"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
ശിശുദിന റാലിയുടെ തീമ് അടിസ്ഥാനമാക്കി നിരവധി വിഭവങ്ങളാണ് സ്കൂൾ ഒരുക്കിയിരുന്നത്. അമ്മത്തൊട്ടിൽ അടിസ്ഥാനമാക്കിയുള്ള സ്കൂളിൻറെ പ്ലോട്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. നമ്മുടെ ഇന്നത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ചരിത്ര നായകരെ അനുസ്മരിക്കുന്ന വേഷങ്ങൾ റാലിയുടെ മാറ്റ് കൂട്ടി. വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാടുകൾ, മികവാർന്ന കരകൗശല രൂപങ്ങൾ പേപ്പർ ക്രാഫ്റ്റ്, വിവിധ സംസ്ഥാന വേഷങ്ങൾ അണിഞ്ഞ കുട്ടികൾ ഇവയും റാലിയെ മനോഹരമാക്കി. സ്കൂളിൻറെ ഹോക്കി ടീമും സ്പോർട്സിൽ മികവുകൾ പ്രകടിപ്പിച്ച വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. സ്കൂളിന്റെ സ്വന്തം ബാൻഡ് ടീമിന്റെ താളത്തിനൊത്ത് ചുവട് വെച്ചാണ് കുട്ടികൾ നീങ്ങിയത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു സ്കൂളിന് ട്രോഫി സമർപ്പിച്ചു. | ശിശുദിന റാലിയുടെ തീമ് അടിസ്ഥാനമാക്കി നിരവധി വിഭവങ്ങളാണ് സ്കൂൾ ഒരുക്കിയിരുന്നത്. അമ്മത്തൊട്ടിൽ അടിസ്ഥാനമാക്കിയുള്ള സ്കൂളിൻറെ പ്ലോട്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. നമ്മുടെ ഇന്നത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ചരിത്ര നായകരെ അനുസ്മരിക്കുന്ന വേഷങ്ങൾ റാലിയുടെ മാറ്റ് കൂട്ടി. വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാടുകൾ, മികവാർന്ന കരകൗശല രൂപങ്ങൾ പേപ്പർ ക്രാഫ്റ്റ്, വിവിധ സംസ്ഥാന വേഷങ്ങൾ അണിഞ്ഞ കുട്ടികൾ ഇവയും റാലിയെ മനോഹരമാക്കി. സ്കൂളിൻറെ ഹോക്കി ടീമും സ്പോർട്സിൽ മികവുകൾ പ്രകടിപ്പിച്ച വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. സ്കൂളിന്റെ സ്വന്തം ബാൻഡ് ടീമിന്റെ താളത്തിനൊത്ത് ചുവട് വെച്ചാണ് കുട്ടികൾ നീങ്ങിയത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു സ്കൂളിന് ട്രോഫി സമർപ്പിച്ചു. | ||
ഈ മികവാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും പ്രത്യേകിച്ചും റാണി ടീച്ചർ, ഗീത ടീച്ചർ, അനീഷ് ഉമ്മൻ സാർ ബാൻഡ് മാസ്റ്റർ വിമൽ രാജ് സാർ വിനോദ് സാർ പിടിഎ, മതർ പിടിഎ എസ് എം സി അംഗങ്ങൾ ഏവർക്കും സ്കൂളിൻറെ നന്ദി അറിയിക്കുന്നു.<gallery mode=" | ഈ മികവാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും പ്രത്യേകിച്ചും റാണി ടീച്ചർ, ഗീത ടീച്ചർ, അനീഷ് ഉമ്മൻ സാർ ബാൻഡ് മാസ്റ്റർ വിമൽ രാജ് സാർ വിനോദ് സാർ പിടിഎ, മതർ പിടിഎ എസ് എം സി അംഗങ്ങൾ ഏവർക്കും സ്കൂളിൻറെ നന്ദി അറിയിക്കുന്നു.<gallery mode="packed" widths="180" heights="160" caption="ശിശുദിന റാലി"> | ||
പ്രമാണം:43040-24-sisu2.jpg|alt= | പ്രമാണം:43040-24-sisu2.jpg|alt= | ||
പ്രമാണം:43040-24-sisu3.jpg|alt= | പ്രമാണം:43040-24-sisu3.jpg|alt= |
21:50, 20 നവംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
2023- 24 അധ്യായന വർഷത്തിൽ എസ്എസ്എൽസിക്ക് സ്കൂൾ 100% വിജയം കൈവരിച്ചു 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് മാതൃഭൂമി ഏർപ്പെടുത്തിയ പുരസ്കാരം സ്കൂൾ എച്ച് എം ഉഷ ടീച്ചർ ഏറ്റുവാങ്ങി.
2024 സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടി സ്കൂളിന് അഭിമാനമായി 5 കുട്ടികൾ മീരാ ദേവി, അൽഫിയ, അഭേജ്യോതി, മല്ലിക ശിവാനി ഇവരാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്
ഉപജില്ല കായികമേളയിൽ സ്കൂളിന് മൂന്നാം സ്ഥാനം
തിരുവനന്തപുരം നോർത്ത് ഉപജില്ല കായികമേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ എം. എൽ.എ വി. കെ പ്രശാന്ത് അനുമോദിച്ചു. മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. 12 സ്വർണവും 13 വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 123 പോയിന്റുകളാണ് സ്കൂളിന് ലഭിച്ചത്. ഗവൺമെൻറ് സ്കൂളുകളിലും ഗേൾസ് സ്കൂളുകളിലും ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലാണ്. ഈ വിജയത്തിന് ചുക്കാൻ പിടിച്ച കായിക അധ്യാപകൻ വിനോദ് സാറിനും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും സ്കൂളിൻറെ അഭിനന്ദനങ്ങൾ.
ഉപജില്ല ശാസ്ത്രമേളയിലും മികച്ച പ്രകടനം
തിരുവനന്തപുരം എസ് .എം.വി. സ്കൂളിൽ വച്ച് നടന്ന ഉപജില്ല ശാസ്ത്രമേളയിൽ പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. ഗവൺമെൻറ് വിദ്യാലയങ്ങൾ പരിശോധിച്ചാൽ സ്കൂളിന് ഒന്നാം സ്ഥാനമാണ്. ആകെ പോയിന്റ് നോക്കുമ്പോൾ സ്കൂളിന് അഞ്ചാം സ്ഥാനവും.
സയൻസ് ഐ.ടി പ്രവർത്തി പരിചയ മേളയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സ്കൂളിന് കഴിഞ്ഞു. ഡിജിറ്റൽ പെയിന്റിങ്ങിൽ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിനാണ്. പ്രവർത്തി പരിചയമേളയിൽ ഉഡ് കർവിങ്ങിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.
സി. വി. രാമൻ ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ഒമ്പതാം ക്ലാസ് വിദ്യാർഥിനി നവമി രതീഷിന് ലഭിച്ചു
ശിശുദിന റാലിയിൽ സ്കൂളിന് മൂന്നാം സ്ഥാനം
ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന ശിശുദിന റാലിയിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. 80 ഓളം സ്കൂളുകൾ പങ്കെടുത്ത റാലിയിലാണ് സ്കൂൾ ഈ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്. ഗവൺമെന്റ് സ്കൂളുകളുടെ പട്ടികയിൽ സ്കൂളിന് ഒന്നാം സ്ഥാനമാണ്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും തുടങ്ങി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം വരെയായിരുന്നു റാലി നടന്നത്.
ശിശുദിന റാലിയുടെ തീമ് അടിസ്ഥാനമാക്കി നിരവധി വിഭവങ്ങളാണ് സ്കൂൾ ഒരുക്കിയിരുന്നത്. അമ്മത്തൊട്ടിൽ അടിസ്ഥാനമാക്കിയുള്ള സ്കൂളിൻറെ പ്ലോട്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. നമ്മുടെ ഇന്നത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ചരിത്ര നായകരെ അനുസ്മരിക്കുന്ന വേഷങ്ങൾ റാലിയുടെ മാറ്റ് കൂട്ടി. വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാടുകൾ, മികവാർന്ന കരകൗശല രൂപങ്ങൾ പേപ്പർ ക്രാഫ്റ്റ്, വിവിധ സംസ്ഥാന വേഷങ്ങൾ അണിഞ്ഞ കുട്ടികൾ ഇവയും റാലിയെ മനോഹരമാക്കി. സ്കൂളിൻറെ ഹോക്കി ടീമും സ്പോർട്സിൽ മികവുകൾ പ്രകടിപ്പിച്ച വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. സ്കൂളിന്റെ സ്വന്തം ബാൻഡ് ടീമിന്റെ താളത്തിനൊത്ത് ചുവട് വെച്ചാണ് കുട്ടികൾ നീങ്ങിയത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു സ്കൂളിന് ട്രോഫി സമർപ്പിച്ചു.
ഈ മികവാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും പ്രത്യേകിച്ചും റാണി ടീച്ചർ, ഗീത ടീച്ചർ, അനീഷ് ഉമ്മൻ സാർ ബാൻഡ് മാസ്റ്റർ വിമൽ രാജ് സാർ വിനോദ് സാർ പിടിഎ, മതർ പിടിഎ എസ് എം സി അംഗങ്ങൾ ഏവർക്കും സ്കൂളിൻറെ നന്ദി അറിയിക്കുന്നു.
-
-
-
-
സ്കൂളിൻറെ ശിശുദിന ഫ്ലോട്ട്
-
-
-
-