"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അനേകം തലമുറകളെ ദീപ്തമാക്കിയ
{{PHSSchoolFrame/Pages}}
== '''ഒരു പള്ളിക്കൂടത്തിന്‍റെ കഥ''' ==
-കബനിനദിയുടെ തീരത്ത് ഒരു ഏകാധ്യാപക വിദ്യാലയമായാണ് പെരിക്കല്ലൂൂര്‍ ഗവ: ഹയര്‍സെ
ക്കന്ററി സ്കൂളിന്റെ തുടക്കം .1957-ല്‍ ആരംഭിച്ചു.മലബാര്‍ഡിസ്ടറിക്ട് ബോഡിന്റെ കീഴിലായിരുന്നുആരംഭം.ആദ്യ അധ്യാപകന്‍ചിദംബരന്‍സാറായിരുന്നു.കോഴിക്കോട് മുക്കം സ്വദേശിയായിരുന്നു അദ്ദേഹം.

== '''അനേകം തലമുറകളെ ദീപ്തമാക്കിയ  ഒരു പള്ളിക്കൂടത്തിൻറെ കഥ''' ==<!--visbot  verified-chils->-->
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കബനീനദിയുടെ തീരത്തായി പുൽപ്പള്ളി - പെരിക്കല്ലൂർ റോഡിനോട് ചേർന്ന്  പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു.

- കബനി നദി അതിരിട്ടുതിരിച്ച ഭിന്നസംസ്കാരങ
1957 ലാണ് പെരിക്കല്ലൂർ സ്കൂളിന്റെ ആരംഭം.കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മലബാറിലേയ്ക്ക് ,പ്രത്യേകിച്ച് വയനാട്ടിലേക്ക് കുടിയേറിയവരിൽ ഒരു വിഭാഗം 1950 കളോടെ പെരിക്കല്ലൂരിലും എത്തിച്ചേർന്നു.ഇവർ പ്രദേശത്തിന്റെ ജന്മിമാരായ കുപ്പത്തോട് കുടുംബത്തിൽനിന്ന് 100 ഏക്കറോളം ഭൂമി വാങ്ങി ഇവിടെ കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു.ഇതോടെ ഇവിടുത്തെ തദ്ദേശവാസികളായിരുന്ന ഗൗഡന്മാരും അവരുടെ പണിക്കാരും കർണ്ണാടകത്തിലേയ്ക്ക് പോയി.കുടിയേറ്റക്കാർ കൃഷി വ്യാപിപ്പിച്ചതോടെ ധാരാളം പണിക്കാരെ ആവശ്യമായി വന്നു.അങ്ങനെ കബനീനദി അതിരിടുന്ന കർണ്ണാടകത്തിലെ ബൈരകുപ്പയിൽനിന്ന് അനേകം ആദിവാസി കുടുംബങ്ങളെ പെരിക്കല്ലൂരിലേയ്ക്ക് കൃഷിപ്പണിക്കായി കൊണ്ടുവന്നു.ചുരുങ്ങിയ കാലം കൊണ്ട് നാനാജാതിമതസ്ഥരുടെ സംഗമഭൂമിയായി പെരിക്കല്ലൂർ മാറി.
ളുടെ സംഗമഭൂമിയാണ് പെരിക്കലൂരെന്ന ഗ്രാമം.കന്നട സംസാ
 
രിക്കുന്ന കര്‍ണ്ണാടകക്കാരും മലയാളികളായ കുടിയേറ്റ കര്‍ഷകരും
പാവപ്പെട്ട കുടിയേറ്റജനതയുടെ മക്കൾക്ക് ആവശ്യമായ വിദ്യാഭ്യാസസൗകര്യങ്ങളുടെ അപര്യാപ്തത കൂടുതൽ ചർച്ചയാകുകയും അങ്ങനെ പെരിക്കല്ലൂരിലെ സാമൂഹ്യപ്രവർത്തകർ കുടിയേറ്റക്കാരനായ വർക്കി നെല്ലൂരിന്റെ നേതൃത്വത്തിൽ 1957 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് പി.ടി.ഭാസ്ക്കരപണിക്കരെ സ്കൂൾ എന്ന ആവശ്യവുമായി സമീപിക്കുകയും അദ്ദേഹം പെരിക്കല്ലൂരിൽ ഒരു ഏകാധ്യാപക വിദ്യാലയം ആരംഭിക്കാനുള്ള അനുമതി നൽകുകയും ചെയ്തു.തുടർന്ന് ഇ.ചിദംബരൻ നായർ എന്ന അധ്യാപകനെ വിദ്യാലയത്തിലേയ്ക്ക് നിയോഗിച്ചു.അങ്ങനെ 1957 ജൂൺ 14 ന് ചൊവ്വാഴ്ച കബനീനദിയുടെ തീരത്തായി പെരിക്കല്ലൂർ ഗവൺമെന്റ് സ്കൂളിന്റെ ഉദ്ഘാടനം മരക്കടവ് ഗവ.എൽ.പി.സ്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്ന എൻ.ജെ.ജോൺ നിരവത്ത് നിർവഹിച്ചു.11 പേരൊളമാണ് ആദ്യകാലത്ത് സ്കൂളിൽ ചേർന്നത്.
സംസ്കാരങ്ങളുടെ ഭിന്നധാരകളായി വിവിധ ആദിവാസി വിഭാഗങ
 
ളും കബനിയുടെ ഇരു കരകളിലുമായി വസിക്കുന്നു .ഇവര്‍ഈ വി
957 മുതൽ നാലു വർഷത്തോളം കബനീതിരത്തെ കടവിനടുത്തായി പ്രവർത്തിച്ചിരുന്ന സ്കൂൾ ഷെഡ് 1961 ജൂൺ 4 ന് കബനീനദിയിലുണ്ടായ കനത്തവെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഇതോടെ സ്കൂളിന്റെ പ്രവർത്തനം തടസപ്പെട്ടപ്പോൾ ഈ പ്രദേശത്തെ പ്രധാന കുടിയേറ്റ കർഷകനായ ജോർജ് ചാത്തംകോട്ട്(സേവ്യർ ചാത്തംകോട്ടിന്റെ പിതാവ്) ഒരേക്കർ സ്ഥലം സ്കൂളിനായി സംഭാവന ചെയ്യുകയും ഇന്നത്തെ സ്ഥലത്ത് അതേവർഷം തന്നെ(1961) സ്കൂൾ പുനരാരംഭിക്കുകയും ചെയ്തു.തുടർന്ന് സർക്കാർ ധനസഹായമായി ലഭിച്ച 9000 രൂപയും ജനങ്ങളിൽനിന്ന് സമാഹരിച്ച 500 രൂപയും ചേർത്ത് സ്കൂളിന് പുതിയ ആസ്ബറ്റോസ് കെട്ടിടം നിർമ്മിക്കുകയും പ്രവർത്തനം അതിലേയ്ക്ക് മാറ്റുകയും ചെയ്തു.മുട്ടത്ത് പൈലി എന്ന വ്യക്തിയായിരുന്നു ഈ കെട്ടിട നിർമ്മാണത്തിന്റെ കോൺട്രാക്ടർ.
ദ്യാലയത്തിന്റെ ചരിത്രത്തിനൊപ്പം നടന്നവരാണ്  സംസ്കാരങ്ങളുടെ ഈവൈവിധ്യം ചെപ്പിലൊതുക്കി പെരി
 
ക്കലൂര്‍ ഏകാധ്യാപക വിധ്യാലയം ചരിത്രപഥങ്ങളില്‍ ക്രമേണ വ
1974 ൽ വിദ്യാലയം അപ്പർപ്രൈമറിയായി( UP ) ഉയർത്തപ്പെട്ടു.ഇതോടെ വിദ്യാർത്ഥികളുടെ എണ്ണം 500  ലധികമായി.1980 ലാണ് സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1983 ൽ ആദ്യ SSLC ബാച്ച്  50 ശതമാനം വിജയത്തോടെ ഇവിടെനിന്ന് പുറത്തിറങ്ങി.പിന്നീട് ധാരാളം പരിമിതികൾക്കിടയിലും വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, നാട്ടുകാർ എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനങ്ങളിലൂടെ സ്കൂൾ ഉന്നത നിലവാരത്തിലേയ്ക്കുയരുകയും 2010,2011,2013,2021 വർഷങ്ങളിൽ SSLC ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറുകയും ചെയ്തു.2007 ൽ പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിനെ ഹയർസെക്കണ്ടറിയായി ഉയർത്തുകയും സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി അധ്യയനം ആരംഭിക്കുകയും ചെയ്തു. 2009 മാർച്ചിൽ ആദ്യ പ്ലസ് ടു ബാച്ച് പഠിച്ചിറങ്ങി.
ളര്‍ന്ന് വികസിച്ചു.ഈ സ്ഥാപനം കബനിയുടെ തീരത്തായിരുന്നുതു
 
ടക്കം കുറിച്ചത്.മരക്കടവ് G L P S പ്രഥമാധ്യാപകനായിരുന്ന ശ്രീ
സ്കൂൾ പ്രവർത്തനങ്ങൾ വിപുലീകരിക്കപ്പെട്ടപ്പോൾ സ്ഥലപരിമിതിയുണ്ടാകുകയും തുടർന്ന് കൊച്ചുപുരയ്ക്കൽ (നെല്ലിടാംകുന്നേൽ) കുടുംബം ഒന്നരയേക്കറോളം സ്ഥലം നിലവിലുള്ള സ്ഥലത്തോടുചേർന്ന് തുച്ഛമായ വിലയ്ക്ക് സ്കൂളിന് നൽകുകയും ചെയ്തു.നിലവിൽ സ്കൂളിന് 2 ഏക്കർ 95 സെന്റ് സ്ഥലമാണുള്ളത്.മനോഹരമായ കെട്ടിടങ്ങളും,വിശാലമായ കളിസ്ഥലവും മറ്റ് ഭൗതികസൗകര്യങ്ങളും സ്കൂളിനുണ്ട്.മുള്ളൻകൊല്ലി പഞ്ചായത്തിലെ 1,3,16,17 വാർഡുകളിലെ കുട്ടികളും, കർണ്ണാടക സംസ്ഥാനത്തെ ബൈരകുപ്പ പഞ്ചായത്തിലെ താമസക്കാരായ മലയാളികളുടെ മക്കളും അടക്കം 900 ത്തോളം കുട്ടികൾ ഇന്ന് LKG മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പെരിക്കല്ലൂർ GHSS ൽ വിദ്യാഭ്യാസം നേടുന്നു.
ജോണ്‍ നിരനത്ത് ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
 
1957-ലെ ആദ്യ ബാച്ചില്‍ 20 വിദ്യാര്‍ഥികളുണ്ടായിരുന്നു.ഓരോ
കുടിയേറ്റജനതയുടെ അറിവിനുള്ള അടങ്ങാത്ത ദാഹത്തിൽനിന്ന് 1957 ൽ ഉയർന്നുവന്ന പെരിക്കല്ലൂർ സ്കൂൾ പരിമിതികളെയും പ്രതിസന്ധികളെയും തരണം ചെയ്ത് സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഒരു സമൂഹത്തെ വിജ്ഞാനദീപ്തിയിലേയ്ക്ക് കൈപിടിച്ചുയർത്തി പാഠ്യ-പാഠ്യേതര മേഖലകളിൽ വളർച്ച കൈവരിച്ചുകൊണ്ട് 2017 ൽ വജ്രജൂബിലിയുടെ നിറവിലേക്ക് പ്രവേശിച്ചിരിക്കുന്നു.ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ആഘോഷപരിപാടികളോടെ വികസനത്തിന്റെ പുത്തൻമേച്ചിൽപ്പുറങ്ങളിലേക്ക് സ്കൂളിന്റെ പ്രയാണം ഇന്നും തുടരുന്നു.
വര്‍ഷം പിന്നിടുമ്പോഴും ക്ലാസുകളും അധ്യാപകരും വര്‍ദ്ധിച്ചു കൊ
  ണ്ടിരുന്നു. 1961-ലെ കാലവര്‍‍ഷ പെരുമാരിയില് കബനികരക
വിഞ്ഞൊഴുകിയപ്പൊള്‍ ആകൊച്ചു വിദ്യാലയം ഒഴുകിപ്പോയി.
തേ വര്‍ഷം തന്നെ ശ്രീ.ജോര്‍ജ് ചാത്തംകോട്ട്സംഭാവനചെ യ്ത ഒ
രേക്കര്‍ സ്ഥലത്രതാണ് പിന്നീട് സ്ഥാപനം പ്രവര്‍ത്തിച്ചതും..
വളര്‍ന്നതും.     1974-ല‍്‍ യു .പി.ആയും,1978-ല്‍ഹൈസ്കൂളായും അ
പ്ഗ്രേഡ് ചെയ്യപ്പെട്ടു.2007 ഈവിദ്യാലയത്തിന്റെ സുവര്‍‍ണ്ണ ജൂ
ബിലി വര്‍ഷമായിരുന്നു.ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന
പരിപാടികളോടെ കനക ജൂബിലി ആഘോഷിച്ചു.2007 ഫെ.ര-
ണ്ടിനായിരുന്നു സമാപനസമ്മേളനം.           2007 നവംബര്‍ മുപ്പതിന് ഹയര്‍ സെക്കണ്ടറിയായി ഔ
പചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.കേരള ആഭ്യന്തര വകുപ്പു
മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണന്‍ ഔപചാരികമായ ഉദ്ഘാ
ടനം നിര്‍വഹിച്ചു. മികച്ച വിജയശതമാനത്തോടെ മികവിന്റെ പാതയീല്‍ പ്രതീ
ക്ഷയോടെ ഈ വിദ്യാലയം മുന്നേറുന്നു.

22:34, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അനേകം തലമുറകളെ ദീപ്തമാക്കിയ ഒരു പള്ളിക്കൂടത്തിൻറെ കഥ

വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കബനീനദിയുടെ തീരത്തായി പുൽപ്പള്ളി - പെരിക്കല്ലൂർ റോഡിനോട് ചേർന്ന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു.

1957 ലാണ് പെരിക്കല്ലൂർ സ്കൂളിന്റെ ആരംഭം.കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മലബാറിലേയ്ക്ക് ,പ്രത്യേകിച്ച് വയനാട്ടിലേക്ക് കുടിയേറിയവരിൽ ഒരു വിഭാഗം 1950 കളോടെ പെരിക്കല്ലൂരിലും എത്തിച്ചേർന്നു.ഇവർ ഈ പ്രദേശത്തിന്റെ ജന്മിമാരായ കുപ്പത്തോട് കുടുംബത്തിൽനിന്ന് 100 ഏക്കറോളം ഭൂമി വാങ്ങി ഇവിടെ കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു.ഇതോടെ ഇവിടുത്തെ തദ്ദേശവാസികളായിരുന്ന ഗൗഡന്മാരും അവരുടെ പണിക്കാരും കർണ്ണാടകത്തിലേയ്ക്ക് പോയി.കുടിയേറ്റക്കാർ കൃഷി വ്യാപിപ്പിച്ചതോടെ ധാരാളം പണിക്കാരെ ആവശ്യമായി വന്നു.അങ്ങനെ കബനീനദി അതിരിടുന്ന കർണ്ണാടകത്തിലെ ബൈരകുപ്പയിൽനിന്ന് അനേകം ആദിവാസി കുടുംബങ്ങളെ പെരിക്കല്ലൂരിലേയ്ക്ക് കൃഷിപ്പണിക്കായി കൊണ്ടുവന്നു.ചുരുങ്ങിയ കാലം കൊണ്ട് നാനാജാതിമതസ്ഥരുടെ സംഗമഭൂമിയായി പെരിക്കല്ലൂർ മാറി.

പാവപ്പെട്ട കുടിയേറ്റജനതയുടെ മക്കൾക്ക് ആവശ്യമായ വിദ്യാഭ്യാസസൗകര്യങ്ങളുടെ അപര്യാപ്തത കൂടുതൽ ചർച്ചയാകുകയും അങ്ങനെ പെരിക്കല്ലൂരിലെ സാമൂഹ്യപ്രവർത്തകർ കുടിയേറ്റക്കാരനായ വർക്കി നെല്ലൂരിന്റെ നേതൃത്വത്തിൽ 1957 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് പി.ടി.ഭാസ്ക്കരപണിക്കരെ സ്കൂൾ എന്ന ആവശ്യവുമായി സമീപിക്കുകയും അദ്ദേഹം പെരിക്കല്ലൂരിൽ ഒരു ഏകാധ്യാപക വിദ്യാലയം ആരംഭിക്കാനുള്ള അനുമതി നൽകുകയും ചെയ്തു.തുടർന്ന് ഇ.ചിദംബരൻ നായർ എന്ന അധ്യാപകനെ ഈ വിദ്യാലയത്തിലേയ്ക്ക് നിയോഗിച്ചു.അങ്ങനെ 1957 ജൂൺ 14 ന് ചൊവ്വാഴ്ച കബനീനദിയുടെ തീരത്തായി പെരിക്കല്ലൂർ ഗവൺമെന്റ് സ്കൂളിന്റെ ഉദ്ഘാടനം മരക്കടവ് ഗവ.എൽ.പി.സ്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്ന എൻ.ജെ.ജോൺ നിരവത്ത് നിർവഹിച്ചു.11 പേരൊളമാണ് ആദ്യകാലത്ത് സ്കൂളിൽ ചേർന്നത്.

957 മുതൽ നാലു വർഷത്തോളം കബനീതിരത്തെ കടവിനടുത്തായി പ്രവർത്തിച്ചിരുന്ന സ്കൂൾ ഷെഡ് 1961 ജൂൺ 4 ന് കബനീനദിയിലുണ്ടായ കനത്തവെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഇതോടെ സ്കൂളിന്റെ പ്രവർത്തനം തടസപ്പെട്ടപ്പോൾ ഈ പ്രദേശത്തെ പ്രധാന കുടിയേറ്റ കർഷകനായ ജോർജ് ചാത്തംകോട്ട്(സേവ്യർ ചാത്തംകോട്ടിന്റെ പിതാവ്) ഒരേക്കർ സ്ഥലം സ്കൂളിനായി സംഭാവന ചെയ്യുകയും ഇന്നത്തെ സ്ഥലത്ത് അതേവർഷം തന്നെ(1961) സ്കൂൾ പുനരാരംഭിക്കുകയും ചെയ്തു.തുടർന്ന് സർക്കാർ ധനസഹായമായി ലഭിച്ച 9000 രൂപയും ജനങ്ങളിൽനിന്ന് സമാഹരിച്ച 500 രൂപയും ചേർത്ത് സ്കൂളിന് പുതിയ ആസ്ബറ്റോസ് കെട്ടിടം നിർമ്മിക്കുകയും പ്രവർത്തനം അതിലേയ്ക്ക് മാറ്റുകയും ചെയ്തു.മുട്ടത്ത് പൈലി എന്ന വ്യക്തിയായിരുന്നു ഈ കെട്ടിട നിർമ്മാണത്തിന്റെ കോൺട്രാക്ടർ.

1974 ൽ ഈ വിദ്യാലയം അപ്പർപ്രൈമറിയായി( UP ) ഉയർത്തപ്പെട്ടു.ഇതോടെ വിദ്യാർത്ഥികളുടെ എണ്ണം 500 ലധികമായി.1980 ലാണ് സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1983 ൽ ആദ്യ SSLC ബാച്ച് 50 ശതമാനം വിജയത്തോടെ ഇവിടെനിന്ന് പുറത്തിറങ്ങി.പിന്നീട് ധാരാളം പരിമിതികൾക്കിടയിലും വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, നാട്ടുകാർ എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനങ്ങളിലൂടെ സ്കൂൾ ഉന്നത നിലവാരത്തിലേയ്ക്കുയരുകയും 2010,2011,2013,2021 വർഷങ്ങളിൽ SSLC ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറുകയും ചെയ്തു.2007 ൽ പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിനെ ഹയർസെക്കണ്ടറിയായി ഉയർത്തുകയും സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി അധ്യയനം ആരംഭിക്കുകയും ചെയ്തു. 2009 മാർച്ചിൽ ആദ്യ പ്ലസ് ടു ബാച്ച് പഠിച്ചിറങ്ങി.