"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
'''2024-2025 വട്ടേനാട് സ്കൂളിന്റെ പ്രവർത്തനങ്ങുടെ ഡോക്യുമെന്റേഷൻ കാണാൻ'''
'''https://drive.google.com/file/d/11QzAYrJpYgulaupt3QCp05XIIhsQk2L2/view?usp=drive_link'''
==വിജയോത്സവം 2025==
==വിജയോത്സവം 2025==
2024-25 എസ് എസ് എൽ സി പരീക്ഷയിൽ വട്ടേനാട് മോഡൽ സ്കൂൾ  100 % വിജയമെന്ന സ്വപ്നനേട്ടം  ആവർത്തിച്ചു. പരീക്ഷയെഴുതിയ 669 കുട്ടികളും  വിജയിയ്ക്കുകയും 62 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. സ്കൂളിൻറെ മനോഹരമായ ഈ നേട്ടം 12.05.2025 ന് തിങ്കളാഴ്ച വിജയോത്സവമായി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി.പി. റജീന അധ്യക്ഷയായ ചടങ്ങിന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പി. പി. ശിവകുമാർ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. എം. ബി. രാജേഷ് കുട്ടികൾക്ക് മെഡൽ നൽകിക്കൊണ്ട് വിജയോത്സവം ഉദ്ഘാടനം ചെയ്തു. 669 കുട്ടികൾക്കും മെഡൽ നൽകി അനുമോദിച്ചു. അഭിമാന നേട്ടത്തിൽ പങ്കാളികളായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷാനിബ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം  ശ്രീമതി എം. പ്രിയ, വാർഡ് മെമ്പർ ശ്രീമതി സി.സിനി, എസ് എം സി ചെയർമാൻ ശ്രീ. എം. പ്രദീപ്, എംപിടിഎ പ്രസിഡൻറ് ശ്രീമതി സ്മിത, സ്റ്റാഫ് സെക്രട്ടറി ശ്രീ. എൻ.വി. പ്രകാശൻ, പിടിഎ പ്രസിഡന്റ് ശ്രീ സിദ്ദിഖ് അക്ബർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിജയശ്രീ കോഡിനേറ്ററും ഇംഗ്ലീഷ് അധ്യാപികയുമായ ശ്രീമതി ഉഷ എസ്. ചടങ്ങിന് നന്ദി അറിയിച്ചു.<gallery widths="230" heights="230">
2024-25 എസ് എസ് എൽ സി പരീക്ഷയിൽ വട്ടേനാട് മോഡൽ സ്കൂൾ  100 % വിജയമെന്ന സ്വപ്നനേട്ടം  ആവർത്തിച്ചു. പരീക്ഷയെഴുതിയ 669 കുട്ടികളും  വിജയിയ്ക്കുകയും 62 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. സ്കൂളിൻറെ മനോഹരമായ ഈ നേട്ടം 12.05.2025 ന് തിങ്കളാഴ്ച വിജയോത്സവമായി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി.പി. റജീന അധ്യക്ഷയായ ചടങ്ങിന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പി. പി. ശിവകുമാർ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. എം. ബി. രാജേഷ് കുട്ടികൾക്ക് മെഡൽ നൽകിക്കൊണ്ട് വിജയോത്സവം ഉദ്ഘാടനം ചെയ്തു. 669 കുട്ടികൾക്കും മെഡൽ നൽകി അനുമോദിച്ചു. അഭിമാന നേട്ടത്തിൽ പങ്കാളികളായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷാനിബ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം  ശ്രീമതി എം. പ്രിയ, വാർഡ് മെമ്പർ ശ്രീമതി സി.സിനി, എസ് എം സി ചെയർമാൻ ശ്രീ. എം. പ്രദീപ്, എംപിടിഎ പ്രസിഡൻറ് ശ്രീമതി സ്മിത, സ്റ്റാഫ് സെക്രട്ടറി ശ്രീ. എൻ.വി. പ്രകാശൻ, പിടിഎ പ്രസിഡന്റ് ശ്രീ സിദ്ദിഖ് അക്ബർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിജയശ്രീ കോഡിനേറ്ററും ഇംഗ്ലീഷ് അധ്യാപികയുമായ ശ്രീമതി ഉഷ എസ്. ചടങ്ങിന് നന്ദി അറിയിച്ചു.<gallery widths="250" heights="250">
പ്രമാണം:20002-vijayolsavam2025-1.jpeg|alt=
പ്രമാണം:20002-vijayolsavam2025-1.jpeg|alt=
പ്രമാണം:20002-vijayolsavam2025-2.jpeg|alt=
പ്രമാണം:20002-vijayolsavam2025-2.jpeg|alt=
വരി 7: വരി 9:
പ്രമാണം:20002-vijayolsavam2025-4.jpeg|alt=
പ്രമാണം:20002-vijayolsavam2025-4.jpeg|alt=
പ്രമാണം:20002-vijayolsavam2025-5.jpeg|alt=
പ്രമാണം:20002-vijayolsavam2025-5.jpeg|alt=
</gallery>
==പഠനോത്സവം 2025==
2024 -25 അധ്യയന വർഷത്തിലെ പഠനോത്സവം  വട്ടേനാട് മോഡൽ സ്കൂളിൽ മാർച്ച്  28 വെള്ളിയാഴ്ച വിപുലമായി നടത്തി. ത്രിത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റെജീന ഉദ്ഘാടനം  ചെയ്തു. പി ടി എ പ്രസിഡന്റ്‌ സിദ്ധിഖ് അധ്യക്ഷത വഹിച്ചു.വിരമിക്കുന്ന പ്രിൻസിപ്പൽ റാണി അരവിന്ദൻ,അധ്യാപകരായ  എം ശ്യാമ,പി.ആർ.പ്രദീപ് , സി എസ് വത്സല ,എം ഗീത എന്നിവർക്ക് ജില്ലാപഞ്ചായത്തംഗം ഷാനിബ ഉപഹാരം നല്കി.  ഹെഡ്മാസ്റ്റർ പി പിശിവകുമാർ, എം.രഘുനാഥൻ,പഞ്ചായത്ത് -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,എസ് എം സി ചെയർമാൻ,എ ഇ ഓ കെ. പ്രസാദ്  തുടങ്ങിയ നിരവധി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു. തുടർന്ന് 2024 25 അധ്യയനവർഷത്തിൽ  കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രോജക്ടുകളും പഠന മികവുകളും പ്രദർശിപ്പിച്ചു.ഭാഷ ഭാഷേതര വിഷയങ്ങളിലെ കുട്ടികളുടെ സൃഷ്ടികൾ നിരവധി സ്റ്റാളുകളിലായി ക്രമീകരിച്ചു.<gallery widths="250" heights="250">
പ്രമാണം:20002-padanolsavam2025-10.jpg|alt=
പ്രമാണം:20002-padanolsavam2025-2.jpg|alt=
പ്രമാണം:20002-padanolsavam2025-3.jpg|alt=
പ്രമാണം:20002-padanolsavam2025-4.jpg|alt=
പ്രമാണം:20002-padanolsavam2025-6.jpg|alt=
പ്രമാണം:20002-padanolsavam2025-5.jpg|alt=
പ്രമാണം:20002-padanolsavam2025-7.jpg|alt=
പ്രമാണം:20002-padanolsavam2025-11.jpg|alt=
പ്രമാണം:20002-padanolsavam2025-12.jpg|alt=
</gallery>
</gallery>


വരി 23: വരി 37:
പ്രമാണം:20002-kalalayam2025-11.jpg|alt=
പ്രമാണം:20002-kalalayam2025-11.jpg|alt=
പ്രമാണം:20002-kalalayam2025-12.jpg|alt=
പ്രമാണം:20002-kalalayam2025-12.jpg|alt=
</gallery>
== മനുഷ്യാവകാശ ദിനം 2024==
ഡിസംബർ 10 മനുഷ്യാവകാശ  ദിനാചരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ നേതൃത്വത്തിൽ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജി.വി.എച്ച് എസ്. എസ് വട്ടേനാട് സ്കൂളിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ നയിച്ചത് തൃത്താല റേഞ്ച് വുമൺ എക്സൈസ് ഓഫീസർ ശ്രീമതി. ആതിര മാഡം ആയിരുന്നു . ബഹുമാനപ്പെട്ട എച്ച് എം ശ്രീ. ശിവകുമാർ സാർ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് കൺവീനർ വിമല ടീച്ചർ സ്വാഗതം അർപ്പിച്ചു. തുടർന്ന് എക്സൈസ് വകുപ്പിൻെറ നേതൃത്വത്തിൽ പ്രസിദ്ധീകച്ച 'കരുതൽ' എന്ന പുസ്തകം കുട്ടികൾ ഏറ്റുവാങ്ങി. ശേഷം സെമിനാർ നയിച്ച ആതിര മാഡത്തിന് എട്ടാം ക്ലാസിലെ  ഹാദിയ നന്ദി പറഞ്ഞു.<gallery widths="250" heights="250">
പ്രമാണം:20002-manushyavakashadinam2024-1.jpg|alt=
പ്രമാണം:20002-manushyavakashadinam2024-2.jpg|alt=
പ്രമാണം:20002-manushyavakashadinam2024-3.jpg|alt=
</gallery>
==ഓണാഘോഷം 2024==
ഓണാഘോഷം 2024 ഈ വർഷത്തെ ഓണം വട്ടേനാട് മോഡൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സെപ്റ്റംബർ 13 ന് അതിമനോഹരമായി കൊണ്ടാടി. കൂടിച്ചേരലിൻ്റെ ഹൃദ്യമായ അനുഭവം പങ്കുവെച്ച ഓണാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളിലൂടെ വർണ്ണാഭമായി. യുപി, ഹൈസ്കൂൾ ക്ലാസ്തലങ്ങളിൽ പൂക്കളമത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ കലാവിരുതിൽ വിരിഞ്ഞ മനോഹരമായ പൂക്കളങ്ങളിൽ നിന്ന് മികച്ചവയെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നല്കി. കസേരകളി, വടം വലി , തുടങ്ങിയ കളികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഉച്ചയ്ക്ക് പായസം വിതരണം ചെയ്തു.<gallery widths="250" heights="250">
പ്രമാണം:20002-onaghosham2024-7.jpg|alt=
പ്രമാണം:20002-onaghosham2024-6.jpg|alt=
പ്രമാണം:20002-onaghosham2024-5.jpg|alt=
പ്രമാണം:20002-onaghosham2024-3.jpg|alt=
പ്രമാണം:20002-onaghosham2024-1.jpg|alt=
</gallery>
</gallery>


വരി 69: വരി 98:
</gallery>
</gallery>


==കായികമേള 2024==
2024 ആഗസ്റ്റ് 29, 30 എന്നി ദിവസങ്ങളിലായി 2024 -25 അദ്ധ്യയനവർഷത്തിലെ സ്കൂൾ കായികമേള സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായിട്ടുള്ള എല്ലാ മത്സരങ്ങളും നടത്തുകയുണ്ടായി. കൂടാതെ ഉപജില്ല തലത്തിൽ നടന്ന സ്കൂൾ ഗെയിംസിൽ വട്ടേനാട്  സ്കൂളിൽ നിന്നും ഫുട്ബോളിൽ ആൺകുട്ടികളുടെ സബ്ജൂനിയർ, ജൂനിയർ, സീനിയർ തുടങ്ങിയ വിഭാഗങ്ങൾ പങ്കെടുത്തു.  സീനിയർ വിഭാഗം ആൺകുട്ടികൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ബാസ്കറ്റ് ബോളിൽ സീനിയർ ആൺകുട്ടികൾ മൂന്നാംസ്ഥാനവും ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ കബഡി ഓപ്പൺ സെലക്ഷനിൽ 2 വിദ്യാർത്ഥികൾക്ക് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സീനിയർ വിഭാഗത്തിൽ ഒരു കുട്ടിക്കും സെലക്ഷൻ ലഭിച്ചു. സബ് ജൂനിയർ , ജൂനിയർ പെൺകുട്ടികളുടെ ഖോ ഖോയിൽ ഒന്നാംസ്ഥാനം നേടിയത് വടടേനാട് സ്കൂളിന്റെ വിജയത്തിന് തിളക്കമേറി. ജൂനിയർ ആൺകുട്ടികളുടെ ഖോ ഖോയിൽ രണ്ടാംസ്ഥാനവും ലഭിച്ചു. സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഖോ ഖോ ഓപ്പൺസെലക്ഷനിൽ പത്തോളം വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. കരാട്ടെ,ബോക്സിങ്, വുഷു തുടങ്ങിയ വ്യക്തികത മത്സരങ്ങളിൽ നിരവധി കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചു.
<gallery widths="200" heights="200">
പ്രമാണം:20002-sportsmeet2024-1.jpg|alt=
പ്രമാണം:20002-sportsmeet2024-4.jpg|alt=
പ്രമാണം:20002-sportsmeet2024-6.jpg|alt=
പ്രമാണം:20002-sportsmeet2024-8.jpg|alt=
പ്രമാണം:20002-sportsmeet2024-7.jpg|alt=
പ്രമാണം:20002-sportsmeet2024-12.jpg|alt=
പ്രമാണം:20002-sportsmeet2024-14.jpg|alt=
</gallery>
==ഗണിത പൂക്കള മത്സരം 2024==
==ഗണിത പൂക്കള മത്സരം 2024==
ആഗസ്റ്റ് 22 നു ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത പൂക്കള മത്സരത്തിൽ നിന്ന്
ആഗസ്റ്റ് 22 നു ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത പൂക്കള മത്സരത്തിൽ നിന്ന്
വരി 93: വരി 134:


==സ്കൂൾ കലാമേള 2024==
==സ്കൂൾ കലാമേള 2024==
<gallery widths="220" heights="220">
കലോത്സവം  ജി വി എച്ച് എസ് എസ് വട്ടേനാട് മോഡൽ സ്കൂളിൽ 2024 ഓഗസ്റ്റ് 13, 14 തിയതികളിലായി  സ്കൂൾ കലോത്സവം അരങ്ങേറി . വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമായി കലോത്സവവേദി മാറി. 'നാല് സ്റ്റേജുകളിലായി 105 ഓളം ഇനങ്ങളിൽ ആയിരത്തോളം വിദ്യാർത്ഥികളാണ് യുപി,ഹൈസ്കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി  പങ്കെടുത്തത്. ഒന്നാം സ്റ്റേജായ 'നൂപുരധ്വനി'യിൽ നൃത്തനൃത്യങ്ങളും നാടകം, മോണോ ആക്ട് എന്നിവയും അരങ്ങേറി. രണ്ടാം വേദിയായ ശ്രുതിലയത്തിൽ ശാസ്ത്രീയ സംഗീതം, സംഘഗാനം , ലളിതഗാനം തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ സംഗീതവിരുന്നൊരുക്കി. മൂന്നാം വേദിയായ കാദംബരിയിൽ പദ്യം ചൊല്ലലും സംസ്കൃതോത്സവവും നടന്നു. നാലാം വേദിയായ സുകൂൻ അറബി കലോത്സവ വേദിയായി മാറി. കഴിഞ്ഞ കുറേ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി  ഇത്തവണ PTA യുടെ ശക്തമായ പിന്തുണയോടെ പുറത്ത് വേദിയൊരുക്കി എല്ലാവർക്കും കാണാനുള്ള സാഹചര്യം ഒരുക്കാൻ സ്കൂളിന് സാധിച്ചു. ഓഗസ്റ്റ് 13 ന് രാവിലെ 9 മണിക്ക്,  കഴിഞ്ഞവർഷം പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഗായത്രി കെ. പി. അധ്യക്ഷയായ ചടങ്ങിന് കലോത്സവം സ്കൂൾ തല കൺവീനറും അധ്യാപികയുമായ ശ്രീമതി. ഗായത്രി ടി.വി. സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ശ്രീമതി.റാണി രവീന്ദ്രൻ, വി.എച്ച്. എസ്. ഇ പ്രിൻസിപ്പൽ ശ്രീ. ടിനോ മൈക്കിൾ, ബഹു. ഹെഡ്മാസ്റ്റർ ശ്രീ. പി.ശിവകുമാർ, പി.ടി.എ പ്രസിഡണ്ട് ശ്രീ. എം. പ്രദീപ് , തുടങ്ങിയവർ  സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പി.വി. പ്രകാശൻ നന്ദി അറിയിച്ചു. രണ്ട് ദിവസത്തെ കലാമാമാങ്കം കുട്ടികളുടേയും അധ്യാപകരുടേയും സജീവമായ പങ്കാളിത്തത്തിൽ വളരെ മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു.<gallery widths="220" heights="220">
പ്രമാണം:20002-kalolsavam2024-5.jpg|alt=
പ്രമാണം:20002-kalolsavam2024-5.jpg|alt=
പ്രമാണം:20002-kalolsavam2024-4.jpg|alt=
പ്രമാണം:20002-kalolsavam2024-4.jpg|alt=

21:14, 13 ജൂൺ 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024-2025 വട്ടേനാട് സ്കൂളിന്റെ പ്രവർത്തനങ്ങുടെ ഡോക്യുമെന്റേഷൻ കാണാൻ https://drive.google.com/file/d/11QzAYrJpYgulaupt3QCp05XIIhsQk2L2/view?usp=drive_link

വിജയോത്സവം 2025

2024-25 എസ് എസ് എൽ സി പരീക്ഷയിൽ വട്ടേനാട് മോഡൽ സ്കൂൾ 100 % വിജയമെന്ന സ്വപ്നനേട്ടം ആവർത്തിച്ചു. പരീക്ഷയെഴുതിയ 669 കുട്ടികളും വിജയിയ്ക്കുകയും 62 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. സ്കൂളിൻറെ മനോഹരമായ ഈ നേട്ടം 12.05.2025 ന് തിങ്കളാഴ്ച വിജയോത്സവമായി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷയായ ചടങ്ങിന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പി. പി. ശിവകുമാർ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. എം. ബി. രാജേഷ് കുട്ടികൾക്ക് മെഡൽ നൽകിക്കൊണ്ട് വിജയോത്സവം ഉദ്ഘാടനം ചെയ്തു. 669 കുട്ടികൾക്കും മെഡൽ നൽകി അനുമോദിച്ചു. അഭിമാന നേട്ടത്തിൽ പങ്കാളികളായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷാനിബ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി എം. പ്രിയ, വാർഡ് മെമ്പർ ശ്രീമതി സി.സിനി, എസ് എം സി ചെയർമാൻ ശ്രീ. എം. പ്രദീപ്, എംപിടിഎ പ്രസിഡൻറ് ശ്രീമതി സ്മിത, സ്റ്റാഫ് സെക്രട്ടറി ശ്രീ. എൻ.വി. പ്രകാശൻ, പിടിഎ പ്രസിഡന്റ് ശ്രീ സിദ്ദിഖ് അക്ബർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിജയശ്രീ കോഡിനേറ്ററും ഇംഗ്ലീഷ് അധ്യാപികയുമായ ശ്രീമതി ഉഷ എസ്. ചടങ്ങിന് നന്ദി അറിയിച്ചു.

പഠനോത്സവം 2025

2024 -25 അധ്യയന വർഷത്തിലെ പഠനോത്സവം  വട്ടേനാട് മോഡൽ സ്കൂളിൽ മാർച്ച്  28 വെള്ളിയാഴ്ച വിപുലമായി നടത്തി. ത്രിത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റെജീന ഉദ്ഘാടനം  ചെയ്തു. പി ടി എ പ്രസിഡന്റ്‌ സിദ്ധിഖ് അധ്യക്ഷത വഹിച്ചു.വിരമിക്കുന്ന പ്രിൻസിപ്പൽ റാണി അരവിന്ദൻ,അധ്യാപകരായ  എം ശ്യാമ,പി.ആർ.പ്രദീപ് , സി എസ് വത്സല ,എം ഗീത എന്നിവർക്ക് ജില്ലാപഞ്ചായത്തംഗം ഷാനിബ ഉപഹാരം നല്കി.  ഹെഡ്മാസ്റ്റർ പി പിശിവകുമാർ, എം.രഘുനാഥൻ,പഞ്ചായത്ത് -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,എസ് എം സി ചെയർമാൻ,എ ഇ ഓ കെ. പ്രസാദ്  തുടങ്ങിയ നിരവധി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു. തുടർന്ന് 2024 25 അധ്യയനവർഷത്തിൽ  കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രോജക്ടുകളും പഠന മികവുകളും പ്രദർശിപ്പിച്ചു.ഭാഷ ഭാഷേതര വിഷയങ്ങളിലെ കുട്ടികളുടെ സൃഷ്ടികൾ നിരവധി സ്റ്റാളുകളിലായി ക്രമീകരിച്ചു.

കലാലയം 2025

2025 ജനുവരി 17 ന്   സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച  കുട്ടികളുടെ കലാപ്രകടനം കലാലയം 2024 എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ വിപുലമായി അരങ്ങേറി.. പ്രതിഭാധനരായ കുട്ടികളെ പ്രോൽസാഹിപ്പിക്കുകയും അവരുടെ കലാമികവ് എല്ലാവരിലേക്കും എത്തിക്കുകയുമാണ്  ഈ പരിപാടികൊണ്ട് ലക്ഷ്യമിട്ടത്. പാലക്കാട് ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടികളെ സംസ്ഥാന തലത്തിൽ പങ്കെടുപ്പിക്കുന്ന സർക്കാർ സ്ക്കൂളാണ് ജി.വി.എച്ച്.എസ്. വട്ടേനാട്. അത്രയും കുട്ടികളെ പങ്കെടുപ്പിച്ചതിന്റെ സ്വാഭാവികമായ ചെലവുകൾക്കുള്ള ധനസമാഹരണമാർഗ്ഗവും കൂടിയായിരുന്നു കലാലയം 2024. മാതൃകാപരമായ രീതിയിൽ തന്നെ പരിപാടി അരങ്ങേറുകയും അധ്യാപകരും വിദ്യാർത്ഥികളും  നാട്ടുകാരും ചേർന്ന്  പരിപാടി വൻവിജയമാക്കിത്തീർക്കുകയും ചെയ്തു.

ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയിൽ നിറഞ്ഞ സദസ്സിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം കൊണ്ടുവന്ന 16 ഇനങ്ങൾ അവതരിപ്പിച്ചു. യു.പി. നാടകത്തിൽ ആരംഭിച്ച് ജനശ്രദ്ധനേടിയ ഹയർ സെക്കണ്ടറി നാടകത്തോടെ പരിപാടികൾ അവസാനിച്ചു. വിജയങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ആദരണീയരായവ്യക്തികൾക്കുള്ള ഉപഹാരസമർപ്പണവും അതേ വേദിയിൽ വച്ച് നടത്തി. സ്കൂളിൻ്റെ ചരിത്രത്തിലെ തന്നെ അവിസ്മരണീയവും മാതൃകാപരവ്യമായ ചുവടുവയ്പായിരുന്നു കലാലയം 2024.

മനുഷ്യാവകാശ ദിനം 2024

ഡിസംബർ 10 മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ നേതൃത്വത്തിൽ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജി.വി.എച്ച് എസ്. എസ് വട്ടേനാട് സ്കൂളിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ നയിച്ചത് തൃത്താല റേഞ്ച് വുമൺ എക്സൈസ് ഓഫീസർ ശ്രീമതി. ആതിര മാഡം ആയിരുന്നു . ബഹുമാനപ്പെട്ട എച്ച് എം ശ്രീ. ശിവകുമാർ സാർ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് കൺവീനർ വിമല ടീച്ചർ സ്വാഗതം അർപ്പിച്ചു. തുടർന്ന് എക്സൈസ് വകുപ്പിൻെറ നേതൃത്വത്തിൽ പ്രസിദ്ധീകച്ച 'കരുതൽ' എന്ന പുസ്തകം കുട്ടികൾ ഏറ്റുവാങ്ങി. ശേഷം സെമിനാർ നയിച്ച ആതിര മാഡത്തിന് എട്ടാം ക്ലാസിലെ ഹാദിയ നന്ദി പറഞ്ഞു.

ഓണാഘോഷം 2024

ഓണാഘോഷം 2024 ഈ വർഷത്തെ ഓണം വട്ടേനാട് മോഡൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സെപ്റ്റംബർ 13 ന് അതിമനോഹരമായി കൊണ്ടാടി. കൂടിച്ചേരലിൻ്റെ ഹൃദ്യമായ അനുഭവം പങ്കുവെച്ച ഓണാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളിലൂടെ വർണ്ണാഭമായി. യുപി, ഹൈസ്കൂൾ ക്ലാസ്തലങ്ങളിൽ പൂക്കളമത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ കലാവിരുതിൽ വിരിഞ്ഞ മനോഹരമായ പൂക്കളങ്ങളിൽ നിന്ന് മികച്ചവയെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നല്കി. കസേരകളി, വടം വലി , തുടങ്ങിയ കളികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഉച്ചയ്ക്ക് പായസം വിതരണം ചെയ്തു.

നമ്മുടെ ഭൂമി

നമ്മുടെ ഭൂമി എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൻഎസ്എസ് വളണ്ടിയർമാർക്ക് സി എസ് ഗോപാലൻ മാസ്റ്റർ 20.08.2024ന് ക്ലാസെടുത്തു. കൂറ്റനാട് കലവറയിലാണ് ക്ലാസ് സംഘടിപ്പിച്ചത്.ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.

സത്യമേവ ജയതേ

റെസ്പോൺസിബിൾ ജേണലിസം എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൻഎസ്എസ് വളണ്ടിയർമാർക്ക് മാതൃഭൂമി ലേഖകൻ സി മൂസ മാസ്റ്റർ, പെരിങ്ങോട് 2808.2024 ന് ക്ലാസ് എടുത്തു. ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.

വി ദ പീപ്പിൾ

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് എൻഎസ്എസ് വളണ്ടിയർമാർക്ക് അഡ്വക്കേറ്റ് ബിബാസ് സി ബാബു 31.08.2024 ന് ക്ലാസെടുത്തു. ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.

മല്ലികാരാമം2024

വട്ടേനാട് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി "മല്ലികാരാമം പദ്ധതി" തുടങ്ങി. പിടിഎ പ്രസിഡൻറ് ശ്രീ. എം പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.

വയനാട് ദുരിതാശ്വാസ നിധി സമർപ്പണം

വയനാടിനു കൈത്താങ്ങായി വട്ടേനാട് സ്കൂളിലെ കുട്ടികൾ പിരിച്ച 1,60,000/- രുപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സി എം ഡി ആർ എഫിലേക്ക് കുട്ടികൾ സംഭാവന ചെയ്തു

.

പി ടി എയുടെ നേതൃത്വത്തിൽ നിർമിച്ച മുന്നു ക്ലാസ്സ് റ‍ൂമുകളുടെ ഉദ്ഘാടനം

പി ടി എ യുടെ നേതൃത്വത്തിൽ നിർമിച്ച മുന്നു ക്സാസ്സ് റൂമുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 27 നു ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.പി റജീന അധ്യക്ഷയായിരുന്നു . പി ടി എ പ്രസിഡന്റ് ശ്രി എം പ്രദീപ് സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ , വാർഡ് മെമ്പർ എന്നിവർ ആശംസകൾ അറിയിച്ചു. എച്ച് എം ശ്രീ ശിവകുമാർ മാഷ് റിപ്പോർട്ട് അവതരിപ്പിച്ചു .

കായികമേള 2024

2024 ആഗസ്റ്റ് 29, 30 എന്നി ദിവസങ്ങളിലായി 2024 -25 അദ്ധ്യയനവർഷത്തിലെ സ്കൂൾ കായികമേള സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായിട്ടുള്ള എല്ലാ മത്സരങ്ങളും നടത്തുകയുണ്ടായി. കൂടാതെ ഉപജില്ല തലത്തിൽ നടന്ന സ്കൂൾ ഗെയിംസിൽ വട്ടേനാട് സ്കൂളിൽ നിന്നും ഫുട്ബോളിൽ ആൺകുട്ടികളുടെ സബ്ജൂനിയർ, ജൂനിയർ, സീനിയർ തുടങ്ങിയ വിഭാഗങ്ങൾ പങ്കെടുത്തു. സീനിയർ വിഭാഗം ആൺകുട്ടികൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ബാസ്കറ്റ് ബോളിൽ സീനിയർ ആൺകുട്ടികൾ മൂന്നാംസ്ഥാനവും ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ കബഡി ഓപ്പൺ സെലക്ഷനിൽ 2 വിദ്യാർത്ഥികൾക്ക് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സീനിയർ വിഭാഗത്തിൽ ഒരു കുട്ടിക്കും സെലക്ഷൻ ലഭിച്ചു. സബ് ജൂനിയർ , ജൂനിയർ പെൺകുട്ടികളുടെ ഖോ ഖോയിൽ ഒന്നാംസ്ഥാനം നേടിയത് വടടേനാട് സ്കൂളിന്റെ വിജയത്തിന് തിളക്കമേറി. ജൂനിയർ ആൺകുട്ടികളുടെ ഖോ ഖോയിൽ രണ്ടാംസ്ഥാനവും ലഭിച്ചു. സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഖോ ഖോ ഓപ്പൺസെലക്ഷനിൽ പത്തോളം വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. കരാട്ടെ,ബോക്സിങ്, വുഷു തുടങ്ങിയ വ്യക്തികത മത്സരങ്ങളിൽ നിരവധി കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചു.

ഗണിത പൂക്കള മത്സരം 2024

ആഗസ്റ്റ് 22 നു ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത പൂക്കള മത്സരത്തിൽ നിന്ന്

സ്വാതന്ത്ര്യദിനാഘോഷം 2024

വട്ടേനാട് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം പി ടി എ , അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. പ്രിൻസിപ്പാൾ റാണി ടീച്ചർ പതാക ഉയർത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പ്രിൻസിപ്പാൾ റാണി ടീച്ചർ, എച്ച് എം ശിവകുമാർ മാഷ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നല്കി.

സ്കൂൾ കലാമേള 2024

കലോത്സവം ജി വി എച്ച് എസ് എസ് വട്ടേനാട് മോഡൽ സ്കൂളിൽ 2024 ഓഗസ്റ്റ് 13, 14 തിയതികളിലായി സ്കൂൾ കലോത്സവം അരങ്ങേറി . വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമായി കലോത്സവവേദി മാറി. 'നാല് സ്റ്റേജുകളിലായി 105 ഓളം ഇനങ്ങളിൽ ആയിരത്തോളം വിദ്യാർത്ഥികളാണ് യുപി,ഹൈസ്കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി പങ്കെടുത്തത്. ഒന്നാം സ്റ്റേജായ 'നൂപുരധ്വനി'യിൽ നൃത്തനൃത്യങ്ങളും നാടകം, മോണോ ആക്ട് എന്നിവയും അരങ്ങേറി. രണ്ടാം വേദിയായ ശ്രുതിലയത്തിൽ ശാസ്ത്രീയ സംഗീതം, സംഘഗാനം , ലളിതഗാനം തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ സംഗീതവിരുന്നൊരുക്കി. മൂന്നാം വേദിയായ കാദംബരിയിൽ പദ്യം ചൊല്ലലും സംസ്കൃതോത്സവവും നടന്നു. നാലാം വേദിയായ സുകൂൻ അറബി കലോത്സവ വേദിയായി മാറി. കഴിഞ്ഞ കുറേ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ PTA യുടെ ശക്തമായ പിന്തുണയോടെ പുറത്ത് വേദിയൊരുക്കി എല്ലാവർക്കും കാണാനുള്ള സാഹചര്യം ഒരുക്കാൻ സ്കൂളിന് സാധിച്ചു. ഓഗസ്റ്റ് 13 ന് രാവിലെ 9 മണിക്ക്, കഴിഞ്ഞവർഷം പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഗായത്രി കെ. പി. അധ്യക്ഷയായ ചടങ്ങിന് കലോത്സവം സ്കൂൾ തല കൺവീനറും അധ്യാപികയുമായ ശ്രീമതി. ഗായത്രി ടി.വി. സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ശ്രീമതി.റാണി രവീന്ദ്രൻ, വി.എച്ച്. എസ്. ഇ പ്രിൻസിപ്പൽ ശ്രീ. ടിനോ മൈക്കിൾ, ബഹു. ഹെഡ്മാസ്റ്റർ ശ്രീ. പി.ശിവകുമാർ, പി.ടി.എ പ്രസിഡണ്ട് ശ്രീ. എം. പ്രദീപ് , തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പി.വി. പ്രകാശൻ നന്ദി അറിയിച്ചു. രണ്ട് ദിവസത്തെ കലാമാമാങ്കം കുട്ടികളുടേയും അധ്യാപകരുടേയും സജീവമായ പങ്കാളിത്തത്തിൽ വളരെ മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു.

പ്രവർത്തി പരിചയ മേള 2024

ജൂലൈ 26ന് നടന്ന സ്കൂൾ തല പ്രവർത്തി പരിചയ മേളയിൽ നിന്ന്

സ്റ്റാഫ് പിടിഎ സംയുക്ത യോഗം

സ്കൂളിന്റെ വികസനവും അച്ചടക്കവും ചർച്ച ചെയ്യുന്നതിന് സ്കൂളിലെ എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് എസ് വിഭാഗത്തിലെ അധ്യാപകരും പി ടി എ പ്രധിനിധികളും സംയുക്ത യോഗം ചേർന്നു.

ലഹരി വിരുദ്ധദിനം 2024

ജൂൺ -26 ലോക ലഹരി വിരുദ്ധ ദിനം. ജി .വി .എച്ച് എസ് എസ് വട്ടേനാടിൽ എസ്.പി.സിയും, വിമുക്തി ക്ലബും സംയുക്തമായി വിവിധ പരിപാടികളോടെ ലഹരി വിമുക്ത ദിനം ആചരിച്ചു. രാവിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ലഹരിക്കെതിരെയുള്ള ഫ്ലാഷ് മൊബ്, പോസ്റ്റർ / കൊളാഷ് നിർമ്മാണം എന്നിവയുണ്ടായി. തൃത്താല എക്സൈസ് പ്രിവെന്റീവ് ഓഫീസർ ശ്രീ. വി.പി മഹേഷ് സാറിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. പ്രധാനധ്യാപകൻ ശ്രീ. പി. പി ശിവകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.ഒ സുജാത ടീച്ചർ സ്വാഗതം പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ ഷബ്‌നം ഉമ്മർ, അനസ് സ്റ്റാഫ് സെക്രട്ടറി എൻ.വി പ്രകാശൻ സാർ, ശോഭിത ടീച്ചർ എന്നിവർ ആശംസകളറിയിച്ചു. വിമുക്തി ക്ലബ്ബ് കൺവീനർ വിമല ടീച്ചർ നന്ദി രേഖപ്പെടുത്തി.

മൈലാഞ്ചി മൊഞ്ച്2024

മൈലാഞ്ചി മൊഞ്ച് - മെഹന്ദി മത്സരം ജി വി എച്ച് എസ് എസ് വട്ടേനാട് ബക്രീദിനോട് അനുബന്ധിച്ച് കുട്ടികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പാരമ്പര്യവും ആധുനികവുമായ ഡിസൈനുകൾ സമന്വയിപ്പിച്ചു നൂറിലധികം കഴിവുറ്റ കലാകാരികൾ മനോഹമാക്കിയ മൈലാഞ്ചിക്കയ്യുകൾ മത്സരത്തിന് മിഴിവേകി. യുപി വിഭാഗത്തിൽ നിന്ന് 42 കുട്ടികളും എച്ച് എസ് വിഭാഗത്തിൽ നിന്ന് 84 കുട്ടികളുംഎച്ച് എസ് എസ് വിഭാഗം 10 കുട്ടികളും പങ്കെടുത്തു. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്‌ഥാനം ലഭിച്ചവർക്ക്‌ സമ്മാനം വിതരണം ചെയ്തു.

ടോയ്‍ലറ്റ് കോംപ്ലൿസ്

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി 10.06.2024 ന് വട്ടേനാട് സ്കൂളിൽ പുതിയ ടോയ്‍ലറ്റ് കോംപ്ലൿസ് പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ ഉദ്ഘാടനം ചെയ്തു.

വിജയോത്സവം2024

വിജയോത്സവം 2023-24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി സമ്പൂർണ്ണ വിജയം നേടി ജി.വി. എച്ച്.എസ് വട്ടേനാട് സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ച മുഴുവൻ കുട്ടികളേയും അനുമോദിച്ചു കൊണ്ട് 08/06/24 ന് വിജയോത്സവം വിപുലമായി ആഘോഷിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്ക്കൂളിൽ നിന്ന് കൂറ്റനാട് കെ.എം. ഓഡിറ്റോറിയത്തിലേക്ക് മുഴുവൻ വിദ്യാർത്ഥികളും മാർച്ച് നടത്തി. പൂർവ്വ അധ്യാപകർ ഒരുക്കിയ പായസവിതരണത്തിനു ശേഷം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിജയോത്സവം ബഹു. തദ്ദേശ സഹകരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.പി. റജീന , പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. ബാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ, പൂർവ്വ അധ്യാപക പ്രതിനിധികൾ, സ്കൂൾ പി.ടി.എ , എം പി ടി എ ഭാരവാഹികൾ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. വിജയികളായ 611 കുട്ടികൾക്കും വിജയമുദ്രയായി മെഡൽ നല്കി അനുമോദിച്ചതോടൊപ്പം എസ്.എസ്. എൽ.സി. ,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും , എൻ. എം.എം.എസ് ,യു.എസ്. എസ് ജേതാക്കൾക്കും മന്ത്രി ട്രോഫികൾ നല്കി സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച്, വിജയനേട്ടത്തിന് പാരിതോഷികമായി വട്ടേനാട് സ്കൂളിന് ഒരു ബസ്സ് നല്കാമെന്ന ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രഖ്യാപനം സ്കൂളിന് ഇരട്ടിമധുരമായി. ഹെഡ്മാസ്റ്റർ ശ്രീ. ശിവകുമാർ, പ്രിൻസിപ്പാൾ ശ്രീമതി റാണി അരവിന്ദൻ, വി.എച്ച്. എസ്.ഇ പ്രിൻസിപ്പാൾ ശ്രീ ടിനോ മൈക്കിൾ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പ്രവേശനോത്സവം 2024

2024-2025 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3ന് വളരെ ആഘോഷത്തോടെ നടന്നു

ഒരുമിച്ചൊര‍ുക്കാം നമ്മുടെ വിദ്യാലയം

മാലിന്യ മുക്ത വിദ്യാലയത്തിനായി 2024 മെയ് 30ന് പി ടി എ, എസ് എം സി അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ സ്കൂളിൽ ഏകദിന ശുചീകരണ യജ്ഞം നടത്തി.