"എസ് എൻ എച്ച് എസ് എസ് പൂതാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പൂതാടി അമ്പലം ==
[[പ്രമാണം:15050 sthalanamacharithram.jpg|ലഘുചിത്രം]]
'''സ്ഥലനാമ ചരിത്രം'''
 
പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കെണിച്ചിറയിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗ്രാമമാണ് പൂതാടി. ഗ്രാമത്തിൻറെ തിലകമായി പൂതാടി മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചരിത്രപുസ്തകങ്ങളിലും ഐതിഹ്യ കഥകളിലും പൂതാടിയെ കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ഭൂതം ആടിയ സ്ഥലമാണ് പൂതാടി ആയിത്തീർന്നത്. ഇതിൻറെ പിന്നിൽ അർജുനനും പരമശിവനും ശിവഭൂതഗണങ്ങളും ചേർന്ന ഐതിഹ്യമാണ് . പരമശിവനിൽ നിന്നും പാശുപതാസ്ത്രം ലഭിക്കുന്നതിനുവേണ്ടി അർജുനൻ കഠിന തപസ് അനുഷ്ഠിച്ചിട്ടും ശിവൻ പ്രത്യക്ഷപ്പെട്ടതേ ഇല്ല. ഒടുവിൽ പാർവതിയുടെ അപേക്ഷ മാനിച്ച് കൈലാസവാസനായ ശിവൻ അർജുനനെ പരീക്ഷിക്കുന്നതിനായി പൂതാടിയിൽ എത്തി എന്നാണ് വിശ്വാസം. ഭൂതഗണങ്ങളിൽ കുറച്ചുപേരെ ആദിവാസി രൂപത്തിലുള്ള വേടന്മാരും കുറച്ചു പേരെ പന്നികളും ആക്കി. വേടന്മാർ പന്നികളുടെ രൂപത്തിലുള്ളവരെ ശിവൻറെ നിർദ്ദേശപ്രകാരം വേട്ടയാടാൻ തുടങ്ങി. വേട്ടയ്ക്കിടയിൽ ഒരു പന്നി അമ്പേറ്റ് അർജുനൻ തപസ്സ് ചെയ്യുന്നിടത്ത് വന്നു വീണു. പന്നിയെ എടുക്കാൻ ഓടി കൂടിയ വേടന്മാരെ അർജുനൻ തടഞ്ഞു .ഇരു കൂട്ടരും തമ്മിൽ സംഘട്ടനം ആരംഭിച്ചു. ഇതിനിടയിൽ അപ്രതീക്ഷിതമായി അർജുനൻ ശിവൻറെ ശിരസ് കാണാനിടയായി. ശിവൻ തന്നെ പരീക്ഷിക്കാൻ വന്നതാണെന്ന് അർജുനനും മനസ്സിലായി. അർജുനൻ ശിവ പാദങ്ങളിൽ വീണ് മാപ്പപേക്ഷിക്കുകയും , കൂടാതെ തന്നെ അനുഗ്രഹിക്കണം എന്നും പറഞ്ഞു. തെറ്റ് സമ്മതിച്ച അർജുനനെ ശിവൻ അനുഗ്രഹിച്ചു. ശിവപാർവ്വതിമാർ കൈലാസത്തിലേക്ക് തിരിച്ചു പോയിട്ടും ഭൂതഗണങ്ങൾ പൂതാടിയിൽ തന്നെ തങ്ങി അങ്ങനെ ഭൂതമാടിയ സ്ഥലമാണ് പിന്നീട് പൂതാടിയായത് എന്ന് പറയപ്പെടുന്നു.
 
