(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 200 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
https://schoolwiki.in/G.H.S._KARUNAGAPPALLY
== എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാവാം ==
സംസ്ഥാനത്തെ 2000-ത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് 8-ാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 10-ാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബിൽ ഇതുവരെ 3 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. വിശദാംശങ്ങൾ kite.kerala.gov.in (http://kite.kerala.gov.in/<nowiki/>)-ൽ.
കരുനാഗപ്പളളി ഗേൾസ് ഹൈസ്കൂളിൽ നടന്ന ഉപജില്ല സാമൂഹികശാത്ര ടാലന്റ സെ൪ച്ച് എക്സാമിനേഷനിൽ ചങ്ങ൯കുളങ്ങര വിവേകാനന്ദാ ഹൈസ്കൂളിന് ഒന്നാം സ്ഥാനം. ഉപജില്ല സമൂഹികശാസ്ത്ര മേളയുടെ ഭാഗമായിയാണ് മത്സരം സംഘടിപ്പിച്ചത്. 15സ്കൂളുകളിലെ മത്സരർത്ഥികളെ പിന്തള്ളിയാണ് ചങ്ങ൯കുളങ്ങര വിവേകാനന്ദ ഹൈസ്കൂളിലെ പ്രണവ് എ൯ ഉണ്ണിത്താ൯ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതു..കരുനാഗപ്പള്ളി ഗവൺമെന്റ് എച്ച്. എസ്സ്. എസ്സിലെ ജഗ൯നാദ് രണ്ടാം സ്ഥാനത്തും , കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ വൈകാശി കെ.എം മന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവ൪ക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാ൯ സാധിക്കും.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു വന്ന മലയാള ഭാഷാ വാരാചരണം സമാപിച്ചു.സ്കൂൾ വിദ്യാരംഗം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് വാരാചരണം സംഘടിപ്പിച്ചത്. മലയാള ഭാഷയുടെ മേന്മകളും ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്താൻ ഉതകുന്ന നിരവധി പരിപാടികൾക്കൊപ്പം കുട്ടികൾക്ക് അവരുടെ ഭാഷാ സൃഷ്ടികൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചു. പത്താം ക്ലാസ്സിലെ കുട്ടികളുടെ കഥകളി സെമിനാറോടെ വാരാചരണം സമാപിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നിരഞ്ജന അവതരിപ്പിച്ച് മുദ്രാഭിനയവും ചൊല്ലിയാട്ടവും കുട്ടികൾക്ക് വേറിട്ട് അനുഭവം സമ്മാനിച്ചു.സമാപന സമ്മേളനം സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ്പ്രസിഡന്റ് എച്ച് എ സലാമിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ജി ലീലാമണി, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ, വിദ്യാരംഗം കോഡിനേറ്റർ ജി ദിലീപ്, കെ ജി അമ്പിളി, പ്രമോദ് ശിവദാസ്, സ്കൂൾ ലീഡർ ആഷ്നാസ് തുടങ്ങിയവർ പങ്കെടുത്തു. പത്താം ക്ലാസ്സിലെ നളചരിതം പാഠഭാഗത്തിന്റെ ദൃശ്യാവതരണവും നടന്നു.
== ലൈബ്രറി കൗൺസിലിന്റെ കൊല്ലം ജില്ല സർഗോത്സവം ==
<big>'''ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം ഒന്നാം നില : 5A,5B,5C,6A'''</big>
പുനലൂരിൽ നടന്ന ലൈബ്രറി കൗൺസിലിന്റെ കൊല്ലം ജില്ല സർഗോത്സവത്തിൽ കവിത രചനയിൽ ഒന്നാം സ്ഥാനവും ഉപന്യാസ രചന, കഥാപാത്ര നിരൂപണം എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആൻസി ജെയിംസ്.<br />
== സബ് ജില്ലാ മേളകൾ ==
<big>'''ശതാബ്ദി മന്ദിരം ഗ്രൗണ്ട് ഫ്ലോർ 10 A, 10B, 8G, 10 D,10 E, 10 J, 10C'''</big>
കരുനാഗപ്പള്ളി സബ് ജില്ലാ മേളകൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയോടെ 15 ന് തഴവ ബി ജെ എസ് എം മഠത്തിൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിക്കും. 15 ന് രാവിലെ 9 ന് രജിസ്ട്രേഷനോടെ ഗണിത ശാസ്ത്ര മേളയും പ്രവൃത്തി പരിചയമേളയും ആരംഭിക്കും 16 ന് ശാസ്ത്ര മേളയും സാമൂഹ്യ ശാസ്ത്ര ശാസ്ത്ര മേളയും നടക്കും.
ഐ ടി മേള 16 ന് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും ഗേൾസ് ഹൈസ്കൂളിലുമായി നടക്കും
സബ് ജില്ലാ അക്വാട്ടിക്സ് മത്സരങ്ങൾ 17 ന് കോഴിക്കോട് റിവർ ഡെയിൽ നീന്തൽകുളത്തിൽ നടക്കും. അത് ലറ്റിക്സ് മീറ്റ് 18, 19 തീയതികളിൽ കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. സബ് ജില്ലാ സ്കൂൾ കലോത്സവം നവംബർ ആദ്യവാരം ചെറിയഴീക്കൽ ഗവ വൊക്കേഷണൽ ഹയർ സെക്കക്കന്ററി സ്കൂളിൽ നടക്കും
== ലോക ബഹിരാകാശ വാരം ഒക്ടോബർ 4 മുതൽ 10 വരെ. ==
വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 5ന് രാവിലെ 10.30 ന് തിരുവനന്തപുരം വിക്രം സാരാഭായ് വാന ഗവേഷണ കേന്ദ്രത്തിലെ ബഹിരാകാശ ശാസ്ത്രഞ്ജൻ ഡോ: സി ആർ രാഹുൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജി ലീലാമണി ഉദ്ഘാടനം ചെയ്തു. വി ഗോപകുമാർ, ജി.മോഹനൻ, കരുൺ കൃഷ്ണൻ, ജി ഐ ലെക്ഷ്മി എന്നിവർ നേതൃത്വം നൽകി. ലോക ബഹിരി കാശവാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തി.
== സ്കൂൾ കലോത്സവം ഒക്ടോബർ 9, 10, 11 തീയതികളിൽ. ==
<big>'''ശതാബ്ദി മന്ദിരം ഒന്നാം നില : 10 F, 10G, 10 H, 10 I, 10 K, 9 A, 9 B, 9 C, 9 D, 9 E, 9 F.'''</big>
സ്കൂൾ കലോത്സവം ഒക്ടോബർ 9, 10, 11 തീയതികളിൽ നടത്തപ്പെടുന്നു. മൂന്ന് ദിവസം മൂന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ തങ്ങളുടെ പോരും മത്സരിക്കുന്ന ഇനവും ഒക്ടോബർ മൂന്നിന് വൈകിട്ട് മൂന്നിന് മുമ്പായി ക്ലാസ്സ് ലീഡറെ ഏൽപ്പിക്കേണ്ടതാണ്. കേലാസ്സ് ലീഡർ ഒക്ടോബർ നാലിന് ഉച്ചയ്ക്ക് ഒരുമണിക്കു മുമ്പായി ക്ലാസ്സിലെ ക്ലാസ്സിൽനിന്ന് കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ, പങ്കെടുക്കുന്ന ഇനം ഇവ രേഖപ്പെടുത്തി ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്. കലോത്സവത്തിലെ രചന മത്സരങ്ങൾ ഒക്ടോബർ നാലിന് ആരംഭിക്കും.
== ഒക്ടോബർ 1 - ‘സുരക്ഷിത ശബ്ദ ദിനം’ ==
<big>'''ശതാബ്ദി മന്ദിരം ഒന്നാം നില : 9 G, 9 H, 9 I, 9 J , 9 K.'''</big>
[[പ്രമാണം:Oct 1.jpeg|200px|ലഘുചിത്രം]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്ന ഗ്രീൻ പ്രോട്ടോകോൾ പദ്ധതിയിൽ ‘സുരക്ഷിത ശബ്ദം ആരോഗ്യസുരക്ഷയ്ക്ക്’ എന്ന ആശയം കൂടി ഉൾപ്പെടുത്തി ‘സുരക്ഷിതശബ്ദ സ്കൂൾ കാമ്പസ്’ പദ്ധതി നടപ്പാക്കുന്നു. ഇതിന് തുടക്കം കുറിച്ച് ഒക്ടോബർ 1ന് സുരക്ഷിത ശബ്ദദിനമായി ആചരിച്ചു. വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആരോഗ്യത്തിന് ഹാനികരമായ കടുത്ത ശബ്ദം ഒഴിവാക്കാനുള്ള ബോധവല്ക്കരണവും പുതിയ സംസ്കാര രൂപീകരണവുമാണ് ലക്ഷ്യം.
മനുഷ്യന് താങ്ങാനാവുക 75 ഡെസിബെൽ ശബദമാണ്. 50 ഡെസിബെൽ ശബ്ദം തുടർച്ചയായി കേൾക്കുന്നതും ദോഷകരമാണ്. തലച്ചോറ്, ഹൃദയം, കരൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ അമിതശബ്ദം ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അമിതശബ്ദം ചെവിയുടെ കർണ്ണപടം തകരാറിലാക്കി കേൾവിയെ ബാധിക്കാനുമിടയുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ചെണ്ടമേളവും ഡ്രമ്മുകളുമൊക്കെ ആകാമെങ്കിലും തുടർച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. അധ്യയന സമയത്ത് ഒരു തരത്തിലുള്ള അമിതശബ്ദങ്ങളും പാടില്ല. ഒരു വർഷത്തിനുള്ളിൽ സുരക്ഷിത ശബ്ദ സ്കൂൾ ക്യാമ്പസ് ആണ് ലക്ഷ്യം. വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ക്ലാസ്സുകളും ചർച്ചയും വിദ്യാർത്ഥികൾക്ക് കാണാനുള്ള അവസരം ഒരുക്കി. വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവരുടെ കൂട്ടായ്മയിലൂടെ ഈ പദ്ധതി വിജയിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
== ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് 2019 ബാച്ചിലെ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, 2D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്യാമ്പ് സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ലീലാമണി, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ പങ്കെടുത്തു.ജി മോഹനൻ, ജി ഐ ലക്ഷ്മി, ആർ ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
== സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ. ==
<big>'''ന്യൂ ബിൽഡിംഗ് ഒന്നാം നില : 7 E, 7 F, 8 B, 8 C, 8 D, 8 E, 8 F, 8 H, 8 I, 8 J, 8 K, 8 L, 8 M.'''</big>
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലാണ് സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ
നടത്തിയത് പുത്തൻ അനുഭവമായി.സ്കൂളിലെ 54 ഡിവിഷനുകളിലായി 2105 കുട്ടികളുടെ സ്കൂൾ പാർളമെന്റ് തെരഞ്ഞെടുപ്പാണ് ഓൺലൈനായി നടന്നത്. ഹൈ-ടെക് പദ്ധതിയുടെ ഭാഗമായി ക്ലാസ്സുകളിൽ ലഭ്യമായിട്ടുള്ള കമ്പ്യൂട്ടറുകളുപയോഗിച്ച് ഇന്റർനെറ്റ് വഴിയാണ് കുട്ടികൾ ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തിയത്. സ്കൂൾ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ സോഫ്റ്റ് വെയറിൽ നിന്ന് ഡൗലോഡ് ചെയ്ത കുട്ടികളുടെ ലിസ്റ്റ് വോട്ടേഴ്സ് ലിസ്റ്റായി ഉപയോഗിച്ചു.
വോട്ട് ചെയ്യ്ത കുട്ടികളുടെ ഇടതു കൈയിലെ ചൂണ്ട് വിരലിൽ മഷി അടയാളം രേഖപ്പെടുത്തി
ഒരോ ക്ലാസ്സിലേയും തെരഞ്ഞെടുപ്പ് നടത്തിയത് പ്രിസൈഡിംഗ് ആഫീസറും മൂന്ന് വീതം പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ കാര്യങ്ങൾക്കായി നിയോഗിക്കപ്പെട്ട എൻസിസി കേഡറ്റും ചേർന്ന കുട്ടികളുടെ പോളിംഗ് ടീമാണ്. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ പ്രൊജക്ടർ ഉപയോഗിച്ച് ബിഗ് സ്കീനിൽ വോട്ടെടുപ്പ് ഫലം പ്രദർശിപ്പിച്ച് വിജയികളെ കണ്ടെത്തി. വോട്ടെടുപ്പും ഫലപ്രഖ്യാപനവും ഉൾപ്പെടെയുള്ള തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾ കുട്ടികളുടെ മുഖ്യ പങ്കാളിത്തത്തോടെയാണ് ഇവിടെ നടത്തുന്നത്.
{| class="wikitable"
|-
! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഇലക്ഷൻ-2019/സ്ഥാനാർത്ഥികൾ|സ്ഥാനാർത്ഥികൾ]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഇലക്ഷൻ-2019/പോളിംഗ് ടീം|പോളിംഗ് ടീം]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഇലക്ഷൻ-2019/ക്ലാസ്ലീഡർമാർ|ക്ലാസ്ലീഡർമാർ]]
|}
== അഡ്മിഷൻ ആരംഭിച്ചു ==
<gallery>
Ashnas.jpeg
Lakshmi fathima.jpeg
</gallery>
== സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആചരിച്ചു. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ചു മുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെടുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.<br>
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, 'ഫ്രീ സോഫ്റ്റ്വെയർ എന്ത്? എന്തിന് ?’, 'സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് ' എന്നീവിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ, കുട്ടികൾ തയ്യാറാക്കിയ ഡോക് മെന്ററി പ്രദർശനം, ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച് ഉദ്ഘാടനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
== ഫ്രീ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് ==
ഒന്നു മുതൽ പന്ത്രാണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികളുടെ പഠന ആവശ്യത്തിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ ഫ്രീ സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ പതിപ്പായ ഉബണ്ടു (18.4) സ്കൂളിലെ കുട്ടികൾക്കും പൊതുജനങ്ങൾക്കും അവരുടെ കമ്പ്യൂട്ടറുകളിൽ സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. 'ഫ്രീ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് ' കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്ഐടിസി ഗോപീകൃഷ്ണൻ ആർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജി മോഹനൻ, ലക്ഷ്മി ജി ആർ എന്നിവർ നേതൃത്വം നൽകി.
പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഭരണ സമിതി പ്രസിഡന്റ് ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, ഹെഡ്മിസ്ട്രസ്സ് ജി ലീലാമണി, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ,എസ്ഐടിസി ഗോപീകൃഷ്ണൻ ആർ എന്നിവർ സംസാരിച്ചു. ജി മോഹനൻ സ്വാഗതവും ലക്ഷ്മി ജി ആർ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ക്വിസ്, ഡിജിറ്റൽ പെയിന്റിംഗം, ലേഖന രചന മത്സരങ്ങളും നടത്തി.
== ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന്? ==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് 'ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന്?’ എന്ന വിഷയത്തിൽ കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ് ക്ലാസ്സ് നയിച്ചു. മൾട്ടി മീഡിയ പ്രസന്റേഷന്റെ സഹായത്തോടെ നടത്തിയ ക്ലാസ്സ് ഫ്രീ സോഫ്റ്റ്വെയർ പ്രസ്ഥാനത്തെകുറിച്ചും ഒപ്പം അതിന്റെ വളർച്ചയും പ്രസക്തിയും മനസിലാക്കാൻ കുട്ടികളെ ഏറെ സഹായിച്ചു.
== ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം ==
സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ നിർവ്വഹിച്ചു.
== ഡോക് മെന്ററിയുടെ ആദ്യപ്രദർശനം ==
ദിനാചരണത്തോട് അനുബന്ധിച്ച് സ്കൂളിന് ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി കൈറ്റ് നൽകിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ഡോക് മെന്ററിയുടെ ആദ്യപ്രദർശനവും നടന്നു. പ്രദർശനത്തിന്റെ സ്വിച്ചോൺ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ലീലാമണി ടീച്ചർ നിർവ്വഹിച്ചു.
== സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത്. ==
'സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് 'എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മഹിമ, ലക്ഷ്മി നാരായൺ എന്നിവർ ക്ലാസ്സ് നയിച്ചു.
== ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം ==
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി 2019 സെപ്തംബർ 23 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഉബണ്ടു (18.4) സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠനാവശ്യത്തിനുള്ള എല്ലാ ആപ്ലിക്കേഷനുകളും ഉബണ്ടു സോഫ്റ്റ് വെയറിലാണ് പ്രവർത്തിക്കുന്നത്.
വീടുകളിലെ കമ്പ്യൂട്ടറുകളിൽ ഉബണ്ടു സോഫ്റ്റ വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്കൂൾ ആഫീസിൽ അറിയിക്കണം. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഉബണ്ടു 18.04|കൂടുതൽ]]<br />
1.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന് ?എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ്സ് .
2.ഫ്രീ സോഫ്റ്റ് വെയർ (ഉബണ്ടു 18.4 ) ഇൻസ്റ്റാൾ ഫെസ്റ്റ്.
4. സൈബർ ക്രൈം ബോധവത്കരണ ക്ലാസ്.
4.Little KlTEs ജൂനിയർ ബാച്ച് (Std:8) ഉദ്ഘാടനം .
5. ലിറ്റിൽ റൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഡോക്മെന്ററിയുടെ പ്രദർശനം.
പരിപാടിയുടെ പ്രചരണാർത്ഥം നടത്തിയ IT ക്വിസ് മത്സരം, പുതിയ കാലഘട്ടത്തിൽ ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രബന്ധ രചന മത്സരം എന്നിവയിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണം.
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ2019-20 അകാഡമിക വർഷത്തെ ഏക ദിന സ്കൂൾ തല ക്യാമ്പ് 2019 സെപ്തംബർ 28 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.30 വരെ നടത്തുന്നതാണ്.
== ഡിജിറ്റൽ പൂക്കളം ==
ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള നിർമ്മണത്തിൽ കുട്ടികൾ നിർമ്മിച്ചവയിൽമിന്ന്.
41032-klm-dp-2019-1.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-2.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-5.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-7.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-8.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-9.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-11.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-12.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-13.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-14.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-15.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-16.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-17.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-4.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-6.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
41032-klm-dp-2019-10.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
</gallery>
== ഓണാഘോഷം; ഡിജിറ്റൽ പൂക്കള നിർമ്മാണം ==
ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 02 ന് രാവിലെ 10 മണി മുതൽ ഡിജിറ്റൽ പൂക്കള നിർമ്മാണം നടത്തുന്നു.
* സ്കൂളിലെ എല്ലാ വിഭാഗം കുട്ടികൾക്കും ഡിജിറ്റൽ പൂക്കള നിർമ്മാണത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്.
* ഡിജിറ്റൽ പൂക്കളം നിർമ്മിക്കുത്തിന് ഒരാൾക്ക് ഒരു മണിക്കൂർ സമയം അനുവദിക്കുന്നതാണ്.
* പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലക്ഷമി ജി ആർ ടീച്ചർവശം പേര് നൽകേണ്ടതാണ്.
* സ്വതന്ത്ര സോഫ്റ്റ്വെയറുകളിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളിലാണ് പൂക്കളം നിർമ്മിക്കേണ്ടത്.
* 800 X 600 പിക്സൽ സൈസിലുള്ള കാൻവാസിലാണ് ചിത്രങ്ങൾ നിർമ്മിക്കേണ്ടത്.
* തയ്യാറാക്കിയ ചിത്രം .png ഫോർമ്മാറ്റിൽ എക്സ്പോർട്ട് ചെയ്യണം.
* മത്സരം ഉണ്ടായിരിക്കുന്നതല്ല.
* മികച്ച മൂന്ന് പൂക്കളങ്ങൾ സ്കൂളിന്റെ സ്കൂൾ വിക്കി പേജിൽ അപ്ലോഡ് ചെയ്യുന്നതാണ്.
==പ്രീമെട്രിക് സ്കോളർഷിപ്പ് ==
അവസാന തിയ്യതി: 2019 ഒക്ടോബർ 15
ആർക്കൊക്കെ അപേക്ഷിക്കാം
1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
യോഗ്യത
മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം.
(ഒന്നാം ക്ലാസ്സിന് ബാധകമല്ല)
വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ.
പുതിയ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ
*വിദ്യാർത്ഥിയുടെ ആധാർ
*വിദ്യാർത്ഥിയുടെ ബാങ്ക് പാസ്സ്ബുക്ക്
*രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സത്യവാങ്മൂലം
(അപേക്ഷ ഫോറത്തിൽ ചുവടെ ഉണ്ട്)
*രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ ജാതി തെളിയിക്കുന്ന സത്യവാങ്മൂലം
(അപേക്ഷ ഫോറത്തിൽ ചുവടെ ഉണ്ട്)
*മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക് ലിസ്റ്റ്.
റിന്യൂവൽ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ
*മുൻവർഷത്തെ ആപ്ലിക്കേഷൻ ഐഡി,പാസ്സ്വേർഡ്
*മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക് ലിസ്റ്റ്.
എങ്ങനെ അപേക്ഷിക്കണം
ഇൻറർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ തൊട്ടടുത്ത അക്ഷയ കേന്ദ്രം/ജനസേവനകേന്ദ്രം/ഇന്റർനെറ്റ് കഫേ/ സ്കൂൾ ലിറ്റിൽ കൈറ്റ്സ് സേവനം വഴിയോ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന പ്രിന്റൗട്ട്,ബാങ്ക് പാസ്ബുക്ക് കോപ്പി,ആധാർ കോപ്പി എന്നിവ സ്കൂളിൽ ഏൽപ്പിക്കണം.
*ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ലിറ്റിൽ കൈറ്റ് യൂണിറ്റ് ലീഡറെ സമീപിക്കുക.
പ്രത്യേകം ശ്രദ്ധിക്കണം
*ബാങ്ക് അക്കൗണ്ട് ലൈവ്(ആക്റ്റീവ്) ആണെന്ന് ഉറപ്പ് വരുത്തുക.
*അപേക്ഷയിലുള്ള ഡാറ്റകൾ(ബാങ്ക് അക്കൗണ്ട് നമ്പർ/ആധാർ നമ്പർ/മൊബൈൽ നമ്പർ/പഠിക്കുന്ന ക്ലാസ്സ്/സ്കൂൾ..മുതലായവ) ശരിയാണെന്ന് ഉറപ്പ് വരുത്തുക
*അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന OTP(വൺ ടൈം പാസ്സ്വേർഡ്) വഴിയാണ് അപേക്ഷ ഫൈനൽ സബ്മിറ്റ് ചെയ്യാൻ കഴിയുക.
