"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 69: | വരി 69: | ||
|ലഹരി ബോധവല്ക്കരണം | |ലഹരി ബോധവല്ക്കരണം | ||
|'''ശ്രീ. ജെദീർ'''(Civil Excise Officer, Irinjalakuda) | |'''ശ്രീ. ജെദീർ'''(Civil Excise Officer, Irinjalakuda) | ||
| | |9 | ||
|} | |} | ||
| വരി 121: | വരി 121: | ||
== '''സ്വാതന്ത്ര്യദിനം''' == | == '''സ്വാതന്ത്ര്യദിനം''' == | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വളരെ വിപുലമായി നടത്തി. എച്ച്.എസ്.എസ്. , എച്ച്.എസ് , എൽ.പി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനാദ്ധ്യാപകരായ ഹേമ ടീച്ചർ, റംല ടീച്ചർ, ലൂസി ടീച്ചർ എന്നിവർ സംയുക്തമായി പതാക ഉയർത്തി. എസ്.പി.സി കുട്ടികളുടെ പരേഡ് നടന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് എസ്.എം.സി ചെയർമാൻ ശ്രീ രമേശ് മാടത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിഠായിവിതരണം എന്നിവ ഉണ്ടായി. | ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വളരെ വിപുലമായി നടത്തി. എച്ച്.എസ്.എസ്. , എച്ച്.എസ് , എൽ.പി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനാദ്ധ്യാപകരായ ഹേമ ടീച്ചർ, റംല ടീച്ചർ, ലൂസി ടീച്ചർ എന്നിവർ സംയുക്തമായി പതാക ഉയർത്തി. എസ്.പി.സി കുട്ടികളുടെ പരേഡ് നടന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് എസ്.എം.സി ചെയർമാൻ ശ്രീ രമേശ് മാടത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിഠായിവിതരണം എന്നിവ ഉണ്ടായി. | ||
[[പ്രമാണം:23051 indepnd.jpg|നടുവിൽ|ലഘുചിത്രം|519x519ബിന്ദു|റംല ടീച്ചർ പതാക ഉയർത്തുന്നു]] | |||
== '''സ്കൂൾ ഇലക്ഷൻ''' == | |||
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വളരെ ഭംഗിയായി നടന്നു. തിരഞ്ഞെടുപ്പ് സമയത്തെ രീതികൾ പോലെ തന്നെ സ്കൂളിലും ഇലക്ഷൻ നടത്തി. കുട്ടികൾ വോട്ടർപട്ടികയിൽ പേര് നല്കുകയും തങ്ങളുടെ പ്രതിനിധിയെ അവർ സ്വയം തിരഞ്ഞെടുക്കുകയും ചെയ്തു. പൗരബോധമുള്ള ഒരു ജനതയെ വാർത്തെടുക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പ്രധാനാദ്ധ്യപിക റംല ടീച്ചർ അഭിപ്രായപ്പെട്ടു. | |||
== '''പൂപ്പൊലി 2025''' == | |||
ഇക്കൊല്ലത്തെ ഓണാഘോഷം പൂപ്പൊലി 2025 ആഗസ്റ്റ് 29 ന് അതിഗംഭീരമായി ആഘോഷിച്ചു. രാവിലെ 9.30ന് പരിപാടികളെല്ലാം ആരംഭിച്ചു. പൂക്കളം ഇടൽ, വിവിധതരം ഓണക്കളികൾ, പാട്ട്, സദ്യ അങ്ങനെ വിവിധങ്ങളായ പരിപാടികളാൽ സമ്പന്നമായി വിദ്യാലയമുറ്റം. കസേരകളി, കണ്ണുകെട്ടിക്കളി, വെള്ളം നിറക്കൽ മുതലായ ഓണക്കളികൾ കുട്ടികളിൽ ആവേശം നിറച്ചു. ഓണസദ്യക്ക് ശേഷം പത്ത് ദിവസത്തെ ഓണാവധിക്ക് സ്കൂൾ അടച്ചു. | |||
[[പ്രമാണം:23051 onam.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു|ഓണാഘോഷം]] | |||
== '''ശതദീപ്തി''' == | |||
സ്കൂൾ സോവനീർ ശതദീപ്തി ആഗസ്റ്റ് 29ന് പ്രകാശനം ചെയ്തു. പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ. സിപ്പി പള്ളിപ്പുറം ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. HM റംല ടീച്ചർ, PTA President, മറ്റ് സ്കൂൾ കൺവീനർമാർ എന്നിവർ സന്നിഹിതരായിരുന്നു. | |||
[[പ്രമാണം:23051 stdepti.jpg|നടുവിൽ|ലഘുചിത്രം|452x452ബിന്ദു|ശ്രീ സിപ്പി പള്ളിപ്പുറം സോവനീർ പ്രകാശനം ചെയ്യുന്നു.]] | |||
== '''തരംഗ് 2025''' == | |||
കുട്ടികൾക്കുള്ളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്ന കലയുടെ മാമാങ്കത്തിന് സെപ്റ്റംബർ 12ന് സ്കൂൾ കലോത്സവം തരംഗ് 2025 തിരി തെളിഞ്ഞു. സ്കൂൾ നടുമുറ്റത്ത് ഒരുക്കിയ പ്രത്യേകം സ്റ്റേജിൽ ആണ് പരിപാടി അരങ്ങേറിയത്. റിട്ടയഡ് എച്ച.എം, സിനിമതാരം, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രസിദ്ധയായ ശ്രീമതി ജാസ്മിൻ ടീച്ചർ ആയിരുന്നു വിശിഷ്ടാതിഥി. എച്ച്.എം റംല ടീച്ചർ, പിടിഎ പ്രസിഡണ്ട്, മറ്റ് ഭാരവാഹികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:23051 tarang.jpg|നടുവിൽ|ലഘുചിത്രം|477x477ബിന്ദു|കലോത്സവത്തിൽ നിന്ന്]] | |||
== '''അക്ഷരമുറ്റം ക്വിസ്''' == | |||
ദേശാഭിമാനി നടത്തുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2025 ക്വിസ് മത്സരം സെപ്റ്റംബർ 17 ന് നടത്തി. യുപി വിഭാഗത്തിൽ നിന്നും ഷഹസാന കെ.എസ്, മുജ്തബ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഫാത്തിമ സഹറ, റിയ ഫാത്തിമ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. | |||
== '''സ്ട്രീം ഇന്റർ ഡിസിപ്ലിനറി മൊഡ്യൂൾ''' == | |||
സ്ട്രീം ഇന്റർ ഡിസിപ്ലിനറി മൊഡ്യൂളിന്റെ പരിശീലനവും ഉദ്ഘാടനവും 29-09-2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല അജയഘോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം തന്നെ പഞ്ചായത്തിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് സ്പോൺസർ ചെയ്ത പുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, ലൈബ്രറി ഇൻചാർജ് സാജിത ടീച്ചർ, നിസ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. | |||
== '''സ്പോർട്സ്''' == | |||
കുട്ടികളിലെ കായികശക്തിയെ പരിപോഷിപ്പിക്കുന്ന സ്പോർട്സ് 23-09-2025ന് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. സ്പോർട്സ് അദ്ധ്യാപകൻ ഹരിമാസ്റ്റർ മത്സരയിനങ്ങൾക്ക് നേതൃത്വം നല്കി. 100,200,400,1500 മീറ്റർ ഓട്ടം, ലോങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, റിലേ മുതലായ മത്സരങ്ങൾ ഉണ്ടായിരുന്നു. റെഡ്. ബ്ലൂ, യെല്ലോ, ഗ്രീൻ എന്നിങ്ങനെ ഹൗസുകൾ തിരിച്ചായിരുന്നു മത്സരം. ഇക്കുറി ബ്ലൂ ഹൗസ് വിജയം നേടി. | |||
[[പ്രമാണം:23051 sports.jpg|നടുവിൽ|ലഘുചിത്രം|707x707ബിന്ദു|ബ്ലൂ ഹൗസ് ടീം ട്രോഫിയുമായി]] | |||
== '''വിനോദയാത്ര''' == | |||
പത്താം ക്ലാസിന്റെ വിനോദയാത്ര ഇക്കൊല്ലം ഒക്ടോബർ 3,4 തീയതികളിൽ നടത്തി. കൊടൈക്കനാൽ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ട സ്ഥലം. രണ്ട് ബസ്സുകളിലായിട്ടായിരുന്നു യാത്ര. 108 കുട്ടികളും 10 അദ്ധ്യാപകരും അടങ്ങുന്ന സംഘം 3 ന് രാവിലെ പുറപ്പെട്ട് 4ന് വൈകിട്ട് സ്കൂളിൽ തിരിച്ചെത്തി. | |||
== '''ധന്യക്ക് യാത്രയയപ്പ്''' == | |||
ഓഫിസിലെ സ്റ്റാഫ് ശ്രീമതി ധന്യ ദാസ് ഇംഗ്ലീഷ് അദ്ധ്യാപികയായി പാലക്കാട് ജില്ലയിലെ കോട്ടായി ഗവ. ഹൈസ്കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ ഒക്ടോബർ 14 ന് യാത്രയയപ്പ് നല്കി. | |||
[[പ്രമാണം:23051 dhanya.jpg|നടുവിൽ|ലഘുചിത്രം|746x746ബിന്ദു|സ്റ്റാഫംഗങ്ങൾ ഉപഹാരം നല്കുന്നു]] | |||
== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | |||
കരൂപ്പടന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2025- 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/ 9 /2025 ന് സ്കൂൾ IT ലാബിൽ വെച്ച് നടന്നു. 20 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി ഹസിൻ ജോയ് , കൈറ്റ് മിസ്ട്രെസ് ശ്രീമതി നിഷിദ പി കെ എന്നിവർ ക്യാമ്പ് നയിച്ചു. കുട്ടികളെ അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചതിനുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആവിർഭാവം, യൂണിറ്റ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസ് നൽകുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. പ്രോഗ്രാമിങ്,അനിമേഷൻ, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പ്രാഥമിക പരിശീലനം നൽകി. 3 pm ന് 25-28 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് യൂണിറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് അവബോധ ക്ലാസ്സ് നൽകി. 4 pm ന് ക്യാമ്പ് അവസാനിച്ചു. | |||
== '''ഏകതാ ദിനം''' == | |||
ഏകതാ ദിനത്തോടനുബന്ധിച്ച് 31.10.2025ന് എസ് പി സി വിദ്യാർത്ഥികൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. റിട്ട. ആംഡ് ഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീ അബൂബക്കർ സാർ സൈനിക സേവനങ്ങളെ കുറിച്ചും അതിന്റെ സാധ്യതകൾ ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. ക്വിസ് മത്സരങ്ങളും നടത്തി. | |||
== '''കലോത്സവം''' == | |||
കൊടുങ്ങല്ലൂർ ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ എം.ഇ.എസ് സ്കൂളിൽ വച്ച് നടന്നു. ജനറൽ, സംസ്കൃതം, അറബിക് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അനവധി സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത വിഭാഗത്തിൽ ഒമ്പതാം ക്ലാസിലെ വിദ്യാശങ്കർ ഗാനാലാപനത്തിനും പദ്യം ചൊല്ലലിനും രണ്ടാം സ്ഥാനം നേടി. | |||
== '''വിമുക്തി ക്ലബ് ഉദ്ഘാടനവും ജേഴ്സി വിതരണവും''' == | |||
കരൂപ്പടന്ന സ്കൂളിൽ വിമുക്തി ക്ലബിന്റെ ഉദ്ഘാടനവും ഫുട്ബോൾ ജേഴ്സി വിതരണവും നടന്നു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. നികീഷ്. എ.ആർ ആണ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഫുട്ബോൾ ജേഴ്സി വിതരണം നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ശ്രീമതി നീനു മാത്യു, വിമുക്തി ജില്ലാതല കോർഡിനേറ്റർ ശ്രീ ഷഫീഖ് യൂസഫ്, എക്സൈസ് ഓഫീസർ ശ്രീ ജദീർ പിഎം, പ്രധാനാദ്ധ്യാപിക, പിടിഎ പ്രസിഡണ്ട്, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:23051 vimukthi.jpg|നടുവിൽ|ലഘുചിത്രം|520x520ബിന്ദു|ജേഴ്സി ധരിച്ച് കുട്ടികൾ]] | |||
== '''ബി.എഡ് ട്രെയിനികൾക്ക് യാത്രയയപ്പ്''' == | |||
ആറ് മാസത്തെ പരിശീലനത്തിന് ശേഷം സ്കൂൾ വിട്ട് പോകുന്ന അദ്ധ്യാപക വിദ്യാർത്ഥികൾക്ക് സ്റ്റാഫംഗങ്ങൾ നവംബർ 13 ന് യാത്രയയപ്പ് നല്കി. കൊടുങ്ങല്ലൂർ, പൊയ്യ എന്നിവിടങ്ങളിൽ ഉള്ള ബി.എഡ് കോളേജിലെ വിദ്യാർത്ഥികളാണ് പരിശീലനത്തിനായി വന്നത്. ജൂൺ മുതൽ നവംബർ വരെയാണ് ഇവർ പരിശീലനത്തിന് ഉണ്ടായത്. പ്രധാനാധ്യാപിക റംല ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
[[പ്രമാണം:23021 B.ed Students.jpg|നടുവിൽ|ലഘുചിത്രം|644x644ബിന്ദു|യാത്രയയപ്പ് ചടങ്ങ്]] | |||
== '''സൗജന്യ ചെസ് പരിശീലന ക്യാമ്പ്''' == | |||
ചെസ് കളിയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം നല്കാൻ സ്കൂളിൽ സൗജന്യ ചെസ് പരിശീലനക്യാമ്പ് നവംബർ 18 മുതൽ തുടങ്ങി. | |||
[[പ്രമാണം:23051 chess.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു|ചെസ് പരിശീലനത്തിൽ]] | |||
== '''പഠനയാത്ര''' == | |||
യു.പി വിഭാഗം കുട്ടികളുമായി പഠനയാത്ര നടത്തി. തൃശ്ശൂർ വിജ്ഞാനസാഗർ, ശക്തൻ തമ്പുരാൻ മ്യൂസിയം, ഔഷധത്തോട്ടം, നെഹ്റു പാർക്ക് എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്ര നടത്തിയത്. അറുപതോളം കുട്ടികളും 8 അദ്ധ്യാപകരും അടങ്ങിയ സംഘമാണ് യാത്ര പുറപ്പെട്ടത്. | |||
[[പ്രമാണം:23051 padanayatra.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|യാത്രാസംഘം]] | |||
== '''കുട്ടി ഗവേഷക സംഘം''' == | |||
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) സ്ട്രീം പദ്ധതിയുമായി സഹകരിച്ച് ബി.ആർ.സി കുട്ടികൾക്കായി കുട്ടി ഗവേഷക സംഘം എന്ന പരിപാടി നടത്തി. കുട്ടികൾ തങ്ങളുടെ കഴിവിനനുസരിച്ച് പ്രോജകട് അവതരിപ്പിച്ചു. | |||
[[പ്രമാണം:23051 stream project.jpg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പ്രോജക്ട് അവതരണം]] | |||
== '''കുട്ടികൾക്ക് ആദരം''' == | |||
ഉപജില്ലയിൽ ഗ്രേഡ് നേടിയ എല്ലാ കുട്ടികളെയും പിടിഎ യുടെ നേതൃത്വത്തിൽ ആദരിച്ചു. അതിനായി പ്രത്യേക അസംബ്ലി തന്നെ കൂടി. പ്രധാനാദ്ധ്യാപിക, പിടിഎ ഭാരവാഹികൾ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:23051 kuttkalk aadaram.jpg|നടുവിൽ|ചട്ടരഹിതം|945x945ബിന്ദു]] | |||
== '''രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം''' == | |||
ജി.എച്ച് എസ് എസ് കരൂപ്പടന്ന വിദ്യാലയം രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന പദ്ധതി “ഡിജിറ്റൽ കാലത്തിനൊത്ത് മുന്നോട്ട്”26-12-2025 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് ആരംഭിച്ചു.ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അടിസ്ഥാന അറിവുകൾ കൈവരിച്ച് നിത്യജീവിതത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്ന ഈ പരിശീലന പരിപാടിയിലൂടെ ' അറിവിലൂടെ സമൂഹത്തെ ശാക്തീകരിക്കുക' എന്ന ലക്ഷ്യമാണ് പദ്ധതിയുടെ ലക്ഷ്യം. | |||
[[പ്രമാണം:23051 computer practice.jpg|നടുവിൽ|ലഘുചിത്രം|471x471ബിന്ദു|കമ്പ്യൂട്ടർ പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങൾ]] | |||
== '''ക്രിസ്മസ് ദിനാഘോഷം''' == | |||
ഇക്കൊല്ലത്തെ ക്രിസ്മസ് പുതുവത്സരപരിപാടികൾ വളരെ വിപുലമായി തന്നെ നടത്തി. രണ്ടാം പാദവാർഷിക പരീക്ഷ കഴിഞ്ഞിട്ടാണ് പരിപാടികൾ നടത്തിയത്. കുട്ടികളും അദ്ധ്യാപകരും നല്ലതു പോലെ ഒത്തൊരുമിച്ച് പ്രവർത്തിച്ചു. | |||
== '''കരൂപ്പടന്ന റണ്ണേഴ്സ് അപ്പ്''' == | |||
കരൂപ്പടന്നയിലെ സ്പോർട്സ് ക്ലബായ ന്യൂ ഹീറോസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ കരൂപ്പടന്ന സ്കൂൾ ടീം റണ്ണേഴ്സ് അപ്പ് ആയി. കരൂപ്പടന്ന സ്കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു 02.01.2026ന് ആണ് മത്സരം നടന്നത്. പി.ടി അദ്ധ്യാപകൻ ഹരിമാഷിന്റെ മികവുറ്റ പരിശീലനത്തിന്റെ ഫലമായിട്ടാണ് റണ്ണേഴ്സ് അപ്പ് ആയതെന്ന് പ്രധാനാദ്ധ്യാപിക റംല ടീച്ചർ അഭിപ്രായപ്പെട്ടു. | |||
[[പ്രമാണം:23051 runners up.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|ടീം കരൂപ്പടന്ന]] | |||
== '''സ്കൂൾ വാർഷികം''' == | |||
ഇക്കൊല്ലത്തെ സ്കൂൾ വാർഷികം പ്രൗഢഗംഭീരമായി തന്നെ നടത്തി. വളരെ പ്രത്യേകത നിറഞ്ഞ വാർഷികാഘോഷമായിരുന്നു ഇത്തവണ നടത്തിയത്. വിശിഷ്ടാതിഥിയായി നമ്മുടെ സ്കൂളിലെ കൊച്ചുമിടുക്കന്മാരും മിടുക്കികളുമായിരുന്നു ഉണ്ടായിരുന്നത്. ചിരട്ട കൊണ്ട് കരകൗശലവസ്തുക്കൾ നിർമ്മിച്ച് സംസ്ഥാന കലോത്സവത്തിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ആർച്ചയാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ഹയർസെക്കണ്ടറി വിഭാഗത്തിലെ പ്രതിഭകളും ഉണ്ടായിരുന്നു. | |||
[[പ്രമാണം:23051 anniversary.jpg|നടുവിൽ|ലഘുചിത്രം|509x509ബിന്ദു|ആർച്ച ഉദ്ഘാടനം ചെയ്യുന്നു]] | |||