരുന്നു? ഇതിലൂടെ നമുക്ക് മനസിലാക്കുവാൻ സാധിക്കുന്നത് ആരോഗ്യത്തിന്റെ കവചമാണ് ശുചിത്വം. ശുചിത്വം ഒരു വ്യക്തിയിൽ ഒതുങ്ങുന്നതല്ല. അത് ഓരോ സാഹചര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണം വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശുചിത്വം എന്നത് പ്രധാനമാണ്. വ്യക്തിശുചിത്വം പാലിക്കുമ്പോൾ രോഗത്തിൽനിന്ന് മുക്തി നേടുവാൻ കഴിയുന്നു. അയാൾ പൂർണ ആരോഗ്യവാനായി മാറുന്നു. ഒരു വ്യക്തി ശുചിത്വം പാലിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ടത് ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, വീടും പരിസരവും വൃത്തിയാക്കുക. ഇവ കൂടാതെ മറ്റു പല നിർദ്ദേശങ്ങളും സ്വീകരിക്കേണ്ടതാണ്.ഇതിലൂടെ ശുചിത്വത്തിന്റെ പൊതു ധാരണ ലഭിക്കുന്നതാണ് . ശുചിത്വമില്ലായ്മ എന്നാൽ രോഗത്തെ ക്ഷണിച്ച് വരുത്തുക എന്നാണ് അർഥമാക്കുന്നത്. 'രോഗം വന്നിട്ടു ചികിത്സിക്കുന്നതിലും ഭേദം രോഗം വരാതെ സൂക്ഷിക്കുകയാണ്. 'ഈ ചൊല്ലിന് ശുചിത്വവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമുണ്ട്. ശുചിത്വം പാലിച്ചില്ലെങ്കിൽ വളരെയധികം ദോഷം ഒരു വ്യക്തിക്കും അവരുടെ ചുറ്റുപാടിനും ഉണ്ടാകുന്നു. അതിനുദാഹരണമാണല്ലോ ഇപ്പോൾ ലോകർ അനുഭവിക്കുന്ന മഹാമാരിയായ കൊറോണ എന്ന കോവിഡ്19. ജനങ്ങളിൽ ശുചിത്വബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹം കാണിക്കണം. സ്വന്തം ഗൃഹം, മുറി, ചുറ്റുപാട് ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരെ ശുചീകരണത്തിനു പ്രേരിപ്പിക്കണം. ശുചിത്വം എന്ന ഗുണം വളർത്താം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം