സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


യാത്രയാവുന്നു

സ്കൂളിൽ നിന്നും ഈ വർഷം മൂന്ന് ടീച്ചർമാർ യാത്രയാവുന്നു. അറബിക് വിഭാഗത്തിൽ നിന്ന് താഹിറ ടീച്ചർ, ഇംഗ്ലീഷ് വിഭാഗത്തിൽ നിന്ന് ശ്രീലത ടീച്ചർ, ഹിന്ദി വിഭാഗത്തിൽ നിന്ന് കുമാരി ടീച്ചർ എന്നിവരാണ് ഈ വർഷം വിരമിക്കുന്നത്.

കലോത്സവം 2023

ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്തമ്പർ 14, 15 തിയ്യതികളിൽ വളരെ ഭംഗിയായി നടന്നു. കഴിഞ്ഞ വർഷം സ്കൂളിൽ നിന്ന് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ കലോത്സവം ഉദ്ഘാടനം ചെയ്തത് എല്ലാവർക്കും വ്യത്യസ്ഥ അനുഭവമായി.

ചുമർ പെയ്‍ന്റിങ് മത്സരം

വിമുക്തി മിഷനും എക്‌സൈസ് വകുപ്പും ചേർന്നു നടത്തുന്ന ലഹരിക്കെതിരെ കൈ കോർക്കാം എന്ന പരിപാടിയുടെ ഭാഗമായി തൃത്താല റേഞ്ച് നടത്തിയ ചുമർ പെയ്ന്റിംഗ് മത്സരത്തിൽ വട്ടേനാട് സ്കൂൾ

കേരളപ്പിറവി ദിനാഘോഷം 2023

കേരളപ്പിറവി ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി മലയാളം മാതൃഭാഷയായവർക്കെല്ലാം വേണ്ടി ഒരു അവസരമൊരുക്കി. മലയാളിക്ക് മലയാളത്തിലെ വരികൾ അന്യം വന്നു പോകുന്നു എന്ന എം ടി യുടെ ആകുലത അദ്ദേഹത്തിന്റെ നവതിയുടെ വർഷത്തിൽ വട്ടേനാട് മലയാണ്മ ഏറ്റെടുത്തു. നീളമുള്ള ചുമരിൽ മലയാളത്തിലെ പ്രിയ കവിതയിലെ ഈരടികൾ നിറയെ എഴുതി , ക്കൊണ്ട് കുട്ടികൾ ഭാഷയെ ഹൃദയത്തിലേറ്റി . കുട്ടികളുടെ ആവേശം അധ്യാപകരിലും പൂർവാധ്യാപകരിലും മറ്റ് സ്കൂൾ സന്ദർശകരിലും നിറഞ്ഞു .കേരളപ്പിറവി ദിനം മിഠായിയായും സ്വയം പരിശീലിച്ച് മധുരമാക്കിയ കയ്‌ പായും നോവുമാത്മാവിനെ സ്നേഹിക്കാത്ത തത്ത്വശാസ്ത്രത്തോടുള്ള എതിർപ്പായും കാവ്യ ചിന്തകളാൽ മധുരീകരിക്കപ്പെട്ടു.

സ്കൂൾ കലോത്സവം 2023

ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്തമ്പർ 16,17 എന്നീ തിയ്യതികളിൽ സംഘടിപ്പിച്ചു. കഴി‍‍ഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ കുട്ടികളാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്

ചന്ദ്രയാൻ 3

ഡിജിറ്റൽ പൂക്കളം

ആഗസ്റ്റ് 14 ന് ഹൈസ്കൂൾ യൂപി വിഭാഗത്തിന് ഡിജിറ്റൽ പൂക്കള മത്സരം നടത്തി. എസ്.ഐ.ടി.സി, എൽ.കെ മാസ്റ്റേർസ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്

മൈലാഞ്ചി മൊഞ്ച്

ശുചീകരണ പ്രവർത്തനം

വാട്ടേനാട് സ്കൂളിൽ ഡ്രൈ ഡേ , ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തി.  എൻ എസ്‌ എസ്‌ , എസ്‌ പി സി . സ്കൗട്ട് , ഗൈഡ് , ജെ  ആർ  സി ,

ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. എച്ച എമ്മിന്റെ  നേതൃത്വത്തിൽ എല്ലാ അദ്ധ്യാപകരും പ്രവർത്തനത്തിന് ഇറങ്ങി

യു പി ബിൽഡിങ്, കാന്റീൻ , അടുക്കള പരിസരം , മുൻഗേറ്റ്, ഗേറ്റ് പരിസരം, ഗ്രൗണ്ട്, നിർമ്മാണത്തിലിരിക്കുന്ന സ്റ്റേജ് പരിസരം, പുതിയ ബ്ലോക്കിന്റെ പിൻവശം, പഴയ ഓഫീസ് ബിൽഡിങ് പരിസരം, ലൈബ്രറി പരിസരം , കിണറ് പരിസരം എന്നിവിടങ്ങൾ വൃത്തിയാക്കി. ക്ലാസ് മുറിയും, വരാന്തയും , ശുചി മുറികളും ക്ലാസ്ടീച്ചർമാരുടെ നേതൃത്വത്തിൽ വൃത്തിയാക്കുകോയും ചായ്തു.

മോട്ടിവേഷൻ ക്ലാസ്

പത്താം ക്ലാസ്സിലെ പഠിത്തത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് നല്കിയ മോട്ടിവേഷൻ ക്ലാസ് തൽസമയം ഉണ്ടായിരുന്ന അധ്യാപകർക്കും വ്യത്യസ്തമായ ഒരു

അനുഭവമായി മാറി. നല്കിയ മുൻ വർഷങ്ങളിലേതു പോലെ മേപ്പയൂർ സ്കൂളിലെ ദിനേശൻ മാഷാണ് ഈ ഒരു അനുഭവം നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്ക് സമ്മാനിച്ചത്.

പങ്കുവെക്കപ്പെട്ട പുതിയ കാര്യങ്ങളും ആശയങ്ങളും കുട്ടികൾ എത്രത്തോളം   ഉൾക്കൊണ്ടുവെന്നത് അവരുടെ പ്രതികരണങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാം .

സാധാരണ ക്ലാസിൽ ഒന്നും മിണ്ടാതെ ഇരിക്കുന്നവരും ശ്രദ്ധയില്ലാതെ ഇരിക്കുന്നവരും ആയ കുട്ടികൾ വളരെ നന്നായാണ് ക്ലാസ്സിൽ പ്രതികരിച്ചത്.

യോഗദിനം

ഹെൽത്ത്‌ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ യോഗദിനം ജൂൺ 21 ന് ആചരിച്ചു. എച്ച്. എം ശിവകുമാർ മാസ്റ്റർ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. അഷ്ടാംഗം ആയുർവേദ വിദ്യാപീഠത്തിലെ Dr. കൃഷ്ണയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നടത്തി. ഹെൽത്ത്‌ ക്ലബ് കൺവീനർ ബീന ടീച്ചർ പരിപാടിക്ക് സ്വഗതം പറഞ്ഞു. പ്രകാശൻ മാസ്റ്റർ, നിഖിൽ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഒമ്പതാം ക്ലാസിലെ വിനയൻ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

മാലിന്യമുക്ത കേരളം

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുളള നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായ മാലിന്യമുക്ത കേരളം പരിപാടിയോടനുബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് 21-06-2023 ബുധനാഴ്ച്ച വട്ടേനാട് സ്കൂളിൽ സംഘടിപ്പിച്ചു. പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. ബാലൻ ഉദ്ഘാടനം ചെയ്തു. എച്ച് എം ശിവക‍ുമാർ മാഷ്, വിനോദ് മാഷ്, ബീന ടീച്ചർ എന്നിവർ പങ്കെടുത്തു.

വായനാദിനം

ജൂൺ 19 വായനാദിനത്തിന് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് അധ്യാപികയും കലാ- സാംസ്കാരിക പ്രവർത്തകയുമായ ശ്രീമതി ഗീത ജോസഫ് ആണ്. ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ ഒതുങ്ങാതെ ജീവിതത്തിന്റെ ഒരു ഭാഗമാവണം എന്ന് അവർ പറഞ്ഞു. വായിക്കാത്ത ഒരു ജീവിതത്തെക്കുറിച്ച ചിന്തിക്കാനേ പാടില്ല എന്ന് അവർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

കുട്ടികൾ തന്നെയാണ് ഈ പരിപാടിയിൽ പ്രധാന കർത്തവ്യങ്ങൾ നിർവ്വഹിച്ചത്. പുണ്യ.ആർ. സ്വാഗതം പറഞ്ഞു. ജെ. നിവേദിത അധ്യക്ഷത വഹിച്ചു. കെ.കൃഷ്ണ ജ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഫിദാ ഫാത്തിമ നന്ദി പ്രകാശിപ്പിച്ചു. ആർട്സ് ക്ലബ് അംഗങ്ങളായ വേദജയും മേധജയും മുഖ്യാതിഥി ക്കുള്ള ഉപഹാര സമർപ്പണം നടത്തി..

പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത് ബഹു. ഹെഡ് മാസ്റ്റർ പി.ശിവകുമാർ ആണ് .തുടർന്ന് ഫെഡറൽ ബാങ്ക് കൂറ്റനാട് ശാഖ സ്കൂൾ ലൈബ്രറിയ്ക്കുള്ള ഉപഹാര സമർപ്പണം നടത്തി. ജൻഡർ ക്ലബ് അംഗങ്ങൾക്കുള്ള പുസ്തകോപഹാരങ്ങൾ കുടുംബശ്രീ (തൃത്താല ) വിതരണം ചെയ്തു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ പരിപാടികൾ നടന്നു.സാമൂഹ്യ ശാസ്ത്ര, ക്ലബ്ബിന്റെ കൈത്താങ്ങ് , സ്കിറ്റ്, ശാസ്ത്ര ക്ലബ്ബിന്റെ പരീക്ഷണം , ശാസ്ത്രവാർത്തകൾ , ഗണിത ക്ലബ്ബിന്റെ പസിൽ , അറബിക്ക് ക്ലബ്ബിന്റെ ഗാനാലാപനം , ഹിന്ദി ക്ലബ്ബിന്റെ ഗസൽ, ദേശഭക്തിഗാനാലാപനം, സംസ്കൃതം ക്ലബ്ബിന്റെ അഷ്ടപദി , ഇംഗ്ലീഷ് ക്ലബ്ബിന്റെ സ്കിറ്റ് , വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കാവ്യാലാപനം, നാടൻ പാട്ട് എന്നീ പരിപാടികളും നടന്നു.

മിനി ഓഡിറ്റോറിയം വർണ്ണാഭമാക്കി ആർട്ട്‌ ക്ലബ്‌ അംഗങ്ങൾ

ചിത്രവിസ്മയം തീർത്തു വിദ്യാർത്ഥികൾ.

സ്കൂളിലെ മിനി ഓഡിറ്റോറിയത്തിന്റെ ചുമരുകളിൽ ഒരു ദിവസം കൊണ്ട് ചിത്രങ്ങൾ രചിച്ചു ശ്രദ്ധ നേടി വട്ടേനാട് സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിൽ പുതിയതായി രൂപീകരിച്ച ആർട്ട് ക്ലബ്ബിലെ അംഗങ്ങൾ ആർട്ട് ക്ലബ് കൺവീനർനർ രഹ്ന ടീച്ചറുടെ നേതൃത്വത്തിൽ 2023-24 അദ്ധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് ശ്രദ്ദേയമായ ഈ പ്രവർത്തനം കാഴ്ച വെച്ചത്. 17 ജൂൺ 2023 ശനിയാഴ്ച 60 ൽ പരം കുട്ടികളുടെ പരിശ്രമത്താൽ നിറം മങ്ങി തുടങ്ങിയ ചുമരുകൾ വർണ്ണാഭമായി.കാർട്ടൂൺ കഥാപാത്രങ്ങളും, പൂക്കളും, ചിത്രശലഭങ്ങളും, മഴവില്ലും മാത്രമല്ല തെയ്യം രൂപവും,വാർളി രൂപങ്ങളും വരെ ചുമരുകളിൽ ഇടം പിടിച്ചു. കുട്ടികൾക്ക് അവരുടെ ഭാവന അനുസരിച്ചു വരയ്ക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു.

വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനത്തിന് മുന്നോടിയായി 17.06.2023 ന് മിനി ഓഡിറ്റോറിയം വർണ്ണാഭമാക്കുന്ന സ്കൂളിലെ ആർട്ട്‌ ക്ലബ്‌ അംഗങ്ങൾ

വിജയോത്സവം2023

ജി വി എച്ച് എസ്‌ എസ്‌ വാട്ടേനാട് സ്കൂളിലെ 2022-2023 വർഷത്തെ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു 16-06-2023 വെള്ളിയാഴ്ച വിജയോത്സവം നടത്തി . കൂറ്റനാട് കെ എം ഓഡിറ്റോറിയത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് . തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബു സദഖത്തുള്ള , എ ഇ ഒ സിദ്ദീഖ് സാർ , ബി പി ഒ പ്രസാദ് സാർ ,പി ടി എ പ്രസിഡന്റ് പി പ്രദീപ്‌ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കു ട്രോഫികൾ നൽകി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് നന്ദി പ്രകാശിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 13-06-2023 ന് ഐ.ടി ലാബിൽ നടന്നു. എസ്.ഐ.ടി.സി നജീബ് മാഷ്, എൽ. കെ മാസ്റ്റർ നസീഫ് മാഷ്, എൽ. കെ മിസ്‍ട്രസ് പ്രസീത ടീച്ചർ, ജെ.എസ്.ഐ.ടി.സി രാധാമണി ടീച്ചർ, ആർച്ച ടീച്ചർ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. 141 ക‍ുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 ക‍ുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.

പരിസ്ഥിതിദിനാഘോഷം

എസ്. ആർ. ജി. മീറ്റിങ്

2022-2023 അക്കാദമിക് വർഷത്തിലെ ആദ്യത്തെ എസ്. ആർ. ജി മീറ്റിങ് 03-06-2023 ന് ചേർന്നു. അക്കാദമിക് നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ യോഗം തീരുമാനിക്കുകയും പ്രവർത്തനങ്ങൾ തയ്യാറാക്കുകയും ചെയ്തു

പ്രവേശനോത്സവം 2023