"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 83: വരി 83:

വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്ത് കറ്റമെതിക്കലിന്റെ ഗൃഹാതുരത്വം
 
'''വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്ത് കറ്റമെതിക്കലിന്റെ ഗൃഹാതുരത്വം'''

വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലാണ് കുട്ടികളും അധ്യാപകരും ചേർന്ന് കാർഷിക പാഠത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുന്നത്. കെങ്കേമമായി നടത്തിയ കൊയ്ത്തുൽസവത്തിന്റെ ആവശം ഒട്ടും ചോരാതെയായിരുന്നു കറ്റമെതിക്കലും നടത്തിയത്.  കെട്ടുകളാക്കിയ കതിർ  കറ്റകൾ വൃത്തിയാക്കിയ വിദ്യാലയ അങ്കണത്തിൽ കല്ലിൽ അടിച്ചു പൊഴിച്ചും, കൂട്ടിയിട്ടവ വടി കൊണ്ടടിച്ചുമാണ് പൊഴിച്ചത്. പൊഴിച്ച കറ്റകൾ ചൂടടിക്കാനായി കൂട്ടിയിട്ട് ടാർപോളിൽ കൊണ്ട് മൂടിയിട്ടിട്ടുണ്ട്. അഞ്ചാം ദിവസമാണ് ചൂടടി. പൊഴിച്ചു കിട്ടിയ നെല്ലിനെ ഉണക്കാനായി മാറ്റിയിട്ടുണ്ട്. നെല്ലും കൊയ്ത്തും ജിജ്ഞാസയോടെ തൊട്ടറിഞ്ഞ കുട്ടികൾക്ക് കറ്റമെതിക്കൽ മറക്കാനാവാത്ത നേരനുഭവമാണ് നൽകിയത്.

'''പഴമയിലേക്കൊരു പഠന യാത്ര'''
6 നവംബർ 2024
         വെങ്ങാനൂർ ഗവ: മോഡൽ എച്ച് എസ് എസിലെ എൽ പി വിഭാഗം കുട്ടികളാണ് നാടിന്റെ പൈതൃകവും പഴമയുടെ ഗൃഹാതുരത്വവും നേരിട്ടറിയുവാനായി പഠനയാത്ര നടത്തിയത്. തൊഴുക്കൽ ശ്രീകൃഷ്ണ മൺപാത്ര നിർമ്മാണ കേന്ദ്രത്തിലാണ് സംഘം ആദ്യം എത്തിയത്. അടുക്കളകളിൽ നിന്ന് ഏറെക്കുറെ മൺമറഞ്ഞ മൺപാത്രങ്ങൾ, ചിമ്മിനികൾ, കരകൗശല വസ്തുക്കൾ ചെടിച്ചട്ടികൾ തുടങ്ങി നിരവധിയായ കളിമൺ നിർമ്മിതികൾ, അവയുടെ നിർമ്മാണ ഘട്ടങ്ങൾ ആദ്യവസാനം വരെ കുട്ടികൾ കൗതുകത്തോടെ കണ്ടു നിന്നു.
തുടർന്ന് അമരവിളയിൽ സ്ഥിതിചെയ്യുന്ന ചരിത്ര സാംസ്കാരിക പഠനകേന്ദ്രമായ ചരിത്രമാളികയിലാണ് കുട്ടികൾ എത്തിയത്. നാലു നാലുകെട്ടുകൾ ചേർന്ന പ്രൗഢ ഗംഭീരമായ ആ ചരിത്ര നിർമ്മിതി കുട്ടികൾക്ക് ആശ്ചര്യമുണർത്തിയ കാഴ്ചയായിരുന്നു. പാഠപുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ നാഴിയും, ഇടങ്ങഴിയും,പറയും, പത്തായവും, കലപ്പയും, തേക്കു കൊട്ടയും, തിരികല്ലുകളും, എണ്ണത്തോണിയും, വിവിധയിനം വിളക്കുകളും തുടങ്ങി നിരവധിയായ പുരാവസ്തു ശേഖരങ്ങളാണ് ചരിത്രമാളികയിൽ കുട്ടികളെ കാത്തിരുന്നത്.  കൂടാതെ കളരി അഭ്യാസ പ്രകടനവും കുട്ടികൾക്കായി ഒരുക്കിയിരുന്നു. പഠനം നേരനുഭവത്തിലൂടെ കുട്ടികൾക്കു നൽകണം എന്ന ആഗ്രഹത്തിൽ ഒരു നാഴികക്കല്ലു കൂടി പിന്നിട്ട സംതൃപ്തിയിലാണ് മോഡൽ സ്കൂളിലെ അധ്യാപകർ.

=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]=
=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]=

19:30, 6 നവംബർ 2024-നു നിലവിലുള്ള രൂപം

പ്രാരംഭം

ഏപ്രിൽ 29
ഏപ്രിൽ മാസം 29 ചൊവ്വാഴ്ച പ്രീ പ്രൈമറി മുതൽ 10 വരെയുള്ള എല്ലാ അധ്യാപകരും ഹെഡ്മിസ്ട്രസ് സുഖി ടീച്ചറിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും 2024 25 വർഷത്തെ ചുമതലകൾ ചർച്ച ചെയ്തു ഏറ്റെടുക്കുകയും ചെയ്തു.

ചുമതലകൾ

നെല്ല്കുത്തി സദ്യ

മെയ് 5
ഗവ മോഡൽ എച്ച് എസ് എസ് 2024-25 വർഷത്തെ ഉച്ചഭക്ഷണ കമ്മിറ്റിയും കാർഷിക ക്ലബും സംയുക്തമായി നെല്ല് കത്തി സദ്യ എന്ന പ്രവർത്തനത്തിനായി വെങ്ങാനൂർ നീലകേശി ഏലായിൽ ഒരു വയൽ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുവാൻ തീരുമാനിക്കുകയുണ്ടായി. അതിന്റെ ആരംഭമെന്നോണം 5/5/2024ഞായർ രാവിലെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് കൃഷിയുടെ ഒന്നാംഘട്ട നിലം കിളയ്ക്കൽ ആരംഭിച്ചു.
വിവിധ ഘട്ടങ്ങൾ

പ്രവേശനോത്സവം

ജൂൺ 3

ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ 2024 25 അധ്യായനവർഷത്തെ പ്രവേശനോത്സവം പിടിഎ പ്രസിഡൻറ് പ്രവീണിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടി. എസ്. lസ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി ഒ, വാർഡ് മെമ്പർ ശ്രീമതി മിനി വേണുഗോപാൽ, സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീബ. ടി. എസ്,.പിടിഎ അംഗം ശ്രീ ഷിബു തുടങ്ങിയവർ ആശംസകളും സ്റ്റാഫ്‌ സെക്രട്ടറി ശ്രീ സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് പേപ്പറും കുരുത്തോലയും ഉപയോഗിച്ച് കൊടി തോരണങ്ങൾ കെട്ടി സ്കൂളും പരിസരവും വളരെ മനോഹരമാക്കിയിരുന്നു. നമ്മുടെ സ്കൂളിൽ 53 കുട്ടികൾ ഒന്നാം ക്ലാസിലും 25 കുട്ടികൾ യുകെജിയിലും 30 കുട്ടികൾ എൽകെജിയിലും പ്രവേശനം നേടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾക്ക് സ്ക്രീനിൽ കാണിച്ചുകൊടുത്തു. പുതുതായി വന്ന കുരുന്നുകളെ കിരീടം അണിയിച്ച് അധ്യാപകർ വളരെ സന്തോഷത്തോടെ സ്വീകരിച്ചു വിശിഷ്ടാതിഥികളും അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു കുട്ടികൾക്ക് സമ്മാനമായി നോട്ട്ബുക്കുകൾ. ക്രയോൺസ് പെൻസിൽ തുടങ്ങിയവ നൽകി. കുഞ്ഞുങ്ങൾക്ക് മധുരം നൽകി തുടർന്ന് നമ്മുടെ സ്കൂൾ കൗൺസിലർ ശ്രീമതി മേബിൾ ക്രിസ്തുദാസ് രക്ഷിതാക്കൾക്കായി ക്ലാസെടുത്തു

പരിസ്ഥിതി ദിനം

ജൂൺ 5

ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെവിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു സംസാരിച്ച ടീച്ചർ മില്ലറ്റ് വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ ബിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന ക്വിസ് തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് വിഷ്ണുലാൽ സാർ അറിയിച്ചു. സുജിത ടീച്ചർ ആശംസ അറിയിച്ചു. പ്രിൻസ് ലാൽ സാർ കൃതജ്ഞത അറിയിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.

പേവിഷബാധ ബോധവത്ക്കരണം

ജൂൺ 13 13/6/24 വ്യാഴം, സ്കൂൾ അസംബ്ലിയിൽ ബഹുമാനമുള്ള ഹെഡ്മിസ്ട്രസി ന്റെ അധ്യക്ഷതയിൽ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർ ജവഹർ റാബീസ് രോഗത്തിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സെടുത്തു. റാബീസ് രോഗം രോഗബാധയുള്ള പട്ടിയുടെ കടിയിലൂടെ മാത്രമല്ല, രോഗബാധയുള്ള മറ്റു സസ്തനികളുടെ കടി, അവ ശരീരത്തിലെ മുറിവിൽ നക്കുന്നത് തുടങ്ങിയവയിലൂടെയും  രോഗബാധ ഉണ്ടാകാം എന്നുള്ള ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. പട്ടികൾക്ക് വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്ടർ സംസാരിച്ചു.. പട്ടി കടിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ആശുപത്രിയിൽ പോയി വാക്സിൻ എടുക്കേണ്ട ദിവസങ്ങളുടെ ഇടവേള, വാക്സിൻ ഇടയ്ക്ക് വച്ച് നിർത്താൻ പാടില്ല തുടങ്ങിയ കാര്യങ്ങളെ കുറിച്ചും കുട്ടികൾക്കു മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം വിശദീകരിച്ചു.

  തുടർന്ന് രോഗലക്ഷണങ്ങളെക്കുറിച്ചും എത്രത്തോളം അതു ഭയാനകമാണെന്നും ഡോക്ടറിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

വായനദിനം

ജൂൺ 19 വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ വായനാഗാനം, വായനദിനപ്രതിജ്ഞ, പുസ്തകപരിചയം, വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു. ആശംസയറിയിച്ച് ഹെഡ്മിസ്ട്രസ്, പിടിഎ, വൈസ് പ്രസിഡൻറ് എന്നിവർ സംസാരിച്ചു. വായനദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം അസംബ്ലിയ്ക്ക് മാറ്റ് കൂട്ടി. തുടർന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു. സിദ്ദിഖ് സാർ ആയിരുന്നു ഉദ്ഘാടകൻ. കുട്ടികളുമായി അദ്ദേഹം സംവാദിച്ചു. ഇനിയും ഇത്തരത്തിലുള്ള വിദഗ്ധരുടെ ക്ലാസ്സ് വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു.

പുസ്തകപ്രദർശനം

ലൈബ്രറിയിൽ പുസ്തകം പ്രദർശനം നടത്തി. പലരും വലിയ ആകാംഷയോടെയാണ് അതിനെ നോക്കി കാണുന്നത്. കഥാരചന, കവിതാരചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

പുസ്തകാസ്വാദനം

ടോട്ടോചാൻ, ഒരു കുടയും കുഞ്ഞു പെങ്ങളും, നാലുകെട്ട് തുടങ്ങിയ കൃതികൾ പുസ്തകാസ്വാദനം ചെയ്തു.

ദൃശ്യാവിഷ്കാരം

കാട്ടുപൂവ്, ഭൂമിയ്ക്കൊരു ചരമഗീതം, കണ്ണന്റെ രാധ, കാവൃനർത്തകി, പൂക്കാതിരിക്കാനെനിക്കാവതില്ലേ തുടങ്ങിയ കവിതകളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു.

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വെങ്ങാനൂർ മോഡൽ

ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിശീലന അവബോധ പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ തലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.  വിദ്യാർത്ഥികളിൽ ഏകാഗ്രത, അച്ചടക്കം, ആരോഗ്യശീലങ്ങൾ തുടങ്ങിയവ വളർത്തുന്നതിനും ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും  ഭാരതം ലോകത്തിനു നൽകിയ വിശിഷ്ടമായ വ്യായാമമുറയാണ് യോഗ എന്ന സന്ദേശമാണ് വിദ്യാർത്ഥികൾക്കു നൽകിയത്. PTA പ്രസിഡന്റ് ശ്രീ. P പ്രവീൺ അധ്യക്ഷനായിരുന്ന പരിപാടി പ്രിൻസിപ്പൽ ശ്രീമതി. ബീന TS ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ യോഗാ ദിന സന്ദേശം നൽകി. ശ്രീ.പ്രിൻസ് ലാൽ കുട്ടികൾക്ക് യോഗാ പരിശീലനം നൽകി സീനിയർ ഷീബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, അധ്യാപകരായ  വൃന്ദ, അഞ്ജു താര,  രാജീവ് തുടങ്ങിയ അധ്യാപകർ പങ്കെടുത്തു.

നല്ല ആഹാരശീലം - ബോധവൽക്കരണം

ജൂൺ 19 ജില്ലാശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന ഒ ആർ സി പ്രോജക്ടിന്റെ ഭാഗമായി ജൂൺ 10ന് ലോക സുരക്ഷിത ഭക്ഷണദിനവുമായി ബന്ധപ്പെട്ട് വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി ഇന്ന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. നെയ്യാറ്റിൻകര താലൂക്ക് ഹോമിയോ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ആയ ഡോക്ടർ രാഹുൽ ആർ.ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.കുട്ടികളിൽ കണ്ട് വരുന്ന മോശം ഭക്ഷണശീലത്തെ കുറിച്ചും,അത്തരം ശീലങ്ങൾ നമ്മളിൽ ഉണ്ടാക്കുന്ന രോഗങ്ങളെ കുറിച്ചും, ഹെൽത്തി ആയ ഭക്ഷണ ശീലങ്ങളെകുറിച്ചും ഡോക്ടർ നല്ല രീതിയിൽ ക്ലാസ്സ് എടുത്തു.

ലഹരി വിരുദ്ധ ദിനാചരണം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി 26/6/2024 ന് സ്കൂൾ കൗൺസിലർ ശ്രീമതി മേബിൾ സി യുടെ നേതൃത്വത്തിൽ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കുട്ടികൾ ലഹരി വിരുദ്ധ ദിന സന്ദേശ റാലി നടത്തുകയുണ്ടായി.ഉച്ചയ്ക്ക് കുട്ടികൾക്കായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.ബാലരാമപുരം സ്റ്റേഷനിലെ എസ് ഐ ഹരീഷ് സാർ ക്ലാസിന് നേതൃത്വം കൊടുത്തു.കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.

ദേശാഭിമാനി അക്ഷരമുറ്റം

ജൂൺ 26 അലിയാർ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ.പി.എസ്.ഹരികുമാർ സ്കൂളിന് ദേശാഭിമാനി പത്രം നൽകിക്കൊണ്ട് ചടങ്ങ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ശ്രീ. പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ബീന ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി. സുഖി ടീച്ചർ, എസ്.എസ്.സുമേഷ് (കവി, അദ്ധ്യാപകൻ ) ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സുനിൽകുമാർ നൂൺമീൽ കൺവീനർ ശ്രീ.വിഷ്ണുലാൽ, എസ്പിസി സിപി ഓ.സന്തോഷ്‌, ശ്രീ.ഗ്ലെൻപ്രകാശ്, ശ്രീ.അരുൺ, ശ്രീ. പ്രിൻസ് ലാൽ, ശ്രീമതി. ബീന, ശ്രീമതി. സുജിത, ശ്രീമതി.ബിനിഷ്മ, ശ്രീമതി.ബിനി പൊതുപ്രവർത്തകർ സ്കൂൾ വിദ്യാർത്ഥി - വിദ്യാർഥിനികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ബഷീർ ഓർമ്മദിനം

ജൂലൈ 5
മോഡൽ എച്ച് എസ് എസ് വെങ്ങാനൂരിൽ സമൂചിതമായി ആചാരിച്ചു. ബഷീറിന്റെ കൃതികളെ മുഴുവൻ ഉൾപ്പെടുത്തി ആർച്ച ആലപിച്ച ബഷീർ ഗാനം ഏറെ ഹൃദ്യമായി. ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായ പൂവമ്പഴത്തിലെ അബ്ദുൾ ഖാദറും ജമീലയും സദസ്സിനെ നിശബ്ദമാക്കി ഏറെ പ്രശംസ ഏറ്റുവാങ്ങി. മുച്ചീട്ടുകളിക്കാരന്റെ മകൾ സൈനബയെ അവതരിപ്പിച്ച ഫിദ ഫാത്തിമ തന്റെ സ്വതസിദ്ധമായ ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമായി. തദവസരത്തിൽ "ബഷീർ ദ മാൻ" എന്ന കൈയ്യെഴുത്തു മാസിക ഗ്ലെൻ സാർ പി ടി എ പ്രസിഡന്റിനു നൽകി പ്രകാശനം ചെയ്തു. ഭൂമിയുടെ അവകാശികൾ,ബാല്യകാലസഖി എന്നീ കൃതികളുടെ പുസ്തകപരിചയം ഉണ്ടായിരുന്നു.

സംസ്ഥാന സ്കൂൾ ഒളിംപിക് ദിനാചരണവും പ്രതിജ്ഞയും

ജൂലൈ 27
2024 പാരിസ് ഒളിംപിക്സിനോടനുബന്ധിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ഒളിംപിക് ദിനാചരണം വെങ്ങാനൂർ ഗവ: മോഡൽ HSS ൽ സമുചിതമായി സംഘടിപ്പിച്ചു. അത്ലറ്റുകൾ എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിഭാഗങ്ങൾ ഒരുമിച്ചു നടത്തിയ റാലി ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. റാലി കഴിഞ്ഞെത്തിയ ശേഷം വിദ്യാർത്ഥികൾ ഒന്നടങ്കം സ്കൂൾ ഒളിംപിക് ദിന പ്രതിജ്ഞ ചൊല്ലി സംസ്ഥാന സ്കൂൾ ഒളിപിക്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കായികാധ്യാപകൻ ശ്രീ. കാമരാജ് സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ഷീബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുനിൽ സാർ, സന്തോഷ് സാർ, ശ്രീജ ടീച്ചർ, പ്രിൻസ് ലാൽ സാർ, അരുൺ സാർ തുടങ്ങിയ അധ്യാപകരും പങ്കെടുത്തു.

വൃക്ഷത്തൈ വിതരണം

ജൂലൈ 30

നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ. പ്രവീൺ അവർകളുടെ സാന്നിദ്ധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ വിതരണോൽഘാടനം നിർവ്വഹിച്ചു. അധ്യാപകരായ ഷീബ ടീച്ചർ, രജി ടീച്ചർ, സുലഭ ടീച്ചർ, പ്രിൻസ് ലാൽ സാർ എന്നിവർ പങ്കെടുത്തു.

സ്കൂൾ കായിക ദിനം

ഓഗസ്റ്റ് 6

ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് കോവളം എംഎൽഎ ശ്രീ അഡ്വക്കേറ്റ് എംഎൽഎ വിൻസൻറ് നിർവഹിച്ചു ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി മാർച്ച് പാ സ്റ്റ് എസ് പി സി ലിറ്റിൽ കൈ ജെ ആർ സി എൻഎസ്എസ് എന്നീ ക്ലബ്ബുകൾനയന മനോഹരമായി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കായിക മത്സരം നടന്നു

മോഡൽ സ്പോർട്ടത്ത്‌ലോൺ  ഉദ്ഘാടനം നിർവഹിക്കപ്പെട്ടു

വെങ്ങാനൂർ: വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കായികമേഖലയിൽ മികച്ച പരിശീലനം നൽകുന്നതിലേക്കായി ഫുഡ്ബോൾ, ഹാന്റ്ബോൾ, വോളി ബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, കബഡി, ടെന്നിസ് എന്നീ കോർട്ടുകളുടെയും പരിശീലനത്തിന്റെയും ഉദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്തംഗം ശ്രീ. ഭഗത് റൂഫസ് അവർകൾ നിർവഹിച്ചു.വരുന്ന മൂന്നാമത്തെ ഒളിമ്പിക്സിൽ നമ്മുടെ വിദ്യാലയത്തിലെ പ്രതിനിധി ഉണ്ടാകണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം എന്ന മോട്ടോ അധ്യക്ഷത വഹിച്ച പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ശ്രീമതി. ബീന ടി എസ്, ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി. ഡി ഒ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടി എ, സ്റ്റാഫ് സെകട്ടറി ശ്രീ.സുനിൽകുമാർ, കായികാധ്യാപകൻ ശ്രീ. കാമരാജ്, മറ്റധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്ത് കറ്റമെതിക്കലിന്റെ ഗൃഹാതുരത്വം

വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലാണ് കുട്ടികളും അധ്യാപകരും ചേർന്ന് കാർഷിക പാഠത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുന്നത്. കെങ്കേമമായി നടത്തിയ കൊയ്ത്തുൽസവത്തിന്റെ ആവശം ഒട്ടും ചോരാതെയായിരുന്നു കറ്റമെതിക്കലും നടത്തിയത്.  കെട്ടുകളാക്കിയ കതിർ  കറ്റകൾ വൃത്തിയാക്കിയ വിദ്യാലയ അങ്കണത്തിൽ കല്ലിൽ അടിച്ചു പൊഴിച്ചും, കൂട്ടിയിട്ടവ വടി കൊണ്ടടിച്ചുമാണ് പൊഴിച്ചത്. പൊഴിച്ച കറ്റകൾ ചൂടടിക്കാനായി കൂട്ടിയിട്ട് ടാർപോളിൽ കൊണ്ട് മൂടിയിട്ടിട്ടുണ്ട്. അഞ്ചാം ദിവസമാണ് ചൂടടി. പൊഴിച്ചു കിട്ടിയ നെല്ലിനെ ഉണക്കാനായി മാറ്റിയിട്ടുണ്ട്. നെല്ലും കൊയ്ത്തും ജിജ്ഞാസയോടെ തൊട്ടറിഞ്ഞ കുട്ടികൾക്ക് കറ്റമെതിക്കൽ മറക്കാനാവാത്ത നേരനുഭവമാണ് നൽകിയത്.

പഴമയിലേക്കൊരു പഠന യാത്ര

ചിത്രശാല 🖼️