"സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== '''മുനമ്പം''' == | == '''മുനമ്പം''' == | ||
[[പ്രമാണം:26519-munambamentegramam.jpg | [[പ്രമാണം:26519-munambamentegramam.jpg|നടുവിൽ|എന്റെ ഗ്രാമം , മുനമ്പം |ലഘുചിത്രം|860x860ബിന്ദു]] | ||
വൈപ്പിൻ ദ്വീപിൻ്റെ വടക്കേ അറ്റത്ത് , പടിഞ്ഞാറ് അറബിക്കടൽ , കിഴക്ക് പെരിയാർ നദി , വടക്ക് കടൽമുഖം എന്നിവയാൽ ചുറ്റപ്പെട്ട , ഇന്ത്യയിലെ കൊച്ചിയുടെ ഒരു പ്രാന്തപ്രദേശമാണ് '''മുനമ്പം''' . അതിലെ നിവാസികളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്. | വൈപ്പിൻ ദ്വീപിൻ്റെ വടക്കേ അറ്റത്ത് , പടിഞ്ഞാറ് അറബിക്കടൽ , കിഴക്ക് പെരിയാർ നദി , വടക്ക് കടൽമുഖം എന്നിവയാൽ ചുറ്റപ്പെട്ട , ഇന്ത്യയിലെ കൊച്ചിയുടെ ഒരു പ്രാന്തപ്രദേശമാണ് '''മുനമ്പം''' . അതിലെ നിവാസികളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്. | ||
08:44, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
മുനമ്പം
വൈപ്പിൻ ദ്വീപിൻ്റെ വടക്കേ അറ്റത്ത് , പടിഞ്ഞാറ് അറബിക്കടൽ , കിഴക്ക് പെരിയാർ നദി , വടക്ക് കടൽമുഖം എന്നിവയാൽ ചുറ്റപ്പെട്ട , ഇന്ത്യയിലെ കൊച്ചിയുടെ ഒരു പ്രാന്തപ്രദേശമാണ് മുനമ്പം . അതിലെ നിവാസികളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.
പ്രളയത്തിൽ നിന്നുമാണ് മുനമ്പം രൂപപ്പെട്ടത് എന്ന് പറയപ്പെടുന്നു.1341 പെരിയാറിൽ ഉണ്ടായ ഒരു പ്രളയത്തിൻറെ ഫലമായിട്ടാണ് മുനമ്പം അടങ്ങുന്ന വൈപ്പിൻകരയുടെ ഉത്ഭവം എന്ന് കരുതുന്നു.മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടെ വീതി കുറഞ്ഞ കരയുടെ കൂര്ത്ത അറ്റത്തതിനെ മുനമ്പ് എന്ന് പറയുന്നു.ഇതിൽ നിന്നാണ് മുനമ്പം എന്ന പേര് സിദ്ധിച്ചതെന്നു പറയപ്പെടുന്നു.
മണ്ണടിഞ്ഞ് ആഴം കുറഞ്ഞുപോയ മുനമ്പം തുറമുഖത്തിന്റെ പഴയ പേരാണ് മുസരീസ്
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ
- പോസ്റ്റോഫീസ്
- പ്രാഥമികാരോഗ്യകേന്ദ്രം
- കൃഷി ഭവൻ
ശ്രദ്ധേയരായ വ്യക്തികൾ
സിപ്പി പള്ളിപ്പുറം
അധ്യാപകൻ, ബാലസാഹിത്യകാരൻ. 1943 മെയ് 18ന് എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനനം. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ അഞ്ചു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 180 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളയുവത, ചെറുപുഷ്പം, ദിദിമൂസ് എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമാണ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗമായി നാലാംതവണയും പ്രവർത്തിച്ചുവരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയിലും ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിന്റെ വൈസ് ചെയർമാൻ എന്ന നിലയിലും പ്രവർത്തിച്ചു വരുന്നു.
പുരസ്‌കാരങ്ങൾ: ബാലസാഹിത്യത്തിനുള്ള ദേശീയ അവാർഡ് (1985), പ്രഥമ ഭീമ ബാലസാഹിത്യ അവാർഡ് (1988), എൻ.സി.ഇ.ആർ.ടിയുടെ ദേശീയ അവാർഡ് (1995), സഹൃദയവേദി അവാർഡ് (1988), കൈരളി ചിൽഡ്രൻസ് ബുക്ക്ട്രസ്റ്റ് അവാർഡ് (1988), കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് അവാർഡ് (1990), കെ.സി.ബി.സി. അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (1991), ഏറ്റവും നല്ല മുദ്രണത്തിനുള്ള സംസ്ഥാന അവാർഡ്, കുഞ്ഞുണ്ണി പുരസ്‌കാരം, കുടുംബദീപം അവാർഡ്, മേരീവിജയം അവാർഡ്, പി.സി.എം. അവാർഡ്, ടാലന്റ് അവാർഡ്, ഫൊക്കാന അവാർഡ്, സത്യവ്രതൻ സ്മാരക അവാർഡ്, 1992ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ്, 2010ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ ബാലസാഹിത്യ അവാർഡ്.
ആരാധനാലയങ്ങൾ
- പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക
കേരളത്തിലെ എട്ടാമത്തെ കത്തോലിക്ക ബസിലിക്കയാണ് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക. ലത്തീൻ കത്തോലിക്കാ സഭയിലെ കോട്ടപ്പുറം രൂപതയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ 2012 ഓഗസ്റ്റ് 25-നാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബസിലിക്കയായി ഉയർത്തിയത്. ഒക്ടോബർ 7-നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പുറത്തുവരുന്നത്.
ഇന്ത്യയിലെ ഇരുപതാമത്തെ മൈനർ ബസിലിക്കയും എറണാകുളം ജില്ലയിലെ അഞ്ചാമത്തെ ബസിലിക്കയും രൂപതയിലെ പ്രഥമ ബസിലിക്കയുമാണ് മഞ്ഞുമാതാ പള്ളി. 1503-ൽ പോർച്ചുഗീസുകാർ പള്ളിപ്പുറം കോട്ട നിർമ്മിച്ചപ്പോൾ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു ദേവാലയവും സ്ഥാപിച്ചു. 1577-ൽ ഇതു ഇടവകദേവാലയമായി. 1931-ലാണ് ഈ ദേവാലയം പുനർനിർമ്മിച്ചത്. 2006-ൽ ഇതു വീണ്ടും നവീകരിച്ചു.
1791-ൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കോട്ടപ്പുറം, കുര്യാപ്പള്ളി കോട്ടകൾ തകർക്കപ്പെടുകയും പള്ളിപ്പുറം കോട്ടയും പള്ളിയും ടിപ്പുവിന്റെ സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ മഞ്ഞുകൊണ്ടു മൂടപ്പെട്ടുപോയി എന്നും കരുതുന്നു. അതിനാൽ ദൈവമാതാവിന്റെ പള്ളി മഞ്ഞുമാതാവിന്റെ ദൈവാലയമായി അറിയപ്പെട്ടു.
ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ ഇരുവശത്തുമായി വിശുദ്ധരായ ഇഗ്നേഷ്യസ് ലയോളയും ഫ്രാൻസിസ് സേവ്യറും നിൽക്കുന്ന ചിത്രം അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ ചിത്രം പോർച്ചുഗലിൽനിന്നു കൊണ്ടുവന്നു സ്ഥാപിച്ചതാണ്.
- മുനമ്പം ജുമാ മസ്ജിദ്
കേരളത്തിലെ എറണാകുളം ജില്ലയിലെ, 26 കിലോമീറ്റർ നീളവും ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമാണ് മുനമ്പം. മുനമ്പം പള്ളിപ്പുറം കോട്ടയ്ക്കു 200 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വൈപ്പിൻ കരയിലെ ആദ്യത്തെ സുന്നി മുസ്ലിം പള്ളിയാണ് മുനമ്പം ജുമാ മസ്ജിദ്.ക്രിസ്തുവർഷം 767 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിനോട് 8 കിലോമീറ്റർ അടുത്താണ് മുനമ്പം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് . ഈ പള്ളിയിൽ നടത്തിവരുന്ന ദിക്കിർ ഹൽക്കയിലേക്ക് അന്യ മതസ്ഥർ പോലും നേർച്ചകൾ നൽകി പോരുന്നതും ഈ പ്രദേശത്തെ മത സൌഹാർദ്ദം വിളിച്ചോതുന്ന ഒന്നാണ്. മുനമ്പം മസ്ജിദ് ഇന്ന് മുസിരിസ് പൈതൃക പദ്ധതിയിൽ പ്രത്യേകം പരിഗണനയിലുള്ള മസ്ജിദാണ്.
- മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രം
- മുനമ്പം അയ്യപ്പ ക്ഷേത്രം
- മുനമ്പം തിരുക്കുടുംബ ദേവാലയം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- st.മേരീസ് എസ് പള്ളിപ്പുറം
- st.റോക്കിസ് L P S പള്ളിപ്പുറം
- st.ജോസഫ്‌സ് L P S മുനമ്പം
- ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്കൂൾ പള്ളിപ്പുറം
- G L P S പള്ളിപ്പുറം
ചിത്രശാല
-
Police station
-
Pallipuram fort
-
Munambam Beach
-
Sunset
-
Munambam Fishing Harbour