"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ)
(Year frame ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}<nowiki>{Yearframe/Pages}}</nowiki>


'''ചതുരപ്പുളിയുടെ നാലാം പിറന്നാൾ ആഘോഷിച്ച വിദ്യാർത്ഥികൾ'''   
'''ചതുരപ്പുളിയുടെ നാലാം പിറന്നാൾ ആഘോഷിച്ച വിദ്യാർത്ഥികൾ'''   

02:35, 6 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

{Yearframe/Pages}}

ചതുരപ്പുളിയുടെ നാലാം പിറന്നാൾ ആഘോഷിച്ച വിദ്യാർത്ഥികൾ

കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ   ചതുരപ്പുളിയുടെ നാലാം പിറന്നാൾ ആഘോഷിച്ചു. 2020 ലെ പരിസ്ഥിതി ദിനത്തിൽ സ്ക്കൂൾ അങ്കണത്തിൽ നട്ട ഫലവൃക്ഷത്തൈ നാലുവർഷം പിന്നിട്ടതാണ് ആഘോഷമാക്കിയത്.

  സ്ക്കൂൾ പരിസരം വൃത്തിയാക്കൽ ,പച്ചക്കറിത്തോട്ടത്തിനു വേണ്ട ഗ്രോ ബാഗുകൾ സജ്ജമാക്കൽ ,ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ  പെൻബോക്സ് പദ്ധതി എന്നിവയും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു . പ്രകൃതിയിൽ പരാഗണം നടത്തുന്നതിൽ തേനീച്ചകളുടെ പങ്ക് അനിവാര്യമാണെന്ന സന്ദേശം നൽകി ചതുരപ്പുളി മരത്തിൽ തേനീച്ച വളർത്തലും തുടങ്ങി. പ്രധാനാധ്യാപകൻ സജി ജോസഫ് ഉദ്ഘാടനം ചെയ്തു . ഷിബി ജോസ് ,ആയിഷ ഇ നജ്മ , ബിൻസി മാത്യു ,ജോസഫ് ഫ്രാങ്ക്ലിൻ ,എമിൽ റോസ് എന്നിവർ നേതൃത്വം നൽകി.

 വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജൂൺ 13 മുതൽ 21 വരെ സെൻമേരിസ് ഹൈസ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. 


 ജൂൺ 13

ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക എന്ന ലക്ഷ്യത്തോടെ മരം വെച്ച് പിടിപ്പിക്കൽ പോസ്റ്റർ രചന കവിത രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

ജൂൺ 14

സുസ്ഥിരമായ ഭക്ഷണരീതി ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറിത്തോട്ട നിർമ്മാണം ആരംഭിച്ചു.

ജൂൺ 15

ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഈ വേസ്റ്റ് എംആർഎഫ്  സ്ഥാപിക്കൽ, ഹരിത കർമ്മ സേനയ്ക്ക് കൈമാറൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

ജൂൺ 18

 മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വേസ്റ്റ് ബിൻ സ്ഥാപിക്കൽ, ശുചീകരണം, അങ്ങാടികളിൽ എംആർഎഫ് സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.

ജൂൺ 19

 ഊർജ്ജ സംരക്ഷണം വൈദ്യുത ഉപയോഗം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബോധവൽക്കരണം സംഘടിപ്പിച്ചു ഊർജ്ജ സംരക്ഷണ സന്ദേശ കാർഡുകൾ തയ്യാറാക്കി കൂട്ടുകാരുടെ രക്ഷിതാക്കൾക്ക് അയച്ചു കൊടുക്കാൻ പറഞ്ഞു സിഎഫ്എൽ ബൾബുകൾക്ക് പകരം എൽഇഡി ബൾബുകൾ ഉപയോഗിക്കാൻ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി.

ജൂൺ 20

  ജല സംരക്ഷണം. വീട്ടിൽ മഴക്കുഴി നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്കും നൽകി. സ്കൂളിനടുത്തുള്ള ജലാശയം കുട്ടികൾ ശുചീകരിച്ചു. ജലസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന നടത്തി. 

ജൂൺ 21

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. ഒഴിഞ്ഞ പേന കൂടുതൽ ശേഖരിച്ച് പെൻബോക്സിൽ നിക്ഷേപിക്കുവാൻ തുടങ്ങി.