"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:

== പിടിഎ ജനറൽ ബോഡി മീറ്റിംഗ് ==
== പിടിഎ ജനറൽ ബോഡി മീറ്റിംഗ് ==
സെയിൻ്റ് ജോസഫ്സ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സംഘടനയുടെ 2024 - 25 അധ്യയന വർഷത്തെ പ്രഥമ യോഗം 2024 ജൂലൈ 11ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന പി എ ഏവർക്കും സ്വാഗതം ആശംസിച്ചു. യോഗത്തിൽ ലോക്കൽ മാനേജർ സിസ്റ്റർ  ടെസി ദേവസി, മട്ടാഞ്ചേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ സാർ, പിടിഎ പ്രസിഡൻറ് ജോർജ് പി ജി, വാർഡ് മെമ്പർ ഗ്രേസി ജസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.
   
Art of Parenting എന്ന വിഷയവുമായി ബന്ധപ്പെട്ട് അനിൽകുമാർ സാർ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി. ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസി അധ്യക്ഷ പ്രസംഗത്തിൽ നമ്മുടെ ചിന്തകൾ മറ്റുള്ളവരുടെ ചിന്തകൾ ആക്കി മാറ്റാൻ ശ്രമിക്കരുതെന്നും അക്ഷരം പഠിച്ചാൽ മാത്രം സംസ്കാരം ലഭിക്കില്ല എന്നും അത് കുട്ടികളെ മാതാപിതാക്കളാണ്  പഠിപ്പിക്കേണ്ടതെന്നും പറയുകയുണ്ടായി.
 
അതേ തുടർന്ന് 2024 20025 അധ്യായന വർഷത്തെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പി.ജെ  ജോർജ് പി ജി പ്രസിഡണ്ടായി, വൈസ് പ്രസിഡണ്ടായി മേരി അഞ്ജു പി എസ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മെമ്പറായി ബാബു രതീഷ് കെ ജെ, എം പി ടി എ അംഗമായി എലിസബത്ത് രേഷ്മ കെ എസ്, നൂൺ ഫീഡിങ് കമ്മിറ്റി അംഗങ്ങളായി സിബി ബിനു, ജോസഫ് സിബിൻ, സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗമായി ഇമ്മാനുവൽ സിനോഷ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായി റോഷിമോൾ ജിനോയ്, മേരി ഡയാന എം ജെ, ട്രീസ നെക്സി, ലാലു ചന്ദ്ര, ലിജിൻ മേരി എന്നിവരെയും തെരഞ്ഞെടുത്തു.
അധ്യാപകരിൽ നിന്നും പിടിഎ സെക്രട്ടറിയായി അനീറ്റ കാർമൽ, അസിസ്റ്റൻറ് സെക്രട്ടറിയായി ശന്യ മേരി, എക്സിറ്റ്യൂട്ട് അംഗങ്ങളായി സിസ്റ്റർ സുനിതാ , ലൂസി ജസീന്ത, ലിറ്റാ പീറ്റർ, ജാക്ക്വിലിൻ പി എം, സിസ്റ്റർ ലിറ്റിൽ ഫ്ലവർ, സൂസൻ റിയ എന്നിവരെയും തെരഞ്ഞെടുത്തു.
നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച കുട്ടികൾക്കും യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ ഹേവ്‌ലിൻ നിക്കോളിനും നൽകി ആദരിച്ചു. സമ്മാന അർഹരായ കുട്ടികളെ പ്രതിനിധീകരിച്ച് മരിയ റോസ് നടത്തിയ മറുപടി  പ്രസംഗത്തിൽ അടിസ്ഥാന വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും ഈ വിദ്യാലയത്തിൽ നിന്നും  ലഭിച്ചതാണെന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി. തുടർന്ന് അധ്യാപക പ്രതിനിധി സെൻസി കർവാലോ സമ്മാനാർഹരായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. അനീറ്റ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് യോഗം പര്യവസാനിച്ചു

== ചാന്ദ്രദിനം 2024-2025 ==
== ചാന്ദ്രദിനം 2024-2025 ==
[[പ്രമാണം:26342 chandra2.jpg|ലഘുചിത്രം|ചാന്ദ്രദിനം]]
[[പ്രമാണം:26342 chadra1.resized.jpg|ലഘുചിത്രം|ചാന്ദ്രദിനം]]

14:03, 19 നവംബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോൽസവം

praveshnolsavam-24

2024 ജൂൺ 3ന് സ്‌കൂൾ പ്രവേശനോത്സവം  കൃത്യം 

praveshanolsavam-24

10 30 ന്  ബാൻഡ്  മേളത്തിന്റെ അകമ്പടിയോടെ  നവാഗതരായ  90 ഓളം  കുട്ടികളെ  സ്വീകരിച്ചു.  ഈശ്വര പ്രാർത്ഥനയോടെ  പരിപാടികൾക്ക്  തുടക്കം കുറിച്ചു.  ബഹുമാനപ്പെട്ട  പ്രധാന അധ്യാപിക Rev. Sr. Anna Lissy  ഏവരെയും  സ്വാഗതം ചെയ്തു  ബ്ലോക്ക് മെമ്പർ  ശ്രീമതി.  സിന്ധു ജോഷി  ഉദ്ഘാടന കർമ്മം  നിർവഹിച്ചു. PTA  പ്രസിഡൻറ്   ശ്രീ ജോർജ്  പി ജെ  നവാഗതരായ കുട്ടികൾക്ക്  ആശംസകൾ  അർപ്പിച്ച്  സംസാരിക്കുകയുണ്ടായി. പ്രതീകാത്മക  പാഠപുസ്തക വിതരണം  വാർഡ് മെമ്പർ  ശ്രീമതി  ഗ്രേസി ജസ്റ്റിൻ  നിർവഹിക്കുകയുണ്ടായി. എൽ പി വിഭാഗത്തിലെ  കലാകാരികളായ  കുട്ടികളുടെ  മനോഹരമായ  നൃത്തച്ചുവടുകൾ  നവാഗതരായ കുട്ടികൾക്ക്  സന്തോഷം നൽകി. പുതിയതായി  എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും  മിഠായിയും   സമ്മാനവും നൽകി.  തുടർന്ന്  രക്ഷാകർതൃ വിദ്യാഭ്യാസത്തെക്കുറിച്ച്  ജിഷ ടീച്ചർ  ക്ലാസ് എടുത്തു.  മേരി ടീച്ചർ  ഏവർക്കും  നന്ദി പറഞ്ഞു.

  ലോക പരിസ്ഥിതി ദിനാഘോഷം

World Environment Day

2024-2025  ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം"

പരിസ്ഥിതി സംരക്ഷണത്തിൻ്റെയും സുസ്ഥിരതയുടെയും പ്രാധാന്യം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ ഒന്നിക്കുന്ന ദിവസമാണ് പാരിസ്ഥിതി ദിനം. പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കാനും  പുനഃസ്ഥാപിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്തത്തിൻ്റെ ആഗോള ഓർമ്മപ്പെടുത്തലായി വർഷം തോറും ജൂൺ 5-ന് ആഘോഷിക്കുന്നു.

ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം" എന്നതാണ് ഈ വർഷത്തെ പ്രമേയം.

. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാട്ടിപ്പറമ്പ് സെന്റ് ജോസഫ് വിദ്യാലയം വളരെ ആവേശത്തോടെ തന്നെയാണ് ഈ ദിനവും കൊണ്ടാടിയത്.ഒരുക്കങ്ങൾക്ക് മുന്നോടിയായി തന്നെ മെയ് 30 വെള്ളിയാഴ്ച സയൻസ് അധ്യാപകർ ഒരു അവലോകനയോഗം നടത്തുകയുണ്ടായി.പ്രസ്തുത യോഗത്തിൽ ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള മത്സരങ്ങളും കാര്യപരിപാടികളെയും കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. കുട്ടി കർഷകനെ ആദരിക്കാം, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്, പോസ്റ്റർ മേക്കിങ് എന്നീ മത്സരങ്ങൾ ഇതിനു മുന്നോടിയായി നടത്തുകയും,എൽപി യുപി തലത്തിൽ വിജയിയെ കണ്ടെത്തുകയും ചെയ്തു.കുട്ടികൾ സജീവമായി തന്നെ ഈ മത്സരങ്ങളിൽ പങ്കെടുത്തു.

             2024 ജൂൺ 5 ബുധനാഴ്ച രാവിലെ 10:30 ന് സ്കൂൾ അങ്കണത്തിൽവച്ച് പരിസ്ഥിതി ദിനാഘോഷം നടത്തപ്പെട്ടു. ശാസ്ത്രക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അവതാരകരായിരുന്നത് ഷന്യ ടീച്ചറും,ജോസ്ന ടീച്ചറും,ജിഷ ടീച്ചറുമായിരുന്നു. സ്കൂളിലെ ഗായകസംഘം  ഭക്തിനിർഭരമായ പ്രാർത്ഥനാ ഗീതത്തോടെയാണ് കാര്യപരിപാടികൾ ആരംഭിച്ചത്. ജോസ്ന ടീച്ചർ ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടർന്ന് 2024 - 2025ലെ സയൻസ് ക്ലബ്ബ് ഔദ്യോഗികമായി ഹെഡ് മിസ്ട്രസ് Rev. Sr Anna Lisy ഉദ്ഘാടന കർമ്മം നിർവഹിച്ചു.വിവിധ മത്സരങ്ങൾ വിജയികളായ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.അസംബ്ലിയിൽ കർഷകപ്രഗൽഭരായ ശ്രീജൂടപ്പൻ,ശ്രീ രവീന്ദ്രൻ, ശ്രീ രവീന്ദ്രകുമാർ എന്നിവർ കുട്ടികളെ ബോധവൽക്കരിച്ചു സംസാരിച്ചു.വിദ്യാർത്ഥി പ്രതിനിധികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ശേഷം വിദ്യാർത്ഥിപ്രതിനിധി കുമാരി ഹന്ന മരിയ പരിസ്ഥിതിദിനത്തിന്റെ പ്രമേയത്തെ കേന്ദ്രീകരിച്ച് കൊച്ചു പ്രസംഗം അവതരിപ്പിച്ചു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും,അന്യം നിന്നു പോകുന്ന കൃഷി വീണ്ടെടുക്കുവാനും സന്ദേശം തരുന്ന മനോഹരമായ പരിസ്ഥിതി നൃത്തം കുമാരി മേരി റോമയും സംഘവും അവതരിപ്പിച്ചു.മഴക്കാല രോഗങ്ങൾ, വ്യക്തി ശുചിത്വം എന്നിവയെ ആസ്പദമാക്കി മനോഹരമായ ബോധവൽക്കരണനാടകം അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.ഭൂമിയുടെ മനോഹാരിത വിളിചോതുന്ന ഇമ്പമായ ഗാനം കുമാരി മേരി ഷാൻറ്റലും സംഘവും ആലപിച്ചു.   

           പ്രകൃതി ദുരന്തങ്ങൾക്ക് കാരണം മനുഷ്യരുടെ ചെയ്തികൾ ആണെന്ന  സന്ദേശവും അതോടൊപ്പം വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വവും തങ്ങളിൽ നിക്ഷിപ്തമാണെന്ന അവബോധവും ശ്രീ ജൂടപ്പൻ തന്റെ എളിയ സന്ദേശത്തിലൂടെ പറഞ്ഞു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ മഴക്കാല രോഗങ്ങളെയും വ്യക്തി ശുചിത്വത്തെയും കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി. റിയ ടീച്ചറിന്റെ നന്ദി പ്രസംഗത്തിലൂടെ  പരിസ്ഥിതി ദിനാഘോഷങ്ങൾ സമാപിച്ചു.

വായന ദിനാചരണം

2024_ 25 അധ്യായന വർഷത്തിലെ സെന്റ് ജോസഫ് വിദ്യാലയത്തിലെ വായനാദിന പരിപാടികൾ അസംബ്ലി ഓടുകൂടി ആരംഭിച്ചു.  

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു.

ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും അതോടൊപ്പം വായന ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, പോസ്റ്റർ, പുസ്തക പരിചയം മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.

കുട്ടികൾ വായിച്ചിട്ടുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായനാദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ഒരു ഡാൻസ് നാലാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയുണ്ടായി.

വായനാദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലുകയും ചെയ്തു.എല്ലാ ക്ലാസും ലൈബ്രറി ഒരുക്കുകയുംചെയ്തു.ഒന്ന് രണ്ട് ക്ലാസുകളിൽ അക്ഷര കാർഡുകൾ ഉണ്ടാക്കുകയും അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാക്കുകളിൽ നിർമ്മിക്കുന്ന പ്രവർത്തനം നൽകുകയും ചെയ്തു.വായനാദിനത്തിൽ നടത്തിയ എല്ലാ മത്സരങ്ങളിലും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.

യോഗാ ദിനാചരണം

സെന്റ്.ജോസഫ് എൽപി ആൻഡ് യുപി സ്കൂൾ മാനാശ്ശേരിയിൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കുട്ടികളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. വ്യക്തികളിലെ ശാരീര മാനസിക ആരോഗ്യത്തിന് യോഗ വളരെയധികം സഹായിക്കുന്നു. രോഗങ്ങളെ പ്രതിരോധിക്കുന്നതിലും യോഗയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ  മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം

എന്നിവ വരാനുള്ള സാഹചര്യം വളരെ കൂടുതലാണ്. യോഗ പരിശീലനത്തിലൂടെ ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുന്ന ഹോർമോണുകളുടെ ഉൽപാദനം കുറയ്ക്കുവാൻ സാധിക്കും.നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ.

യോഗ പരിശീലകരായ അരുൺ എസ് നായർ, ഗായത്രി അജിത്ത് എന്നിവരാണ്

സെന്റ് ജോസഫ്സ് സ്കൂളിൽ യോഗ പരിശീലനം നൽകിയത്.

ലോക ലഹരി വിരുദ്ധ ദിനാഘോഷം

ജൂൺ 26ാം തീയതി  വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു “കാര്യങ്ങൾ വ്യക്തം , പ്രതിരോധത്തിൽ ഊന്നുക” എന്നതാണ് 2024-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന തൻെറ  സന്ദേശപ്രസംഗത്തിൽ മദ്യം മയക്കുമരുന്ന് എന്നിവയല്ല മറിച്ച് ജീവിതം ഒരു ലഹരിയാവണം എന്ന് വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു . പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും ഈ വരികൾ ഏറ്റു പറഞ്ഞു “say no to drug say yes to life”. ആൽബിൻ സേവിയർ, സെറ മരിയ എന്നിവർ ലഹരി വിരുദ്ധ ദിന ആശംസകൾ പങ്കുവെച്ചു. വിദ്യാർത്ഥികൾക്കായി സ്കൂൾതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ പി തലത്തിൽ മുദ്രാവാക്യം ചൊല്ലലും, യു പി തലം പോസ്റ്റർ നിർമ്മാണവും മത്സരങ്ങൾ നടത്തി. വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി ലഹരിക്കെതിരെ പോരാടാൻ മനസ്സിനെ സജ്ജമാക്കി ഒരു സാഹചര്യത്തിലും ഒരുതരത്തിലുമുള്ള ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബ് പ്രതിനിധി ഏവർക്കും നന്ദി അർപ്പിച്ചു.

പിടിഎ ജനറൽ ബോഡി മീറ്റിംഗ്

സെയിൻ്റ് ജോസഫ്സ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സംഘടനയുടെ 2024 - 25 അധ്യയന വർഷത്തെ പ്രഥമ യോഗം 2024 ജൂലൈ 11ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന പി എ ഏവർക്കും സ്വാഗതം ആശംസിച്ചു. യോഗത്തിൽ ലോക്കൽ മാനേജർ സിസ്റ്റർ  ടെസി ദേവസി, മട്ടാഞ്ചേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ സാർ, പിടിഎ പ്രസിഡൻറ് ജോർജ് പി ജി, വാർഡ് മെമ്പർ ഗ്രേസി ജസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.

Art of Parenting എന്ന വിഷയവുമായി ബന്ധപ്പെട്ട് അനിൽകുമാർ സാർ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി. ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസി അധ്യക്ഷ പ്രസംഗത്തിൽ നമ്മുടെ ചിന്തകൾ മറ്റുള്ളവരുടെ ചിന്തകൾ ആക്കി മാറ്റാൻ ശ്രമിക്കരുതെന്നും അക്ഷരം പഠിച്ചാൽ മാത്രം സംസ്കാരം ലഭിക്കില്ല എന്നും അത് കുട്ടികളെ മാതാപിതാക്കളാണ്  പഠിപ്പിക്കേണ്ടതെന്നും പറയുകയുണ്ടായി.

അതേ തുടർന്ന് 2024 20025 അധ്യായന വർഷത്തെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പി.ജെ ജോർജ് പി ജി പ്രസിഡണ്ടായി, വൈസ് പ്രസിഡണ്ടായി മേരി അഞ്ജു പി എസ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മെമ്പറായി ബാബു രതീഷ് കെ ജെ, എം പി ടി എ അംഗമായി എലിസബത്ത് രേഷ്മ കെ എസ്, നൂൺ ഫീഡിങ് കമ്മിറ്റി അംഗങ്ങളായി സിബി ബിനു, ജോസഫ് സിബിൻ, സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗമായി ഇമ്മാനുവൽ സിനോഷ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായി റോഷിമോൾ ജിനോയ്, മേരി ഡയാന എം ജെ, ട്രീസ നെക്സി, ലാലു ചന്ദ്ര, ലിജിൻ മേരി എന്നിവരെയും തെരഞ്ഞെടുത്തു.

അധ്യാപകരിൽ നിന്നും പിടിഎ സെക്രട്ടറിയായി അനീറ്റ കാർമൽ, അസിസ്റ്റൻറ് സെക്രട്ടറിയായി ശന്യ മേരി, എക്സിറ്റ്യൂട്ട് അംഗങ്ങളായി സിസ്റ്റർ സുനിതാ , ലൂസി ജസീന്ത, ലിറ്റാ പീറ്റർ, ജാക്ക്വിലിൻ പി എം, സിസ്റ്റർ ലിറ്റിൽ ഫ്ലവർ, സൂസൻ റിയ എന്നിവരെയും തെരഞ്ഞെടുത്തു.

നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച കുട്ടികൾക്കും യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ ഹേവ്‌ലിൻ നിക്കോളിനും നൽകി ആദരിച്ചു. സമ്മാന അർഹരായ കുട്ടികളെ പ്രതിനിധീകരിച്ച് മരിയ റോസ് നടത്തിയ മറുപടി  പ്രസംഗത്തിൽ അടിസ്ഥാന വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും ഈ വിദ്യാലയത്തിൽ നിന്നും  ലഭിച്ചതാണെന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി. തുടർന്ന് അധ്യാപക പ്രതിനിധി സെൻസി കർവാലോ സമ്മാനാർഹരായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. അനീറ്റ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് യോഗം പര്യവസാനിച്ചു

ചാന്ദ്രദിനം 2024-2025

ചാന്ദ്രദിനം
ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി.  

സ്കൂളിൽ അതിവിപുലമായാണു് ചാന്ദ്രദിനം ആഘോഷിച്ചത്. ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന പ്രത്യേക അസ്സംബ്ലീ തുടങ്ങിയവ  സ്കൂളിൽ നടത്തി. ചാന്ദ്രദിന അസംബ്ലിയിൽ വിദ്യാർത്ഥികൾ ചന്ദ്രയാനുമായി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിക്കുകയും വിദ്യാർത്ഥികൾ ബഹിരാകാശ സഞ്ചാരികളുടെയും വിവിധ ഗ്രഹങ്ങളുടെയും മോഡൽ തയ്യാറാക്കുകയുംനൃത്തം അവതരിപ്പിക്കുകയും ചെയ്തു. ചാന്ദ്ര ദിനമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിക്കുകയുംറോക്കറ്റുകൾ ഉണ്ടാക്കുകയും ചെയ്തു.സ്കൂൾ അസംബ്ലിയിൽ ചാന്ദ്രദിന ക്വിസ്നടത്തുകയും വിദ്യാർത്ഥികൾ സജീവമായ പങ്കെടുത്ത ശരിയായ ഉത്തരങ്ങൾ നൽകുകയും ചെയ്തു. ചാന്ദ്രദിനമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ ചാന്ദ്ര പരിവേഷണത്തെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള അവസരം അവർക്ക് ലഭിച്ചു.