== '''<u>പൂതാടി അമ്പലം</u>''' ==
 
== ''<small>പൂതാടി മഹാക്ഷേത്രം</small>'' ==
കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അനേകം ക്ഷേത്രങ്ങളിൽ ഒന്നാമതാണ് പൂതാടി മഹാക്ഷേത്രം.നൂറ്റാണ്ടുകൾക്കുമുമ്പ് പണിതതാണെന്ന് ക്ഷേത്ര വാസ്തുവിദ്യ സൂചിപ്പിക്കുന്നു. ഒരിക്കൽ ബ്രാഹ്മണർ നടത്തിയിരുന്ന ക്ഷേത്രകാര്യങ്ങൾ പഴശ്ശിരാജ ക്ഷത്രിയരുടെ സംരക്ഷണത്തിൽ കൊണ്ടുവന്നു, പൂതാടി അമ്മയുടെയും പിന്നീട് തെല്ലിച്ചേരിയിൽ നിന്ന് പാനൂരിലെ പനോളി കെട്ടിലമ്മയുടെയും മേൽനോട്ടത്തിൽ ഭരമേൽപ്പിച്ചു.പൂതാടിയിലെ പരദേവത ക്ഷേത്രവും താഴെ അമ്പലമെന്നറിയുന്ന ശിവക്ഷേത്രവും ആണ് പ്രധാനപ്പെട്ട ഹൈന്ദവാരാധന കേന്ദ്രങ്ങൾ. പരദേവത ക്ഷേത്രം ആദ്യം കൊല്ലിക്കൽ കുറുമ സമുദായത്തിന്റെ നായാട്ട് കോട്ടമാടമായിരുന്നു.പിന്നീട് കെട്ടിലമ്മയുടെ വരവോടുകൂടി ഇടത്തിൽ നിന്നും നേരിട്ട് ദർശനത്തിനുവേണ്ടി ക്ഷേത്രമാക്കി മാറ്റുകയും ഇത് കെട്ടിലമ്മയ്ക്ക് അധീനമായി തീരുകയും ചെയ്തു. എന്നാൽ ഇന്നും കുറുമർ അവരുടെ അരുഡക്ഷേത്രമായി കരുതി പോരുന്നു. ഇതിനുമുമ്പ് കെട്ടിലമ്മയുടെ ആരാധനാമൂർത്തി കല്ലുവെട്ടി അമ്പലത്തിൽ ആയിരുന്നു. അവിടെ നടന്നെത്തി പ്രാർത്ഥിക്കാൻ കഴിയാതെ വന്നപ്പോഴാണ് പരദേവത ക്ഷേത്രം തങ്ങളുടേതാക്കി മാറ്റിയത്. എന്നാൽ കല്ലുവെട്ടിയമ്പലത്തിലെ ശില്പ വേലകളും കല്ലുകളും ജൈനക്ഷേത്ര ചാരുത പ്രകടമാക്കുന്നതാണ്. ഇക്കാര്യം ശ്രീ എം ആർ രാഗവവാര്യരും സൂചിപ്പിച്ചിട്ടുണ്ട്. ജൈനക്ഷത്രങ്ങളായിരുന്ന ഇവ പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾ ആക്കി മാറ്റുകയാണ് ഉണ്ടായത് എന്ന് വേണം കരുതാൻ.പൂതാടി ശിവക്ഷേത്രം ബ്രാഹ്മണ പ്രതിഷ്ഠയും പരദേവത ക്ഷേത്രം ക്ഷൂദ്ര പ്രതിഷ്ഠയും ആണെന്ന് പഴമക്കാർ കരുതി പോരുന്നു.
[[പ്രമാണം:15050-poothaditemble 1.jpg|നടുവിൽ|ലഘുചിത്രം]]
 
= കലകൾ =
[[പ്രമാണം:15050 THEYYAM.jpg|ലഘുചിത്രം|352x352ബിന്ദു]]
പ്രധാന ആഘോഷ പരിപാടികളിൽ എല്ലാം വട്ടക്കളി നടത്തുക പതിവാണ്, പെണ്ണുങ്ങൾ അണിഞ്ഞൊരുങ്ങി വട്ടത്തിൽ ചുവട് വെച്ച് നൃത്തം ചെയ്യുന്നു. ഇന്നും വട്ടക്കളി പൂതാടി ദേശത്തുള്ള കോളനികളിൽ കാണാവുന്നതാണ്, പക്ഷേ മദ്യത്തിന്റെ മാസ്മരികതയിൽ ഇവ പലപ്പോഴും അലങ്കോലപ്പെടുന്നതും കാണാം. വട്ടക്കളി പോലെ തെയ്യവും ഒരു പ്രധാന കലയാണ്  പൂതാടികാർക്ക്. ഒരു അനുഷ്ഠാന കലയും കൂടിയാണിത്, ചുവന്ന പട്ടു കൊണ്ട് തയ്യാറാക്കുന്ന ഞൊറിയും കാലിൽ ചിലങ്കകളും കയ്യിൽ വാളുമായി വെളിച്ചപ്പാടിന്റെ വേഷത്തിൽ മൂപ്പൻ തെയ്യം  കെട്ടിയാടുന്നു. ദേവപ്രീതിക്കായി വർഷാവർഷം തെയ്യം നടത്തുന്നു.പണിയരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന മറ്റൊരു  കലയാണ് കുറുത്തിനാടകം, ഇത് ഇന്ന് അന്യം നിന്നു പോയിരിക്കുന്നു
 
'''ആചാരങ്ങൾ'''
 
ആചാരങ്ങൾ അന്നും ഇന്നും മുറുകെ പിടിക്കുന്നവരാണ്  ഇവിടെയുള്ളവർ. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ 28 ദിവസം വീട്ടുകാർക്ക്  പെലെയാണ്.( ബാലായ്മ ). അതായത് പണിയെ തറവാടുകളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് പത്തൻപതോളം  ചെമ്മക്കാർ ചേർന്ന ഒരു വിഭാഗം ആയിരുന്നു,അതായത് ഒരു വലിയ വംശ പരമ്പര. ഇപ്പോൾ സൗകര്യാർത്ഥം വിവിധ  സ്ഥലങ്ങളിൽ താമസിക്കുകയാണ്  ഇവർ,, വിശേഷവസരങ്ങളിൽ ഇവർ ഒത്തുകൂടുകയും ചെയ്യും.ഇനി ആചാരങ്ങളിൽ ഒന്നായ പെലയെ കുറിച്ച് പറയാം 28 ദിവസം കുട്ടിയെ കുളിപ്പിച്ച് മുറത്തിൽ  കിടത്തും, മുറത്തിനടുത്തായി അരി,  നെയ്യ്, തേങ്ങ വെട്ടിയ രണ്ടു മുറികൾ എന്നിവ വെക്കും.മൂപ്പൻ പറയുമ്പോൾ മുറത്തിൽ കിടത്തിയ കുട്ടിയെ എടുത്ത് മേൽപ്പോട്ട് ഇടുന്നു, അസുഖം വരാതിരിക്കാൻ ആണത്രേ ഇങ്ങനെ ചെയ്യുന്നത്. ചോറു കൊടുത്താൽ അരയിൽ കറുത്ത ചരട് കെട്ടും.,മരണംവരെ ഇത് കെട്ടണം എന്നാണ് വിശ്വാസം. ഇതുപോലെ വിവാഹം, മരണം തുടങ്ങിയവയും ആയി ബന്ധപ്പെട്ട്    നിരവധി ചടങ്ങുകളും ആചാരങ്ങളും ഇന്നും നിലനിൽക്കുന്നു.
 
= വിനോദം =
പണിയന്മാരുടെ പ്രധാന വിനോദം,മീൻ പിടിക്കലും, ഞണ്ട് പിടിക്കലും ആണ്. വേനൽക്കാലത്ത് വെള്ളം കുറയുമ്പോൾ കോളനിയിലെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമെല്ലാം ചേർന്ന് വിനോദത്തിൽ ഏർപ്പെടുന്നു. മീൻ പിടിക്കൽ പോലെ വിറക് ശേഖരണവും ഒരു വിനോദോപാധിയാണ്. കോല്ക്കു പോഞ്ചോ  എന്നാണ് ഇതിന് പറയുന്നത്.
 
= '''കാർഷിക ചരിത്രം കൃഷിയും കൃഷി രീതിയും''' =
പൂതാടി പ്രദേശത്ത് പൂനം കൃഷിക്കായിരുന്നു  പ്രാധാന്യം ഉണ്ടായിരുന്നത്. കാട് വെട്ടിതെളിച്ച് സ്ഥലങ്ങൾ മാറി കൃഷി ചെയ്യുന്ന കൃഷി രീതിയാണിത്. ഭൂമിക്ക് അധികാരികൾ ഇല്ലാതിരുന്ന സമയത്ത് എവിടെയും ആർക്കും കൃഷി ചെയ്യുവാൻ സാധിക്കുമായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായത് ജൈനരുടെ ആഗമനത്തോടെയാണ്. വയലുകളിൽ ചൊമല,തൊണ്ടി,ചെന്നെല്ല്,ഗന്ധകശാല ജീരകശാല തുടങ്ങിയ നെല്ലുകളും ചാമയും കൃഷി ചെയ്തിരുന്നു കരയിൽ കറുത്തൻ,പൊന്നരിമാല്യ, പൂതകാളി തുടങ്ങിയ നെല്ലുകളും മുത്താറിയും ആണ് കൃഷി ചെയ്തിരുന്നത്. അക്കാലത്ത് കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന രീതിയില്ലായിരുന്നു.
[[പ്രമാണം:15050 karshikacharithram.jpg|ലഘുചിത്രം]]
മേൽപ്പറഞ്ഞ കൃഷി രീതികൾ കൂടാതെ കന്നുകാലി വളർത്തലിനും വളരെ പ്രാധാന്യം കൊടുത്തിരുന്നു. കൃഷി മുഖ്യ തൊഴിലാക്കിയവരായിരുന്നു കുറുമസമുദായം.ഇവർക്ക് സ്വന്തമായി കൃഷിഭൂമി ഉണ്ടായിരുന്നു. കാർഷിക സംസ്കാരം  അന്നും ഇന്നും കാത്തുസൂക്ഷിക്കുന്നവരായിരുന്നു കുറുമർ.വയലുകളിലും കരയിലും നിലമുഴുന്നതിന് കാലികളെ ഉപയോഗിച്ചിരുന്നു. ഏരുകൾ അല്ലെങ്കിൽ എരുത് എന്നാണ് നിലമുഴാൻ ഉപയോഗിച്ചിരുന്ന കാലികളെ പറയുന്നത്. ധാരാളം കന്നുകാലികൾ ഓരോ കോളനിക്കും സമ്പത്തായി ഉണ്ടായിരുന്നു.
 
'''കാലഘട്ടത്തിനനുസരിച്ച് വന്ന മാറ്റം'''
 
കുടിയേറ്റക്കാരായിരുന്നു പൂതാടി ദേശത്തെ കൃഷിക്കാർ. ജന്മിമാരിൽ നിന്നും ഭൂമി പാട്ടത്തിന് എടുത്താണ് കൃഷി ചെയ്തിരുന്നത്. ജന്മിക്ക് ഏക്കറിന് 100 രൂപ വച്ച് കൊടുത്താൽ  കൃഷിക്ക് വേണ്ടി ഉപയോഗിക്കാം. കൂടാതെ ഏക്കറിന് 5 രൂപ വെച്ച് വർഷത്തിൽ ജന്മിക്ക് പാട്ടവും നൽകണം. പണമായിട്ടോ ഉൽപ്പന്നമായിട്ടോ ജന്മിക്ക് പാട്ടം കൊടുക്കാം.
 
1957ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇ.എം.എസ് ഗവൺമെന്റ് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം കൃഷിക്കാരന് കൈവശമുള്ള ഭൂമിക്ക് ജന്മാവകാശം ലഭിച്ചു. പാട്ട വ്യവസ്ഥ ഇല്ലാതായി.പൂതാടി ദേശത്തെ കൃഷിക്കാരും ഈ ആനുകൂല്യം അനുഭവിക്കുന്നവരാണ്.
 
കാർഷികവൃത്തിയൊഴിച്ച് മറ്റൊരു തൊഴിലിലും ഏർപ്പെടാത്തവർ ആയിരുന്നു കർഷകരും കർഷകകുടുംബാംഗങ്ങളും എന്നാൽ ഇന്ന് സ്ഥിതി ഏറെ വ്യത്യസ്തമാണ്. കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റു തൊഴിൽ മേഖലകളിലേക്ക് ആളുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.
 
'''വിദ്യാഭ്യാസ ചരിത്രം'''
[[പ്രമാണം:15050 vidhyabyasam.jpg|ലഘുചിത്രം]]
1917ൽ പൂതാടിയിൽ ഓടച്ചോല എന്ന സ്ഥലത്ത്താന്നി കുന്നേൽ പുല്ലുമേഞ്ഞ കുടിലിൽ ആയിരുന്നു ആദ്യത്തെ വിദ്യാലയം തുടങ്ങിയത്. പിന്നീട് ഈ വിദ്യാലയം ശ്രീ മാധവൻ നമ്പ്യാർ എന്നയാളുടെ ഓടച്ചോല ഉള്ള വാടക കെട്ടിടത്തിലേക്ക് 1922ൽ ജൂലായ് 195ആം തീയതി മാറ്റി പ്രവർത്തനമാരംഭിച്ചു. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു വിദ്യാലയം ആരംഭിച്ചതും സ്ഥാപിച്ചതും പിന്നീട് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആവുകയും ചെയ്തു. ഈ സ്കൂളാണ് ഇന്ന് ജി യു പി എസ് പൂതാടി എന്നറിയപ്പെടുന്നത്.തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെ മാത്രമേ അധ്യയനം ആരംഭിച്ചിരുന്നുള്ളൂ 1949ൽ ഓഗസ്റ്റ് ഒന്നാം തീയതി ശ്രീ വർദ്ധമാന ഗൗഡർ വരദൂർ എന്ന സ്ഥലത്ത് ഒരു എൽ.പി സ്കൂൾ സ്ഥാപിച്ചു ഈ സ്കൂൾ പിന്നീട് യൂ.പി സ്കൂളായി ഉയർത്തി ഈ രണ്ട് വിദ്യാലയങ്ങൾ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് മാനന്തവാടി, കൽപ്പറ്റ,വൈത്തിരി എന്നീ പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വന്നു.നടവയലിൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനു മുമ്പ് പൂതാടി നിവാസികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്. കോളേജ് വിദ്യാഭ്യാസത്തിന് സെൻമേരിസ് കോളേജ് മാത്രമേ 1967 കാലഘട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ആണ് അതായത് 1980ൽ നായനാർ ഗവൺമെൻറ് അധികാരത്തിൽവന്നപ്പോൾ ആണ് വയനാട്ടിൽ മറ്റു കോളേജുകൾ വന്നത്. പൂതാടി പഞ്ചായത്തിലെ പ്രഥമ ഗ്രന്ഥാലയംപൂതാടിയിലെ കലാസാംസ്കാരിക ഭൂമികയിൽ പ്രകാശഗോപുരം ആയി നിലകൊള്ളുന്നുഈ സ്ഥാപനം 1986സ്ഥാപിച്ചുപൂത്തടി ഗവൺമെൻറ് യുപി സ്കൂളിലെ ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ ചിന്തയിൽ നിന്ന് രൂപം കൊണ്ടതാണ് വായനശാലഈ ഗ്രന്ഥലയത്തിലെ ആദ്യകാല അംഗങ്ങളും ഭാരവാഹികളും അധ്യാപരകർ ആയിരുന്നുയാതൊരുവിധ പശ്ചാത്തല വികസനങ്ങളും നടക്കാത്ത ഈ ഗ്രാമത്തിൽ അന്ന് ഈ സാംസ്‌കാരിക സ്ഥാപനത്തിന്റെ തുടക്കം ഒരു വലിയ സംഭവമായി കണക്കാക്കം

17:25, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്ഥലനാമ ചരിത്രം

പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കെണിച്ചിറയിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗ്രാമമാണ് പൂതാടി. ഗ്രാമത്തിൻറെ തിലകമായി പൂതാടി മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചരിത്രപുസ്തകങ്ങളിലും ഐതിഹ്യ കഥകളിലും പൂതാടിയെ കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ഭൂതം ആടിയ സ്ഥലമാണ് പൂതാടി ആയിത്തീർന്നത്. ഇതിൻറെ പിന്നിൽ അർജുനനും പരമശിവനും ശിവഭൂതഗണങ്ങളും ചേർന്ന ഐതിഹ്യമാണ് . പരമശിവനിൽ നിന്നും പാശുപതാസ്ത്രം ലഭിക്കുന്നതിനുവേണ്ടി അർജുനൻ കഠിന തപസ് അനുഷ്ഠിച്ചിട്ടും ശിവൻ പ്രത്യക്ഷപ്പെട്ടതേ ഇല്ല. ഒടുവിൽ പാർവതിയുടെ അപേക്ഷ മാനിച്ച് കൈലാസവാസനായ ശിവൻ അർജുനനെ പരീക്ഷിക്കുന്നതിനായി പൂതാടിയിൽ എത്തി എന്നാണ് വിശ്വാസം. ഭൂതഗണങ്ങളിൽ കുറച്ചുപേരെ ആദിവാസി രൂപത്തിലുള്ള വേടന്മാരും കുറച്ചു പേരെ പന്നികളും ആക്കി. വേടന്മാർ പന്നികളുടെ രൂപത്തിലുള്ളവരെ ശിവൻറെ നിർദ്ദേശപ്രകാരം വേട്ടയാടാൻ തുടങ്ങി. വേട്ടയ്ക്കിടയിൽ ഒരു പന്നി അമ്പേറ്റ് അർജുനൻ തപസ്സ് ചെയ്യുന്നിടത്ത് വന്നു വീണു. പന്നിയെ എടുക്കാൻ ഓടി കൂടിയ വേടന്മാരെ അർജുനൻ തടഞ്ഞു .ഇരു കൂട്ടരും തമ്മിൽ സംഘട്ടനം ആരംഭിച്ചു. ഇതിനിടയിൽ അപ്രതീക്ഷിതമായി അർജുനൻ ശിവൻറെ ശിരസ് കാണാനിടയായി. ശിവൻ തന്നെ പരീക്ഷിക്കാൻ വന്നതാണെന്ന് അർജുനനും മനസ്സിലായി. അർജുനൻ ശിവ പാദങ്ങളിൽ വീണ് മാപ്പപേക്ഷിക്കുകയും , കൂടാതെ തന്നെ അനുഗ്രഹിക്കണം എന്നും പറഞ്ഞു. തെറ്റ് സമ്മതിച്ച അർജുനനെ ശിവൻ അനുഗ്രഹിച്ചു. ശിവപാർവ്വതിമാർ കൈലാസത്തിലേക്ക് തിരിച്ചു പോയിട്ടും ഭൂതഗണങ്ങൾ പൂതാടിയിൽ തന്നെ തങ്ങി അങ്ങനെ ഭൂതമാടിയ സ്ഥലമാണ് പിന്നീട് പൂതാടിയായത് എന്ന് പറയപ്പെടുന്നു.

പൂതാടി അമ്പലം

പൂതാടി മഹാക്ഷേത്രം

കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അനേകം ക്ഷേത്രങ്ങളിൽ ഒന്നാമതാണ് പൂതാടി മഹാക്ഷേത്രം.നൂറ്റാണ്ടുകൾക്കുമുമ്പ് പണിതതാണെന്ന് ക്ഷേത്ര വാസ്തുവിദ്യ സൂചിപ്പിക്കുന്നു. ഒരിക്കൽ ബ്രാഹ്മണർ നടത്തിയിരുന്ന ക്ഷേത്രകാര്യങ്ങൾ പഴശ്ശിരാജ ക്ഷത്രിയരുടെ സംരക്ഷണത്തിൽ കൊണ്ടുവന്നു, പൂതാടി അമ്മയുടെയും പിന്നീട് തെല്ലിച്ചേരിയിൽ നിന്ന് പാനൂരിലെ പനോളി കെട്ടിലമ്മയുടെയും മേൽനോട്ടത്തിൽ ഭരമേൽപ്പിച്ചു.പൂതാടിയിലെ പരദേവത ക്ഷേത്രവും താഴെ അമ്പലമെന്നറിയുന്ന ശിവക്ഷേത്രവും ആണ് പ്രധാനപ്പെട്ട ഹൈന്ദവാരാധന കേന്ദ്രങ്ങൾ. പരദേവത ക്ഷേത്രം ആദ്യം കൊല്ലിക്കൽ കുറുമ സമുദായത്തിന്റെ നായാട്ട് കോട്ടമാടമായിരുന്നു.പിന്നീട് കെട്ടിലമ്മയുടെ വരവോടുകൂടി ഇടത്തിൽ നിന്നും നേരിട്ട് ദർശനത്തിനുവേണ്ടി ക്ഷേത്രമാക്കി മാറ്റുകയും ഇത് കെട്ടിലമ്മയ്ക്ക് അധീനമായി തീരുകയും ചെയ്തു. എന്നാൽ ഇന്നും കുറുമർ അവരുടെ അരുഡക്ഷേത്രമായി കരുതി പോരുന്നു. ഇതിനുമുമ്പ് കെട്ടിലമ്മയുടെ ആരാധനാമൂർത്തി കല്ലുവെട്ടി അമ്പലത്തിൽ ആയിരുന്നു. അവിടെ നടന്നെത്തി പ്രാർത്ഥിക്കാൻ കഴിയാതെ വന്നപ്പോഴാണ് പരദേവത ക്ഷേത്രം തങ്ങളുടേതാക്കി മാറ്റിയത്. എന്നാൽ കല്ലുവെട്ടിയമ്പലത്തിലെ ശില്പ വേലകളും കല്ലുകളും ജൈനക്ഷേത്ര ചാരുത പ്രകടമാക്കുന്നതാണ്. ഇക്കാര്യം ശ്രീ എം ആർ രാഗവവാര്യരും സൂചിപ്പിച്ചിട്ടുണ്ട്. ജൈനക്ഷത്രങ്ങളായിരുന്ന ഇവ പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾ ആക്കി മാറ്റുകയാണ് ഉണ്ടായത് എന്ന് വേണം കരുതാൻ.പൂതാടി ശിവക്ഷേത്രം ബ്രാഹ്മണ പ്രതിഷ്ഠയും പരദേവത ക്ഷേത്രം ക്ഷൂദ്ര പ്രതിഷ്ഠയും ആണെന്ന് പഴമക്കാർ കരുതി പോരുന്നു.

കലകൾ

പ്രധാന ആഘോഷ പരിപാടികളിൽ എല്ലാം വട്ടക്കളി നടത്തുക പതിവാണ്, പെണ്ണുങ്ങൾ അണിഞ്ഞൊരുങ്ങി വട്ടത്തിൽ ചുവട് വെച്ച് നൃത്തം ചെയ്യുന്നു. ഇന്നും വട്ടക്കളി പൂതാടി ദേശത്തുള്ള കോളനികളിൽ കാണാവുന്നതാണ്, പക്ഷേ മദ്യത്തിന്റെ മാസ്മരികതയിൽ ഇവ പലപ്പോഴും അലങ്കോലപ്പെടുന്നതും കാണാം. വട്ടക്കളി പോലെ തെയ്യവും ഒരു പ്രധാന കലയാണ് പൂതാടികാർക്ക്. ഒരു അനുഷ്ഠാന കലയും കൂടിയാണിത്, ചുവന്ന പട്ടു കൊണ്ട് തയ്യാറാക്കുന്ന ഞൊറിയും കാലിൽ ചിലങ്കകളും കയ്യിൽ വാളുമായി വെളിച്ചപ്പാടിന്റെ വേഷത്തിൽ മൂപ്പൻ തെയ്യം കെട്ടിയാടുന്നു. ദേവപ്രീതിക്കായി വർഷാവർഷം തെയ്യം നടത്തുന്നു.പണിയരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന മറ്റൊരു കലയാണ് കുറുത്തിനാടകം, ഇത് ഇന്ന് അന്യം നിന്നു പോയിരിക്കുന്നു

ആചാരങ്ങൾ

ആചാരങ്ങൾ അന്നും ഇന്നും മുറുകെ പിടിക്കുന്നവരാണ് ഇവിടെയുള്ളവർ. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ 28 ദിവസം വീട്ടുകാർക്ക് പെലെയാണ്.( ബാലായ്മ ). അതായത് പണിയെ തറവാടുകളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് പത്തൻപതോളം ചെമ്മക്കാർ ചേർന്ന ഒരു വിഭാഗം ആയിരുന്നു,അതായത് ഒരു വലിയ വംശ പരമ്പര. ഇപ്പോൾ സൗകര്യാർത്ഥം വിവിധ സ്ഥലങ്ങളിൽ താമസിക്കുകയാണ് ഇവർ,, വിശേഷവസരങ്ങളിൽ ഇവർ ഒത്തുകൂടുകയും ചെയ്യും.ഇനി ആചാരങ്ങളിൽ ഒന്നായ പെലയെ കുറിച്ച് പറയാം 28 ദിവസം കുട്ടിയെ കുളിപ്പിച്ച് മുറത്തിൽ കിടത്തും, മുറത്തിനടുത്തായി അരി, നെയ്യ്, തേങ്ങ വെട്ടിയ രണ്ടു മുറികൾ എന്നിവ വെക്കും.മൂപ്പൻ പറയുമ്പോൾ മുറത്തിൽ കിടത്തിയ കുട്ടിയെ എടുത്ത് മേൽപ്പോട്ട് ഇടുന്നു, അസുഖം വരാതിരിക്കാൻ ആണത്രേ ഇങ്ങനെ ചെയ്യുന്നത്. ചോറു കൊടുത്താൽ അരയിൽ കറുത്ത ചരട് കെട്ടും.,മരണംവരെ ഇത് കെട്ടണം എന്നാണ് വിശ്വാസം. ഇതുപോലെ വിവാഹം, മരണം തുടങ്ങിയവയും ആയി ബന്ധപ്പെട്ട് നിരവധി ചടങ്ങുകളും ആചാരങ്ങളും ഇന്നും നിലനിൽക്കുന്നു.

വിനോദം

പണിയന്മാരുടെ പ്രധാന വിനോദം,മീൻ പിടിക്കലും, ഞണ്ട് പിടിക്കലും ആണ്. വേനൽക്കാലത്ത് വെള്ളം കുറയുമ്പോൾ കോളനിയിലെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമെല്ലാം ചേർന്ന് വിനോദത്തിൽ ഏർപ്പെടുന്നു. മീൻ പിടിക്കൽ പോലെ വിറക് ശേഖരണവും ഒരു വിനോദോപാധിയാണ്. കോല്ക്കു പോഞ്ചോ എന്നാണ് ഇതിന് പറയുന്നത്.

കാർഷിക ചരിത്രം കൃഷിയും കൃഷി രീതിയും

പൂതാടി പ്രദേശത്ത് പൂനം കൃഷിക്കായിരുന്നു പ്രാധാന്യം ഉണ്ടായിരുന്നത്. കാട് വെട്ടിതെളിച്ച് സ്ഥലങ്ങൾ മാറി കൃഷി ചെയ്യുന്ന കൃഷി രീതിയാണിത്. ഭൂമിക്ക് അധികാരികൾ ഇല്ലാതിരുന്ന സമയത്ത് എവിടെയും ആർക്കും കൃഷി ചെയ്യുവാൻ സാധിക്കുമായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായത് ജൈനരുടെ ആഗമനത്തോടെയാണ്. വയലുകളിൽ ചൊമല,തൊണ്ടി,ചെന്നെല്ല്,ഗന്ധകശാല ജീരകശാല തുടങ്ങിയ നെല്ലുകളും ചാമയും കൃഷി ചെയ്തിരുന്നു കരയിൽ കറുത്തൻ,പൊന്നരിമാല്യ, പൂതകാളി തുടങ്ങിയ നെല്ലുകളും മുത്താറിയും ആണ് കൃഷി ചെയ്തിരുന്നത്. അക്കാലത്ത് കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന രീതിയില്ലായിരുന്നു.

മേൽപ്പറഞ്ഞ കൃഷി രീതികൾ കൂടാതെ കന്നുകാലി വളർത്തലിനും വളരെ പ്രാധാന്യം കൊടുത്തിരുന്നു. കൃഷി മുഖ്യ തൊഴിലാക്കിയവരായിരുന്നു കുറുമസമുദായം.ഇവർക്ക് സ്വന്തമായി കൃഷിഭൂമി ഉണ്ടായിരുന്നു. കാർഷിക സംസ്കാരം അന്നും ഇന്നും കാത്തുസൂക്ഷിക്കുന്നവരായിരുന്നു കുറുമർ.വയലുകളിലും കരയിലും നിലമുഴുന്നതിന് കാലികളെ ഉപയോഗിച്ചിരുന്നു. ഏരുകൾ അല്ലെങ്കിൽ എരുത് എന്നാണ് നിലമുഴാൻ ഉപയോഗിച്ചിരുന്ന കാലികളെ പറയുന്നത്. ധാരാളം കന്നുകാലികൾ ഓരോ കോളനിക്കും സമ്പത്തായി ഉണ്ടായിരുന്നു.

കാലഘട്ടത്തിനനുസരിച്ച് വന്ന മാറ്റം

കുടിയേറ്റക്കാരായിരുന്നു പൂതാടി ദേശത്തെ കൃഷിക്കാർ. ജന്മിമാരിൽ നിന്നും ഭൂമി പാട്ടത്തിന് എടുത്താണ് കൃഷി ചെയ്തിരുന്നത്. ജന്മിക്ക് ഏക്കറിന് 100 രൂപ വച്ച് കൊടുത്താൽ കൃഷിക്ക് വേണ്ടി ഉപയോഗിക്കാം. കൂടാതെ ഏക്കറിന് 5 രൂപ വെച്ച് വർഷത്തിൽ ജന്മിക്ക് പാട്ടവും നൽകണം. പണമായിട്ടോ ഉൽപ്പന്നമായിട്ടോ ജന്മിക്ക് പാട്ടം കൊടുക്കാം.

1957ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇ.എം.എസ് ഗവൺമെന്റ് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം കൃഷിക്കാരന് കൈവശമുള്ള ഭൂമിക്ക് ജന്മാവകാശം ലഭിച്ചു. പാട്ട വ്യവസ്ഥ ഇല്ലാതായി.പൂതാടി ദേശത്തെ കൃഷിക്കാരും ഈ ആനുകൂല്യം അനുഭവിക്കുന്നവരാണ്.

കാർഷികവൃത്തിയൊഴിച്ച് മറ്റൊരു തൊഴിലിലും ഏർപ്പെടാത്തവർ ആയിരുന്നു കർഷകരും കർഷകകുടുംബാംഗങ്ങളും എന്നാൽ ഇന്ന് സ്ഥിതി ഏറെ വ്യത്യസ്തമാണ്. കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റു തൊഴിൽ മേഖലകളിലേക്ക് ആളുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസ ചരിത്രം