ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025-26


ഗവ എൽ പി എസ് വലിയശാലയിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2-ാം തീയതി നടന്നു. പി ടി എ പ്രസിഡന്റ്‌ ശ്രീമതി ചിത്ര യുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഹെഡ്‌മിസ്ട്രെസ് ശ്രീമതി മായ ജി നായരും പി ടി എ പ്രസിഡന്റ്‌ ചിത്രയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.വർണക്കിരീടം ധരിച്ച കുരുന്നുകൾക്ക് മധുരം നൽകി സ്വീകരിച്ചു.തുടർന്ന് UST ഗ്ലോബൽ, Q BURST ടീം, പാസ്പോർട്ട്‌ഓഫീസ് ജീവനക്കാർ തിരുവനന്തപുരം എന്നിവർ കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി.

ജൂൺ 5 ലോക പരിസ്ഥിതി ദിനം


ലോക പരിസ്ഥിതി ദിനം സ്കൂളിൽ കുട്ടികൾ വൃക്ഷതൈകൾ നട്ടും പരിസ്ഥിതി ഗാനമാലപിച്ചും ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പരിസ്ഥിതി ദിന ത്തിന്റെ പ്രാധാന്യവും സന്ദേശവും പറയുകയും ചെയ്തു. കുട്ടികൾ പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനദാനവും നൽകി.


ജൂൺ 19 ദേശിയ വായനദിനം


ജൂൺ 19 ദേശിയ വായനദിനം ഒരുമാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നൽകി

മികച്ച രീതിയിൽ നടത്തിവരുന്നു.. രാവിലെ 10 മണിക്ക് കൂടിയ യോഗം ശ്രീമതി ശോഭ (റിട്ട. അധ്യാപിക )ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ വായന പോഷണ പരിപാടികൾ, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം, വായനക്കുറിപ്പുകൾ അവതരണം എന്നിവ നടത്തി. ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി കുട്ടികൾ വായന ഒരു ലഹരിയായി മാറ്റി.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം




ജൂൺ 21 അന്താരാഷ്ട്ര യോഗദിനം ഗവ എൽ പി എസ് വലിയശാലയിൽ ആഘോഷിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക യോഗയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും യോഗ ദിനം ഉദ്ഘാടനം ചെയുകയും ചെയ്തു. തുടർന്ന് കുട്ടികളും അധ്യാപകരും യോഗ പരിശീലനം നടത്തി ഈ ദിനം ആഘോഷിച്ചു.y

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം



ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം സ്കൂളിൽ ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പ്രഥമാധ്യാപിക ചൊല്ലിക്കൊടുക്കുകയും സമകാലിക സമൂഹത്തിൽ ലഹരി വരുത്തുന്ന അപകടങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. തുടർന്ന് സുമ്പ ഡാൻസ് പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശനവും നടത്തി. വൈകുന്നേരം രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും അതിലൂടെ സമൂഹത്തിലേക്കു ഒരു സന്ദേശം പകരുവാനും സാധിച്ചു.


ജൂലൈ 5 ബഷീർ ദിനം

 ----



ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി കൂടി ബഷീർ അനുസ്മരണം ആചരിച്ചു. കുട്ടികൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കു ജീവനേകി. പ്രസിദ്ധമായ പുസ്തകങ്ങൾ പരിചയപെടുത്തുകയും അവ കുട്ടികൾക്ക് വായിക്കുവാനും അവസരം നൽകി.തുടർന്ന് ഡോക്യൂമെന്ററി പ്രദർശനവും നടത്തി.

ജൂലൈ 21 ചാന്ദ്രദിനം

------------------------------------

ജൂലൈ 21 ചാന്ദ്രദിനം ഗവ എൽ പി എസ് വലിയശാലയിൽ ആചരിച്ചു. രാവിലെ കൂടിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി മായ ജി നായർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്കു പകർന്നു നൽകി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാ ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. അമ്പിളിമാമന്റെ പാട്ടുകൾക്ക് കുട്ടികൾ ചുവടുകൾ വെച്ചും പാടിയും മനോഹരമാക്കി. മൂന്നാം ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെയും ചന്ദ്രനെയും പരിചയപ്പെടുത്തി. നാലാം ക്ലാസ്സിലെ കുട്ടികൾ ശുഭാംശു ശുക്ലയുമായുള്ള സാങ്കല്പിക അഭിമുഖം സംഘടിപ്പിച്ചു.ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശുവിനെ കുറിച്ച് കൂടുതൽ അറിയാനായി പത്ര കട്ടിംഗ്സുകൾശേരിച്ച് ചുമർ പത്രിക അധ്യാപകരും കുട്ടികളും ചേർന്ന് തയാറാക്കി. അധ്യാപകർ തയാറാക്കിയ സ്പെഷ്യൽ വീഡിയോ പ്രദർശനവും നടത്തി. കുട്ടികൾ തയാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.


