"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19805-mother.jpeg|ലഘുചിത്രം| | ![[പ്രമാണം:19805-mother.jpeg|ലഘുചിത്രം|320x320px|നടുവിൽ]] | ||
![[പ്രമാണം:19805 - language day.jpeg|ലഘുചിത്രം| | ![[പ്രമാണം:19805 - language day.jpeg|ലഘുചിത്രം|445x445px|നടുവിൽ]] | ||
|} | |} | ||
വരി 20: | വരി 20: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19805- Arabic Day 1.jpeg| | ![[പ്രമാണം:19805- Arabic Day 1.jpeg|ലഘുചിത്രം|537x537px|നടുവിൽ]] | ||
![[പ്രമാണം:19805-Arabic Day 2.jpeg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19805-Arabic Day 2.jpeg|നടുവിൽ|ലഘുചിത്രം|444x444px]] | ||
|} | |} |
15:40, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം
ബ്രെയ്‌ലി ദിനാചരണം
വിവിധ ബോധവൽക്കരണ പരിപാടികളോടെ അന്താരാഷ്ട്ര ബ്രെയിലി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന് ഭാഗമായി ക്വിസ് മത്സരങ്ങളും സിമുലേഷൻ പ്രോഗ്രാമുകളും നടത്തി. കേരള ബ്ലൈൻഡ് അസോസിയേഷൻ ഭാരവാഹിയായ ഫൈസൽ കീഴ്ശ്ശേരി മുഖ്യാതിഥി ആയിട്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. കാഴ്ച പരിമിതരുടെ പ്രയാസങ്ങൾ കുട്ടികൾക്ക് അടുത്തറിയാനും, ബ്രെയിലി ലിപി മനസ്സിലാക്കുന്നതിനും സാധിച്ചു.
ലോകമാതൃഭാഷാദിനം
ഭാഷാ ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക മാതൃ ഭാഷാദിനം ആചരിച്ചു. മാതൃ ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന സന്ദേശങ്ങൾ എഴുതി സ്വയം തയ്യാറാക്കിയ ബാഡ്ജ് ധരിച്ചാണ് മുഴുവൻ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തിയത്. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന കവിതകളും കവി വചനങ്ങളും ഉൾപ്പെടുന്ന പതിപ്പുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. കവിയും അധ്യാപകനുമായ തൃദീപ് ലക്ഷ്മണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.
അറബി ക്ലബ്
വായനാദിനം
ഓൺലൈൻ പഠനകാലമായിരുന്നെങ്കിലും വായനാ വാരം വിവിധ പരിപാടികളോടെ ആചരിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് വിവിധ കവികളുടെയും ,ഗവേഷണവിദ്യർത്ഥികളുടയും ,അദ്ധ്യാപകരുടെയും സന്ദേശങ്ങൾ വിഡിയോ രൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു. വായന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയവ എല്ലാ ക്‌ളാസ് ഗ്രൂപ്പുകളിലും നടന്നു.
അലിഫ് അറബി ക്ലബിൻറെ നേതൃത്വത്തിൽ അറബി ഭാഷയുമായി ബന്ധപ്പെട്ടു വായന മത്സരങ്ങളും ക്വിസ് മത്സരങ്ങളും നടന്നു. കൂടാതെ അറബി ഭാഷയിൽ പോസ്റ്റർ നിർമ്മാണം, അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളായി.
അറബിഭാഷാദിനം
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ഡിസംബർ 13 മുതൽ 18 വരെ അറബി ഭാഷാ വാരമായി ആചരിച്ചു. വാരാചരണത്തിന് ഭാഗമായി വിദ്യാലയത്തിൽ അറബി അധ്യാപകരായ ശ്രീമതി. സലീന ടീച്ചറുടെയും ശ്രീ.റഹീൻ മാഷിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. വാരാചരണ ത്തിൻറെ സമാപനം സർവകലാശാല അറബി വിഭാഗം മേധാവി - ഡോക്ടർ ഇ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി ആയി നടന്ന സ്കൂൾതല മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.