"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം=  ലേഖനം  }}

08:03, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചീകരണം

മനുഷ്യജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ കടമയാണ്‌ ശുചീകരണം. ശുചീകരണം തുടങ്ങേണ്ടത് വ്യക്തിയിൽനിന്നാണ്‌. വ്യക്തിശുചിത്വം ഉന്റെങ്കിൽ മാത്രമേ പരസരശുചിത്വം സാധ്യമാവുകയൊള്ളൂ. ഒരു വ്യക്തി ആദ്യമായി ശുചിത്വം ശീലിക്കുന്നത് അവന്റെ വീട്ടിൽ നിന്നാണ്‌. അച്ഛൻ അമ്മ എന്നിവരിൽനിന്നും ശുചിത്വം പഠിക്കുന്ന ഒരു വ്യക്തി സമൂഹത്തിലും ഉത്തരവാദിത്വത്തോടെ പ്രവർത്തനനിരതനായിരിക്കും.

നമ്മുടെ വീടും പർറ്റിസരവും ശുചിയായി സൂക്ഷിക്കുമ്പോൾ പരിസരശുചിത്വം എങ്ങനെ സാധിക്കും എന്നുനോക്കാം.വീടുകളിൽ തയാറാക്കുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിച്ച്തിനുശേഷം ബാക്കിവരുന്നത് തൊടിയിലേയ്ക്ക് വലിച്ചെറിയാതെ ഒരു വേസ്റ്റ് ബിന്നിൽ സൂക്ഷിക്കുക. ഇങ്ങനെ സൂക്ഷിക്കുന്നവേസ്റ്റുകൾക്ക് രൂപാന്തരം സംഭവിച്ച് ചെടികൾക്കും പച്ചക്കറികൾക്കും നൽകാവുന്നതരത്തിലുള്ള നല്ല വളമായി മാരും.

കടകളിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകളും മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളും കഴുകിശുചിയാക്കി ശുചിത്വമിഷൻ നടപ്പാക്കിവരുന്ന ഹരിതകർമ്മസേനയെ ഏൽപ്പിക്കുമ്പോൾ, പ്ലാസ്റ്റിക് ഉണ്ടാക്കുന്ന, മനുഷ്യരാശിക്ക്തന്നെ ഭീഷണിയാകുന്ന പല രോഗങ്ങളിൽ നിന്നും മുക്തിനേടാൻ സാധിക്കുന്നു. മഴക്കാല രോഗങ്ങളായ വയറിളക്കം, പനി, മഞ്ഞപ്പിത്തം മുതലായവയിൽനിന്നും രക്ഷനേടാൻ നാം ഉപയോഗിക്കുന്ന ജലം ശുദ്ധമാകണം. ആഹാരസാധനങ്ങളും കുടിവെള്ളവുമൊന്നും തുറന്നിരിക്കാൻ അനുവദിക്കരുത്. ചിക്കുൻ ഗുനിയ, മന്ത്, മലേറിയ, ഡെങ്കിപ്പനി മുതലായ രോഗങ്ങൾ ഒഴിവാക്കുന്നതിനായി വെല്ലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.

മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം സാധ്യമാകുന്നത് ശുചിത്വബോധം കൊണ്ടുമാത്രമാണ്‌. ശുചിത്വബോധമുള്ള വ്യക്തികൾ വഴി പരിസരവും സമൂഹവും രാഷ്ട്രം തന്നെയും ശുചിത്വമുള്ളതായിത്തീരട്ടെ.



അലീന ഷാന്റി
3 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം