"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Valiyasala (സംവാദം | സംഭാവനകൾ)
No edit summary
Valiyasala (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 90: വരി 90:
ഓസോൺ ദിനം  
ഓസോൺ ദിനം  


രാവിലെ സ്പെഷ്യൽ അസംബ്ലി കൂടി ഈ വർഷത്തെ  ഓസോൺ ദിനം ആചരിച്ചു. പ്രഥമാധ്യാപിക ശ്രീമതി മായ.G. നായർ ഓസോൺ ദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോണിന്റെ പ്രാധാന്യം, അവയുടെ ശോഷണം, അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇവ പ്രതിപാദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് ക്ലാസ് തലത്തിൽ പോസ്റ്ററുകൾ നിർമ്മിച്ചു. മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്തു. ഉച്ചയ്ക്കുശേഷം ഒരു ക്വിസ് മത്സരം നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികളായ കുട്ടികൾക്ക് പ്രഥമാധ്യാപിക സമ്മാനം നൽകി അഭിനന്ദിച്ചു.  
രാവിലെ സ്പെഷ്യൽ അസംബ്ലി കൂടി ഈ വർഷത്തെ  ഓസോൺ ദിനം ആചരിച്ചു. പ്രഥമാധ്യാപിക ശ്രീമതി മായ.G. നായർ ഓസോൺ ദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോണിന്റെ പ്രാധാന്യം, അവയുടെ ശോഷണം, അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇവ പ്രതിപാദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് ക്ലാസ് തലത്തിൽ പോസ്റ്ററുകൾ നിർമ്മിച്ചു. മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്തു. ഉച്ചയ്ക്കുശേഷം ഒരു ക്വിസ് മത്സരം നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികളായ കുട്ടികൾക്ക് പ്രഥമാധ്യാപിക സമ്മാനം നൽകി അഭിനന്ദിച്ചു.


           
ഗാന്ധി ജയന്തി ആഘോഷം 
----രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ  ജന്മദിനം വളരെ വിപുലമായ പരിപാടികളോടുകൂടി ഗവൺമെന്റ് എൽപിഎസ് വലിയശാലയിൽ ആഘോഷിച്ചു. രാവിലെ കൂടിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രധാമാധ്യാപിക ശ്രീമതി മായ ജി നായർ ഗാന്ധിജിയെക്കുറിച്ചും അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നൽകിയ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.  ഗാന്ധി ചിത്രത്തിൽ പുഷ്പാഞ്ജലി നടത്തി. തുടർന്ന്  കുട്ടികളും രക്ഷിതാക്കളും സർവ്വമത പ്രാർത്ഥനയിൽ പങ്കെടുത്തു. ഗാന്ധിജിയുടെ ജീവചരിത്രം അദ്ദേഹം നൽകിയ സംഭാവനകൾ എന്നിവ ഉൾപ്പെടുത്തി കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകൾ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നിവ ചുമർ പത്രികയിൽ പ്രദർശിപ്പിച്ചു... തുടർന്ന് അധ്യാപകരും രക്ഷിതാക്കളും കുട്ടികളോട് ഗാന്ധിജിയെ കുറിച്ച് അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ചും സംസാരിച്ചു.
 
 
 
 
 
 
സ്കൂൾ തല ശാസ്ത്രോത്സവം
----ഗവൺമെന്റ് എൽപിഎസ് വലിയശാലയിൽ 2025 26 അധ്യായന വർഷത്തെ സ്കൂൾതല ശാസ്ത്രോത്സവം 3 /10 /2015 സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് പ്രഥമാധ്യാപിക ശ്രീമതി മായാജി നായർ മേള ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ തങ്ങളുടെ ശാസ്ത്ര പ്രതിഭകൾ കാഴ്ചവച്ചു. കുട്ടികളിൽ ശാസ്ത്ര രംഗങ്ങളിൽ കഴിവ് തെളിയിക്കാനുള്ള ഒരു വാർഷിക പരിപാടിയാണ് സ്കൂൾ ശാസ്ത്രോത്സവം.അവരിൽ അന്തർലീനമായ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേള സ്കൂളിൽ സംഘടിപ്പിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി വിവിധ കുട്ടികൾ ലഘുപരീക്ഷണങ്ങൾ, തൽസമയ ചാർട്ട് നിർമ്മാണം, ശേഖരണങ്ങൾ എന്നീ വിഭാഗങ്ങളിൽ പങ്കെടുത്തു. അതോടൊപ്പം ഗണിതമേളയുടെ ഭാഗമായി നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, പസിൽ,ഗണിത മാഗസിൻ നിർമ്മാണം എന്നീ വിഭാഗങ്ങളിലും കുട്ടികൾ തങ്ങളുടെ പ്രതിഭകൾ കാഴ്ചവച്ചു. പ്രവർത്തി പരിചയമേളയുടെ ഭാഗമായി തൽസമയ വിഭാഗങ്ങളിൽ നിന്നും 10 ഇനങ്ങളിലായി കുട്ടികൾ മത്സരിച്ചു. മേളയിൽ മേളയിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും പ്രഥമാധ്യാപിക അനുമോദിച്ചു ജഡ്ജ്മെന്റിനുശേഷം മത്സരവിജയകളെ പ്രഖ്യാപിക്കുകയും ഓരോ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് മികച്ച പരിശീലനങ്ങൾ നൽകുകയും ചെയ്തു.
 
 
 
 
 
സബ്ജില്ലാ ശാസ്ത്രോത്സവം
----ഈ അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയതികളിൽ ഗവൺമെന്റ് എച്ച് എസ് എസ് കോട്ടൺഹിൽ, ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ എന്നീ സ്കൂളുകളിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളയിൽ സ്കൂളിൽ നിന്നും മികച്ച നിലവാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ്ജില്ലാതല ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു.
സയൻസ് മേളയുടെ ഭാഗമായി ചെറു പരീക്ഷണ വിഭാഗത്തിൽ അക്ഷയ എ ആർ,ഫൈസാന ആർ എഫ്  എന്നിവർ ഒന്നാം സമ്മാനം നേടി സ്കൂളിന്റെ അഭിമാനം ഉയർത്തി. അതോടൊപ്പം ഗണിതമേളയിൽ ജോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ശിവാനി പ്രശാന്ത് രണ്ടാം സ്ഥാനവും നേടി. പ്രവർത്തിപരിചയമേളയിൽ കാർഡ് സ്ട്രോ വിഭാഗത്തിൽ അൽഫിനാ കാത്തുൻ രണ്ടാം സ്ഥാനവും നേടി.വുഡ് ആൻഡ് കാർവിങ് വിഭാഗത്തിൽ ആദിദേവ് രാജ് മൂന്നാം നേടി സ്കൂളിന്റെ പ്രതിഭാ വാനോളം ഉയർത്തി.. മറ്റ് പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പോയിന്റ് നിലവാരം നേടി സ്കൂളിന്റെ  പോയിന്റ് നില 91 ആക്കി ഉയർത്തുവാൻ സാധിച്ചു. 63 എൽ പി വിഭാഗം സ്കൂളുകളുള്ള തിരുവനന്തപുരം സൗത്ത് സബ്ജില്ലയിൽ നമ്മുടെ സ്കൂളിന് ആറാം സ്ഥാനം ലഭിച്ചു.
 
 
 
 
സ്കൂൾ കലോത്സവം
----ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം' താളമേളം '29/ 10 /2025 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. രാവിലെ 9 30ന് പ്രഥമാധ്യാപിക ശ്രീമതി മായാ ജി നായർ താളമേളം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പദ്യം ചൊല്ലൽ ഇംഗ്ലീഷ് മലയാളം ലളിതഗാനം ദേശഭക്തിഗാനം സംഘനൃത്തം സംഘഗാനം മാപ്പിളപ്പാട്ട് ആംഗ്യപ്പാട്ട് ഇംഗ്ലീഷ് മലയാളം കഥാകാരനും കടങ്കഥ മത്സരം നാടോടി നൃത്തം ചിത്രരചന മത്സരങ്ങൾ തുടങ്ങിയ വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തിയ കലാപ്രകടനങ്ങൾ തിരഞ്ഞെടുക്കുകയും അവയുടെ റിസൾട്ട് പ്രഖ്യാപിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവരെയും പ്രഥമാധ്യാപിക  അഭിനന്ദിക്കുകയും സബ്ജില്ലാ മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവ പ്രഖ്യാപിക്കുകയും ചെയ്തു.
 
 
 
സബ്ജില്ലാ കലോത്സവം
----
 
 
 
തിരുവനന്തപുരം സൗത്ത് സബ് ജില്ലാ കലോത്സവം നവംബർ 10 മുതൽ 13 വരെ മണക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി സ്കൂൾതല കലോത്സവങ്ങളിൽ വിജയികളായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ്ജില്ലാ കലോത്സവങ്ങളിൽ പങ്കെടുപ്പിച്ചു. സബ്ജില്ലാ കലോത്സവത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച  എല്ലാ കുരുന്നുകളെയും പിടിഎയും പ്രഥമാധ്യാപികയും അഭിനന്ദിച്ചു.
 
ശിശുദിനം
----ഈ അധ്യയന വർഷത്തെ ശിശുദിനം നവംബർ 14ന് ഗവൺമെന്റ് എൽപിഎസ്  വലിയശാലയിൽ ആചരിച്ചു. രാവിലെ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി  മായാ ജി നായർ ശിശുദിന സന്ദേശം കുട്ടികൾക്കായി പകർന്നു നൽകി. കുട്ടി ചാച്ചാജിമാരായി വേഷമിട്ട് വന്ന കുരുന്നുകൾ ഈ ദിവസത്തിന് കൂടുതൽ തിളക്കം ഏകി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റുവിന്റെ ജീവചരിത്രവും അദ്ദേഹം ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നൽകിയ മഹത്തായ സംഭാവനകളും ഉൾപ്പെടുത്തിയ കുറിപ്പുകൾ പോസ്റ്ററുകൾ ലഘു പ്രസംഗം അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികൾക്കായി പ്രദർശനവും നടത്തി. അതോടൊപ്പം തന്നെ കുട്ടികൾക്കായി ലഘു മധുര വിതരണവും ഉണ്ടായിരുന്നു.
 
 
ക്രിസ്തുമസ് ആഘോഷം
----ഗവൺമെന്റ് എൽപിഎസ് വലിയശാലയിൽ ഈ അധ്യയന വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വളരെ ഗംഭീരമായി തന്നെ ആചരിച്ചു. രാവിലെ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രധാമാധ്യാപിക ശ്രീമതി മായ ജി നായർ ക്രിസ്തുമസ് പുതുവത്സര സന്ദേശം കുട്ടികൾക്കായി പകർന്നു നൽകി. കുട്ടികൾ പുൽക്കൂട് ഒരുക്കിയും ആടിയും പാടിയും ഈ ആഘോഷവേള കൂടുതൽ ഭംഗിയാക്കി തീർത്തു. ഉച്ചഭക്ഷണത്തിനായി കുട്ടികൾക്ക്  സ്പെഷ്യൽ വിഭവങ്ങൾ തന്നെ പിടിഎയും സ്കൂൾ സ്റ്റാഫും നൽകി.
 
 
 
 
 
സ്കൂൾ വാർഷികം
----






[[വർഗ്ഗം:43216]]
[[വർഗ്ഗം:43216]]