"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കനൽവഴികളിലൂടെ നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan|തരം=ലേഖനം }}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കനൽവഴികളിലൂടെ നാം മുന്നോട്ട്


ദ്വാപരയുഗംവും ത്രേതായുഗവും കടന്നു കലിയുഗത്തിൽ എത്തിനിൽക്കുന്ന മനുഷ്യരാശി ശാസ്ത്രസാങ്കേതികവിദ്യ പോലും കീഴടക്കി. എന്തിനേറെ പറയുന്നു ബഹിരാകാശത്ത് പോലും തന്റെ വ്യക്തിമുദ്രപതിപ്പിച്ച് ജൈത്രയാത്ര തുടരുകയാണ്. പ്രകൃതിയോടിണങ്ങി പ്രകൃതിക്ക് അനുസൃതമായി ജീവിച്ച ഒരു കാലമുണ്ടായിരുന്നു മനുഷ്യന്. പ്രകൃതിവിഭവങ്ങൾ ആവശ്യാനുസൃതം മാത്രം ഉപയോഗിച്ച് പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയ കാലം. കാലചക്രം മുന്നോട്ടു കുതിച്ചു, ശാസ്ത്ര സാങ്കേതിക വിദ്യകൾ നിമിഷനേരംകൊണ്ട് വളർച്ചയുടെ പടവുകൾ താണ്ടി തുടങ്ങി. ആ സമയം മുതൽ മനുഷ്യൻ പ്രകൃതിയെ മറന്നു. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്ത് ഉപജീവനമാർഗങ്ങൾ തേടി. മനുഷ്യന്റെ ദുരാഗ്രഹങ്ങൾ വർധിച്ചതിനോടൊപ്പം പ്രകൃതിയുടെ നാശത്തിന്റെ തീവ്രത വർധിച്ചു. ഒടുവിൽ സർവ്വംസഹയായ പ്രകൃതി മനുഷ്യ ചെയ്തികൾക്ക് പ്രതിഫലം നൽകിത്തുടങ്ങി. രണ്ടു വർഷമായി നാം നേരിട്ട് പ്രളയം അതിന്റെ അടയാളമാണ്.

ദുരാഗ്രഹത്തിൽ കെട്ടിപ്പടുത്ത സൗധങ്ങളും വെട്ടിപ്പിടിച്ച ഭൂമിയും കണ്മുൻപിൽ ഒലിച്ചുപോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടിവന്നു മനുഷ്യ ജനതയ്ക്ക്. പണത്തിന്റെ അഹങ്കാരത്താൽ മൂടപ്പെട്ട മനുഷ്യത്വവും സഹജീവിസ്നേഹവും ഉയർത്തെഴുന്നേറ്റ നാളുകളാണ് പ്രള യകാലത്ത് നാം കണ്ടത്. മഹാബലി ഭരിച്ചിരുന്ന കാലത്തേക്ക് ഒരു തിരിച്ചുപോക്ക്. എല്ലാവരും ഒരു കുടക്കീഴിൽ ഇരുന്ന നാളുകൾ. ഒരു മനസ്സായി മനുഷ്യർ ഒത്തുചേർന്നപ്പോൾ ദുരിതപൂർണമായ പ്രളയകാലം നാം അതിജീവിച്ചു. രണ്ട് ലോകമഹായുദ്ധങ്ങളും നേരിട്ട മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മൂന്നാം ലോകമഹായുദ്ധം- കോവിഡ് -19 എന്ന മഹാമാരിയുടെ രൂപത്തിൽ... പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ മാത്രം ഒതുങ്ങിയില്ല അതിന്റെ കരാളഹസ്തങ്ങൾ. ആധുനിക സജ്ജീകരണങ്ങളാൽ പ്രബുദ്ധരെന്ന് ഊറ്റം കൊണ്ടിരുന്ന അമേരിക്കയെ പോലും കൊറോണ വൈറസ് കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. തിരക്കിട്ട ജീവിത സാഹചര്യങ്ങൾ കൊണ്ട് കുടുംബത്തിനുവേണ്ടി അല്പസമയം ചെലവഴിക്കാൻ ഇല്ലാതിരുന്ന മനുഷ്യൻ ഇപ്പോൾ വീടിനകത്ത് വാ മൂടി കെട്ടി ഇരിക്കേണ്ട അവസ്ഥയാണ്. ഏപ്രിൽ 11 ആയപ്പോഴേക്കും ഒരു ലക്ഷത്തിലേറെ മനുഷ്യർ ഭൂമിയിൽ നിന്നും ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. ശാസ്ത്രലോകം കീഴടക്കി വാണിരുന്ന മനുഷ്യർ കൊറോണയ്ക്ക് മുൻപിൽ മുട്ട് മടക്കാൻ പാടില്ല. നാം അതിജീവിക്കണം...വസൂരിയെപോലും ഭൂമുഖത്തു നിന്നും തുടച്ചു നീക്കിയ നാം ഈ കൊറോണയേയും അതിജീവിക്കും.

"Stay Home, Stay Safe
Break the Chain"

അനുജിത്ത് ഇ ആർ
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം