"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ സ്കൂൾ ശാസ്ത്രമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
(ചെ.) (അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ സ്കൂൾ ശാസ്ത്രമേളക്ക് തുടക്കമായി. എന്ന താൾ അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ സ്കൂൾ ശാസ്ത്രമേള എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
12:05, 24 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
ഒക്ടോബർ 14.ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളക്ക് തുടക്കമായി.
ഒക്ടോബർ 14, 15 സുൽത്താൻ ബത്തേരി സബ്ജില്ലാ സ്ക്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര പ്രവൃത്തി പരിചയ ,ഐ.ടി. മേളകൾക്ക് തുടക്കമായി. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ പ്രവർത്തിപരിചയ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി മേളകൾ അസംപ്ഷൻ സ്കൂളിലും,ഗണിതശാസ്ത്ര മേള ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിലും സംഘടിപ്പിക്കും. ഇതിൽ ആദ്യദിനം പ്രവർത്തിപരിചയ മേളയും, രണ്ടാംദിനം ശസ്ത്ര മേളയും സംഘടിപ്പിക്കും. ഐ ടി മേള രണ്ടു ദിവസമായാണ് സംഘടിപ്പിക്കുന്നത്.സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ഐടി പ്രവർത്തി പരിചയമേളകളുടെ ഉദ്ഘാടനം 14-ാം തീയതി രാവിലെ 10 30 ന് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ബഹുമാനപ്പെട്ട ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി കെ രമേഷ് നിർവഹിച്ചു.മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചു .സന്നദ്ധ സംഘടനകൾ അധ്യാപക അനധ്യാപക സംഘടനകൾ എൻ സി സി, ജെ ആർ സി, സ്കൗട്ട് ഗൈഡ് ,ലിറ്റിൽ തുടങ്ങിയവർ മേളയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു.നേരത്തെ മേളയുടെ സംഘാടനത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനമാരംഭിച്ചിരുന്നു.
മേള ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് .
ഇപ്രാവശ്യത്തെ ശാസ്ത്രമേളയുടെ പ്രത്യേകതയായ്എടുത്തുപറയാവുന്ന ഒരു കാര്യം മേള പൂർണമായി ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് സംഘടിപ്പിച്ചു എന്നതാണ് .മേളയുടെ ഭാഗമായി സ്കൂളിലും പരിസരത്തും നിന്നും ലഭ്യമായ മാലിന്യങ്ങൾ ബത്തേരി നഗരസഭ ഹരിതകർമ്മസേന ജെ ആർ സി ,ടീൻസ് ക്ലബ്ബ് മുതലായവർ ശേഖരിച്ച് തരംതിരിച്ച് നൽകി. പ്രത്യേകിച്ച് നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ പരമാവധി കുറയ്ക്കാനായിട്ടുണ്ട് .പ്ലാസ്റ്റിക്കിന്റെയും പ്ലാസ്റ്റിക് ബാഗുകളുടെയും പ്രത്യേകിച്ച് ക്യാരി ബാഗുകളുടെയും ഉപയോഗം നിയന്ത്രിക്കാനായി.ഈ വർഷത്തെ മേളയ്ക്കായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി തന്നെ രൂപീകരിക്കുകയും ആരംഭം മുതലേ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പരിസ്ഥിതി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കണമെന്ന് സന്ദേശം സ്കൂളുകൾക്ക് നൽകി.മേളയ്ക്ക് പ്ലാസ്റ്റിക്കിന് പകരം പനയോലകളും മറ്റ് പ്രകൃതി അനുയോജ്യമായ വസ്തുക്കളും കൂടുതലായി ഉപയോഗിച്ചു.ഈ കാര്യത്തിലേക്കായി അധ്യാപകരും പിടിഎക്കാരും ഉൾപ്പെടുന്ന പ്രത്യേകമായ ഒരു കമ്മിറ്റി രൂപീകരിച്ച് അതിന് സിസ്റ്റർ ജെസ്സി നേതൃത്വം നൽകി.മേള നടക്കുന്ന ഇടങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ പോസ്റ്റർ പതിപ്പിച്ചു .
കൂടുതൽ ചിത്രങ്ങൾ താഴെ.......