"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പ്രവേശനോത്സവം-2024/കൂടുതൽ വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 13: വരി 13:


https://www.youtube.com/watch?v=LIHqWvditVw
https://www.youtube.com/watch?v=LIHqWvditVw
[[പ്രമാണം:15051 pravesh c99.jpg|ലഘുചിത്രം|541x541ബിന്ദു]]
[[പ്രമാണം:15051 pravesh c8.jpg|ഇടത്ത്‌|ലഘുചിത്രം|552x552ബിന്ദു]]

20:08, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം

ജ‍ൂൺ 3.സ്കൂൾ പ്രവേശനോത്സവം-2024

സ്കൂൾ പ്രവേശനോത്സവം-2024

സംസ്ഥാന തല പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെഎട്ടരയോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടേനാൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് മറ്റ് പിടിഎ അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം അവരുടെ രക്ഷിതാക്കളും സ്വീകരണ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. തുടർന്ന് അസംബ്ലി ചേർന്ന് വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും എട്ടാം ക്ലാസിലെ ചാർജുള്ള അധ്യാപകർ പുതിയ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് വിളിച്ചുകൊണ്ടു പോവുകയും ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർഥികൾക്ക് മികച്ചൊരു അധ്യയന വർഷം ആശംസിച്ചു.

ബാൻഡ് മേളത്തിന്റെ അകമ്പടി

വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് പിടിഎയും അധ്യാപകരും ബാൻഡ് മേളം തയ്യാറാക്കിയിരുന്നു.ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയുള്ള സ്വീകരണം പുതിയ വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി.

പിടിഎ യുടെനേതൃത്വം.

വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് പി ടി എ യുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത് .വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് ബാൻഡ് മേളം തയ്യാറാക്കുകയും ,പ്രത്യേക കമാനങ്ങളും തയ്യാറാക്കിയിരുന്നു .വിദ്യാർത്ഥികൾക്ക് നൽകാൻ പൂക്കളും മിഠായികളും തയ്യാറാക്കി വച്ചു.

പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click

https://www.youtube.com/watch?v=LIHqWvditVw