*റിന്യൂവൽ അപേക്ഷകർ മുൻവർഷത്തെ അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറുള്ള ഫോൺ കയ്യിൽ കരുതേണ്ടതാണ്.
== നാട്ടറിവ് പ്രദർശനം സംഘടിപ്പിച്ചു. ==
നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിട്ടറിവ് പ്രദർശനം നടത്തി. നമ്മുടെ കൺമുന്നിൽനിന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ഗതകാല ഗൃഹാലങ്കാര സാമഗ്രികൾ, നാട്ടു രുചിയുടെ സ്വാദൂറും വിഭവങ്ങൾ, അന്യമാകുന്ന ഔഷധ, സസ്യങ്ങൾ,തെങ്ങോലയിൽ നിർമ്മിച്ച കളിക്കോപ്പുകൾ, രുചിയുടെ മാന്ത്രികചെപ്പൊളിപ്പിച്ച മധുര മിഠായികൾ തുടങ്ങി പുതിയ തലമുറക്ക് കൗതുകം പകർന്ന ഒട്ടേറെ കഴ്ചകൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച നാട്ടറിവ് പ്രദർശനം കൂട്ടികൾക്ക് കൗതുകവും വിജ്ഞാനവും പകർന്നു നൽകി. രാവിലെ 9.30ന് ആരംഭിച്ച പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ജി ലീലാമണി ഉദ്ഘാടനം ചെയ്ത പ്രദർശനം വൈകിട്ട് 4.00 മണിക്ക് അവസാനിച്ചു.
== അമ്മമാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകി - ലിറ്റ്ൽ കൈറ്റ്സ്==
മക്കൾ അമ്മമാർക്ക് അക്ഷരം ചൊല്ലി കൊടുത്തും കൈ പിടിച്ചെഴുതിച്ചും പുത്തനറിവിന്റെ ലോകത്തിലേക്ക് നയിക്കുന്ന കാഴ്ച ഏറെ വേറിട്ടതായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാർക്ക് നൽകിയ സൗജന്യ കമ്പ്യൂട്ടർ പരിശീലന വേദിയാണ് വേറിട്ട കാഴ്ചകൾ സമ്മാനിച്ചത്. മക്കൾ കമ്പ്യൂട്ടർ കീബോഡിലെ അക്ഷരങ്ങൾ ചൂണ്ടിക്കാട്ടി കീ അമർത്തിച്ചപ്പോൾ മോനിട്ടർ സ്ക്രീനിൽ അക്ഷരങ്ങൾ തെളിഞ്ഞു, ഒപ്പം അമ്മമാരുടെ മുഖത്ത് പുഞ്ചിരിയും. മക്കൾ അക്ഷരങ്ങൾക്ക് നിറവും വലുപ്പവും കൂട്ടാനുള്ള വിദ്യകൾ പറഞ്ഞ് കൊടുത്തപ്പോൾ അമ്മമാരുടെ പുഞ്ചിരി അത്ഭുതമായി വളർന്നു. മക്കളായ ഗുരുക്കന്മാരിൽനിന്ന് അമ്മമാർ കമ്പ്യൂട്ടർ ടൈപ്പിങും, ഇമേജ് എട്ടിറ്റിങും, ഇന്റർനെറ്റ് ഉപയോഗിക്കാനുമെല്ലാം പഠിച്ചാണ് ക്ലാസ് അവസാനിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ ആദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രെസ് ജി ലീലാമണി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എസ് ഐ ടി സി ഗോപികൃഷ്ണൻ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജി മോഹൻ, ലക്ഷ്മി ജി ആർ എന്നിവർ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗം മാളവിക വി എസ് അമ്മമാർക്ക് കമ്പ്യൂട്ടർ ഉപകരണങ്ങളെ പരിചയപ്പെടുത്തി.ആദിത്യ പി, ഫർസാന, ദേവിക കൃഷ്ണൻ, അഖില, പ്രീത, അഞ്ജന, അർച്ചന, ശ്രുതി, നഹദ എന്നിവർ പരിശീലനം നയിച്ചു
== ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്റ്റ് 26 മുതൽ ആരംഭിക്കുന്നു. ==
യു പി വിഭാഗം കുട്ടികൾക്ക് രാവിലെ പഠന പ്രവർത്തനവും ഉച്ചക്ക്ശേഷം പരീക്ഷയും നടത്തുന്നതാണ്. പരീക്ഷദിവസങ്ങളിൽ സാധാരണപോലെ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
<gallery>
Timetableup2682019.jpg|പ്രൈമറി വിഭാഗം ടൈംടേബിൾ
Timetablehs2682019.jpg|ഹൈസ്കൂൾ വിഭാഗം ടൈംടേബിൾ
</gallery>
== സ്വാതന്ത്ര്യദിന ആഘോഷം ==
സ്വാതന്ത്ര്യദിന ആഘോഷം നാളെ (ആഗസ്റ്റ് 15) രാവിലെ 8.00 മണി മുതൽ
== ലിറ്റിൽ കൈറ്റ്സിന്റെ പരിപാടികൾ മാറ്റിവച്ചു. ==
കേരളമാകെ തീവ്രമഴയും പ്രളയവും നിലനിൽക്കുന്നതിനാൽ 2019 ആഗസ്റ്റ് 10ന് (നാളെ) നടത്താൻ നിശ്ചയിച്ചിരുന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിപാടികൾ മാറ്റിവച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.<br />
== സൈബർക്രൈം ബോധവൽക്കരണവും അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനവും ==
ലിറ്റിൽ കൈറ്റ്സ് 2018-20 ബാച്ച് കുട്ടികളുടെ അസയിൻമെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ആഗസ്റ്റ് 11ന് രാവിലെ ഒമ്പത് മണി മുതൽ അമ്മമാർക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലനം നൽകുന്നു. വൈകിട്ട് മൂന്ന് മണി മുതൽകരുനാഗപ്പള്ളി ബോയിസ് ഹയർ സെക്കന്ററി സ്കൂളിൽവെച്ച് പൊതുജനങ്ങൾക്കായി കരുനാഗപ്പള്ളി ഗേൾസ് ഹൈയ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മേതൃത്വത്തിൽ സൈബർ ക്രൈം നമ്മൾ അറിഞ്ഞിരിക്കെണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നു.
== പി ടി എ പൊതുയോഗം ചേർന്നു. ==
[[ചിത്രം:Kpy2019pta.jpeg|100px|thumb|left|പി ടി എ പ്രസിഡന്റ്]]കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ പിടിഎ വാർഷിക പൊതുയോഗം ചേർന്നു. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ് ജി ലീലാമണി പ്രവർത്തന റിപ്പോർട്ടും വരവു ചിലവ് കണക്കും അവതരിപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് എച്ച് എ സലാം സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റായി കോട്ടയിൽ രാജുവിനെയും വൈസ് പ്രസിഡന്റായി എച്ച് എ സലാമിനെയും മാതൃസമിതി പ്രസിഡന്റായി ടി കെ ശ്രീലേഖ സുനിലിനെയും തെരഞ്ഞടുത്തു.<br />
== പി ടി എ പൊതുയോഗം 2019 ആഗസ്റ്റ് മാസം 2ന് വൈകിട്ട് 3.30ന് ആരംഭിക്കുന്നു. ==
[[ചിത്രം:PTA2019.jpg|50px|thumb|left|നോട്ടീസ്]]
കുട്ടികളുടെ പഠന മികവുകൾ വിലയിരുത്താൻ എട്ട്, ഒമ്പത് ക്ലാസ്സ് പി ടി എ ആഗസ്റ്റ് രണ്ടിന് രണ്ട് മണി മുതൽ നടക്കുന്നതാണ്.<br />
എല്ലാ രക്ഷാകർത്താക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിക്കുന്നു
.
== ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു ==
പാഠം 2019 ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു.
<gallery>
KPY_123.png|ഷോ൪ട്ട് ഫിലിം ചിത്രികരണം
</gallery>
== മോഡൽ പരീക്ഷ ആരംഭിച്ചു ==
2019 എസ് എസ് എൽ. സി പരിക്ഷയുടെ ഭാഗമായുള്ള മോഡൽ പരിക്ഷകൾക്ക് തുടക്കമായി
<gallery>
KPY12345.JPG|
</gallery>
== <big>പാഠം</big> 2019 ==
'''(കുട്ടികളുടെ മികവുത്സവം)'''
=== പാഠ്യമേഖല ===
അക്കാദമിക മികവുകളുടെ പ്രദർശനം.
ഗേൾസ് ടാലന്റ് ലാബ്
അക്കാദമിക മികവുകളുടെ സ്റ്റേജ് അവതരണം
കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം, ഡോക്ക്മെന്ററി തുടങ്ങിയവയുടെ പ്രദർശനം
=== പാഠ്യേതര മേഖല ===
കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും
എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, സ്കൗട്ട് മറ്റൂസ്കൂൾ ക്ലബ്ബുകൾ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ
സ്കൂൾ വിക്കി, സമഗ്ര, സമ്പൂർണ്ണ, കൈറ്റ് തുടങ്ങിയ വിദ്യാഭ്യാസ സൈറ്റുകളുടെ പരിചയപ്പെടുത്തൽ
കുട്ടികളുടെ ഫുഡ്കോർട്ട്
സ്കൂൾ പ്രതിഭകളെ ആദരിക്കൽ
കലാസന്ധ്യാ
=== പിന്തുണമേഖല ===
പി ടി എ , മാനേജ്മെന്റ് എന്നിവയുടെ പ്രദർശന സ്റ്റാളുകൾ
മികവുകളുടെ പിന്തുടർച്ച വിദ്യാഭ്യാസ സെമിനാർ
പൂർവ്വ വിദ്യാർത്ഥി സംഗമം
പൂർവ്വ അധ്യാപക സംഗമം
പൂർവ്വ പി ടി എ സംഗമം
== സുനാമിസ്മാരകം ശുചിയാക്കി .==
നാളെ (ഡിസംബർ 26)കരുനാഗപ്പള്ളിക്കു തീരാനഷ്ടങ്ങൾ സമ്മാനിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മദിനം
2004ലെ സുനാമി ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെ ഓർമ്മകൾ കുടികൊള്ളുന്ന ആലപ്പാട്ടെ സുനാമിസ്മാരകം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എൻ സി സി കേഡറ്റുകൾ ശുചിയാക്കി പൂച്ചെടികൾ നട്ടു.
<gallery mode="packed-hover">
Kpy502.jpg|250px|thumb|സുനാമിസ്മാരകം ശുചീകരണം
Kpy501.jpg|250px|thumb|സുനാമിസ്മാരകം ശുചീകരണം
Kpy504.jpg|250px|thumb|സുനാമിസ്മാരകം ശുചീകരണം
Kpy503.jpg|250px|thumb|സുനാമിസ്മാരകം ശുചീകരണം
</gallery><br />
== പുസ്തക മേള ആരംഭിച്ചു. ==
കുട്ടികൾക്കും പൊതുജനങ്ങൾക്കും പുസ്തകങ്ങൾ വാങ്ങാൻ സൗകര്യം ഉരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. മേള ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ഉദ്ഘാടനം .ചെയ്തു. പുസ്തകങ്ങൾക്കു പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രദർശനം. പ്രദർശനവും വിൽപ്പനയും നാളെ ( നവംബർ 29) അവസാനിക്കും.
== '''മഴക്കെടുതികളും ഓണാവധിയും കഴിഞ്ഞ് കുട്ടികൾ നാളെ ബുധനാഴ്ച (29.8.2018) മുതൽ സ്കൂളുകളിലേക്ക്.''' ==
മഹാപ്രളയം നമ്മൾ അതിജീവിക്കും...
പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സ്കൂളുകളും ദുരിതബാധിതർക്കുള്ള ക്യാമ്പുകളോ പ്രളയബാധിതമോ ആയിരുന്നു.
പ്രളയബാധിത സ്കൂളുകളിലും ക്യാമ്പുകളായ സ്കൂളുകളിലും മാലിന്യവും മറ്റും നീക്കി ശുചീകരണ പ്രവൃത്തി പൂർത്തിയാക്കി അധ്യയനത്തിനായി ഒരുങ്ങി.
ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുക
06:32, 4 ജൂൺ 2023-നു നിലവിലുള്ള രൂപം
എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാവാം
സംസ്ഥാനത്തെ 2000-ത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് 8-ാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 10-ാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബിൽ ഇതുവരെ 3 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. വിശദാംശങ്ങൾ kite.kerala.gov.in (http://kite.kerala.gov.in/)-ൽ.
ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം ഒന്നാം നില : 5A,5B,5C,6A
ശതാബ്ദി മന്ദിരം ഗ്രൗണ്ട് ഫ്ലോർ 10 A, 10B, 8G, 10 D,10 E, 10 J, 10C
ശതാബ്ദി മന്ദിരം ഒന്നാം നില : 10 F, 10G, 10 H, 10 I, 10 K, 9 A, 9 B, 9 C, 9 D, 9 E, 9 F.
ശതാബ്ദി മന്ദിരം ഒന്നാം നില : 9 G, 9 H, 9 I, 9 J , 9 K.
ന്യൂ ബിൽഡിംഗ് ഗ്രൗണ്ട് ഫ്ലോർ : 6 B, 6 C, 6 D, 6 E, 7 A, 7 B, 7 C, 7 D
ന്യൂ ബിൽഡിംഗ് ഒന്നാം നില : 7 E, 7 F, 8 B, 8 C, 8 D, 8 E, 8 F, 8 H, 8 I, 8 J, 8 K, 8 L, 8 M.
അഡ്മിഷൻ ആരംഭിച്ചു
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ചു മുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെടുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.