"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*വേനൽ മഴ* ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*വേനൽ മഴ* . എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*വേനൽ മഴ* . എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

17:09, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

*വേനൽ മഴ*

നീങ്ങട്ടെ മഴമേഘങ്ങൾ

പരവതാനിപോൽ ,

ഭൂമിതൻ ചൂടകറ്റിടാൻ

കനിഞ്ഞു പെയ്യേട്ടെയീ

വേനൽമഴ.


തിമിർത്തു പെയ്തു

തണുപ്പിക്കട്ടെ ഈ അന്തരീക്ഷത്തെയും നമ്മെയുമീ വേനൽമഴ.


കുളിപ്പിക്കട്ടെ സസ്യലതാദികളെ,

ശമിപ്പിക്കട്ടെ ഭൂമിതൻ

 ദാഹത്തെയീ വേനൽമഴ.


കുളിരേകട്ടെ ചൂടു പിടിച്ചു

അലയുമാ ജന്തുവർഗ്ഗങ്ങൾക്കായി,

പെയ്തു തിമിർക്കട്ടെയീ

വേനൽമഴ.


അലയടിക്കട്ടെ കോവിഡാൽ ഭീതി പൂണ്ടൊരു മനങ്ങളിൽ

കുളിർ കാറ്റായി, ആശ്വാസതണലായി ഈ

വേനൽമഴ.


വേനലിൽ ചുട്ടു പഴുത്തൊരീ ജന്മങ്ങൾക്കൊത്തിരി

ആശ്വാസമായി ഈ

പുതുമഴ.


ഒഴുക്കിക്കളയട്ടെ വൈറസിൻ വിഷവിത്തിനെയിന്നു ,

തകർത്തെറിയെട്ടെ ഈ

നികൃഷ്ടജീവിതൻ വ്യാപനത്തെയീ വേനൽമഴ.


വേദനയാൽ നട്ടം തിരിയുമൊരു ജനങ്ങൾക്കിതു

ആശ്വാസമായിത്തീർന്ന വേനൽ മഴ.
 

അഡ്ലിൻ സേവ്യർ ന‍ട്ടാർ
5 C സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത