സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽമഴ

പ്രഭാതസൂര്യൻ ഉദിച്ചുയർന്നു
ജനലഴികളിൽ ജലത്തുള്ളികൾ വന്നു ചേർന്നു
മാക്രികൾ പേക്രോം പേക്രോം കരഞ്ഞു
എവിടെ നിന്നോ കുളിർ എന്നെത്തേടി വന്നണഞ്ഞു.
ഞാൻ മന്ത്രിച്ചു:"കുഞ്ഞിക്കുറുക്കനു കല്യാണം!"

മണ്ണിൻ സുഗന്ധം വായുവിൽ നിറഞ്ഞു
ചുവപ്പു റോസ എന്നെ നോക്കി പുഞ്ചിരിച്ചു.
പുൽനാമ്പുകൾ സന്തോഷത്താൽ നൃത്തമാടി.
കലപില കൂട്ടി പക്ഷികളോരോന്നും കൂടുകളിലേക്ക് ചേക്കേറി.

ഉഷ്ണകാലത്തെ അസഹ്യമാം ചൂടിൽ നിന്നും
രക്ഷ നൽകാൻ സ്വമേധയാ വന്നണഞ്ഞു.
റോസാച്ചെടിയുടെ, മുല്ലയുടെ, ജമന്തിയുടെ-
മനം കുളിർപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചു.
ആര്? അവനാണ് നമ്മുടെ താരം;
നമ്മുടെ സ്വന്തം വേനൽമഴ.

ചിലർക്കിഷ്ടം; ചിലർക്കിഷ്ടമില്ലായ്മ-
എന്നുമീ വേനൽമഴയോട്,
എന്നുമീ പാവത്താനോട്....
പെട്ടെന്നൊരു രാവിലെ മഴ പാറിയാൽ
പഴിക്കുമവനെ ചിലർ-
ഹാ! എന്തൊരു കഷ്ടം;എൻ്റെ തുണിയൊക്കെ-
നനഞ്ഞു കുതിർന്നല്ലോ!
പഴി കേട്ട് മടുത്ത് വേനൽമഴ എവിടെയോ പോയ് മറഞ്ഞു.

 

MUSLIMA C.K
9-H സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത