"സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' =='''ദിനാചരണങ്ങൾ'''== ===ബാലവേല വിരുദ്ധ ദിനം=== സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ബാലവേല വിരുദ്ധ ദിനം വിപുല പരിപാടികളുടെ സ്കൂളിൽ ആചരിച്ചു .രാവിലെ ചേർന്ന അസംബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
=='''ആഘോഷങ്ങളിലൂടെ'''== | =='''ആഘോഷങ്ങളിലൂടെ'''== | ||
ജുൺ 1-----പ്രവേശനോത്സവം | ജുൺ 1-----പ്രവേശനോത്സവം |
23:10, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ആഘോഷങ്ങളിലൂടെ
ജുൺ 1-----പ്രവേശനോത്സവം
പുതുമയുടെ അറിവിന്റെ വാതായനങ്ങൾ തുറന്ന ഈ അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ആറളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് അന്ത്യാങ്കുളം അധ്യക്ഷപദം അലങ്കരിച്ച പരിപാടിയിൽ ഹെഡ്‍മിസ്ട്രസ് ശ്രീമതി സിസിലി ജോസഫ് സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ റവ.ഫാ.തോമസ് വടക്കേമുറിയിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.ഫാ.ബിജു ആന്റണി,റവ.ഫാ ആശിഷ് അറക്കൽ,ശ്രീമതി മിനിമോൾ സിറിയക്, ശ്രീ.ജയ്സൻ കെ.ജെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾക്കു ശേഷം മധുരപലഹാര വിതരണം നടത്തി.ചടങ്ങിന്
സ്റ്റാഫ് സെക്രട്ടറി ശ്രീ ബെന്നി മാത്യു നന്ദി അർപ്പിച്ചു.
വിജയോത്സവം
സെൻമേരിസ് ഹൈസ്കൂൾ വിഭാഗം വിജയോത്സവം 21- 6 -23 ബുധനാഴ്ച ആഘോഷപൂർവ്വം കൊണ്ടാടി. .2022- 23 അധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% ഉന്നത വിജയം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഒരിക്കൽ കൂടി ഉയർത്തിയ കുട്ടികളെ ആദരിച്ചു .207 കുട്ടികൾ പരീക്ഷ എഴുതിയ ഈ വർഷം 47 കുട്ടികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടുകയും 13 കുട്ടികൾ 9 വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. പരിപാടിക്ക് ശ്രീമതി സിസിലിജോസഫ് സ്വാഗതം ആശംസിച്ചു .ഫാദർ തോമസ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.വിജയോത്സവ പരിപാടി ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .പി രാജേഷ് ഉദ്ഘാടനം ചെയ്തു
.ഇത്തരം വിജയോത്സവങ്ങൾ തന്റെ മുൻപിൽ ഇരിക്കുന്ന കുട്ടികൾക്ക് പ്രചോദനം
ആകണമെന്ന് ഉദ്ഘാടകൻ ഓർമ്മിപ്പിച്ചു.ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും ഫാദർ എബിൻ മടപ്പാം തോട്ടു കുന്നേൽ മെമന്റോ നൽകി.
ഇത്തരം വിജയോത്സവങ്ങൾ കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമാകും എന്നും ഇത്തരം വിജയങ്ങൾ ഇനിയും അവരുടെ ജീവിതത്തിൽ ഉണ്ടാകട്ടെ എന്നും ഫാദർ എബിൻ ആശംസിച്ചു.പരിപാടികൾക്ക് നിറം പകരാൻ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം
അറക്കൽ മുഖ്യപ്രഭാഷണം നടത്തി.ഫാദർ ബിജു ആൻറണി തേലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീജോസ് അന്ധ്യാകുളം,ജോജു വെണ്ണിലത്തിൽ ശ്രീമതി ഡെയ്സമ്മ,എടുർഎൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്, സോജൻ കെഡി,എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീ കെ ജെ ജയ്സൺ കൃതജ്ഞത ആശംസിച്ചു.
