"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ജൂലായ് 05 ബഷീർ ദിനം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( 26 ജൂൺ 2024 ) സ്കൂളിൽ രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രാർത്ഥന ചൊല്ലിക്കൊടുത്തു. ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. കൗൺസിലിംഗ് ടീച്ചറായ വിന്നി സെബാസ്റ്റ്യൻ എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. | അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( 26 ജൂൺ 2024 ) സ്കൂളിൽ രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രാർത്ഥന ചൊല്ലിക്കൊടുത്തു. ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. കൗൺസിലിംഗ് ടീച്ചറായ വിന്നി സെബാസ്റ്റ്യൻ എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. | ||
[[പ്രമാണം:41081 laharivirudhadinam plakkard.jpg|പകരം=ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുന്നു|അതിർവര|ഇടത്ത്|ലഘുചിത്രം|ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുന്നു]] | [[പ്രമാണം:41081 laharivirudhadinam plakkard.jpg|പകരം=ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുന്നു|അതിർവര|ഇടത്ത്|ലഘുചിത്രം|ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുന്നു]] | ||
സീനിയർ അസിസ്റ്റൻ്റ് | |||
സീനിയർ അസിസ്റ്റൻ്റ് വിദ്യടീച്ചർ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. വിമുക്തി ക്ലബ്ബിന്റെ ഇൻചാർജ് ആയ അനിൽകുമാർ സാർ ക്ലാസ് തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ജെ. ആർ. സി. ചുമതലയുള്ള സജിത ടീച്ചർ, സ്കൂൾ എച്ച്.എം. അജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. | |||
=== ജൂലായ് 05 ബഷീർ ദിനം === | |||
[[പ്രമാണം:41081-Basheerday.jpg|പകരം=ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വള്ളിക്കീഴ് ഗവ. ഹയർസെക്കന്ററി സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം|അതിർവര|വലത്ത്|ലഘുചിത്രം|ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വള്ളിക്കീഴ് ഗവ. ഹയർസെക്കന്ററി സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം]] | |||
10 ബിയിലെ അരുണാ ബി യുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന ബഷീർ അനുസ്മരണം അതിഗംഭീരമായ അനുഭവമാക്കി മാറി. മലയാളത്തിന്റെ സ്വന്തം സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളുടെ പരിചയപ്പെടുത്തൽ, ബഷീറുമായി ബന്ധപ്പെട്ട വിവിധ കുറിപ്പുകൾ ചേർത്തുവച്ച രണ്ട് പതിപ്പുകളുടെ പ്രകാശനം എന്നിവയാൽ സമ്പന്നമായിരുന്നു അനുസ്മരണ ചടങ്ങ്. സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം കാണികളെ നന്നായി രസിപ്പിച്ചു. ഷെറിൻ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. ഒന്നാം ക്ലാസിലെ ഫിദ ഫാത്തിമ ബഷീറിൻറെ പാത്തുമ്മയുടെ ആട് എന്ന കഥയിലെ പാത്തുമ്മയായി രംഗത്തെത്തി. എമി അലോഷ്യസ് പ്രേമലേഖനം എന്ന കഥയിലെ സാറാമ്മയായി. 9 D യിലെ മീര ബഷീർ അനുസ്മരണ പ്രസംഗം നടത്തി. യുപി വിഭാഗത്തിലെ കുട്ടികളായ ഉത്തര, ജാനകി, തൻവി, ഷസസി റോസ് എന്നിവർ ചേർന്ന് ബഷീറിൻറെ കൃതികളെ കുറിച്ചുള്ള ഒരു ഗാനം ആലപിച്ചു. 9 ബി യിലെ ഹരി നന്ദൻ വിശ്വവിഖ്യാത വിശ്വവിഖ്യാതമായ മൂക്ക് എന്ന പുസ്തകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി വായന വാരാചരണ പതിപ്പ് (പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയത്), 10 ഡി യിലെ അന്നപൂർണ വിവേകാനൻ തയ്യാറാക്കിയ ബഷീർ അനുസ്മരണ പതിപ്പ് എന്നിവ ബഹുമാന്യയായ പ്രഥമാധ്യാപിക അജിത ടീച്ചർ വേദിയിൽ പ്രകാശനം ചെയ്തു. എൽ പി യു. പി., എച്ച്. എസ്. വിഭാഗം വായനാവാരാചരണത്തോട് അനുബന്ധിച്ചുള്ള മത്സരങ്ങളായ പോസ്റ്റർ രചന, കഥാരചന, കവിതാരചന ഉപന്യാസരചന എന്നിവയ്ക്കുള്ള സമ്മാനദാനവും വേദിയിൽ നടന്നു കൊല്ലവുമായി ബന്ധമുള്ള ഇടപ്പള്ളി രാഘവൻ പിള്ള, തിരുനല്ലൂർ കരുണാകരൻ എന്നിവരേയും അനുസ്മരിക്കാൻ ഈ വേദി ഉപയോഗപ്പെടത്താൻ സംഘാടകരായ വിദ്യാരംഗം കലാവേദി ശ്രദ്ധവെച്ചത് തികച്ചും അഭിനന്ദനീയമായി. തിരുനെല്ലൂരിന്റെ ഗാനങ്ങളും രമണൻ എന്ന കാവ്യത്തിൻെ അംശങ്ങളും വേദിയിൽ മുഴങ്ങി. കുട്ടികളുടെ മനസിനുള്ളിൽ ഈ മൂന്ന് മഹാസാഹിത്യകാരൻമാരെയും കുടിയിരുത്താൻ ഈ പ്രോഗ്രാമിന് സാധ്യമായി എന്ന് കുട്ടികളുടെ പ്രതികരണം വ്യക്തമാക്കി. പ്രഥമാധ്യാപികയായ അജിത ടീച്ചർ, സീനിയർ അസിസ്റ്റൻ്റ് വിദ്യടീച്ചർ, മലയാളം അധ്യാപകരായ രാജേഷ്, അനിൽകുമാർ, ഷെറിൻ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നല്കി. |
18:48, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം
വായനദിനം 2024
ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ വള്ളിക്കീഴിൽ ജൂൺ 19 വായനാദിനം വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ എൽ പി തലം മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെ ആചരിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി വായനാദിന പരിപാടികൾ ആരംഭിച്ചു വായനയുടെ മഹത്വം വ്യക്തമാക്കുന്ന വായനാദിന പ്രതിജ്ഞ 8 ബി യിലെ ആദിഷ് ചൊല്ലിക്കൊടുത്തു. വിദ്യാരംഗം കൺവീനർ രാജേഷ്സാർ സ്വാഗതം ആശംസിക്കുകയും വായനാദിന ആശംസകൾ നൽകുകയുമുണ്ടായി. ബഹുമാനപ്പെട്ട പ്രഥമ അധ്യാപിക അജിത ടീച്ചർ വായനയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിക്കുകയും വായനാദിനാശംസകൾ നൽകുകയും ചെയ്തു. തുടർന്ന് വായനാദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എൽ പി വിഭാഗത്തിൽ നിന്നും മൂന്ന് ബി യിലെ നന്ദികയും കൃഷ്ണാനന്ദും മനോഹരമായ കുട്ടിക്കസ്കൂളിവിതകൾ ആലപിച്ചു. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി എൻ പണിക്കരുടെ മഹത്തായ സന്ദേശം ഉൾക്കൊണ്ട് ഏഴ് സി യിലെ ഹരിതാരാജൻ താൻ വായിച്ച പുസ്തകത്തെ പരിചയപ്പെടുത്തി. യു. പി. വിഭാഗം കുട്ടികൾ ഗ്രൂപ്പായി നാടൻപാട്ടും ആലപിച്ചു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരെ അനുസ്മരിച്ച് 10 ബിയിലെ അരുണാ ബി സംസാരിച്ചു. എച്ച് എസ് കുട്ടികൾക്കായി വായനാദിന ക്വിസ് മത്സരം നടത്തുകയും മത്സരത്തിൽ പത്ത് ഡിയിലെ അന്നപൂർണ്ണ വിവേകാനന്ദ് പത്ത് ബിയിലെ അഖിലാ ബി എന്നീ കുട്ടികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ചെയ്തു. ഷെറിൻ ടീച്ചർ നന്ദി രേഖപ്പെടുത്തി.
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം
ജൂൺ 26 ലഹരിവിരുദ്ധ ദിനം
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( 26 ജൂൺ 2024 ) സ്കൂളിൽ രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രാർത്ഥന ചൊല്ലിക്കൊടുത്തു. ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. കൗൺസിലിംഗ് ടീച്ചറായ വിന്നി സെബാസ്റ്റ്യൻ എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.
സീനിയർ അസിസ്റ്റൻ്റ് വിദ്യടീച്ചർ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. വിമുക്തി ക്ലബ്ബിന്റെ ഇൻചാർജ് ആയ അനിൽകുമാർ സാർ ക്ലാസ് തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ജെ. ആർ. സി. ചുമതലയുള്ള സജിത ടീച്ചർ, സ്കൂൾ എച്ച്.എം. അജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
ജൂലായ് 05 ബഷീർ ദിനം
10 ബിയിലെ അരുണാ ബി യുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന ബഷീർ അനുസ്മരണം അതിഗംഭീരമായ അനുഭവമാക്കി മാറി. മലയാളത്തിന്റെ സ്വന്തം സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളുടെ പരിചയപ്പെടുത്തൽ, ബഷീറുമായി ബന്ധപ്പെട്ട വിവിധ കുറിപ്പുകൾ ചേർത്തുവച്ച രണ്ട് പതിപ്പുകളുടെ പ്രകാശനം എന്നിവയാൽ സമ്പന്നമായിരുന്നു അനുസ്മരണ ചടങ്ങ്. സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം കാണികളെ നന്നായി രസിപ്പിച്ചു. ഷെറിൻ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. ഒന്നാം ക്ലാസിലെ ഫിദ ഫാത്തിമ ബഷീറിൻറെ പാത്തുമ്മയുടെ ആട് എന്ന കഥയിലെ പാത്തുമ്മയായി രംഗത്തെത്തി. എമി അലോഷ്യസ് പ്രേമലേഖനം എന്ന കഥയിലെ സാറാമ്മയായി. 9 D യിലെ മീര ബഷീർ അനുസ്മരണ പ്രസംഗം നടത്തി. യുപി വിഭാഗത്തിലെ കുട്ടികളായ ഉത്തര, ജാനകി, തൻവി, ഷസസി റോസ് എന്നിവർ ചേർന്ന് ബഷീറിൻറെ കൃതികളെ കുറിച്ചുള്ള ഒരു ഗാനം ആലപിച്ചു. 9 ബി യിലെ ഹരി നന്ദൻ വിശ്വവിഖ്യാത വിശ്വവിഖ്യാതമായ മൂക്ക് എന്ന പുസ്തകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി വായന വാരാചരണ പതിപ്പ് (പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയത്), 10 ഡി യിലെ അന്നപൂർണ വിവേകാനൻ തയ്യാറാക്കിയ ബഷീർ അനുസ്മരണ പതിപ്പ് എന്നിവ ബഹുമാന്യയായ പ്രഥമാധ്യാപിക അജിത ടീച്ചർ വേദിയിൽ പ്രകാശനം ചെയ്തു. എൽ പി യു. പി., എച്ച്. എസ്. വിഭാഗം വായനാവാരാചരണത്തോട് അനുബന്ധിച്ചുള്ള മത്സരങ്ങളായ പോസ്റ്റർ രചന, കഥാരചന, കവിതാരചന ഉപന്യാസരചന എന്നിവയ്ക്കുള്ള സമ്മാനദാനവും വേദിയിൽ നടന്നു കൊല്ലവുമായി ബന്ധമുള്ള ഇടപ്പള്ളി രാഘവൻ പിള്ള, തിരുനല്ലൂർ കരുണാകരൻ എന്നിവരേയും അനുസ്മരിക്കാൻ ഈ വേദി ഉപയോഗപ്പെടത്താൻ സംഘാടകരായ വിദ്യാരംഗം കലാവേദി ശ്രദ്ധവെച്ചത് തികച്ചും അഭിനന്ദനീയമായി. തിരുനെല്ലൂരിന്റെ ഗാനങ്ങളും രമണൻ എന്ന കാവ്യത്തിൻെ അംശങ്ങളും വേദിയിൽ മുഴങ്ങി. കുട്ടികളുടെ മനസിനുള്ളിൽ ഈ മൂന്ന് മഹാസാഹിത്യകാരൻമാരെയും കുടിയിരുത്താൻ ഈ പ്രോഗ്രാമിന് സാധ്യമായി എന്ന് കുട്ടികളുടെ പ്രതികരണം വ്യക്തമാക്കി. പ്രഥമാധ്യാപികയായ അജിത ടീച്ചർ, സീനിയർ അസിസ്റ്റൻ്റ് വിദ്യടീച്ചർ, മലയാളം അധ്യാപകരായ രാജേഷ്, അനിൽകുമാർ, ഷെറിൻ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നല്കി.