ഹിരോഷിമ നാഗസാക്കി ദിനം




ഗവ എൽ പി എസ് വലിയശാലയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി പ്രഥമധ്യാപിക യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് പകർന്നു നൽകി. വളരെ പ്രസിദ്ധമായ സഡാക്കോ കൊക്കുകൾ കുട്ടികൾ തയാറാക്കി കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. യുദ്ധവിരുദ്ധ പ്രസംഗം, പോസ്റ്റർ എന്നിവ തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു.


ഓണഘോഷം--------------------------

ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ അത്തപ്പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും ഓണത്തെ വരവേറ്റു.കുഞ്ഞു മാവേലിയും വാമനനും ഏവർക്കും ഓണാശംസകൾ നേർന്നു. തിരുവാതിരയും വഞ്ചിപാട്ടുകളും മികച്ചരീതിയിൽ കുട്ടികൾ കാഴ്ചവച്ചു. ഈ വേളയിൽ ആര്യശാല മെർച്ചെന്റ് അസോസിയേഷൻ സ്കൂളിൽ റഫ്രജിറേറ്റർ സംഭാവന ചെയ്തു. തുടർന്ന് ഗംഭീരമായ ഓണസദ്യയും പായസവും വിളമ്പി. രക്ഷിതാക്കളും ഇതിൽ സജീവമായി പങ്കെടുത്തു.

.

സ്കൂൾ കായിക മേള


ഈ അധ്യയന വർഷത്തെ സ്കൂൾ കായികമേള 12 /9/ 2025ചാല ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സുമ്പാ ഡാൻസോട് കൂടി കായികമേളയ്ക്ക് തുടക്കമായി. പ്രഥമാധ്യാപിക ശ്രീമതി മായ.ജി.നായർ കായികമേളയുടെ സന്ദേശം കുട്ടികൾക്കായി പകർന്നു നൽകി. വിദ്യാർഥികളുടെ സമഗ്ര വികസനത്തിൽ കായികമേളയുടെ പ്രാധാന്യം വളരെ വലുതാണ് ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ അവ അത്യാവശ്യ ജീവിത നൈപുണ്യകൾ പഠിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വിഭാഗം കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന തരത്തിൽ ഓട്ടമത്സരം, ലെമൺ ആൻഡ് സ്പൂൺ, നൂലിൽ മുത്തു കോർക്കൽ, മ്യൂസിക്കൽ ചെയർ, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ് തുടങ്ങിയ വിവിധയിനങ്ങൾ ക്ലാസ് തലത്തിൽ നടത്തുകയും ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികളെ കണ്ടെത്തുകയും പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ചെയ്തു. കുട്ടികൾക്ക് ആവേശം പകർന്നുകൊണ്ട് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പമുണ്ടായിരുന്നു.



ഓസോൺ ദിനം

രാവിലെ സ്പെഷ്യൽ അസംബ്ലി കൂടി ഈ വർഷത്തെ ഓസോൺ ദിനം ആചരിച്ചു. പ്രഥമാധ്യാപിക ശ്രീമതി മായ.G. നായർ ഓസോൺ ദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോണിന്റെ പ്രാധാന്യം, അവയുടെ ശോഷണം, അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇവ പ്രതിപാദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് ക്ലാസ് തലത്തിൽ പോസ്റ്ററുകൾ നിർമ്മിച്ചു. മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്തു. ഉച്ചയ്ക്കുശേഷം ഒരു ക്വിസ് മത്സരം നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികളായ കുട്ടികൾക്ക് പ്രഥമാധ്യാപിക സമ്മാനം നൽകി അഭിനന്ദിച്ചു.