ഉദ്ഘാടന വേളയിൽ ഫാദർ എബിൻ അവതരിപ്പിച്ച അസാമാന്യ
ശബ്ദാനുകരണം സദസ്സിനെ അതിരുകളില്ലാത്ത ആനന്ദത്തിൽ എത്തിച്ചു.പ്രസ്തുത പരിപാടിക്ക് മാറ്റുകൂട്ടാൻ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി
ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം
സെന്റ്മേരിസ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി ആരംഭിച്ചു. റവ .ഫാദർ തോമസ് വടക്കേമുറയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ദീപിക ഏരിയ മാനേജർ സാവിയോ കുറ്റിക്കാട്ട് കുന്നേൽ ഹെഡ്മിസ്ട്രസ് ശ്രീമതി സിസിലി ജോസഫിന് ദീപിക പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന വായനാശീലം വീണ്ടും ഉണർത്താൻ ദീപിക പത്രത്തിന് കഴിയട്ടെ എന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം ആശംസിച്ചു .പ്രസ്തുത പരിപാടിക്ക് ഫാദർ ബിജു ആന്റണി തേലക്കാട്ട്, ഫാദർ ആശിഷ് അറക്കൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചുു
ദീപിക ചിത്രരചനാ മത്സരം
എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ 76 -ആം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു Colour Indiaചിത്രരചനാ മത്സരം സംഘടിപ്പിച്ചു. UP വിഭാഗത്തിന് കളറിങ് മത്സരവും, HS വിഭാഗത്തിന് ചിത്രരചനാമത്സരവുമാണ് ഉണ്ടായിരുന്നത്. മത്സര പരിപാടികൾക്ക് കൺവീനർമാരായ സിസ്റ്റർ ആനി തോമസ്, ജൊവാൻസ് P ഷിബു എന്നിവർ നേതൃത്വം നൽകി
യുഎസ്എസ് നേടിയ കുട്ടികൾക്ക് സ്വീകരണം
2022 -23 അധ്യയന വർഷത്തിൽ യു എസ് എസ് നേടിയ ദേവനന്ദ ,ശ്രീനന്ദ കെ എസ്, രോഹിത് ഷാജി ,ആദിദേവ് കെ പി ,കാർത്തിക് ശ്രീധരൻ, റോൺ ബിജു ,എന്നീ കുട്ടികൾക്ക് സ്വീകരണം നൽകി
അധ്യാപക ദിനാഘോഷം
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി അധ്യാപകരെ ആദരിച്ചു .അദ്ധ്യാപക ദിനത്തിൻറെ പ്രാധാന്യം കുമാരി അശ്വതി വി ജെ കുട്ടികളുമായി പങ്കുവെച്ചു. അധ്യാപകരും കുട്ടികളും ഒരുമിച്ച് ഒരു ഫോട്ടോ സെഷൻ കൂടിയായപ്പോൾ അധ്യാപക ദിനത്തിന് അതിന്റേതായ പ്രാധാന്യവും സന്തോഷവും കൈവന്നു
ഓണാഘോഷം
സെന്റ് മേരീസ് ഹൈസ്കൂളിൽ ഓണാഘോഷം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു .സ്കൂൾ മുറ്റത്ത് വലിയ പൂക്കളം തീർത്തുകൊണ്ട് പരിപാടികൾ ആരംഭിച്ചു .കുട്ടികൾക്കായി വടംവലി ,കസേര കളി ,ബോംബിംഗ് സിറ്റി, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണം നടത്തുകയും ചെയ്തു .വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.ഓണാഘോഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും അധ്യാപകരും അനധ്യാപകരുംസജീവമായി പങ്കെടുത്തു.
സ്കൂൾ കലോത്സവം
2023 24 വർഷത്തിലെ സ്കൂൾ കലോത്സവം സിനിമ സീരിയൽ നടനായ ഉദ്ഘാടനം ചെയ്തു സദസ്സിൽ ഹെഡ്മിസ്ട്രസ് സിസിലി ജോസഫ് സ്വാഗതമാശംസിച്ചു പരിപാടിക്ക് സ്കൂൾ മാനേജർ ഫാദർ തോമസ് വടക്കേമുറിയിൽ അധ്യക്ഷപദം വഹിച്ചു .സ്റ്റാഫ് പ്രതിനിധി ഫാദർ ബിജു തേലക്കാട്ട്, പിടിഎ പ്രസിഡണ്ട് പിടിഎ പ്രസിഡണ്ട്, വൈസ് പ്രസിഡൻറ് എന്നിവർ ആശംസകൾ അർപ്പിച്ചു .12 സ്റ്റേജുകളിലായി വിവിധ പരിപാടികൾ അരങ്ങേറി പരിപാടികൾക്ക് ശ്രീ ബെന്നി മാത്യു ജോവാൻ സ് ഷിബു.എന്നിവർ നേതൃത്വം നൽകി
സ്കൂൾ കായികമേള
2002 23 വർഷത്തിലെ സ്കൂൾ കായികമേള തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ നടത്തപ്പെട്ടു കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ പരിപാടികൾക്ക് ഡെയ്സി കുര്യൻ നേതൃത്വം നൽകി
പഠനയാത്ര സംഘടിപ്പിച്ചോ?
സ്കൂൾ പഠനയാത്ര
2023 24 അധ്യായന വർഷത്തിലെ സ്കൂൾ പഠനയാത്ര നവംബർ 27 രാത്രി ആരംഭിച്ച് മുപ്പതിന് രാവിലെ തിരിച്ചെത്തി .എറണാകുളം ആയിരുന്നു പ്രധാന കേന്ദ്രം. എറണാകുളത്തിലെ പ്രധാന സ്ഥലങ്ങളായ ജൂതപ്പള്ളി ,വല്ലാർപാടം പള്ളി, ലുലു മാൾ, മെട്രോ വാട്ടർ ,മെട്രോ ,വണ്ടർല എന്നിവയായിരുന്നു പ്രധാന സന്ദർശന സ്ഥലങ്ങൾ. പഠനയാത്രയ്ക്ക് 15 അധ്യാപകരും രണ്ട് പിടിഎ പ്രതിനിധികളും 145 കുട്ടികൾക്ക് കാവലാളുകളായി .ഈ പഠനയാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു പഠനയാത്രയ്ക്ക് ഫാദർ ബിജു തേലക്കാട് നേതൃത്വം നൽകി
ക്രിസ്തുമസ് ആഘോഷം
സ്കൂളിൽ ഏറെ പുതുമ നിറഞ്ഞ പരിപാടികളോടെയാണ് ക്രിസ്തുമസ് ആഘോഷിച്ചത്.സ്കൂളിൽ പുൽക്കൂട് ഒരുക്കിയും സമ്മാനങ്ങൾ നറുക്കെടുത്തുംഎല്ലാ കുട്ടികളും ക്രിസ്തുമസ് പരിപാടികൾ ആഘോഷമാക്കി മാറ്റി .ഫാ.ബിജു ആന്റണി നൽകിയ ക്രിസ്തുമസ് സന്ദേശം കുട്ടികൾ ഹൃദയത്തിലേറ്റി.സ്കൂൾ ഗായകസംഘം അവതരിപ്പിച്ച കരോൾ ഗാനങ്ങൾ അതീവ ഹൃദ്യമായിരുന്നു .ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാധുര്യമേകാൻ മഴവിൽ മനോരമ കോമഡി ഫെസ്റ്റിവൽ സീസൺ ടു സെമിഫൈനലിസ്റ്റായ റെനീഷ് കണ്ണൂർ, സിനിമ സീരിയൽ താരം പ്രദീപ് എന്നിവർ പങ്കെടുത്ത ൈസ്കഗോൾഡ് ഇരട്ടിയുടെ വില്ലേജ് റോഡ് റോഡ് ഷോയ്ക്ക് നമ്മുടെ സ്കൂൾ വേദിയായി .വിവിധ കളികളുടെയും കുസൃതി ചോദ്യങ്ങളിലൂടെയും രണ്ടുമണിക്കൂർ നീണ്ടുനിന്ന പരിപാടി അക്ഷരാർത്ഥത്തിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് ചിരിയുടെയും കുസൃതിയുടെയും അല്പം ചിന്തയുടെയും വേദിയാക്കി മാറ്റി .പരിപാടിക്ക് ശേഷം കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു
'ഒരുമിച്ച് 'ജന്മദിനാഘോഷം
ശാരീരിക പരിമിതികൾ മൂലം നടക്കാനും സ്ഥിരമായി ക്ലാസിൽ വരാനും കഴിയാത്ത തങ്ങളുടെ കൂട്ടുകാരന്റെ പിറന്നാൾ ദിനം മറക്കാനാവാത്ത ഒരു അനുഭവം ആക്കി അവന്റെ സ്വന്തം കൂട്ടുകാർ. കേക്ക് മുറിച്ചും പാട്ടുകൾ പാടിയും ,വിവിധ സമ്മാനങ്ങൾ നൽകിയും ഫോട്ടോയെടുത്തും,അധ്യാപകരുടെ ഇടയിൽ നിന്ന് ഉള്ള ചെറു ധനസഹായം നൽകിയും ആ ദിനം ഒമ്പതാം ക്ളാസ്സിൽ പഠിക്കുന്ന അക്ഷയ‍് യുടെ ജന്മദിനം അനുസ്മരണീയമാക്കി .കൂടാതെ ഡിഎൻ.വി ചാരിറ്റബിൾ സൊസൈറ്റി യുടെയും ദേശീയ നീതി വേദി എന്നീ സംഘടനകളുടെയും നേതൃത്വത്തിൽ അക്ഷയയ്ക്ക് വാക്കർ നൽകി .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി സിസി ലിജോസഫ് സ്വാഗതവും ഫാദർ ബിജു ആൻറണി അനുഗ്രഹ പ്രഭാഷണം നടത്തി. കുട്ടിയുടെ കുടുംബാംഗങ്ങളും ക്ലാസിലെ മുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്ത ചടങ്ങ് അക്ഷയുടെ പിറന്നാൾ ദിനത്തിന്അതിമധുരം നൽകി
എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൻ്റെ 67-ാം വാർഷികാഘോഷവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനവും
എടൂർ: എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൻ്റെ 67-ാം വാർഷികാഘോഷവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഗണിത ശാസ്ത്രാധ്യാപിക ശ്രീമതി ബീന മേരി കെ, ഹിന്ദി അധ്യാപകൻ ശ്രീ ജയ്സൺ കെ ജെ ,ഓഫീസ് അസിസ്റ്റൻ്റ് മാരായ ശ്രീമതി ലീന ജോസഫ്, ശ്രീമതി ത്രേസ്യ വി ജെ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും വിപുലമായി സംഘടിപ്പിച്ചു. എടൂർ മെൻസാ ക്രിസ്റ്റി ഹാളിൽ വാർഷിക- യാത്രയയപ്പ് സംയുക്ത സമ്മേളനം തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോർജ്ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മാനേജർ വെരി റവ. ഫാ. അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ ആറളം
ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി രാജേഷ് മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ വെരി റവ.ഫാ.തോമസ് വടക്കേമുറിയിൽ അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. വിരമിക്കുന്ന അധ്യാപകരെ പൊന്നാടയണിയിച്ച് ബഹു. കോർപ്പറേറ്റ് മാനേജർ ആദരിച്ചു.മാർ ജോർജ്ജ് ഞരളക്കാട്ട് ഉപഹാരം നൽകി. എടൂർ ഇടവകയിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന സ്കൂൾ അസി. മാനേജർ റവ.ഫാ. ആശിഷ് അറയ്ക്കൽ, സ്കൂൾ കലോത്സവത്തിൽ ജില്ലാ തലത്തിൽ ഉന്നത വിജയം നേടിയ നാടകത്തിൻ്റെ സംവിധായകൻ ശ്രീ അജേഷ് ചന്ദ്രൻ എന്നിവർക്കും ഉപഹാരം നൽകിആദരിച്ചു.
ദേശീയ-സംസ്ഥാന-ജില്ലാ - കോർപ്പറേറ്റ് തലങ്ങളിൽ വിവിധ ഇനങ്ങളിൽ മികച്ച വിജയം നേടിയ പ്രതിഭകളായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി
റവ.ഫാ. ആശിഷ് അറയ്ക്കൽ, ആറളം ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് അന്ത്യാംകുളം, സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലിൻസി പി സാം, പി റ്റി എ പ്രസിഡണ്ട് ശ്രീ ഷാജു ഇ പി, വൈസ് പ്രസിഡണ്ട് ശ്രീ റെന്നി കെ മാത്യു, മദർ പിറ്റിഎ പ്രസിഡണ്ട് ശ്രീമതി രജിത ഷിബു, സ്റ്റാഫ് പ്രതിനിധി ശ്രീമതി ആനീസ് ട്രീസ , സ്കൂൾ ലീഡർ കുമാരി വീണ ബിജുകുമാർ എന്നിവർ ആശംസകൾ നേർന്നു. 2023-24 അധ്യയന വർഷത്തെ വാർഷിക റിപ്പോർട്ട് ദൃശ്യങ്ങളുടെ അകമ്പിയോടെ ഹെഡ്മിസ്ട്രസ് ശ്രീമതി സിസിലി ജോസഫ് അവതരിപ്പിച്ചു. റവ.ഫാ.ബിജു ആൻറണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ബെന്നി മാത്യു കൃതജ്ഞതയും അർപ്പിച്ചു.
വാർഷിക പരിപാടിയിൽ ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ A I സാധ്യതകളുപയോഗിച്ച് എടൂർ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സമ്മേളനത്തിൽ A l നിർമ്മിത അവതാരകരെ ഉപയോഗിച്ച് അവതരണം നടത്തി ഏവരുടേയുംശ്രദ്ധ പിടിച്ചുപറ്റി. സ്കൂൾ വാർഷിക പരിപാടികളിൽ
A I സാങ്കേതിക വിദ്യ ഉപയോഗിച്ച് അവതരണം നടത്തുന്ന ആദ്യ വാർഷിക പരിപാടി എന്ന അംഗീകാരമാണ് ഇതിലൂടെ എടൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ നേടിയെടുത്തത്. പൂർണമായും വിദ്യാർത്ഥികൾ തയ്യാറാക്കിയ പരിപാടി ഏറെ ശ്രദ്ധേയമായി.
സമ്മേളനത്തെത്തുടർന്ന് ജില്ലാ - സംസ്ഥാന തലങ്ങളിൽ കലോത്സവത്തിൽ വിജയം നേടിയ ഇനങ്ങളുൾപ്പെടെ കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികൾ വാർഷികാഘോഷത്തിൻ്റെ മാറ്റ് കൂട്ടി.