"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/വേനൽമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 11053
| സ്കൂൾ കോഡ്= 11053
| ഉപജില്ല=  കാസർഗോഡ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാസർഗോഡ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 45: വരി 45:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Vijayanrajapuram | തരം= കവിത}}

21:00, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽമഴ

പ്രഭാതസൂര്യൻ ഉദിച്ചുയർന്നു
ജനലഴികളിൽ ജലത്തുള്ളികൾ വന്നു ചേർന്നു
മാക്രികൾ പേക്രോം പേക്രോം കരഞ്ഞു
എവിടെ നിന്നോ കുളിർ എന്നെത്തേടി വന്നണഞ്ഞു.
ഞാൻ മന്ത്രിച്ചു:"കുഞ്ഞിക്കുറുക്കനു കല്യാണം!"

മണ്ണിൻ സുഗന്ധം വായുവിൽ നിറഞ്ഞു
ചുവപ്പു റോസ എന്നെ നോക്കി പുഞ്ചിരിച്ചു.
പുൽനാമ്പുകൾ സന്തോഷത്താൽ നൃത്തമാടി.
കലപില കൂട്ടി പക്ഷികളോരോന്നും കൂടുകളിലേക്ക് ചേക്കേറി.

ഉഷ്ണകാലത്തെ അസഹ്യമാം ചൂടിൽ നിന്നും
രക്ഷ നൽകാൻ സ്വമേധയാ വന്നണഞ്ഞു.
റോസാച്ചെടിയുടെ, മുല്ലയുടെ, ജമന്തിയുടെ-
മനം കുളിർപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചു.
ആര്? അവനാണ് നമ്മുടെ താരം;
നമ്മുടെ സ്വന്തം വേനൽമഴ.

ചിലർക്കിഷ്ടം; ചിലർക്കിഷ്ടമില്ലായ്മ-
എന്നുമീ വേനൽമഴയോട്,
എന്നുമീ പാവത്താനോട്....
പെട്ടെന്നൊരു രാവിലെ മഴ പാറിയാൽ
പഴിക്കുമവനെ ചിലർ-
ഹാ! എന്തൊരു കഷ്ടം;എൻ്റെ തുണിയൊക്കെ-
നനഞ്ഞു കുതിർന്നല്ലോ!
പഴി കേട്ട് മടുത്ത് വേനൽമഴ എവിടെയോ പോയ് മറഞ്ഞു.

 

MUSLIMA C.K
9-H സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത