"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ഗൈഡിങ്ങ് വിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ഗൈഡിങ്ങ് വിസ്മയം എന്ന താൾ എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ഗൈഡിങ്ങ് വിസ്മയം എന്നാക്കി മാറ്റിയിരിക്കുന്നു |
||
(വ്യത്യാസം ഇല്ല)
| |||
21:15, 6 മാർച്ച് 2025-നു നിലവിലുള്ള രൂപം
ഗൈഡിങ്ങ് വിസ്മയം
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എൽ.എഫ്. വിദ്യാക്ഷേത്രം തിരികൊളുത്തിയ
കാലം മുതൽക്കെ വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഭാരത ഗൈഡ്സ്.
വർഷംതോറും രാഷ്ട്രപതി, രാജ്യപുരസ്ക്കാർ , ത്രിതീയഗൈഡ്സ് എന്നീ പുരസ്കാരങ്ങൾ എൽ.
എഫിന്റെ പ്രതിഭകൾ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. കളികളും കായികപരിശീലനങ്ങളും
സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് സഹായ
കരമാണ്. ഗൈഡിങ്ങ് സ്ഥാപകനായ ബേഡൻ പവ്വൽ 1907 -ൽ വിഭാവനം ചെയ്തതനുസരിച്ച്
ജന്മ , വർഗ്ഗ, വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആർക്കും പ്രവേശനമനുവദിക്കുന്ന , യുവജന
ങ്ങൾക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസപ്രസ്ഥാനമായി
എൽ.എഫിൽ ഭാരത് ഗൈഡ്സ് പ്രവർത്തിച്ചുപോരുന്നു. യുവജനങ്ങളുടെ കായികവും സാമൂഹികവും
ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികൾ
എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ
സമൂഹങ്ങളിലെ അംഗങ്ങൾ എന്ന നിലയ്ക്കും വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിൽ എൽ.
എഫ്. ശ്രദ്ധിക്കുന്നു.