"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2024-25/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ജൂലായ്) |
|||
വരി 47: | വരി 47: | ||
=== കറിവേപ്പിലത്തോട്ടം === | === കറിവേപ്പിലത്തോട്ടം === | ||
[[പ്രമാണം:21361karuveppila.jpeg|ലഘുചിത്രം|കറുവേപ്പിലത്തോട്ടം]] | |||
ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ "കറിവേപ്പിലത്തോട്ടം" എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ രാസ കീടനാശിനികൾ ഉപയോഗിക്കുന്നത് കറിവേപ്പിലകളിലാണ് എന്ന തിരിച്ചറിവാണ് സ്കൂളിലെ ഉച്ചഭക്ഷണ വിഭവങ്ങളിൽ വിഷരഹിത കറിവേപ്പില ഉൾപ്പെടുത്താൻ കറിവേപ്പിലത്തോട്ടം എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. 25 കറിവേപ്പില തൈകളാണ് നട്ടുപിടിപ്പിച്ചത് . | ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ "കറിവേപ്പിലത്തോട്ടം" എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ രാസ കീടനാശിനികൾ ഉപയോഗിക്കുന്നത് കറിവേപ്പിലകളിലാണ് എന്ന തിരിച്ചറിവാണ് സ്കൂളിലെ ഉച്ചഭക്ഷണ വിഭവങ്ങളിൽ വിഷരഹിത കറിവേപ്പില ഉൾപ്പെടുത്താൻ കറിവേപ്പിലത്തോട്ടം എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. 25 കറിവേപ്പില തൈകളാണ് നട്ടുപിടിപ്പിച്ചത് . |
11:53, 25 ജൂലൈ 2024-നു നിലവിലുള്ള രൂപം
ജൂൺ
പ്രവേശനോത്സവം 2024-25
2024 -25 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോൽസവം നമ്മുടെ സ്ക്കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ധനരാജ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തിൽ 94 കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, ലയൺസ് ക്ലബ് ചന്ദ്ര നഗർ നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി. ഹെഡ് മാസ്റ്റർ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് കൃഷ്ണപ്രഭ, മാനേജ്മെന്റ് കമ്മറ്റി അംഗം രാമലിംഗം മാസ്റ്റർ ,വാർഡ് മെമ്പർ ചന്ദ്രൻ, മുൻ H M സേതുമാധവൻ മാസ്റ്റർ, ബി.ആർ.സി. കോർഡിനേറ്റർ ബിന്ദു, എന്നിവർ ആശംസയർപ്പിച്ചു .2024 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും.2024 ലെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെയും momento നൽകി ആനുമോദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാര്യർ, കെ പി വേലായുധൻ മുതലിയാർ എന്നീ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
പ്രവേശനോത്സവം വീഡിയോ
ലോഗോ പ്രകാശനം
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ 75 ആം വാർഷികാഘോഷം 2024 ജൂൺ മുതൽ 2025 ജൂൺ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്കാദമിക , കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2024 June 3 ന് 75 ആം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ ധനരാജ് ലോഗോ പ്രകാശനം ചെയ്തു .വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ മുരളി തമ്പാനും പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭയും ചേർന്ന് ലോഗോ സ്വീകരിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലൻ,വാർഡ് മെമ്പർ ശ്രീ സി ചന്ദ്രൻ, വൈസ് ചെയർമാൻ കൃഷ്ണമോഹൻ, പ്രോഗ്രാം ചെയർമാൻ കൃഷ്ണപ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കാജാ ഹുസൈൻ എന്നിവർ സന്നിഹിതരായിരുന്നു
പരിസ്ഥിതി ദിനം
നാടിനെയും വീടുകളെയും മാലിന്യമുക്തമാക്കി പരിസ്ഥിതിയെ ഹരിതാഭമാക്കികൊണ്ടിരിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് ഓലശ്ശേരി SBS നല്ലപാഠത്തിൻ്റെ ആദരം.ഹെഡ്മാസ്റ്റർ വേണുഗോപാലൻ ഹരിതകർമ സേനാംഗങ്ങൾക്ക് ഉപഹാരം സമർപ്പിച്ചു.വാർഡ് മെമ്പർ ശ്രീ സി ചന്ദ്രൻ, പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭ, വൈസ് ചെയർമാൻ കൃഷ്ണമോഹൻ, എന്നിവർ ആശംസ അറിയിച്ചു പരിസ്ഥിതി ദിനം വീഡിയോ
വായനാദിനം
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ വായനാദിനം പ്രശസ്ത സാഹിത്യകാരൻ ശ്രീ വൈശാഖൻ[1] മാഷ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അബ്ദുൾ ഖാദർ മുഖ്യ അതിഥി ആയിരുന്നു പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ വേണുഗോപാലൻ സ്വാഗതവും വാർഡ് മെമ്പർ ചന്ദ്രൻ ,SRG കൺവീനർ സ്മിത, സ്റ്റാഫ് സെക്രട്ടറി സതീഷ് എന്നിവർ ആശംസയും വിദ്യാരംഗം കൺവീനർ സി.വി. ബിജു. നന്ദിയും പറഞ്ഞു.
ഉത്സവ കൊടിയേറ്റം
വർണ്ണ വിസ്മയമൊരുക്കി നിറവ് കൊടിയേറി
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ 75 ആം വാർഷികാഘോഷം *'നിറവ്'* 2024 ജൂൺ മുതൽ 2025 ജൂൺ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്കാദമിക , കലാ സാംസ്കാരിക പരിപാടികളായിട്ടാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിൻറെ തുടക്കം കുറിച്ചുകൊണ്ട് 2024 June 19 ന് ഉത്സവ കൊടിയേറ്റം വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു .വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ മുരളി തമ്പാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഖാദറും, സ്ക്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലനും ചേർന്ന് , കൊടി ഉയർത്തി.വാർഡ് മെമ്പർ ശ്രീ സി ചന്ദ്രൻ പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭ, വൈസ് ചെയർമാൻ കൃഷ്ണമോഹൻ, പ്രോഗ്രാം ചെയർമാൻ കൃഷ്ണപ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കാജാ ഹുസൈൻ എന്നിവർ ആശംസ അറിയിച്ചു മോഹനൻ മാസ്റ്റർ നന്ദി അറിയിച്ചു ഉത്സവ കൊടിയേറ്റം വീഡിയോ
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 2024-25
ഓലശ്ശേരി :തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിനും ജനാധിപത്യരീതിയിൽ സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നതിനുമായി ബാലറ്റ് പേപ്പർ ഉപയോഗിച്ച് എസ് ബി എസ് ഓലശ്ശേരിയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇലക്ഷൻ നടത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വോട്ടെണ്ണി ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങളിലൂടെയാണ് ഇലക്ഷൻ നടത്തിയത്. എട്ടു വിദ്യാർത്ഥികൾ മത്സരം രംഗത്ത് ഉണ്ടായിരുന്നു. മത്സരാർത്ഥികൾക്ക് ചിഹ്നവും പ്രചാരണ സമയവും അനുവദിച്ചിരുന്നു. 72 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഏഴാം തരത്തിലെ അശ്വിൻ .എം .എ. വിജയിച്ചു .വിജയിക്ക് പ്രധാന അധ്യാപകൻ എച്ച് .വേണുഗോപാലൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീ. ആർ .സതീഷ്, കോഡിനേറ്റർ ശ്രീ.സി.വി. ബിജു, എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി.
ജൂലായ്
ബഷീർ ദിനം
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ തിയേറ്റർ ഗ്രൂപ്പ് ആയ കളർ ബോക്സ് ബഷീറിൻറെ -ഒരു മനുഷ്യൻ എന്ന ചെറുകഥ നാടക രൂപത്തിൽ അവതരിപ്പിച്ചു. നമ്മൾ നല്ലവരെന്ന്ന് കരുതുന്നവരിലും മോശം അംശം ഉണ്ടാകാം ,മോശം എന്ന് കരുതുന്നവരിൽ നന്മയും ഉണ്ടാകാം എന്ന ആശയം കുട്ടികൾക്ക് ബോധ്യപ്പെട്ടു വളരെ സരസമായ രീതിയിലാണ് നാടകം അവതരിപ്പിച്ചത് കൃഷ്ണ മോഹൻ തിരുവാലത്തൂരാണ് നാടകം സംവിധാനം ചെയ്തത് ബഷീർ കഥാപാത്രമായി മുഹമ്മദ് ഫയീസും മറ്റ് അനുബന്ധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ആര്യൻ, സിനാൻ , അശ്വിൻ, അഭിനവ് ,പ്രണവ് ,ഋഷികേശ്, അൻസൽ, റിതിനേഷ്, വിഷ്ണു എന്നിവരാണ് .
കറിവേപ്പിലത്തോട്ടം
ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ "കറിവേപ്പിലത്തോട്ടം" എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ രാസ കീടനാശിനികൾ ഉപയോഗിക്കുന്നത് കറിവേപ്പിലകളിലാണ് എന്ന തിരിച്ചറിവാണ് സ്കൂളിലെ ഉച്ചഭക്ഷണ വിഭവങ്ങളിൽ വിഷരഹിത കറിവേപ്പില ഉൾപ്പെടുത്താൻ കറിവേപ്പിലത്തോട്ടം എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. 25 കറിവേപ്പില തൈകളാണ് നട്ടുപിടിപ്പിച്ചത് .