"കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പാഠങ്ങൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (കെ.പി.എം.എസ്.എം.ഹൈസ്കൂൾ.അരിക്കുളം/അക്ഷരവൃക്ഷം/പാഠങ്ങൾ എന്ന താൾ കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/പാഠങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Manojkmpr മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=sreejithkoiloth|തരം=ലേഖനം}} | |||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]] |
14:06, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പാഠങ്ങൾ
ലോകത്താകമാനം കോവിഡ് - 19എന്ന് പേരിട്ട വൈറസ് പടർന്നു പിടിക്കുകയാണ് . കണ്ണ് കൊണ്ട് പോലും നാമതിനെ കണ്ടില്ല . എങ്കിലും ആ മാരകമായ വൈറസ് ഒരു ലക്ഷം ജനങ്ങളെ ഇതിനോടകം കാർന്നു തിന്നു കഴിഞ്ഞു. ലോകമെമ്പാടും പരിശ്രമിച്ചിട്ടും ഇതിനു ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. വൻകിട മുതലാളിത്ത രാജ്യമായ അമേരിക്കക്ക്, പതിനാ യിരക്കണക്കിന് യുദ്ധ തന്ത്രങ്ങളും മികച്ച ശാസ്ത്രജ്ഞന്മാരും എല്ലാം സ്വന്തമായി ഉണ്ടായിട്ടും, കോവിഡിനു മുമ്പിൽ മുട്ട് കുത്തിയിരിക്കുന്ന. ഇത് ഒരു ചൈനീസ് വൈറസ് ആണ് എന്ന ആക്ഷേപി ച്ച് പ്രസിഡന്റ് അതിനെ ചിരിച്ചു തള്ളി. തങ്ങളിലും അത് പടരുമെന്ന യാതൊരു ആശയങ്കയുമില്ലാതെ. എന്നാൽ ചൈന യിൽ പോലും ഉണ്ടാകാത്ത അത്ര മരണവും രോഗാണുവിന്റെ വ്യാപനവും കൊണ്ട് അതിവേഗം ബഹുദൂരം ചൈനയെ അമേ രിക്ക പിന്നിലാക്കി. ഏകധ്രുവമെന്ന സങ്കൽപ്പത്തിന്റെ ഒരേയൊരു രാജാവായി രുന്നു അമേരിക്ക സമ്പത്തും ആയുധവും സ്വന്തമെന്നു കരുതി അഹങ്കരിച്ച നിമിഷങ്ങൾ പോലും ഓർക്കാൻ കഴിയാതെ ഇന്ന് ആശങ്കയിലാണ്. അമേരിക്കയിൽ കോവിഡ് - 19 കിറ്റും പരിശോധനയും ദുർബലമാണ്. അധികം രോഗികളുടെ പരി ശോധന പോലും വൈകിയാണ് നടന്നത്. അമേരിക്കയിൽ മാത്രമല്ല ഇറ്റലി, സ്പെയിൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത് പടർന്നിരിക്കുന്നു. മരണ നിരക്ക് ദിനം പ്രതി കുതിച്ചുയരുന്നു. മുകളിൽ ആകാശവും താഴെ ഭൂമിയും രാജാവ് താനുമാണ് എന്ന് അഹങ്കരിച്ച്, താഴെ യുള്ളവരെ ചവിട്ടി മെതിച്ചു നടനമാടുന്ന എല്ലാവർക്കും ഇതൊരു പാഠമാണ്. ലോകത്തിലെ അപകടകാരികളായ സ്പീഷിസിനു ലോകം കീഴടക്കാൻ വരട്ടെ. അതിനൊരു തടയിടലാണ് ഈ ഭീഷണി. സമ്പത്തും സന്നാഹങ്ങളും കൊണ്ട് കോലാഹലങ്ങൾ സൃഷ്ടിക്കുന്ന എല്ലാവർക്കും ഒന്നിരുത്തി ചിന്തിക്കാനുള്ള അവ സരമാണ് ഈ ലോക്ക് ഡൌൺ. പാഠം പഠിച്ചു എന്ന കൊട്ടി ഘോഷിക്കുമ്പോളും മനസ്സിൽ ആ പാഠം കെട്ടിയുറപ്പിക്കുക. ലോകത്തിൽ തന്നെ മനുഷ്യർ വ്യത്യസ്തരാണ്. മറ്റൊരാൾക്ക് മുമ്പിൽ ചിരിക്കുന്ന മുഖം കാണിച്ചാലും മറഞ്ഞു നിന്ന് ചതിക്കുന്നവരാണവർ. സുന്ദരമായ കാര്യങ്ങൾ കൊടുത്ത് ചിരിക്കുമ്പോഴും മറ്റൊരിടത്ത് അതെ കാര്യങ്ങൾ സ്വന്തം വർഗ്ഗത്തെ തകർക്കാൻ ഉപയോഗിക്കുന്നു. അതിലാ നന്ദിക്കുന്നു. അതിനു ഉദാഹരണമാണ് ഒരു രാഷ്ടം മറ്റൊരു രാഷ്ട്രത്തിന് മേൽ ഉപരോധമേർപ്പെടുത്തുന്നത്. തുടർന്ന് യുദ്ധം പ്രഖ്യാപിക്കുന്നു. നിരപരാധികൾ, അപരാധികൾ എല്ലാം മരിച്ചു വീഴുന്നു. ഫലം ധാരാളം ശോണരേഖകൾ പതിഞ്ഞ ജഡങ്ങൾ. അതിൽ കൂടുതൽ യുദ്ധം ജയിച്ചവന്റെ അട്ടഹാസം. വിശപ്പിനു വേണ്ടി ഇരയെ ആക്രമിക്കുന്ന സിംഹത്തിന്റെ കണ്ണിൽ കാണുമോ ഇത്ര ക്രൂരത? ഇതെല്ലം നമുക്ക് പാഠമായിരുന്നു. എങ്കിലും നാം ഒന്നും പഠിക്കാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. ഒന്നാം ലോക മഹായുദ്ധം രണ്ടാം ലോകമഹായുദ്ധം ഇതെല്ലാം നമുക്ക് പാഠ മായിരുന്നു. എന്നാൽ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല അതിന്റെ നാമാവശേഷിപ്പായ ഫലസ്തീൻ കുഞ്ഞുങ്ങളുടെ കണ്ണിൽ നോക്കൂ. വിശപ്പിന്റെ ദൈന്യം നാം അറിയുന്നു. ഉറ്റവർ മരിച്ച എത്രയെത്ര കുരുന്നുകളുടെ രോദനങ്ങൾ അവിടെ ഉയരുന്നു. അധികാരത്തിന്റെ കസേരയിൽ അത്രയേറെ ചൊറി ച്ചിലുണ്ടായിട്ടും അത് മാറ്റി പുതിയത് പണിത് മറക്കാൻ ശ്രമി ക്കുന്ന ആ തന്ത്രമാണ് ഇവിടെയും വിജയിച്ചത്. സമാധാന സന്ധി, ഉടമ്പടി ഇവയെല്ലാം വീണ്ടും സഘടിപ്പിക്കുമ്പോഴും വിസ്മരിച്ച ആ കണ്ണീർ മുഖങ്ങളെ ജനങ്ങൾക്കു മുമ്പിൽ സമാ ധാനം തീർപ്പാക്കി എന്ന തലക്കെട്ടോടെ കണ്ണിൽ പൊടിയിട്ട് രാഷ്ട്രത്തിന്റെ തലവന്മാർ ഒരു രാജ്യത്ത് വരുന്ന ആഘോഷ ങ്ങൾക്ക് പൊടിപൊടിക്കുന്ന തുകയിൽ ഒരു ഭാഗം ആ ജന ങ്ങളുടെ പട്ടിണി മാറ്റാൻ, ആ കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റാൻ ഉപയോഗിക്കുന്നില്ല. കൊറോണയെ ചെറുക്കൻ അന്ധവിശ്വാസങ്ങൾക്കാവില്ല. ചിലർക്ക് വേർതിരിവിന്റെ പേരിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമാകുന്നു. പാഠങ്ങൾ പഠിച്ചുവെങ്കിൽ പുലർത്തേണ്ട സമയം ആഗമനം ചെയ്തിരിക്കുന്നു. ഈ ലോക്ക് ഡൌൺ കാലത്ത് മനസ്സ് കൊണ്ടെങ്കിലും അവരെ ഓർക്കുക അവർക്ക് ആശ്വാസമാകുക. അവർക്ക് ആശ്വാസമേകുക. സംസ്കാരത്തിന് തടയിട്ടു ഈ നാളിൽ നാം തള്ളിയ സംസ്കാരമിന്നു നമുക്ക് വെളിച്ചമാകുന്നു. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു. എന്ന വാക്യം ശരിയാകുന്നത് പോലെ. മാനവരാശി ചെയ്ത കർമ്മ ങ്ങൾ ഇന്ന് വിനയായിരിക്കുന്നു. ശുചിത്വത്തോടെ രോഗത്തെ പ്രതിരോധിക്കുക എന്ന താണ് ഈ കാലഘട്ടിൽ നമുക്ക് പുലർത്താവുന്നത്. ശുചിത്വം എന്നതിൽ ശുദ്ധി, ചിട്ട, തന്റെ കർമ്മങ്ങൾ എന്നിവ അടങ്ങി യിരിയ്ക്കുന്നു. ഇനിയുള്ള ജീവിതമാകുന്ന പ്രയാണത്തിൽ ആ പാഠങ്ങൾ നമുക്ക് മുറുകെ പിടിക്കാം. നമ്മുടെ നാട് നമുക്ക് ഒപ്പമുണ്ട്. ശുചിത്വത്തോടെ ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ നമ്മുടെ മനസ്സിലാണ് ആദ്യം പ്രതിരോധം തീർക്കേണ്ടത്. അഹങ്കാരമെന്ന ഒറ്റ വികാരമാ ണിതിനു തടസ്സം. അത് നീക്കുക. അപ്പോൾ തന്നെ മനസ്സ് ശുചിയായി. ഒന്നിക്കാം. കൈകോർക്കാം പ്രതിരോധിയ്ക്കാം നന്മയുള്ള, ശുചിത്വമുള്ള ലോകം സൃഷ്ടിക്കാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 21/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം